ചോദ്യം: മരണാനന്തരം ഒരു ജീവിതം ഉണ്ടോ?
ഉത്തരം:
മരണാനന്തരം ഒരു ജീവിതം ഉണ്ടോ? സത്യവേദപുസ്തകം ഇങ്ങനെ പറയുന്നു: "സ്ത്രീ പ്രസവിച്ച മനുഷന്‍ അല്‍പായുസുള്ളവനും കഷ്ട സമ്പൂര്‍ണ്ണനും ആകുന്നു. അവന്‍ പൂപോലെ വിടര്‍ന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍കാതെ നിഴല്‍ പോലെ ഓടിപ്പോകുന്നു" (ഇയ്യോ.14:1,2). "മനുഷന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ?" (ഇയ്യോ.14:14).
"ഇയ്യോബിനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഈ ചോദ്യം ഒരു വെല്ലുവിളിയായി ശേഷിക്കയാണ്. നാം മരിക്കുംബോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?
നാം മരിക്കുംബോള്‍ വസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത്? നാം മാഞ്ഞു പോകുമോ അതോ വീണ്ടും വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ അതോ അത് മനസ്സിന്റെ വെറും ഒരു അവസ്ഥയാണോ?
സത്യവേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത് മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നു മാത്രമല്ല, "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തില്‍ തോനനീടട്ടുമില്ല" (1കൊരി.2:9) എന്നത്രേ.
കര്‍ത്താവായ യേശുക്രിസ്തു മനുഷനായി ഈ ലോകത്തില്‍ വന്നത് നിത്യജീവന്‍ മനുഷര്‍ക്ക് ദാനമായി തരുവാനായാണ്. "എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്ക് സൌഖ്യം വന്നുമിരിക്കുന്നു" (യേശ.53:5). നാം ഓരോരുത്തരും അര്‍ഹിക്കുന്ന ശിക്ഷ അവന്‍ തന്റെ മേല്‍ വഹിച്ച് തന്റെ ജീവിതം ഒരു ബലിയാക്കി മാറ്റി. താന്‍ മരിച്ചെങ്കിലും മൂന്നാം ദിവസം ഉയിര്‍തതെ്ഴുന്നേറ്റ് മരണത്തിന്‍മേല്‍ ജയഘോഷം കൊണ്ടാടി. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാല്‍പതു ദിവസങ്ങള്‍ അനേകര്‍ക്ക് തന്നെത്താന്‍ വെളിപ്പെടുത്തി കാണിച്ച ശേഷം തന്റെ നിത്യ ഭവനത്തിലേക്ക് അഥവാ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. റോമ,4:24 ഇങ്ങനെ പറയുന്നു: "നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന് ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു".
യേശുകര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് നിഷേധിക്കാനാവാത്ത ഒരു ചരിത്ര സത്യമാണ്. അപ്പൊസ്തലനായ പൌലൊസ് ദൃക്സാക്ഷികളെ നിരത്തി ആര്‍ക്കെങ്ങിലും വെല്ലുവിളിക്കാനാവാത്ത രീതിയില്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് തെളിയിച്ചു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാമും ഉയിര്‍ത്തെഴുന്നേല്‍കും എന്ന് നമുക്ക് വിശ്വസിക്കാനാകും.
പുനരുത്ഥാനത്തില്‍ വിശ്വാസമില്ലാതിരുന്ന ചില ആദിമ വിശ്വാസികളെ പൌലൊസ് ഇങ്ങനെയാണ് ഉല്‍ബോധിപ്പിച്ചത്: "ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചു വരുന്ന അവസ്ഥക്ക് മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളില്‍ ചിലര്‍ പറയുന്നത് എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല" (1കൊരി.15:12-13).
ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് മരിച്ചവരില്‍ നിന്ന് ആദ്യ ഫലമാണ്. നമ്മുടെ ശാരീരികമരണം ആദാമില്‍ കൂടെ വന്നതു പോലെ ക്രിസ്തുവുമായുള്ള ബന്ധത്താല്‍ നമുക്ക് നിത്യജീവനിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ് ഉറപ്പാണ്. ക്രിസ്തുവിന്റെ ശരീരം ദൈവം ഉയിര്‍പ്പിച്ചതു പോലെ, യേശുക്രിസ്തു മൂലം ദൈവ ഭവനത്തിന്റെ അംഗമായിത്തീര്‍ന്നവരുടെ ശരീരങ്ങളേയും ക്രിസ്തുവിന്റെ വരവിങ്കല്‍ ദൈവം ഉയിര്‍പ്പിക്കും (1കൊരി.6:14).
നാമെല്ലാവരും ഉയിര്‍ത്തെഴുന്നേല്‍കും എന്നത് സത്യമാണെങ്കിലും, എല്ലാവരും ഒരുപോലെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല. നിത്യത എവിടെ ചെലവിടും എന്നതിനെപ്പറ്റി ഈ ലോകത്തില്‍ ജീവിക്കുംബോള്‍ത്തന്നേ അവരവര്‍ തീരുമാനിക്കേണ്ടതാണ്. ഒരിക്കല്‍ മരണവും പിന്നീട് ന്യായവിധിയും മനുഷന് നിയമിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (എബ്ര.9:27). നീതീകരണം പ്രാപിച്ചവര്‍ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികള്‍ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പടും (മത്താ.25:46) എന്ന് വായിക്കുന്നു.
നരകവും സ്വര്‍ഗ്ഗത്തേപ്പോലെ തന്നേ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥലമാണ്; ഒരു അവസ്ഥ അല്ല. ആ സ്ഥലത്ത് നീതികെട്ടവര്‍ എന്നെന്നേക്കുമായി ദൈവക്രോധം അനുഭവിക്കേണ്ടിവരും. അവിടെ അവര്‍ ലജ്ജ,അനുതാപം,അവജ്ഞ എന്നിവയില്‍ നിന്നുണ്ടാകുന്ന വികാരപരവും, മാനസീകവും,ശരീരികവുമായ വേദന ബോധപൂര്‍വം സഹിക്കേണ്ടി വരും.
