ചോദ്യം: ആരാണ്‌ ഒരു ക്രിസ്ത്യാനി?

ഉത്തരം:
നിഘണ്ടുവില്‍ ക്രിസ്ത്യാനി എന്ന വാക്കിന്‌ "യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കുന്ന ആള്‍ അഥവാ യേശുവിന്റെ ഉപദേശം അനുസരിച്ചുള്ള മതവിശ്വാസി" എന്നാണ്‌ അര്ത്ഥംര കൊടുത്തിരിക്കുന്നത്‌. ആരാണ്‌ ക്രിസ്ത്യാനി എന്ന പഠനത്തിന്റെ ആരംഭത്തില്‍ ഇത്‌ ഉപയുക്തമാണെന്നത്‌ സത്യം തന്നെ. എന്നാല്‍ വേദപുസ്തകം ഈ വിഷയത്തെപ്പറ്റി പറയുന്നത്‌ ഈ അര്ത്ഥം കൊണ്ട്‌ മാത്രം പൂര്ണ്ണ്മാകുന്നില്ല.

പുതിയ നിയമത്തില്‍ 'ക്രിസ്ത്യാനി' എന്ന വാക്ക്‌ മൂന്ന് പ്രാവശ്യം കാണുന്നുണ്ട്‌ (പ്രവ.11:26; 26:28; 1പത്രോ.4:16). ആദ്യകാലത്തെ ക്രിസ്തുവിന്റെ ശിഷ്യന്മാ(രുടെ സ്വഭാവവും, പെരുമാറ്റവും, വാക്കുകളും ക്രിസ്തുവിന്റേതു പോലെ ആയിരുന്നതിനാല്‍ അന്ത്യോക്യയില്‍ വച്ചാണ്‌ അവരെ ആദ്യമായി 'ക്രിസ്ത്യാനികള്‍' എന്ന് വിളിച്ചത്‌. അന്ത്യോക്യയിലെ അവിശ്വാസികള്‍ അവരെ പുച്ഛിച്ച്‌ കളിയാക്കി അവര്ക്കു കൊടുത്ത പേരാണിത്‌. ആ വാക്കിന്റെ അര്ത്ഥംു 'ക്രിസ്തുവിന്റെ കൂട്ടത്തില്‍ ചേര്ന്ന് ആള്‍' എന്നോ 'ക്രിസ്തുവിന്റെ അനുഗാമി' അന്നോ ആണ്‌.

എന്നാല്‍, ഖേദമെന്നു പറയട്ടെ, കാലപ്പഴക്കത്തില്‍ ക്രിസ്ത്യാനി എന്ന വാക്ക്‌ ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ട ആള്‍ എന്ന അര്ത്ഥം വരുമാറ്‌ കാര്യങ്ങള്‍ മാറിപ്പോയി. ക്രിസ്തുവിന്റെ ആദ്യകാല ശിഷ്യന്മാെരെപ്പോലെ വീണ്ടും ജനനം പ്രാപിക്കാതെ ഒരു മതത്തിന്റെ കര്മ്മ്കൂദാശകള്‍ സ്വീകരിച്ച്‌ ആന്തരീകമായി ഒരു വ്യത്യാസവും സംഭവിക്കാതെ വെറും പേരു കൊണ്ടു മാത്രം അങ്ങനെയുള്ളവര്‍ ക്രിസ്ത്യാനികളായി. വെറും പള്ളിയില്‍ പതിവായി പോകുന്നതുകൊണ്ടോ,ദാന ധര്മ്മറങ്ങള്‍ ചെയ്യുന്നതുകൊണ്ടോ, ആര്ക്കും ഒരു ദോഷവും ചെയ്യാതെ ഒരു നല്ല വ്യക്തിയായി ജീവിച്ചതു കൊണ്ടോ ഒരുവന്‍ ക്രിസ്ത്യാനി ആകുന്നില്ല. ഒരിക്കല്‍ ഒരു സുവിശേഷകന്‍ ഇങ്ങനെ പറകയുണ്ടായി. "ഒരാള്‍ ഒരു ഗറാജില്‍ പോയാല്‍ ഒരു കാറായിത്തീരുന്നില്ലല്ലോ; അതു പോലെ ഒരാള്‍ പള്ളിയില്‍ പോയാല്‍ മാത്രം ഒരു ക്രിസ്ത്യാനി ആയിത്തീരുന്നില്ല" എന്ന്. ഒരു പള്ളിയില്‍ പതിവായി പോയി അവിടുത്തെ എല്ലാ ചടങ്ങുകളിലും ഭാഗഭാക്കായി പള്ളിക്ക്‌ വേണ്ടും പോലെ സംഭാവനകള്‍ കൊടുത്താലും ഒരുവന്‍ ഒരു ക്രിസ്ത്യാനി ആയിത്തീരുന്നില്ല.

