സങ്കീർത്തനം.100
ഒരു സ്തോത്ര സങ്കീർത്തനം.
സകല ഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ.
സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ;
സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
യഹോവ തന്നെ ദൈവം എന്നറിയുവിൻ;
അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു;
അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.
അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടി വരുവിൻ;
അവന് സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ.
യഹോവ നല്ലവനല്ലയോ,
അവന്റെ ദയ എന്നേക്കുമുള്ളത്;
അവന്റെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.