നരകത്തെ അടിയില്ലാത്ത കുഴി എന്നും, ഗന്ധകം എരിയുന്ന തീപൊയ്ക എന്നും, അവിടുത്തെ നിവാസികള്‍ നിത്യകാലം വേദന അനുഭവിക്കുമെന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട് (ലൂക്കോ.8:31; വെളി.9:1; 20:10). ആഴമായ ദുഃഖവും കോപവും കൊണ്ടുണ്ടാകുന്ന കരച്ചിലും പല്ലുകടിയും അവിടെ ഉണ്ടായിരിക്കും എന്നും വായിക്കുന്നു (മത്താ.13:42). അവിടത്തെ പുഴു ചാകുന്നില്ല, തീ കെട്ടുപോകുന്നുമില്ല എന്നും വായിക്കുന്നു (മര്‍ക്കോ. 9:48). ദുഷ്ടന്റെ മരണത്തില്‍ ദൈവത്തിന് പ്രസാദമില്ലെന്നും ദുഷ്ടന്‍ തന്റെ വഴികളെ വിട്ട് ജീവനെ തെരഞ്ഞെടുക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു (യെഹ.33:11). ബലം പ്രയോഗിച്ച് അവന്‍ നമ്മെ കീഴ്പെടുത്തുകയില്ല; ദൈവത്തെ വേണ്ടാ എന്ന് നാം തീരുമാനിച്ചാല്‍ നമ്മുടെ ഇച്ഛാനുസരണം അവനെ കൂടാതെ നിത്യത ചെലവഴിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കും.
നമ്മുടെ ഈ ലോക ജീവിതം വരുവാനുള്ള ലോകത്തിനു വേണ്ടിയുള്ള ഒരുക്കമാണ്. വിശ്വാസികള്‍ക്ക് ദൈവസാന്നിധ്യത്തിലെ നിത്യജീവനാണ് ലഭിക്കുക. എങ്ങനെയാണ് ഈ നിത്യജീവന്റെ അവകാശി ആകേണ്ടതിന് നാം നീതീകരണം പ്രാപിക്കുന്നത്? അതിന് ഒരേ ഒരു വഴി ദൈവപുത്രനായ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസം മാത്രമാണ്. "യേശു അവളോട്, ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്ന ആരും ഒരുനാളും മരിക്കയില്ല...എന്നു പറഞ്ഞു" (യോഹ.11:25,26).
സൌജന്യമായ നിത്യജീവന്‍ ഇന്ന് സകല മനുഷര്‍ക്കും ലഭ്യമാണ്. എന്നാല്‍ അതു പ്രാപിക്കുവാന്‍ നാം ലോകത്തെ തിരസ്കരിച്ച് ദൈവതതി്ങ്കലേക്ക് തിരിയേണ്ടത് ആവശ്യമാണ്. പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല: ദൈവ ക്രോധം അവന്റെ മേല്‍ ഇരിക്കുന്നതേയുള്ളൂ (യോഹ. 3:36). മരണശേഷം മാനസാന്തരപ്പെടുവാന്‍ ഒരവസരമില്ല. ദൈവത്തെ നേരില്‍ കണ്ട ശേഷം വിശ്വസിക്കാതിരിപ്പാന്‍ തരമില്ലല്ലോ. ഇന്ന് നാം അവനെ വിശ്വസിച്ച് ആശ്രയിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്റെ പുത്രനായ ക്രിസ്തുവിന്റെ മരണ പുനരുദ്ധാരണങ്ങള്‍ നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വീകരിച്ച് അവനില്‍ ആശ്രയിക്കുമെങ്കില്‍ ഇന്ന് ഒരു സൌഭാഗ്യ ജീവിതവും മരണാനന്തരം നിത്യജീവനും നമുക്കു ലഭിക്കും.
നിങ്ങള്‍ക്ക് യേശുകര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച് മരണാനന്തരം അവനോടു കൂടെ നിത്യത ചെലവഴിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ പ്രര്‍ത്ഥന ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശു കര്‍ത്താവിന്റെ മരണ പുനരുദ്ധാനങങ ളാല്‍ എനിക്ക് പാപക്ഷമ ലഭ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നോട് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യ ജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക
ചോദ്യം: മരണശേഷം എന്ത് സംഭവിക്കുന്നു?
ഉത്തരം:
മരണശേഷം എന്ത് സംഭവിക്കുന്നു എന്ന ചോദ്യം വാസ്തവത്തില്‍ കുഴപ്പുന്ന ചോദ്യമാണ്. വേദപുസ്തകം ഇതിനെപ്പറ്റി പല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മരിക്കുന്ന ആ നിമിഷത്തില്‍ത്തന്നെ ക്രിസ്തുവില്‍ വിശ്വസിച്ചവര്‍ സ്വര്‍ഗ്ഗത്തിലേക്കും അല്ലാത്തവര്‍ നരകത്തിലേക്കും മാറ്റപ്പെടുന്നു എന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു. വിശ്വാസികളെ സംബന്ധിച്ച് ഈ ശരീരം വിട്ടുപിരിഞ്ഞാല്‍ ക്രിസ്തുവിനോടു കൂടെ ആണ് എന്ന് നാം വായിക്കുന്നു (2കൊരി.5::6-8; ഫിലി.1:23). അവിശ്വാസികളെ സംബന്ധിച്ച് മരണം അവരെ നിത്യ നരകത്തില്‍ കൊണ്ടാക്കുന്നു എന്നും വായിക്കുന്നു (ലൂക്കോ.16:22-23).
