ചോദ്യം: എന്താണ് പാപിയുടെ പ്രാര്‍ത്ഥന?
ഉത്തരം:
ഒരു വ്യക്തി താന്‍ പാപിയാണെന്നും തനിക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും മനസ്സിലാക്കുംബോള്‍ താന്‍ ദൈവത്തോടു ചെയ്യുന്ന പ്രാര്‍ത്ഥനക്കാണ് പാപിയുടെ പ്രാര്‍ത്ഥന എന്ന് പറയുന്നത്. വെറും ഈ പ്രാര്‍ത്ഥന ഏറ്റുപറയുന്നതുകൊണ്ടു മാത്രം എന്തെങ്കിലും സംഭവിക്കും എന്ന് ആരും കരുതേണ്ട ആവശ്യമില്ല. താന്‍ പാപിയാണെന്നും, തനിക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കി വിശ്വാസത്തോടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നെങ്കില്‍ മാത്രമേ ഈ പ്രാര്‍ത്ഥന ഉപകരിക്കയുള്ളൂ.
പാപിയുടെ പ്രാര്‍ത്ഥനയുടെ ആദ്യത്തെ ദര്‍ശനം നാമെല്ലാവരും തെറ്റുചെയ്തവരാണെന്നാണ്. റോമ.3:10 ഇങ്ങനെ പറയുന്നു: "നീതിമാന്‍ ആരുമില്ല; ഒരുത്തന്‍ പോലുമില്ല". വേദപുസ്തകം വളരെ തെളിവായി പഠിപ്പിക്കുന്ന കാര്യം നാമെല്ലാവരും തെറ്റുകാരാണ് എന്നതാണ്. നമുക്ക് ദൈവത്തിന്റെ ദയയും പാപക്ഷമയുമാണ് ആവശ്യമായിരിക്കുന്നത് (തീത്തോ.3:5-7). നമ്മുടെ പാപങ്ങള്‍ നിമിത്തം നാം നിത്യ ശിക്ഷ അര്‍ഹിക്കുന്നവരാണ് (മത്താ.25:46). പാപിയുടെ പ്രാര്‍ത്ഥനയാകട്ടെ, ശിക്ഷക്കു പകരം ദയ അപേക്ഷിക്കുകയാണ്. ദൈവ കോപത്തിനു പകരം ദൈവത്തിന്റെ കരുണക്കായുള്ള അപേക്ഷയാണത്.
പാപിയുടെ പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ ദര്‍ശനം പാപപങ്കിലമായ, നഷ്ടപ്പെട്ട നമ്മുടെ അവസ്ഥയില്‍ നിന്ന് നമ്മുടെ വിടുതലിനായി ദൈവം എന്താണ് ചെയ്തിരിക്കുന്നത് എന്നതാണ്. യേശു ക്രിസ്തു എന്ന പേരില്‍ ദൈവം ജഡം ധരിച്ച് ഒരു മനുഷനായി ഈ ലോകത്തില്‍ വന്നു (യോഹ.1:1,14). യേശുകര്‍ത്താവ് ദൈവത്തെപ്പറ്റിയുള്ള സത്യങ്ങള്‍ പഠിപ്പിച്ചതു മാത്രമല്ല തികച്ചും പാപരഹിതവും നീതിപരവുമായ ഒരു ജീവിതം നയിക്കുകയും ചെയ്തു (യോഹ.8:46; 2കൊരി.5:21). അതിനു ശേഷം യേശുകര്‍ത്താവ് നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രൂശില്‍ മരിച്ചു (റോമ.5:8). പാപത്തിന്‍മേലും മരണത്തിന്‍മേലും പാതാളത്തിന്‍മേലും തനിക്കുള്ള അധികാരത്തെ തെളിയിച്ചുകൊണ്ട് താന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു (കൊലോ.2:15; 1കൊരി.15-ആം അദ്ധ്യായം). ഇതിന്റെ അടിസ്ഥാനത്തില്‍ നാം ക്രിസ്തുവിനെ വിശസിച്ച് തന്നില്‍ ശരണപ്പെടുമെങ്കില്‍, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് നമുക്ക് ക്രിസ്തുവിനോടു കൂടെ നിത്യതയില്‍ പ്രവേശിക്കുവാന്‍ കഴിയും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം തന്റെ മരണപുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച് ഏറ്റുപറഞ്ഞ് സ്വീകരിക്കുക മാത്രമാണ് (റോമ.10:9-10). നാം രക്ഷിക്കപ്പെടുവാന്‍ ഒരേ ഒരു മാര്‍ഗം ക്രിസ്തു മാത്രമാണ്; അതും കൃപയാല്‍ മാത്രമാണ്; അത് വിശ്വാസത്താല്‍ മാത്രമാണ് നമുക്കു ലഭിക്കുന്നത്. എഫേ.2:8 ഇങ്ങനെ പറയുന്നു: "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു".
പാപിയുടെ പ്രാര്‍ത്ഥന ഏറ്റുപറയുന്നത് നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവില്‍ മാത്രം വിശ്വസിച്ചിരിക്കുന്നു എന്നത് വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഇത് രക്ഷ കൈപ്പറ്റുവാനുള്ള മാന്ത്രീക വാക്കുകളല്ല. ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങളുടെ മേല്‍ നിങ്ങള്‍ വച്ചിരിക്കുന്ന വിശ്വാസം മാത്രമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങള്‍ പാപിയാണെന്നത് മനസ്സിലായെങ്കില്‍, നിങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെങ്കില്‍. ആ രക്ഷകന്‍ നിങ്ങള്‍ക്കായി മരിച്ചുയിര്‍ത്ത ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു
എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന് ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട് നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക
ചോദ്യം: എന്തിന് പ്രര്‍ത്ഥിക്കണം? ദൈവം സകലത്തെയും നിയന്ത്രിക്കുന്നവനായിരുന്ന് നമ്മുടെ ഭാവി വ്യക്തമായി അറിയാമെന്നിരിക്കെ, പ്രാര്‍ത്ഥനയുടെ ഉദ്ദേശം എന്താണ്? പ്രാര്‍ത്ഥിച്ചാല്‍ ദൈവം തന്റെ മനസ്സ് മാറ്റുന്നില്ലെങ്കില്‍ പിന്നെ നാം എന്തിനു പ്രാര്‍ത്ഥിക്കണം?
