ആരോഹണഗീതം.
1എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും
വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
3വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും?
നിന്നോട് ഇനി എന്ത് ചെയ്യും?
4വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും
പൂവത്തിൻ കനലും തന്നെ.
5ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും
കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്
എനിക്ക് മതിയായി.
7ഞാൻ സമാധാനപ്രിയനാകുന്നു;
എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.

Notes


*120. 4 വീരന്റെ ബലമുള്ളവന്റെ

120. 5 മേശെക്കിൽ മേശക്ക്‌-ചെങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള സ്ഥലം.

120. 5 കേദാർ കേദാര്‍-സിറിയയിലെ ദമാസ്ക്കസിന്റെ തെക്ക് മരുഭൂവാസികള്‍ പാര്‍ക്കുന്നസ്ഥലം