അല്‍പം ചിന്താക്കുഴപ്പം ഉണ്ടാക്കാവുന്ന വാക്യങ്ങള്‍ വെളിപ്പാടു പുസ്തകത്തില്‍ ഉണ്ട്. വെളി.20:11-15 വരെ നരകത്തിലുള്ളവരെ അഗ്നിക്കടലില്‍ തള്ളിയതായി നാം വായിക്കുന്നു. വെളിപ്പാടുപുസ്തകം 21,22 അദ്ധ്യായങ്ങള്‍ പുതിയ ആകാശത്തേയും പുതിയ ഭൂമിയേയും പറ്റി വിവരിക്കുന്നു. അവസാനത്തെ ഉയിര്‍ത്തെഴുന്നേല്‍പു വരെ മരിച്ചവര്‍ "തല്‍കാലീകമായി" സ്വര്‍ഗ്ഗത്തിലും നരകത്തിലും ആയിരിക്കുമെന്ന് ഈ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതാണ്. ഒരുവന്റെ നിത്യ അവസ്ഥയില്‍ മാറ്റമൊന്നുമില്ലെങ്കിലും അത് എവിടെ ചെലവിടും എന്നതില്‍ മാറ്റമുണ്ട്. ഭാവിയില്‍ ഒരു സമയത്ത് വിശ്വാസികള്‍ പുതിയ ആകാശഭൂമിയിലേക്ക് മാറ്റപ്പെടുകയും അവിശ്വാസികള്‍ ആഗ്നിക്കടലിലേക്ക് തള്ളപ്പെടുകയും ചെയ്യുമെന്ന് നാം വായിക്കുന്നു (വെളി.20:11-15). നിത്യത മുഴുവന്‍ മാറ്റപ്പെടുവാന്‍ സാധിക്കാത്ത ഈ സ്ഥലങ്ങളില്‍ എത്തുന്നത് ജീവിച്ചിരിക്കുമ്പോള്‍ ഒരുവന്‍ പാപക്ഷമക്കായി ക്രിസ്തുവിനെ ആശ്രയിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.
ചോദ്യം: എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും?
ഉത്തരം:
സ്വര്‍ഗ്ഗം എങ്ങനെ ആയിരിക്കും എന്നതിനെപ്പറ്റി പല ആളുകള്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ട്. വെളി.21-22 എന്നീ അദ്ധ്യായങ്ങളില്‍ പുതിയ ആകാശത്തെപ്പറ്റിയും പുതിയ ഭൂമിയെപ്പറ്റിയും വളരെ വ്യക്തമായി കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ത്യകാല സംഭവങ്ങള്‍ക്കു ശേഷം നാം ഇപ്പോള്‍ വസിക്കുന്ന ഈ ഭൂമിയും ആകാശവും ചുട്ടെരിക്കപ്പെടും (2പത്രൊ.3:10). അതിനു ശേഷം ദൈവം ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കും. ആ പുതിയ ഭൂമിയിലായിരിക്കും രക്ഷിക്കപ്പെട്ടവര്‍ തങ്ങളുടെ നിത്യത ചെലവഴിക്കുന്നത്. നാം ഇപ്പോള്‍ "സ്വര്‍ഗ്ഗം" എന്ന് വിശേഷിപ്പിക്കുന്നത് ഇനിയും ദൈവം സൃഷ്ടിക്കുവാനിരിക്കുന്ന ആ പുതിയ ഭൂമിയെ ആണ്. അവിടെ ആയിരിക്കും നാം നമ്മുടെ നിത്യത ചെലവഴിക്കുന്നത്. ആ പുതിയ ഭൂമിയിലാണ് പുതിയ യെരുശലേം സ്ഥാപിക്കപ്പെടുന്നത്. അവിടെ ആയിരിക്കും തങ്ക തെരുവീധികളും പളുങ്കു കൊണ്ടുള്ള ഗോപുരങ്ങളും ഉണ്ടായിരിക്കുന്നത്.
നാം ഇപ്പോള്‍ "സ്വര്‍ഗ്ഗം" എന്ന് വിളിക്കുന്ന ആ പുതിയ ഭൂമിയില്‍ തേജസ്കരിക്കപ്പെട്ട ശരീരത്തോടുകൂടി നാം വസിക്കും (1കൊരി.15:35-58). സ്വര്‍ഗ്ഗം "മേഘങ്ങളില്‍" എവിടെയോ എന്ന ചിന്താഗതി വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയല്ല. നാം "ആകാശാത്ത് നീന്തിത്തുടിക്കുന്ന ആത്മാക്കള്‍" ആയിരിക്കും എന്നതും വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയല്ല. നാം നോക്കിപ്പാര്‍ക്കുന്ന ആ സ്വഗ്ഗം പാപവും ശാപവും ഇല്ലാത്ത, കണ്ണുനീരും കഷ്ടപ്പാടും ഇല്ലാത്ത, രോഗവും മരണവും ഇല്ലാത്ത പുതിയ ഭൂമിയൂം പുതിയ ആകാശവും ആണ്. അത് നാം ഇന്ന് വസിക്കുന്ന ഭൂമിയെപ്പോലെ തന്നെ ആയിരിക്കും. എന്നാള്‍ അത് പാപവും ശാപവും ഇല്ലാത്ത ഒരു ലോകം ആയിരിക്കും.
എന്താണ് ഈ പുതിയ ആകാശം? വേദപുസ്തകത്തില്‍ ആകാശം എന്ന വാക്ക് മേഘങ്ങളേയും, ശൂന്യാകാശത്തേയും, ദൈവസിംഹാസനത്തേയും കുറിക്കുന്നതാണ് എന്നത് മറക്കുവാന്‍ പാഡില്ല. അതുകൊണ്ട് വെളി.21:1 ല്‍ പറഞ്ഞിരിക്കുന്ന പുതിയ ആകാശം ഇവ എല്ലാം ഉള്‍പ്പെടുന്നവയാണ് എന്നു വേണം കരുതുവാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഈ അഖിലാണ്ഡത്തെ മുഴുവനും പുതുതായി സൃഷ്ടിക്കുവാന്‍ പോകുന്നു എന്നര്‍ത്ഥം. സകലത്തിനും ഒരു പുതിയ ആരംഭം കുറിക്കുവാന്‍ ദൈവം തീരുമാനിച്ചിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. അന്ന് ദൈവം നമ്മോടു കൂടെ പുതിയ യെരൂശേമില്‍ എപ്പോഴും വസിക്കും (വെളി.21:3). നമുക്ക് അന്ന് ദൈവസിംഹാസനം ഇരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അതു വരെ നീതി അധിവസിക്കുന്ന ആ പുതിയ ഭൂമിക്കായി നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.