ഉത്തരം:
ഒരു ക്രിസ്തു വിശ്വാസിക്ക് പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്. പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനേക്കാള്‍ പ്രാര്‍ത്ഥിക്കുന്നതാണ് അവന് എളുപ്പം. വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് (ലൂക്കോ.2:36, 38). നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന കാരണം പ്രാര്‍ത്ഥിക്കുവാന്‍ ദൈവം നമ്മോട് കല്‍പിച്ചിട്ടുണ്ട് എന്നതിനാലാണ് (ഫിലി.4:6-7). കര്‍ത്താവിന്റെ ജീവിതത്തിലും ആദ്യസഭയുടെ ചരിത്രത്തിലും പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്ന പങ്കിനെ നാം ജീവിതത്തില്‍ പ്രായോഗികം ആക്കേണ്ടതാണ് (മര്‍കോ.1:35; അപ്പൊ.1:14; 2:42; 3:1; 4:23-31; 6:4; 13:1-3). പ്രാര്‍ത്ഥനാ ജീവിതം കര്‍ത്താവിനു പ്രധാനമായിരുന്നെങ്കില്‍ നമുക്കും ജീവിതത്തില്‍ അത് പ്രധാനമാക്കാം. തന്റെ പിതാവുമായുള്ള കൂട്ടായ്മക്ക് യേശുകര്‍ത്താവിനു പ്രാര്‍തഥെന ആവശ്യമായിരുന്നെങ്കില്‍, നമുക്ക് എത്ര അധികം ആവശ്യമാണ്?
നമ്മുടെ ജീവിതത്തിലെ പല പ്രായോഗിക പ്രശ്നങ്ങള്‍ക്കും ദൈവത്തിന്റെ ഉത്തരം നമുക്കു ലഭ്യമാകുന്നത് പ്രാര്‍ത്ഥനയില്‍ കൂടെയാണ്. നമ്മുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (ലൂക്കോ.6:6"12-13); പൈശാചികന്റെ എതിര്‍പ്പുകളെ തരണം ചെയ്യുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (മത്താ.17: 14-21); കൊയ്തിന് ആളുകളെ അയക്കുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതാണ്(ലൂക്കോ.10:2); പരീക്ഷകളെ ജയിക്കുവാന്‍ ബലത്തിനായി നാം പ്രാര്‍ത്ഥികകേവണ്ടതാണ് (മത്താ.26:41); നമ്മുടേയും മറ്റുള്ളവരുടേയും ആത്മീയ വര്‍ദ്ധനക്കായി നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (എഫെ.6:18-19).
നാം ദൈവസന്നിധിയില്‍ നമ്മുടെ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ പ്രര്‍ത്ഥനകള്‍ക്ക് നാം ഉദ്ദേശിച്ച ഉത്തരം ലഭിച്ചു എന്ന് വരില്ലെങ്കിലും നമ്മുടെ പ്രാര്‍ത്ഥന ഒരിക്കലും വ്യര്‍ത്ഥമല്ല എന്ന് കര്‍ത്താവ് പഠിപ്പിച്ചിട്ടുണ്ട് (മത്താ.6:6). തന്റെ ഹിതമനുസരിച്ച് നാം കേള്‍ക്കുന്ന ഏതു കാര്യത്തിനും ഉത്തരം അരുളാം എന്ന് താന്‍ വാക്കു പറഞ്ഞിട്ടുണ്ട് (1യോഹ.5:14-15). ചിലപ്പോള്‍ തന്റെ ജ്ഞാനത്തില്‍ നമ്മുടെ നന്‍മക്കായി പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം വൈകി ലഭിച്ചു എന്നും വരാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം പ്രാര്‍ത്ഥനയില്‍ ജാഗരിച്ചുകൊണ്ടിരിക്കേണ്ടതാണ് (മത്താ.7:7; ലൂക്കോ.18:1-8). പ്രാര്‍ത്ഥന നമ്മുടെ ഇംഗിതങ്ങള്‍ സാധിക്കുന്നതിനുവേണ്ടി അല്ല, മറിച്ച് ദൈവഹിതം നമ്മുടെ ജീവിതത്തിലും ഈ ഭൂമിയിലും നിറവേറേണ്ടതിനത്രേ ഉപയോഗിക്കേണ്ടത്. ദൈവത്തിന്റെ ജ്ഞാനം അപ്രമേയമാണല്ലോ.