നാം ചെയ്യുന്ന പുണ്യ പ്രവര്ത്തിനകള്‍ കൊണ്ട്‌ നാം ദൈവ സന്നിധിയില്‍ സ്വീകാര്യമുള്ളവരായിത്തീരുന്നില്ല എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. തീത്തോ.3:5 ല്‍ നാം ഇങ്ങനെ വായിക്കുന്നു. "അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവര്ത്തിതകളാലല്ല, തന്റെ കാരുണ്യപ്രകാരമത്രേ രക്ഷിച്ചത്‌". ക്രിസ്തുവില്‍ തന്റെ വിശ്വാസവും ആശ്രയവും അര്പ്പി ച്ച്‌ ദൈവത്തില്‍ നിന്ന് ജനിച്ചവനാണ്‌ ഒരു ക്രിസ്ത്യാനി(യോഹ.3:3, 7; 1പത്രോ. 1:23). "ക്രിപയാലല്ലോ വിശ്വാസം മൂലം നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌; അതും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു" എന്ന് എഫേ.2:8 പറയുന്നു. തന്റെ പാപവഴികളെ വിട്ടു മാനസാന്തരപ്പെട്ട്‌ ക്രിസ്തുവില്‍ മാത്രം രക്ഷക്കായി തന്റെ വിശ്വാസം അര്പ്പി ച്ചവനാണ്‌ ഒരു യഥാര്ത്ഥ ക്രിസ്ത്യാനി. മതത്തിന്റെ കര്മ്മാചചാരങ്ങള്‍ സ്വീകരിച്ച്‌ സന്മാ്ര്ഗ്ഗശ ജീവിതം നയിക്കുന്നതു കൊണ്ട്‌ മത്രം ഒരാള്‍ ഒരു ക്രിസ്ത്യാനി ആയിത്തീരുകയില്ല.

ഒരു യഥാര്ത്ഥ ക്രിസ്ത്യാനി ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച്‌ ആശ്രയിച്ച്‌ ക്രിസ്തുവില്‍ മാത്രം രക്ഷക്കായി ശരണം പ്രാപിച്ചവനാണ്‌. അവന്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിച്ചവനാണ്‌. അവന്‍ ഒരു ദൈവ പൈതലാണ്‌. ദൈവീക കുടുംബത്തിന്റെ അംഗമാണവന്‍. യോഹ.1:12 ഇങ്ങനെ പറയുന്നു: "അവനെ കൈക്കോണ്ട്‌ അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". ദൈവം അവന്‌ ഒരു പുതുജീവന്‍ ദാനമായി കൊടുക്കുന്നു. അതിന്റെ ഫലമായി അവന്‍ സ്നേഹത്തിന്റെ പ്രതീകമായി മാറുന്നു; ദൈവത്തെ അനുസരിക്കുന്നവനായി മാറുന്നു (1യോഹ.2:4,10). ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?

ഉത്തരം:
ഈ പ്രശ്നം മനസ്സിലാക്കുന്നതിന്റെ ആദ്യ പടിയായി പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കല്ല യിസ്രായേല്‍ ജാതിക്കാണ്‌ കൊടുക്കപ്പെട്ടത്‌ എന്ന്‌ അറിയേണ്ടതാണ്‌. ചില കല്‍പനകള്‍ യിസ്രായേല്‍ എങ്ങനെ ദൈവത്തെ അനുസരിച്ച്‌ അവനു പ്രീയമായി നടക്കണം എന്നുള്ളതിനു വേണ്ടിയുള്ളതാണ്‌ (ഉദ്ദാഹരണമായി പത്തു കല്‍പനകള്‍); മറ്റുചിലത്‌ യിസ്രായേല്‍ ജനം ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നതിനു വേണ്ടിയുള്ളതാണ്‌ (ബലികളെപ്പറ്റിയുള്ള നിയമങ്ങള്‍ അതിനുദ്ദാഹരണമാണ്‌). മറ്റുചിലതാകട്ടെ യിസ്രായേല്‍ പുറജാതികളില്‍ നിന്ന്‌ എങ്ങനെ വ്യത്യസ്തരായിരിക്കണം എന്ന്‌ കാണിക്കാനാണ്‌ (ആഹാരത്തേയും വസ്ത്രത്തേയും മറ്റുമുള്ള നിയമങ്ങള്‍). ഇന്ന്‌ പഴയനിയമത്തിലെ ഒരു നിയമങ്ങളും ഒരു ക്രിസ്ത്യാനിയെയും ബാധിക്കുന്നതല്ല. ക്രിസ്തു കാല്‍-വറിയില്‍ മരിച്ചപ്പോള്‍ അവന്‍ ന്യായപ്രമാണത്തിലെ നിയമങ്ങള്‍ക്ക്‌ അറുതി വരുത്തി എന്ന് നാം വായിക്കുന്നു(റോമ. 10:4; ഗലാ.3:23-25; എഫെ.2:15).