ചോദ്യം: സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് ഇന്ന് ഭൂമിയിലുള്ളവരെ കാണുവാന്‍ കഴിയുമോ?
ഉത്തരം:
എബ്രാ.12:1 ഇങ്ങനെ വായിക്കുന്നു: "ആകയാല്‍ സാക്ഷികളുടെ ഇത്ര വലിയ സമൂഹം നമുക്കു ചുറ്റും നില്‍കുന്നതു കൊണ്ട്..." . ചിലര്‍ മനസ്സിലാക്കിയിരിക്കുന്നത് ഇത് സ്വര്‍ഗ്ഗത്തില്‍ പോയവര്‍ നമ്മെ കാണുന്നു എന്ന അര്‍ത്ഥത്തിലാണ് പറഞ്ഞിരിക്കുന്നത് എന്നാണ്. എന്നാല്‍ അതു ശരി അല്ല. എബ്രാ.11 ആം അധ്യായത്തില്‍ അവരുടെ വിശ്വാസത്തെപ്പറ്റി ദൈവം പ്രശംസിച്ച ആളുകളുടെ ഒരു പട്ടിക കാണാവുന്നതാണ്. വാസ്ഥവത്തില്‍ അവരെക്കുറിച്ചാണ് സാക്ഷികളുടെ ഇത്ര വലിയ സമൂഹം എന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അവര്‍ നമ്മെ കാണുന്നു എന്ന അര്‍ത്ഥത്തിലല്ല "സാക്ഷികള്‍" എന്ന് അവരെ വിളിച്ചിരിക്കുന്നത്. അവര്‍ ദൈവത്തിനും, ക്രിസ്തുവിനും, സത്യത്തിനും സാക്ഷികള്‍ ആണ്. അവര്‍ നമുക്കു മുന്‍പിലുള്ള, നാം പിന്‍പറ്റേണ്ട നമ്മുടെ മാതൃകയാണ്. എബ്രാ.12:1 തുടരുന്നത് ഇങ്ങനെയാണ്: "സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും വിട്ട്, നമുക്ക് മുന്‍പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക". നമുക്കു മുന്‍പില്‍ പോയവരുടെ വിശ്വാസവും ഓട്ടവും നാം നമ്മുടെ ഓട്ടത്തില്‍ സ്ഥിരത കാണിക്കേണ്ടതിന് നമ്മെ ഉത്സുഹരാക്കേണ്ടതാണ്.
സ്വര്‍ഗ്ഗത്തില്‍ ഉള്ളവര്‍ക്ക് ഇന്ന് നമ്മെ കാണുവാന്‍ സാധിക്കുമോ എന്ന വിഷയത്തെപ്പറ്റി വേദപുസ്തകത്തില്‍ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. അത് അസാദ്ധ്യമാണ് എന്നുവേണം അനുമാനിക്കുവാന്‍. ഒന്നാമതായി ഇന്ന് ഭൂമിയില്‍ നടക്കുന്ന മനസ്സ് അലട്ടുന്ന സംഭവങ്ങളേയും പാപങ്ങളേയും അവര്‍ കാണുവാന്‍ ഇടയായാല്‍ അവര്‍ ദുഃഖിക്കുവാന്‍ ഇടയാകുമല്ലോ. സ്വര്‍ഗ്ഗം സങ്കടവും, ദുഃഖവും, കണ്ണുനീരും ഇല്ലാത്ത സ്ഥലമാണല്ലോ (വെളി.21:4). അതുകൊണ്ട് അവര്‍ക്ക് കാണുവാന്‍ സാധിക്കായില്ല എന്നു വേണം ഊഹിക്കുവാന്‍. അടുത്തതായി, സ്വര്‍ഗ്ഗം ദൈവസാന്നിധ്യമാണല്ലോ. അവിടെ അവന്റെ സന്നിധിയില്‍ അവന്റെ മനോഹരത്വത്തില്‍ സകലവും മറനന് അവനെ ആസ്വദിക്കുവാനും ആരാധിക്കുവാനുമല്ലാതെ മറ്റൊന്നിനും അവര്‍ക്ക് മനസ്സ് ഉണ്ടാകയില്ല എന്നു വേണം അനുമാനിക്കുവാന്‍. ഒരു പക്ഷെ ഭൂമിയിലുള്ളവരെ കാണുവാന്‍ ദൈവം അവരെ അനുവദിച്ചുകൂട എന്നില്ല. എന്നാല്‍ അവര്‍ അങ്ങനെ നമ്മെ കാണുന്നുണ്ട് എന്ന് വേദപുസ്തകത്തില്‍ വയനക്തമായി പറഞ്ഞിട്ടില്ല.
ചോദ്യം: നമ്മുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും സ്വര്‍ഗ്ഗത്തില്‍ വച്ച് കാണുവാന്‍ കഴിയുമോ?
ഉത്തരം:
പലരും പറയുന്നത് അവര്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് അവരുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും കണ്ടുപിടിക്കും എന്നാണ്. നിത്യതയില്‍ നമ്മുടെ സ്നേഹിതരേയും കുടുബ അംഗങ്ങളേയും കാണുവാനും അറിയുവാനും ഒക്കെ സാധിക്കുമെങ്കിലും, സ്വര്‍ഗ്ഗ്ത്തിലെ പ്രധാന വിഷയം അത് ആയിരിക്കുകയില്ല. ദൈവത്തിന്റെ ആളത്വത്തിലും സ്വര്‍ഗ്ഗത്തിന്റെ അത്ഭുതത്തിലും വിസ്മയപ്പെട്ട് ദൈവത്തെ ആരാധിക്കുന്നതില്‍ നാം വ്യാപൃതരായിരിക്കും. സ്നേഹിതരും കുടുംബ അംഗങ്ങളുമായുള്ള നമ്മുടെ കൂടിക്കാഴ്ചയില്‍ നമ്മുടെ പ്രധാന വിഷയം അവരില്‍ കൂടി നാം അനുഭവിച്ച ദൈവ കൃപയെപ്പറ്റിയും ദൈവസ്നേഹത്തെപ്പറ്റിയും ആയിരിക്കും. ഭൂമിയില്‍ നാം ആയിരിക്കുമ്പോള്‍ പരിചയമുള്ളവരുമൊത്ത് നാം സ്വര്‍ഗ്ഗത്തില്‍ എത്തിയ ശേഷം ദൈവസന്നിധിയില്‍ അവനെ സ്തുതിക്കുന്നത് നമ്മെ ആഹ്ലാദഭരിതരാക്കും.