ചില സാഹചര്യങ്ങളില്‍ ദൈവഹിതം എന്താണെന്ന് നമുക്ക് വ്യക്തമായി അറിഞ്ഞു എന്ന് വരികയില്ല. ദൈവഹിതം ആരായുന്നതിനുള്ള വഴിയാണ് പ്രര്‍ത്ഥന. കനാന്യസ്ത്രീ തന്റെ മകളുടെ ജീവിതത്തില്‍ നിന്ന് പൈശാചിക ശക്തികള്‍ ഒഴിയുവാന്‍ പ്രാര്‍ത്ഥിച്ചില്ലായിരുന്നു എങ്കില്‍ അവള്‍ ഒരിക്കലും സുഖം പ്രാപിക്കയില്ലായിരുന്നു (മര്‍ക്കോ.7:26-30). യെരിഹോവിന്റെ വെളിയില്‍ ആയിരുന്ന കുരുടന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കുരുടനായി തന്നെ തുടരുമായിരുന്നു (ലൂക്കോ.18:35-43). പലതും നമുക്ക് ഇല്ലാത്തതിന്റെ കാരണം നാം ചോദിക്കാത്തതിനാലാണ് എന്ന് വചനം പറയുന്നു (യാക്കോ.4:2). ഒരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കുന്നത് സുവിശേഷം അറിയിക്കുന്നതിനോടു തുല്യമാണ്. നാം സുവിശേഷം അറിയിക്കാതിരുന്നാല്‍ ആരൊക്കെ അതിന് വിധേയപ്പെടുമായിരുന്നു എന്ന് നമുക്ക് അറിയുവാന്‍ കഴിയുമായിരുന്നുല്ലല്ലൊ. അതുപോലെ പ്രാര്‍തഥികക്കാതിരുന്നാല്‍ പ്രാര്‍ത്ഥന കൊണ്ട് നാം സാധിക്കണം എന്ന് ദൈവം ഉദ്ദേശിച്ച കാര്യങ്ങള്‍ സംഭവിക്കുകയില്ല.
പ്രാര്‍ത്ഥനക്കുറവ് നമ്മുടെ വിശ്വാസക്കുറവിനെ കാണിക്കുന്നു. ദൈവവചനത്തിലുള്ള നമ്മുടെ ആശ്രയക്കുറവിനെ പ്രാര്‍ത്ഥന ഇല്ലായ്മ കാണിക്കുന്നു. നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും അധികമായി ചെയ്യുവാന്‍ കഴിവുള്ള ദൈവത്തില്‍ നാം വെച്ചിരിക്കുന്ന ആശ്രയത്തെയാണ് നമ്മുടെ പ്രാര്‍ത്ഥന വെളിപ്പെടുത്തുന്നത്. പ്രാര്‍ത്ഥനയാല്‍ സാധിക്കുന്ന പ്രധാന കാര്യം ദൈവീകശക്തി നമ്മില്‍കൂടെ വ്യാപരിക്കുവാന്‍ നാം അനുവദിക്കുന്നു എന്നതാണ്. അതുമൂലം നമ്മേക്കാള്‍ ശക്തികൂടുതല്‍ ഉള്ള പൈശാചിക ശക്തികളെ ജയിക്കുവാന്‍ നമുക്ക് ബലം ലഭിക്കുന്നു. അതുകൊണ്ട് തക്ക സമയത്ത് നമുക്ക് കൃപ ലഭിക്കേണ്ടതിന് കൃപാസനത്തിന്റെ അടുക്കലേക്ക് ചെല്ലാം (എബ്രാ.4:15-16). നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥനക്ക് വലിയ ശക്തി ഉണ്ട് എന്ന് ബൈബിള്‍ പറയുന്നു (യാക്കോ.5:16). നാം എപ്പോഴും പ്രാര്‍ത്ഥനയില്‍ ജാഗരിക്കുന്നവരായി നമ്മില്‍കൂടി അവന്റെ നാമം മഹത്വപ്പെടേണ്ടതിന് ആവശ്യമായ കൃപ അവന്‍ നമുക്ക് തരുമാറാകട്ടെ!
ചോദ്യം: എന്തിനെയാണ് കര്‍ത്താവിന്റെ പ്രാര്‍ത്ഥന എന്ന് വിളിക്കുന്നത്? നാം അങ്ങനെ അതേ വാക്കുകള്‍ തന്നെ ഉരുവിടേണ്ട ആവശ്യമുണ്ടോ?
ഉത്തരം:
മത്താ.6:9-13 ലും ലൂക്കോ.11:2-4 ലും കര്‍ത്താവ് തന്റെ ശിഷ്യന്‍മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയെയാണ് സാധാരണ കര്‍ത്താവിന്റെ പ്രാര്‍ത്ഥന എന്ന് വിളിക്കുന്നത്. മത്താ.6:9-13 വായിക്കുക. "നിങ്ങള്‍ ഇവ്വണ്ണം പ്രാര്‍ത്ഥിപ്പീന്‍. സ്വര്‍ഗ്ഗസ്തനായ ഞങ്ങളുടെ പിതാവേ; നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പരീക്ഷയില്‍ അകപ്പെടാതെ ദുഷ്ടങ്കല്‍ നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ". കര്‍ത്താവിന്റെ പ്രാര്‍ത്ഥന അതേപ്രകാരം നാം ഉരുവിടണം എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഈ വാക്കുകള്‍ക്ക് അതില്‍ത്തന്നെ എതോ മാന്ത്രീക ശക്തി ഉണ്ടെന്നും ഇത് അങ്ങനെ തന്നെ ഉരുവിട്ടാല്‍ ദൈവത്തെ പെട്ടെന്ന് സ്വാധീനിക്കാം എന്നും അവര്‍ കരുതുന്നു.
എന്നാല്‍ ഇതിനു കടകവിരുദ്ധമായിട്ടാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. നാം ഉരുവിടുന്ന വാക്കുകളേക്കാള്‍ നമ്മുടെ ഹൃദയത്തെയാണ് ദൈവം ശ്രദ്ധിക്കുന്നത്. മത്താ.6:6-7 വാക്യങ്ങളില്‍ ഇങ്ങനെ വായിക്കുന്നു. "നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്ന്, വാതില്‍ അടെച്ച്, രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്ക. രഹസ്യത്തില്‍ കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങള്‍ക്ക് പ്രതിഫലം തരും. പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്‍പനം ചെയ്യരുത്. അതിഭാഷണത്താല്‍ ഉത്തരം ലഭിക്കും എന്നല്ലൊ അവക്ക് തോന്നുന്നത്". പ്രാര്‍ത്ഥിക്കുമ്പോള്‍ നാം നമ്മുടെ ഹൃദയങ്ങളെ ദൈവസന്നിധിയില്‍ പകരുകയത്രെ വേണ്ടത് (ഫിലി.4:6-7). മനഃപ്പാഠം ചെയ്ത വാക്കുകള്‍ ഉരുവിടുന്നത് പ്രാര്‍ത്ഥനയല്ല.