പഴയനിയമ ന്യായപ്രമാണത്തിനു പകരം ഇന്ന്‌ നാം ക്രിസ്തുവിന്റെ പ്രമാണത്തിനു കീഴിലാണ്‌ (ഗലാ.6:2). അതിങ്ങനെയാണ്‌: "നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം; ഇതാകുന്നു വലിയതും ഒന്നാമത്തേയുമായ കല്‍പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നേപ്പോലെ തന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്‍പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്‍മാരും അടങ്ങിയിരിക്കുന്നു" (മത്താ.22:37-40). ഇതു രണ്ടും നാം ചെയ്യുമെങ്കില്‍ ക്രിസ്തുവിനു പ്രസാദമായി ജീവിക്കാവുന്നതാണ്‌. "അവന്റെ കല്‍പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്‍പനകള്‍ ഭാരമുള്ളവയല്ല" (1യോഹ.5:3). സാങ്കേതികമായി പറഞ്ഞാല്‍ പത്തു കല്‍പനകള്‍ ക്രിസ്ത്യാനികളെ ബാധിക്കുന്നതേയല്ല; എന്നിരുന്നാലും ശബത്തുനാളിനെപ്പറ്റിയുള്ളതല്ലാത്ത ബാക്കി ഒന്‍പതു കല്‍പനകളും പുതിയനിയമത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. വാസ്തവത്തില്‍ നാം ദൈവത്തെ സ്നേഹിച്ചാല്‍ നാം അന്യദൈവങ്ങളേയോ വിഗ്രഹങ്ങളേയോ ആരാധിക്കുകയില്ല. അതുപോലെ കൂട്ടുകാരനെ തന്നേപ്പോലെ സ്നേഹിക്കുന്ന ഒരാള്‍ കൊലചെയ്യുകയോ, കള്ളം പറയുകയോ, വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയോ അവന്റെ യാതൊന്നും മോഹിക്കുകയോ ചെയ്യുകയില്ല. നാം പഴയനിയമത്തിലെ ന്യായപ്രമാണത്തിന്‌ കീഴിലല്ല. എന്നാല്‍ നാം ദൈവത്തേയും കൂട്ടുകാരേയും സ്നേഹിക്കുവാന്‍ കടപ്പെട്ടവരാണ്‌. ഇവ രണ്ടും നാം ചെയ്യുമെങ്കില്‍ എല്ലാം ശരിയായി ചെയ്തു എന്നര്‍ത്ഥം.



ചോദ്യം: എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

ഉത്തരം:
ഏതെങ്കിലും ഒരു സാഹചര്യത്തെപ്പറ്റിയുള്ള ദൈവഹിതം അറിയണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്‌. 1. നാം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യം വേദപുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങള്‍ക്ക്‌ എതിരായിട്ടുള്ളവയല്ല എന്ന് ഉറപ്പു വരുത്തുക 2. നാം ചെയ്യുവാനിരിക്കുന്ന കാര്യം ദൈവനാമ മഹത്വത്തിനും നമ്മുടെ ആത്മീയ വളര്‍ച്ചക്കും ഉപകരിക്കും എന്നും ഉറപ്പുവരുത്തുക. ഈ രണ്ടു കാര്യങ്ങള്‍ ശരിയായിരുന്നിട്ടും നാം പ്രര്‍ത്ഥിക്കുന്നത്‌ നമുക്ക്‌ ലഭിക്കുന്നില്ലെങ്കില്‍, അത്‌ നമ്മേപ്പറ്റിയുള്ള ദൈവഹിതമല്ല എന്ന് കരുതാവുന്നതാണ്‌. അല്ലെങ്കില്‍ ഒരു പക്ഷെ നാം അതിനായി അല്‍പം കൂടെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരിക്കാം. ചില സാഹചര്യങ്ങളില്‍ ദൈവഹിതം അറിയുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ ആളുകള്‍ ആഗ്രഹിക്കുന്നത്‌ അവര്‍ എന്തു ചയ്യണമെന്ന് ദൈവം പറയണമെന്നാണ്‌ - എവിടെ താമസിക്കണം, എന്തു ജോലിയാണ്‌ ചെയ്യേണ്ടത്‌, ആരെ വിവാഹം കഴിക്കണം എന്നൊക്കെ. റോമാലേഘനം 12:2 പറയുന്നതു ശ്രദ്ധിക്കുക: "ഈ ലോകത്തിന്‌ അനുരൂപമാകാതെ നന്‍മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം എന്തെന്ന് തിരിച്ചറിയേണ്ടതിന്‌ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍"