നമുക്ക് ഭൂമിയില്‍ പരിചയം ഉള്ളവരെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കുമോ എന്ന വിഷയത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു എന്ന് നോക്കാം. തന്റെ കൈക്കുഞ്ഞു മരിച്ചപ്പോല്‍ ദാവീദു പറഞ്ഞത് ശ്രദ്ധിക്കുക: "ഞാന്‍ അവന്റെ അടുക്കലേക്ക് പോകുമെന്നല്ലാതെ അവന്‍ എങ്കലേക്ക് തിരിച്ചു വരികയില്ലല്ലോ" (2ശമു.12:23). മരിച്ചു പോയ കുഞ്ഞ് ഒരു കൈക്കുഞ്ഞായിരിന്നിട്ടുപോലും അവനെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയുവാന്‍ കഴിയും എന്ന് ദാവീദ് വിശ്വസിച്ചു. ലൂക്കോ.16:19-31 വരെയുള്ള വാക്യങ്ങള്‍ അനുസരിച്ച് അബ്രഹാം, ലാസര്‍, ധനവാന്‍ എന്നിവരെ അവരുടെ മരണശേഷവും വ്യക്തമായി തിരിച്ചറിയുവാന്‍ കഴിയുമല്ലൊ. മറുരൂപ മലയുടെ മുകളില്‍ പ്രത്യക്ഷരായ മോശെയേയും ഏലിയാവിനേയും ശിഷ്യന്‍മാര്‍ തിരിച്ചറിഞ്ഞല്ലോ (മത്ത.17:3-4). ഈ ഉദ്ദാഹരണങ്ങളില്‍ നിന്ന് മരണശേഷവും ആളുകളെ തിരിച്ചറിയുവാന്‍ കഴിയും എന്ന് സത്യവേദപുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാം.
നാം നമ്മുടെ കര്‍ത്താവിനെ കാണുമ്പോള്‍ അവന്‍ ഇരിക്കുന്നതുപോലെ നാമും ആയിത്തീരും എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (1 യോഹ.3:2). നമ്മുടെ ഭൌമീക ശരീരം ആദ്യത്തെ ആദാമിന്റെ ശരീരപ്രകൃതിയോട് ഒത്തിരിക്കുന്നതുപോലെ മരണശേഷം നമ്മുടെ ശരീരപ്രകൃതി രണ്ടാം ആദാമായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീര പ്രകൃതിപോലെ ആകും (1 കൊരി.15:47). "നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ പ്രതിമ ധരിക്കും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തേയും ഈ മര്‍ത്യമായത് അമര്‍ത്യത്തേയും ധരിക്കേണം" (1കൊരി.15:49, 53). ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അനേകര്‍ കണ്ടു മനസ്സിലാക്കി എന്ന് നാം വായിക്കുന്നു (യോഹ. 20:16, 20; 21:12; 1കൊരി.15:4-7). തേജസ്കരിക്കപ്പെട്ട തന്റെ ശരീരത്തില്‍ നമ്മുടെ കര്‍ത്താവിനെ കണ്ടു മനസ്സിലാക്കുവാന്‍ കഴിഞ്ഞെങ്കില്‍ നമ്മേയും നമ്മുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ മനസ്സിലാക്കുവാന്‍ കഴിയണം. നമ്മുടെ സ്നേഹിതരേയും ബന്ധുമിത്രാദികളേയും അവരുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ കന്‍ണ്ടു മനസ്സിലാക്കുവാന്‍ കഴിയുന്നത് വളെരെ അത്ഭുത വിഷയമായിരിക്കും. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെ സൃഷ്ടാവിനെ അവന്റെ സകല മഹത്വത്തിലും കണ്ട് അവന്റെ മുമ്പില്‍ അവനെ നമ്മുടെ ബന്ധുമിത്രാദികളോടൊത്ത് ആരാധിക്കുവാന്‍ കഴിയും എന്നതാണ്.
ചോദ്യം: നരകം വാസ്തവമായി ഉണ്ടോ? നരകം നിത്യമാണോ?
ഉത്തരം:
നരകം ഉണ്ട് എന്ന് വിശ്വസിക്കുന്നവരേക്കാള്‍ അധികം ആളുകള്‍ ഒരു സ്വര്‍ഗ്ഗം ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് എന്നത് വളരെ രസകരമായ ഒരു കാര്യമാണ്. എന്നാല്‍ സത്യ വേദപുസ്തകം അനുസരിച്ച് സ്വര്‍ഗ്ഗം വാസ്തവം ആയിരിക്കുന്നതു പോലെ തന്നെ നരകവും വാസ്തവം ആണ്. മരണശേഷം രക്ഷിക്കപ്പെടാത്തവര്‍ ഏവരും നരകയാതന അനുഭവിക്കും എന്നത് ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്ന സത്യമാണ്. നാമെല്ലാവരും പാപം ചെയ്തിട്ടുള്ളവരാണ് (റോമ.3:23). പാപത്തിനു നീതിയായി ലഭിക്കേണ്ട ശിക്ഷ മരണമാണ് (റോമ.6:23). എല്ലാ പാപവും ദൈവത്തിന് എതിരായുള്ളതാണ് (സങ്കീ.51:4). നിത്യനും പരിമിതി ഇല്ലാത്തവനും ആയ ദൈവത്തിന് എതിരെയാണ് എല്ലാ പാപവും എന്നതുകൊണ്ട് പാപത്തിന്റെ ശിക്ഷയും നിത്യമാണ്. നരകം നിത്യനായ ദൈവത്തില്‍ നിന്ന് നിത്യത മുഴുവന്‍ പിരിഞ്ഞിരിക്കുന്ന അനുഭവമാണ്.