നാം എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നതിന് ഒരു മാതൃകയായി കര്‍ത്താവിന്റെ പ്രര്‍ത്ഥനയെ മനസ്സിലാക്കേണ്ടതാണ്. നമ്മുടെ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കര്‍ത്താവിന്റെ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നു. അതിന്റെ വിശകലനം ഇങ്ങനെയാണ്. ആരോടാണ് നാം പ്രാര്‍ത്ഥിക്കേണ്ടതെന്ന് "സ്വര്‍ഗ്ഗസ്തനായ ഞങ്ങളുടെ പിതാവേ" എന്ന അഭിസംബോധന നമ്മെ പഠിപ്പിക്കുന്നു. "നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ" എന്നത് ദൈവത്തെ ആരാധനയോടെ, സ്തുതിയോടെ നാം സമീപിക്കണം എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. "നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ" എന്നത് നമ്മുടെ ജീവിതത്തിലും ഈ ഭൂമിയിലും ദൈവത്തിന്റെ ഇഷ്ടം നടക്കുവാന്‍ നാം ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ദൈന്യംദിന ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം എന്ന് "അന്നന്നത്തെ ആഹാരം ഞങ്ങള്‍ക്ക് തരേണമേ" എന്ന വാചകം നമ്മെ പഠിപ്പിക്കുന്നു. "ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ... " എന്നത് നമ്മുടെ ജീവിതത്തിലെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ക്ഷമിക്കുവാന്‍ സന്നദ്ധരായിരിക്കണം എന്നത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവസാനമായി പാപത്തിന്‍മേല്‍ ജയജീവിതം ഉള്ളവരായി പൈശാചികശക്തികള്‍ക്ക് വശംവദരാകാതെ നാം ജീവിക്കുവാന്‍ കൃപക്കായി യാചിക്കണം എന്നത് "പരീക്ഷയില്‍" എന്നാരംഭിക്കുന്ന വാചകം നമ്മെ പഠിപ്പിക്കുന്നു.
വീണ്ടും പറയട്ടെ. മനഃപ്പാഠമാക്കി ദൈവത്തിനു ചൊലലി ക്കാണിക്കേണ്ട ഒന്നല്ല കര്‍ത്താവിന്റെ പ്രത്ഥന. നാം എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നതിന് ഒരു മാതൃക മാത്രമാണത്. അപ്പോള്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന മനഃപ്പാഠമാക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍, ഒരിക്കലും തെറ്റില്ല! മനഃപ്പഠമാക്കിയത് പ്രാര്‍ത്ഥിച്ചാലോ? നിങ്ങളുടെ ഹൃദയം അതില്‍ ഇല്ലെങ്കില്‍ അത് ഒരിക്കലും പ്രാര്‍ത്ഥന ആകയില്ല. പ്രാര്‍ത്ഥനയില്‍ നമ്മുടെ വാക്കുകളേക്കാള്‍ ദൈവത്തിന് പ്രാധാന്യം നമ്മുടെ ഹൃദയത്തിനാണ് എന്നത് ഒരിക്കലും മറക്കുവാന്‍ പാടില്ലാത്തതാണ്. ഫിലി.4:6-7 എന്നീ വാക്യങ്ങള്‍ നോക്കുക. "ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടെ ദൈവത്തെ അറിയിക്കുക അത്രേ വേണ്ടത്. എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തു യേശുവില്‍ കാകകുംു".
ചോദ്യം: യേശുകര്‍ത്താവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നാല്‍ എന്താണര്‍ത്ഥം?
ഉത്തരം:
യോഹ.14-16 അദ്ധ്യായങ്ങളില്‍ അവന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ നമ്മുടെ കത്താവു പറഞ്ഞിട്ടുണ്ട്. ഉദ്ദാഹരണമായി 14:13-14 എന്നീ വാക്യങ്ങള്‍ ശ്രദ്ധിക്കുക. "നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നത് ഒക്കെയും പിതാവ് പുത്രനില്‍ മഹത്വപ്പെടേണ്ടതിന് ഞാന്‍ ചെയ്തു തരും. നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നത് ഒക്കെയും ഞാന്‍ ചെയ്തു തരും". ചിലര്‍ ഈ വാക്യങ്ങളെ തെറ്റിദ്ധരിക്കാറുണ്ട്. അവര്‍ വിചാരിക്കുന്നത് "യേശുവിന്റെ നാമത്തില്‍" എന്ന വാക്കുകള്‍ക്ക് എന്തോ മാന്ത്രീക ശക്തി ഉണ്ടെന്നും പ്രാര്‍ത്ഥനയുടെ അവസാനം ആ വാക്കുകള്‍ ഉരുവിട്ടാല്‍ നാം ചോദിക്കുന്നതെല്ലാം ദൈവം ചെയ്യും എന്നുമാണ്. ഇത് വേദപുസ്തകസത്യങ്ങള്‍ക്ക് തികെച്ചും എതിരായുള്ള ചിന്തയാണ്.
പുത്രന്റെ നാമത്തില്‍ പരാകര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍ യേശുകര്‍ത്താവ് നമുക്കു തന്ന അധികാരം ഉപയോഗിച്ച് അവന്റെ നാമത്തില്‍ ദൈവസന്നിധിയില്‍ പ്രവേശിച്ച് ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്ന് അപേക്ഷിക്കുകയാണ്. പുത്രന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍ വാസ്തവത്തില്‍ ദൈവഹിതത്തിനനുസരിച്ച് പ്രാര്‍ത്ഥിക്കുക എന്നാണര്‍ത്ഥം. "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കും എന്നുള്ളത് നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്ന് അറിയുന്നുവെങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു" (1യോഹ.5:14-15). പുത്രന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍ ദൈവപുത്രന്‍ മഹത്വപ്പെടുന്നകാര്യങ്ങള്‍ക്കയി പ്രാര്‍ത്ഥിക്കുക എന്നാണര്‍ത്ഥം.