വേദപുസ്തകത്തില്‍ ഉടനീളം നരകത്തെപപിറ്റി നാം വായിക്കുന്നു. നരകശിക്ഷ നിത്യമാണ് (മത്താ.25:41). അവിടെ കെടാത്ത തീ ഉണ്ട്(മത്താ.3:12), ലജ്ജയും നിത്യനിന്ദയും ഉള്ള സ്ഥലമാണ് (ദാനി.12:2). അത് യാതനാ സ്ഥലമാണ് (ലൂക്കോ.16:23). അവിടെ കരച്ചിലും പല്ലുകടിയും ഉണ്ട് (മത്താ.25:30). അത് നിത്യ നാശമാണ് (2തെസ്സ.1:9). നിത്യനിത്യമായി യാതനയുടെ പുക ഉയരുന്ന സ്ഥലമാണ് (വെളി.14:10-11). അഗ്നിയും ഗന്ധകവും എരിയുന്ന കടലാണ്; അവിടെ ദുഷ്ടന്‍മാര്‍ രാപ്പകല്‍ യാതന അനുഭവിക്കും (വെളി.20:10). ഇങ്ങനെയാണ് നരകത്തെപ്പറ്റി നാം വായിക്കുന്നത്.
നീതിമാന്‍മാരുടെ സ്വര്‍ഗ്ഗീയ അനുഭൂതി നിത്യനിത്യമായിരിക്കുന്നതുപോലെ തന്നെ ദുഷ്ടന്‍മാരുടെ ശിക്ഷയും നിത്യനിത്യമാണ്. ഈ കാര്യം നമ്മുടെ കര്‍ത്താവു തന്നെ തിരുവായ്മൊഴിഞ്ഞ് പറഞ്ഞതാണ് (മത്താ.25:46). ദുഷ്ടന്‍മാര്‍ ദൈവത്തിന്റെ കോപത്തിനും ക്രോധത്തിനും പാത്രരാവുകയാണ്. നരകത്തിലുള്ളവര്‍ ദൈവത്തിന്റെ പരമനീതി മനസ്സിലാക്കും (സങ്കീ.76:10). അവരുടെ ശിക്ഷാവിധി നീതിയുള്ളതായിരുന്നു എന്നും അവര്‍ തന്നെയാണ് അതിന്നു കാരണക്കാര്‍ എന്നും നരകത്തിലുള്ളവര്‍ സമ്മതിക്കും (ആവര്‍.32:3-5). അതെ, നരകം വാസ്തവം തന്നെ. ഒരിക്കലും അവസാനിക്കാത്ത യാതനയുടേയും ശിക്ഷയുടേയും സ്ഥലമാണത്. എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിച്ച് അവന്റെ വഴിയില്‍ നടക്കുന്നവര്‍ക്ക് നരക ശിക്ഷയില്‍ നിന്ന് രക്ഷ പ്രാപിക്കാം എന്നതാണ് ബൈബിളിലെ സത്യം (യോഹ.3:16, 18, 36).
ചോദ്യം: ക്രിസ്തുവിന്റെ ന്യായാസനം എന്നാല്‍ എന്താണ്?
ഉത്തരം:
റോമ.14:12-14 വരെ ഇങ്ങനെ വായിക്കുന്നു. "... നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്‍ക്കേണ്ടി വരും... ആകയാല്‍ നമ്മില്‍ ഓരോരുത്തന്‍ ദൈവത്തിനു കണക്കു ബോധിപ്പിക്കേണ്ടി വരും". 2കൊരി.5:10 ല്‍ ഇങ്ങനെ വായിക്കുന്നു. "അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു". ഈ രണ്ടു വേദഭാഗങ്ങളും അവിശ്വാസികളെപ്പറ്റി അല്ല, വിശ്വാസികളെപ്പറ്റി ആണ് പറഞ്ഞിരിക്കുന്നത് എന്ന് ഈ വാക്യങ്ങളുടെ സന്ദര്‍ഭം വ്യക്തമാക്കുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ ന്യായാസനം വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തിന്റെ കണക്ക് സമര്‍പ്പിക്കുന്ന അവസരമാണ്. ഒരാള്‍ രക്ഷിക്കപ്പെട്ടതാണോ എന്ന് തീരുമാനിക്കുന്ന സ്ഥലമല്ല ക്രിസ്തുവിന്റെ ന്യായാസനം. ക്രിസ്തുവിന്റെ ബലിമരണത്തെ വിശ്വാസത്തില്‍ സ്വീകരിക്കുന്നവര്‍ ഇപ്പോള്‍ തന്നെ രക്ഷിക്കപ്പെട്ടവരും ദൈവമക്കളും ആണ് (റോമ.10:9; 1യോഹ.3:2). ക്രിസ്തുവിലുള്ളവര്‍ക്ക് ഇനി പാപത്തിന്റെ ശിക്ഷാവിധി ഇല്ല (റോമ.8:1). അതുകൊണ്ട് ക്രിസ്തുവിന്റെ ന്യായാസനം പാപത്തെ ശിക്ഷിക്കുന്ന അവസരമല്ല; മറിച്ച് നമ്മുടെ ക്രീയകള്‍ക്ക് പ്രതിഫലം തീരുമാനിക്കപ്പെടുന്ന അവസരമാണത്. ബൈബിള്‍ പറയുന്നത്, നാം ഓരോരുത്തരും അവരവരുടെ കണക്ക് ബോധിപ്പിക്കണം എന്നാണ്. നമ്മുടെ ജീവിതത്തിലെ പാപങ്ങള്‍ക്കും കണക്കു കൊടുക്കേണ്ടി വരും. എന്നാല്‍ ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിലെ പ്രധാന വിഷയം അത് ആയിരിക്കുകയില്ല.