"പുത്രന്റെ നാമത്തില്‍ തന്നെ" എന്നു പറഞ്ഞ് പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് അത് ഒരു മാന്ത്രീക വാക്യം ആയതുകൊണ്ടല്ല. ദൈവഹിതത്തില്‍ പ്രാര്‍ത്ഥിക്കാതെ, ദൈവനാമം മഹത്വപ്പെടുന്ന കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കതെ വെറുതെ ആ വാക്കുകള്‍ പ്രാര്‍ത്ഥനയുടെ ഒടുവില്‍ ഉപയോഗിച്ചാല്‍ അത് വെറും അര്‍ത്ഥശൂന്യമാണ്. പ്രാര്‍ത്ഥനയിലെ വാക്കുകള്‍ക്കല്ല പ്രാധാന്യം; എന്തുദ്ദേശത്തോടുകൂടി നാം പ്രര്‍ത്ഥിക്കുന്നു എന്നതിനാണ് പ്രാധാന്യം. ദൈവത്തിന്റെ ഇംഗിതം അനുസരിച്ച് നാം പ്രാര്‍ത്ഥിക്കുന്നതിനേയാണ് പുത്രന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്.
ചോദ്യം: ദൈവത്തില്‍ നിന്ന് ഉത്തരം ലഭിക്കണമെങ്കില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം?
ഉത്തരം:
നാം ഏതുകാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുവോ അത് സാധിച്ചാല്‍ ദൈവത്തില്‍ നിന്ന് നമുക്ക് ഉത്തരം ലഭിച്ചു എന്ന് അനേകര്‍ കരുതുന്നു. കാര്യം നടന്നില്ലെങ്കില്‍ അവ ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനകളായി മുദ്ര ഇടപ്പെടുന്നു. അങ്ങനെയല്ല നാം പ്രാര്‍ത്ഥനയെപ്പറ്റി മനസ്സിലാക്കേണ്ടത്. തന്നെ നോക്കി നാം പ്രാത്ഥിക്കുമ്പോഴെല്ലാം ദൈവം നമുക്ക് ഉത്തരം അരുളുന്നു. ചിലപ്പോള്‍ "ഇല്ല" എന്നോ അല്ലെങ്കില്‍ "ഇപ്പോള്‍ ഇല്ല" എന്നോ ദൈവം പറയാറുണ്ട്. എന്നാല്‍ തന്റെ ഹിതത്തിനനുസരിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക് ഉത്തരം അരുളാം എന്ന് താന്‍ വാക്കു പറഞ്ഞിട്ടുണ്ട്. "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളത് നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എനനുറിയുന്നു എങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്ക് ലഭിച്ചു എന്നും നാം അറിയുന്നു" (1യോഹ.5:14-15).
ദൈവത്തിന്റെ ഇഷ്ടം അനുസരിച്ച് പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം? ദൈവം തന്റെ വചനത്തില്‍ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ക്കായി, അഥവാ ദൈവത്തിന്റെ നാമത്തിന് മഹത്വവും സ്തുതിയും കൊണ്ടുവരുന്ന കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെയാണ് ദൈവഹിതത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കുവാന്‍ കഴിയും? ജ്ഞാനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അത് നമുക്ക് തരാമെന്ന് അവന്‍ വാക്കു പറഞ്ഞിട്ടുണ്ട് (യാക്കോ.1:5). നമ്മെപ്പറ്റി ദൈവം ആഗഹിക്കുന്ന കാര്യങ്ങളുടെ ഒരു ചെറിയ പട്ടിക തന്നെ 1തെസ്സ.5:12-24 വരെ കാണാവുന്നതാണ്. ദൈവവചനം നാം എത്രത്തോളം മനസ്സിലാക്കുമോ അത്രത്തോളം തന്നെ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്ന കാര്യങ്ങളും നമുക്ക് മനസ്സിലാക്കാം (1യോഹ.5:7). ഏതു വിഷയത്തിനു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് ദൈവവചനമായ സത്യവേദപുസ്തകത്തില്‍ നിന്ന് മനസ്സിലാക്കി പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ക്ക് "ഉവ്വ്" എന്നുള്ള ഉത്തരം ദൈവത്തില്‍ നിന്ന് അനേകം പ്രാവശ്യം കേള്‍ക്കുവാന്‍ കഴിയും.
ചോദ്യം: ഒരു കാര്യത്തിനു വേണ്ടി ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് ശരിയാണോ, അതോ ഒരു കാര്യത്തിനായി ഒരു പ്രാവശ്യം മാത്രമേ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുള്ളോ?
ഉത്തരം:
ലൂക്കോ.18:1-7 വരെയുള്ള വാക്യങ്ങളില്‍ പ്രാര്‍ത്ഥനയില്‍ മടുത്തുപോകാതിരിക്കുന്നതിന്റെ ആവശ്യത്തെ മനസ്സിലാക്കിത്തരുവാന്‍ കര്‍ത്താവ് ഒരു ഉപമ പറഞ്ഞിട്ടുണ്ട്. അനീതിയുള്ള ന്യായാധിപന്റെ അടുത്തു നിന്ന് തന്റെ വ്യവഹാരത്തില്‍ നീതി തേടുന്ന ഒരു സ്ത്രീയെപ്പറ്റിയാണ് കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. അവള്‍ തന്റെ കാര്യസാധ്യത്തിനായി തുടര്‍ന്ന് ശ്രമിച്ചതുകൊണ്ട് നയാറയാധിപന്‍ മനസ്സുമാറ്റി അവള്‍ക്ക് നീതി ചെയ്തുകൊടുത്തു. കര്‍ത്താവ് ഈ ഉപമ പറഞ്ഞതിന്റെ ഉദ്ദേശം ഒരു അനീതിയുള്ള ന്യായാധിപന്‍ പോലും ഒരു സ്ത്രീ വിടാതെ പരിശ്രമിച്ചതിന്റെ ഫലമായി അവള്‍ക്ക് ന്യായം ചെയ്തു കൊടുത്തെങ്കില്‍, സ്നേഹമുള്ള പിതാവായ നമ്മുടെ ദൈവം തങ്കലേയ്ക്ക് ഇടവിടാതെ നോക്കിക്കൊണ്ടിരിക്കുന്ന തന്റെ വൃതന്‍മാര്‍ക്കായി എത്ര അധികമായി ചെയ്യും എന്നതാണ് (വാക്യം 7). ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ ഏതെങ്കിലും ഒരു കാര്യത്തിനായി വീണ്ടും വീണ്ടും പ്രര്‍ത്ഥിച്ചല്‍ ഉത്തരം ലഭിക്കും എന്നാല്ല ഈ ഉപമ പഠിപ്പിക്കുന്നത്. ദൈവം ഇവിടെ വാക്കു പറഞ്ഞിരിക്കുന്നത് തന്റെ വൃതന്‍മാരുടെ ശത്രുക്കളില്‍ നിന്ന് അവരെ വിടുവിച്ച്, തെറ്റുകളെ ശരിയാക്കി, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് അവര്‍ക്ക് ന്യായം നടത്തിക്കൊടുക്കും എന്നാണ്. അവന്‍ അങ്ങനെ ചെയ്യുന്നതിന്റെ കാരണം അവന്‍ നീതിയുള്ളവനും, പരിശുദ്ധനും ആയതുകൊണ്ടും പാപത്തോടുള്ള തന്റെ വെറുപ്പുകൊണ്ടും അത്രേ. അങ്ങനെ അവര്‍ക്ക് ഉത്തരം കൊടുത്ത് അവന്റെ വാക്കു നിറവേറ്റുകയും അവന്റെ ശക്തി വെളിപ്പെടുത്തുകയും ചെയ്യും.
പ്രാര്‍ത്ഥനയെക്കുറിച്ച് മറ്റൊരു ഉപമ കര്‍ത്താവ് ലൂക്കോ.11:5-12 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അനീതിയുള്ള ന്യായാധിപന്റെ കഥയിലെപ്പോലെ തന്നെ ഇവിടെയും ശല്യപ്പെടുത്തുന്ന തന്റെ സ്നേഹിതനെ സഹായിക്കുന്ന മനുഷനെപ്പറ്റിയാണ് ഈ ഉപമയില്‍ കര്‍ത്താവു പറഞ്ഞിരിക്കുന്നത്. ആരുടെ ആവശ്യത്തിനുവേണ്ടിയുള്ള അപേക്ഷയും ദൈവം ഒരിക്കലും ശല്യമായി കരുതുകയില്ലല്ലൊ. ഈ ഉപമയിലും നാം ഏതെങ്കിലും കാര്യത്തിനായി വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കും എന്നല്ല കര്‍ത്താവ് പഠിപ്പിക്കുന്നത്. നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാം എന്നല്ല നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരാം എന്നാണ് കര്‍ത്താവ് വാക്ക് പറഞ്ഞിരിക്കുന്നത്. നാം അറിയുന്നതിനേക്കാള്‍ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നവനാണ് നമ്മുടെ ദൈവം. ഇതേ വാഗ്ദത്തം മത്താ.7:7-11 വരെയും ലൂക്കോ.11:13 ലും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന "നല്ല ദാനം" പരിശുദ്ധാത്മാവാണ് എന്ന് ലൂക്കോ.11ന്റെ 13 ല്‍ വിശദീകരിച്ചിട്ടുമുണ്ട്.
പ്രാര്‍ത്ഥനയില്‍ മടുത്തുപോകാതെ തുടര്‍ന്ന് പ്രാത്ഥിച്ചുകൊണ്ടിരിക്കണം എന്നാണ് ഈ രണ്ടു വേദഭാഗങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ഒരു കാര്യം ദൈവഹിതമാണ് എന്നു മനസ്സിലാക്കിയാല്‍ (1യോഹ.5:14), ഉത്തരം ലഭിക്കുന്നതു വരെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഉദ്ദാഹരണമായി കര്‍മേലിന്റെ മുകളിലെ ഏലിയാവിനെ നോക്കുക (1രാജാ.18: 41-44). ചിലപ്പോള്‍ ദൈവഹിതത്തിലെ കാര്യങ്ങള്‍ പിശാച് തടഞ്ഞു എന്ന് വരാവുന്നതാണ് (ദാനി.10:2,12). അത്തരം തടസ്സങ്ങള്‍ മാറുന്നതു വരെ പ്രാര്‍ത്ഥിക്കേണ്ടതാണ്. മറ്റുള്ളവരുടെ മാനസ്സാന്തരത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ദൈവഹിതത്തിലുള്ള കാര്യം ആയതുകൊണ്ട് ഉത്തരം നിശ്ചയമാണ് എന്നാല്‍ ദൈവം ആരേയും ഒരിക്കലും നിര്‍ബന്ധിക്കാത്തതുകൊണ്ട് കൂടുതല്‍ സമയം എടുത്തു എന്ന് വരാവുന്നതാണ്. ദൈവഹിതത്തില്‍ അല്ലാതുള്ള കാര്യങ്ങള്‍ക്കായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ "ഇല്ല" എന്ന ഉത്തരം ലഭിക്കും എന്നതും മറക്കരുത്. യഥാര്‍ത്ഥ പ്രാര്‍ത്ഥന നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കുന്നതിനോടൊപ്പം നമ്മെ ദൈവഹിതത്തിനു വിധേയപ്പെടുത്തുന്നതുമാണ്. കര്‍ത്താവു പറഞ്ഞു: യാചിപ്പീന്‍, മുട്ടുവീന്‍. യാചിച്ചുകൊണ്ടിരിപ്പീന്‍, മുട്ടിക്കൊണ്ടിരിപ്പീന്‍ എന്നാണ് ആ വാക്കുകളുടെ അര്‍ത്ഥം. ഉത്തരം ലഭിക്കുന്നതുവരെ അല്ലെങ്കില്‍ അത് ദൈവഹിതമല്ല എന്ന് മനസ്സിലാകുന്നതുവരെ വിശ്വാസത്തോടെ ഓരോ വിഷയത്തിനുവേണ്ടിയും പ്രര്‍ത്ഥനയില്‍ പോരാടേണ്ടെത് നമുക്ക് ലഭിച്ചിരിക്കുന്ന കല്‍പനയാണ് (കൊലൊ.4:2; റോം.15:30-32).