എത്ര വിശ്വസ്തതയോടെ നാം കര്‍ത്താവിനെ സേവിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം തീരുമാനിക്കുക എന്നതായിരിക്കും ക്രിസ്തുവിന്റെ ന്യായാസനത്തിലെ പ്രധാന വിഷയം (1കൊരി.9:4-27;2 തിമൊ.2:5). അവയില്‍ ചിലത് നാം എത്ര വിശ്വസ്തതയോടെ സുവിശേഷീകരണത്തില്‍ ഭാഗഭാക്കായി (മത്താ.28:18-20), പാപത്തിന്‍മേല്‍ എത്രത്തോളം ജയം കൈവരിച്ചു (റോമ.6:1-4), നമ്മുടെ നാവിനെ നാം എത്രത്തോളം നിയന്ത്രിച്ചു (യാക്കോ.3:1-9) എന്നിവ ആയിരിക്കും. വിശ്വാസികള്‍ക്ക് അവരവരുടെ വിശ്വസ്ഥതയുടെ അടിസ്ഥാനത്തില്‍ കര്‍ത്താവ് കൊടുക്കുന്ന കിരീടങ്ങളെപ്പറ്റി വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് (1കൊരി.9:4-27; 2 തിമൊ.2:5). ആര്‍ക്കൊക്കെ എങ്ങനെയുള്ള കിരീടങ്ങളാണ് ലഭിക്കുവാന്‍ പോകുന്നത് എന്നതിനെപ്പറ്റി പറയുന്ന വാക്യങ്ങള്‍ കാണുക. 2 തിമൊ.2:5; 4:8; യാക്കോ.1:12; 1പത്രോ.5:4; വെളി.2:10. ക്രിസ്തുവിന്റെ ന്യായാസനത്തെപ്പറ്റി വ്യക്തമായ ഒരു ചുരുങ്ങിയ വിവരണം യാക്കോ.1:12 ല്‍ കാണാവുന്നതാണ്. "പരീക്ഷ സഹിക്കുന്ന മനുഷന്‍ ഭാഗ്യവാന്‍; അവന്‍ കൊള്ളാവുന്നവനായി തെളിഞ്ഞശേഷം കര്‍ത്താവു തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപികകുംാ".
ചോദ്യം: വെള്ളസിംഹാസനത്തിലെ ന്യായവിധി എന്നു പറഞ്ഞാല്‍ എന്താണ്?
ഉത്തരം:
വെളി.20:11-15 വരെയുള്ള വാക്യങ്ങളില്‍ വെള്ളസിംഹാസനത്തെപ്പറ്റി നാം വായിക്കുന്നു. അവിശ്വാസികള്‍ അഗ്നിക്കടലില്‍ തള്ളപ്പെടുന്നതിനു മുമ്പായുള്ള ന്യായവിധിയാണിത്. ഈ ന്യായവിധി ആയിരം ആണ്ടു വാഴ്ചയുടെ അവസാനത്തില്‍ പിശാചിനെയും, മൃഗത്തിനേയും, കള്ളപ്രവാചകനേയും അഗ്നിക്കടലില്‍ തള്ളപ്പെട്ട ശേഷമാണ് നടക്കുന്നത്. തുറക്കപ്പെടുന്ന പുസ്തകങ്ങളില്‍ നിന്ന് (വെളി.20:12) ഓരോ മനുഷരും ചിന്തയിലോ, വാക്കിലോ, പ്രവര്‍ത്തിയിലോ ചെയ്ത നല്ലതും തീയതുമായതെല്ലാം വെളിപ്പെടുത്തപ്പെട്ട്, അവനവനുടെ ക്രീയക്കു തക്ക ന്യായവിധി കൊടുക്കപ്പെടും എന്ന് നാം വായിക്കുന്നു (സങ്കീ.28:4;62:12; റോമ.2:6; വെളി.2:23; 18:6; 22:12).
മാത്രമല്ല, ആ സമയത്ത് "ജീവപുസ്തകം" എന്ന ഒരു പുസ്തകവും തുറക്കപ്പെടും (വെളി.20:12). ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാള്‍ നിത്യജീവന് അവകാശി ആകുമോ അല്ലെങ്കില്‍ നിത്യശിക്ഷാവിധിക്ക് അവകാശി ആകുമോ എന്ന് തീരുമാനിക്കപ്പെടുന്നത്. കിസ്തുവിശ്വാസികള്‍ തങ്ങളുടെ ജീവിതത്തില്‍ ചെയ്ത എല്ലാറ്റിനും കണക്കു കൊടുക്കേണ്ടി വരും എന്നത് സത്യമാണ്. എന്നാല്‍ അവരുടെ പേരുകള്‍ "ലോകസ്ഥാപനം മുതല്‍ ജീവപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതു കൊണ്ട് (വെളി.17:8), അവര്‍ നിത്യശിക്ഷാവിധിയില്‍ അകപ്പെടുകയില്ല. ജീവപുസ്തക ത്തില്‍ പേര്‍ എഴുതപ്പെടാത്തവര്‍ മാത്രം അഗ്നിക്കടലില്‍ തള്ളപ്പെടും എന്ന് നാം വായിക്കുന്നു (വെളി.20:15).
ഒരാള്‍ വിശ്വാസി ആയിരുന്നാലും അവിശ്വാസി ആയിരുന്നാലും എല്ലാവര്‍ക്കും അവസാനം ഒരു ന്യായവിധി ഉണ്ടെന്ന് വേദപുസ്തകം വ്യക്തമാക്കുന്നു. സകലരും ഒരു ദിവസം ക്രിസ്തുവിനു മുന്‍പില്‍ അവരവര്‍ ചെയ്ത പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ ന്യായം വിധിക്കപ്പെടും എന്നതില്‍ ആര്‍ക്കും സംശയമില്ല. വെള്ളസിംഹാസനമാണ് അവസാനമായി നടക്കുന്ന ന്യായവിധി എന്നതിനും സംശയമില്ല. എന്നാല്‍ ആരെല്ലാം വെള്ളസിംഹാസനത്തിനു മുന്‍പില്‍ നില്‍കും എന്നതിനെപ്പറ്റി വേദപഠിതാക്കളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്.