ചോദ്യം: കൂട്ടപ്രാര്‍ത്ഥന പ്രധാനമാണോ? ഒരു വ്യക്തി തനിയെ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ശക്തി കൂട്ടപ്രാര്‍ത്ഥനക്കുണ്ടോ?
ഉത്തരം:
ആരാധന, ഉപദേശം, അപ്പം നുറുക്കല്‍, കൂട്ടായ്മ എന്നിവയോടൊത്ത് കൂട്ടപ്രാര്‍ത്ഥനയും സഭയുടെ ആത്മീയ വളര്‍ച്ചക്ക് വളരെ പ്രാധാനമാണ്. ആദ്യ സഭ ഈ ഉദ്ദേശത്തോടുകൂടി പതിവായി കൂടിവരുമായിരുന്നു എന്ന് നാം അപ്പൊ.2:42 ല്‍ വായിക്കുന്നു. മറ്റുവിശ്വാസികളുമൊരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്റെ പ്രയോജനം പലതാണ്. നമ്മുടെ പൊതുവിശ്വാസം നാം പങ്കിടുമ്പോള്‍ അത് നമ്മെ ഒന്നായി ചേര്‍ക്കയും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമ്മില്‍ എല്ലാവരിലും വസിക്കുന്നത് ഒരേ ദൈവാത്മാവ് ആയതുകൊണ്ട് നമ്മുടെ ഹൃദയം സന്തോഷിക്കയും ദൈവനാമം മഹത്വപ്പെടുകയും ചെയ്യുന്നു. അങ്ങനെ നാം അന്വേന്യം ഇണെക്കപ്പെട്ട് മറ്റെങ്ങും ലഭ്യമല്ലാത്ത അതുല്യമായ കൂട്ടായ്മ സന്തോഷത്തില്‍ നാം ഉല്ലസിക്കുവാന്‍ ഇടയാകുന്നു.
ജീവിതഭാരത്താല്‍ കഷ്ടപ്പെടുന്ന ഒരു വിശ്വാസിയെ കൂട്ടുസഹോദരന്‍മാര്‍ ഒരുമിച്ച് കൃപാസനത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അങ്ങനെയുള്ളവര്‍ക്ക് വലിയ പ്രചോദനമാണ് ഉണ്ടാകുന്നത്. നാം മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് അന്വേന്യം സ്നേഹവും അനുകമ്പയും വര്‍ദ്ധിക്കുന്നു. അതുപോലെ കൂടിവരുന്നവരുടെ ഹൃദയത്തിന്റെ അവസ്ഥ വെളിപ്പെടുന്ന അവസരമാണ് കൂട്ടായുള്ള പ്രാര്‍ത്ഥന. ദൈവസന്നിധിയില്‍ താഴ്മയോടും (യാക്കോ.4:10), സത്യത്തോടും (സങ്കീ.145:18), അനുസരണത്തോടും (1യോഹ.3:21-22), നന്ദിയോടും (ഫിലി.4:6), ധൈര്യത്തോടും (എബ്രാ.4:16) കൂടിവരുവാനാണ് കല്‍പന. എന്നാല്‍ ചിലപ്പോള്‍ ഇങ്ങനെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിക്കുന്നതിനു പകരം മറ്റുള്ളവരെ കേള്‍പ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നവരും ഇല്ലാതില്ല. ഇങ്ങനെ മറ്റുള്ളവര്‍ക്കുമുന്‍പില്‍ ഭക്തിമാന്‍ ചമയുന്നതിനെതിരായി കര്‍ത്താവ് മത്താ.6:5-8 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു. നമ്മുടെ ഹൃദയ രഹസ്യങ്ങള്‍ അറിയുന്ന ദൈവത്തിനു മുമ്പിലാണ് നാം ആയിരിക്കുന്നത് എന്നത് ഒരിക്കലും വിസ്മരിക്കുവാന്‍ പാടുള്ളതല്ല.
കൂട്ടായി പ്രാര്‍ത്ഥിക്കുന്നതിന് പ്രത്യക ശക്തി ഉണ്ട് എന്ന് വചനം പഠിപ്പിക്കുന്നു. മത്താ.18:18,19 വാക്യങ്ങള്‍ ശ്രദ്ധിക്കുക. "നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും എന്ന് സത്യമായിട്ട് ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളില്‍ രണ്ടുപേര്‍
ഭൂമിയില്‍ വച്ച് നിങ്ങള്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപ്പെട്ടാല്‍ അത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവില്‍ നിന്ന് അവര്‍ക്ക് ലഭിക്കും". എന്നാല്‍ പലപ്പോഴും പ്രാര്‍ത്ഥന നമ്മുടെ ഭൌമീക ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി മാത്രം നാം ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടമാണ്. വേദപുസ്തകത്തില്‍ പ്രാര്‍ത്ഥനയുടെ വ്യാപ്തി വളരെ വലിയതാണ്. സര്‍വവ്യാപിയും സര്‍വശക്തിയുമുള്ള ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മ നേരങ്ങളാണ് പ്രാര്‍ത്ഥനയുടെ സമയങ്ങള്‍. ഈ ദൈവം തന്റെ സൃസ്ടികളുടെ പ്രാര്‍ത്ഥന ശ്രദ്ധിച്ച് അവര്‍ക്കായി പ്രവര്‍ത്തിക്കും എന്നറിയുന്നത് അവനെ നാം ആരാധിക്കുവാനും പുകഴ്ത്തുവാനും മതിയായ കാരണമാണ് (സങ്കീ.27:4; 63:1-8). അവന്റെ സന്നിധി നമ്മെ മാനസാന്തരത്തിലേക്കും ഏറ്റുപറച്ചിലിലേക്കും നയിക്കും (സങ്കീ.51). നമ്മുടെ ഹൃദയം നന്ദികൊണ്ട് നിറയും (ഫിലി.4:6; കൊലൊ.1:12).മറ്റുള്ളവര്‍ക്കായി ആത്മാര്‍ത്ഥമായി ജാഗരിക്കുവാന്‍ അത് നമ്മെ പഠിപ്പിക്കും (2തെസ്സ.1:11;2:16).
ദൈവഹിതം ഭൂമിയില്‍ നിറവേറുവാന്‍ ഇടയാകേണ്ടതിന് ദൈവത്തോടു നാം സഹകരിക്കുകയാണ് പ്രര്‍ത്ഥന കൊണ്ട് സാധിക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിനു കാര്യങ്ങള്‍ സാധിക്കുവാനുള്ള മാര്‍ഗ്ഗമല്ല പ്രാര്‍ത്ഥന എന്നത് മറക്കരുത്. നമ്മുടെ ആഗ്രഹങ്ങള്‍ പൂര്‍ണ്ണമായി അവനില്‍ സമര്‍പ്പിച്ച് നാം പ്രാര്‍ത്ഥിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന (മത്താ.6:8), നമ്മെക്കാള്‍ നമമെയ അടുത്തറിയാവുന്ന അവന്റെ ഹിതം നമ്മില്‍ നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുമ്പോഴാണ് വാസ്തവത്തില്‍ നമ്മുടെ പ്രാര്‍ത്ഥന അതിന്റെ ഉന്നതിയില്‍ എത്തുന്നത്. അങ്ങനെ ദൈവഹിതത്തിലുള്ള പ്രാര്‍ത്ഥനക്ക് എപ്പോഴും ഉത്തരം ലഭിക്കതന്നെ ചെയ്യും (1യോഹ.5:14). അത് തനിയെ പ്രാര്‍ത്ഥിച്ചാലും ആയിരം പേര്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചാലും അത് അങ്ങനെ തന്നെയാണ്.
മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന മത്താ.18 ലെ വാക്യങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ ഭാഗം സഭയിലെ തെറ്റുകാരനായ ഒരു വിശ്വാസിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു പറഞ്ഞിരിക്കുന്ന ഭാഗത്തണ് നാം കാണുന്നത് എന്നു മറക്കരുത്. "നിങ്ങളില്‍ രണ്ടുപേര്‍ ഭൂമിയില്‍ വച്ച് യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപ്പെട്ടാല്‍" എന്നു പറഞ്ഞിരിക്കുന്നത് ഏതെങ്കിലും രണ്ടു വിശ്വാസികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും കാര്യത്തെപ്പറ്റി യാചിച്ചാല്‍ അവര്‍ക്ക് ലഭിക്കും എന്ന് ഈ വാക്കുകള്‍ക്ക് അര്‍ത്ഥമില്ല. അങ്ങനെ വ്യാഖ്യാനിച്ചാല്‍ അത് ദൈവത്തിന്റെ പരമാധികാരത്തേയും വാക്യത്തിന്റെ സന്ദര്‍ഭത്തെയും മനസ്സിലാക്കാതെ ചെയ്യുന്നതിനാല്‍ ഫലപ്രാപ്തിയില്‍ എത്തുകയില്ല എന്നതില്‍ സംശയമില്ല. "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടിയാലും അവരുടെ മദ്ധ്യെ ഞാനുണ്ട്" (മത്താ.18:20) എന്ന വാഗ്ദത്തം സഭക്കുള്ളതാണ്. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്ക് ചെയ്യുവാന്‍ കഴിയാത്തത് സഭക്ക് ചെയ്യുവാന്‍ കഴിയുമല്ലൊ. ഒരു വ്യക്തി തനിയായി പ്രാര്‍ത്ഥിക്കുമ്പോഴും ക്രിസ്തുവിന്റെ സാന്നിദ്ധ്യം അവിടെ ഉണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ കൂട്ടപ്രാര്‍ത്ഥന വളരെ പ്രധാനമാണ്. അങ്ങനെയുള്ള പ്രാര്‍ത്ഥന കൊണ്ട് നാമ്മുടെ ഐക്യത വര്‍ദ്ധിക്കുന്നു (യോഹ.17:22,23), വിശ്വാസികള്‍ ഉത്സാഹിപ്പിക്കപ്പെടുന്നു (1തെസ.5:11), സ്നേഹിക്കുവാനും സത്കര്‍മ്മങ്ങള്‍ ചെയ്യുവാനും പ്രേരിപ്പിക്കപ്പെടുന്നു (എബ്ര.10:24) എന്നിവയാണ് അവയില്‍ പ്രധാനം.