ചില വേദപഠിതാക്കള്‍ മനസ്സിലാക്കിയിരിക്കുന്നത് ന്യായവിധി മൂന്നു വ്യത്യാസ ഘട്ടങ്ങളിലായിട്ടാണ് നടക്കുവാന്‍ പോകുന്നത് എന്നാണ്. ആദ്യം നടക്കേണ്ടത് "ക്രിസ്തുവിന്റെ ന്യായാസനം" എന്ന് വിശേഷിപ്പിച്ചിരിക്കുന്ന (2കൊരി.5:10) ന്യായവിധി വിശ്വാസികള്‍ക്കൂള്ളതാണ്. അത് കര്‍ത്താവിന്റെ രഹസ്യവരവിനു ശേഷം സംഭവിക്കും. ആ സമയത്ത് ഓരോ വിശ്വാസിക്കും അവരവരുടെ പ്രവത്തിക്കു തക്ക പ്രതിഫലം കൊടുക്കപ്പെടും. അടുത്തതായി മത്താ.25:31-36 വരെ വായിക്കുന്ന ചെമ്മരി ആടുകളേയും കോലാടുകളേയും തമ്മില്‍ വേര്‍തിരിക്കുന്നത് അഥവാ ജാതികളുടെ ന്യായവിധി നടക്കും എന്നാണ്. ഇത് പീഡനകാലത്തിനു ശേഷം ആയിരമാണ്ടു വഴ്ചയുടെ തുടക്കത്തില്‍ സംഭവിക്കേണ്ടതാണ്. ആരൊക്കെ ആയിരമാണ്ടു വാഴ്ചയില്‍ പ്രവേശിക്കും എന്ന് തീരുമാനിക്കുവാനാണ് ഈ ന്യായവിധി എന്നവര്‍ മനസ്സിലാക്കുന്നു. മൂന്നാമതായി വെളി.20:11-15 വരെ വായിക്കുന്ന വെള്ള സിംഹാസനം അവസാനത്തെ ന്യായവിധി ആണ്. എല്ലാ അവിശ്വാസികളേയും അവരവരുടെ പ്രവര്‍ത്തികള്‍ അടിസ്ഥാനത്തില്‍ ന്യായം വിധിക്കപ്പെട്ട് നിത്യമായി അഗ്നിക്കടലില്‍ തള്ളപ്പെടുന്നതിനു വേണ്ടിയുള്ളതാണിത്.
മറ്റു വേദപഠിതാക്കളുടെ അഭിപ്രായത്തില്‍ എല്ലാ ന്യായവിധിയും ഒരേ സമയത്താണ് സംഭവിക്കുക. അവര്‍ വിശ്വസിക്കുന്നത് വെള്ളസിംഹാസനത്തിനു മുമ്പില്‍ അവിശ്വാസികളും വിശ്വാസികളും വന്ന് ന്യായം വിധിക്കപ്പെടും എന്നാണ്. ജീവപുസ്തകത്തില്‍ പേര്‍ എഴുതപ്പെട്ടവര്‍ അവരവരുടെ പ്രവര്‍ത്തികള്‍ അനുസരിച്ച് പ്രതിഫലം തീരുമാനിക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്കും, ജീവപുസ്തകത്തില്‍ പേര്‍ എഴുതപ്പെടാത്തവര്‍ അവരവരുടെ പ്രവര്‍ത്തികള്‍ അനുസരിച്ച് ന്യായം തീര്‍ക്കപ്പെട്ട് നിത്യ നരകത്തിലേക്കും മാറ്റപ്പെടും. മത്താ.25:31-36 വരെ വായിക്കുന്ന ചെമ്മരി ആടിനേയും കോലാടിനേയും തമ്മില്‍ വേര്‍തിരിക്കുന്നതായി പറഞ്ഞിരിക്കുന്നത് ഈ സന്ദര്‍ഭത്തെപ്പറ്റി ആണെന്ന് അവര്‍ മനസ്സിലാക്കുന്നു.
ഇതില്‍ ഏതു വ്യാഖ്യാനമാണ് ശരി എന്ന് വിശ്വസിച്ചാലും ഒരു ന്യായവിധി വരുന്നു എന്നത് ആരും മറക്കുവാന്‍ പാടില്ലാത്തതാണ്. ഒരുവന്‍ വിശ്വാസി ആയിരുന്നാലും അവിശ്വാസി ആയിരുന്നാലും എല്ലാവരും ക്രിസ്തുവിന്റെ മുന്‍പില്‍ അവനവന്റെ പ്രവര്‍ത്തികള്‍ അനുസരിച്ച് ന്യായം വിധിക്കപ്പെടും. അവിശ്വാസികള്‍ തങ്ങള്‍ക്കായി ദൈവക്രോധം ചേര്‍ത്തു വയ്ക്കുന്നു എന്ന് നാം വായിക്കുന്നു(റോമ.2:5). അവര്‍ക്കും അവരുടെ ക്രീയകള്‍ അടിസ്ഥാനത്തിലായിരിക്കും ന്യായവിധി നടത്തപ്പെടുക (റോമ.2:6). വിശ്വാസികള്‍ ക്രിസ്തുവിനു മുമ്പില്‍ അവരവരുടെ പ്രവര്‍ത്തികളുടെ കണക്ക് കൊടുക്കേണ്ടതാണ്. എന്നാല്‍ ക്രിസ്തുവില്‍ അവരുടെ ന്യായവിധി മാറ്റപ്പെട്ടതുകൊണ്ട് അവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനായാണ് അവര്‍ ക്രിസ്തുവിന്റെ മുന്‍പില്‍ നില്‍ക്കുന്നത് (റോമ. 14:10-12).