നാം എന്തു ചെയ്യണമെന്ന് കൃത്യമായും വ്യക്തമായും ദൈവം എപ്പോഴും നമ്മോടു പറയുകയില്ല. എല്ലാ സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പ്‌ നമ്മുടെ കൈകളിലാണ്‌. തനിക്കെതിരായി പാപം ചെയ്യുവാനും തന്റെ ഹിതത്തിന്‌ വിരോധമായി പ്രവര്‍ത്തിക്കുവാനും നാം തീരുമാനിക്കരുതെന്ന് ദൈവം ആഗ്രഹിക്കുന്നു. വേദപുസ്തകത്തില്‍ താന്‍ വെളിപ്പെടുത്തിത്തന്നിരിക്കുന്ന തന്റെ ഹിതത്തിനനുസരിച്ച്‌ നാം തീരുമാനിക്കണം എന്നു മാത്രമേ ദൈവം ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ട്‌, നിങ്ങളെപ്പറ്റിയുള്ള ദൈവഹിതം എന്താണെന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും? നിങ്ങള്‍ ദൈവത്തോടു ചേര്‍ന്നു നടന്ന് അവന്റെ ഇഷ്ടം മാത്രം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍, അവന്റെ ആഗ്രഹങ്ങള്‍ അവന്‍ നിങ്ങളുടെ ഹൃദയത്തില്‍ തരും. നിങ്ങളുടെ ഹിതമല്ല, ദൈവഹിതം മാത്രമേ ചെയ്യുകയുള്ളൂ എന്ന നിങ്ങളുടെ തീരുമാനമാണ്‌ അടിസ്ഥാനം. "യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും"(സങ്കീ.37:4). നിങ്ങളുടെ ആത്മീയവളര്‍ച്ചക്ക്‌ ഉതകുന്ന, വേദപുസ്തക സത്യങ്ങള്‍ക്ക്‌ എതിരല്ലാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹത്തെ പിന്‍പറ്റുവാന്‍ വേദപുസ്തകം അനുവാദം തരുന്നുണ്ട്‌.



ചോദ്യം: എന്റെ ക്രിസ്തീയ ജീവിതത്തില്‍ എനിക്ക്‌ പാപത്തിന്‍മേല്‍ എങ്ങനെ ജയം വരിക്കാം?

ഉത്തരം:
നമ്മുടെ പാപത്തിന്‍മേല്‍ ജയം വരിക്കുവാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നമുക്കുണ്ടെന്ന് വേദപുസ്തകം പറയുന്നു.

(1) ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ - നാം പാപത്തിന്‍മേല്‍ ജയം വരിക്കുവാന്‍ കഴിയേണ്ടതിന്‌ ദൈവം നമുക്കു (തന്റെ സഭക്ക്‌) തന്നിരിക്കുന്ന ഒന്നാമത്തെ ദാനമാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. ഗലാ.5:16-25 വരെയുള്ള വാക്യങ്ങളില്‍ ജഡത്തിന്റെ പ്രവര്‍ത്തികളേപ്പറ്റിയും ആത്മാവിന്റെ ഫലത്തേപ്പറ്റിയും വിശദീകരിച്ചിരിക്കുന്നു. ഈ വേദഭാഗത്ത്‌ ആത്മാവിനെ അനുസരിച്ചു നടക്കുവാന്‍ നമുക്ക്‌ ആഹ്വാനം നല്‍കിയിരിക്കുന്നു. എല്ലാ വിശ്വാസികളിലും ദൈവാത്മാവ്‌ വാസം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഓരോരുത്തരും ആത്മാവിന്റെ പ്രേരണ അനുസരിച്ച്‌ ആത്മാവിന്റെ നിയന്ത്രണത്തില്‍ നടക്കുവാനാണ്‌ പറഞ്ഞിരിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം നാം ജഡത്തിന്റെ ചേഷ്ടകള്‍ക്ക്‌ നമ്മെത്തന്നെ അടിമകളാക്കുന്നതിനു പകരം ആത്മാവിന്റെ ഇംഗിതത്തിന്‌ നമ്മെത്തന്നെ സമര്‍പ്പിക്കണമെന്നാണ്‌.

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ദൈവാത്മാവ്‌ വരുത്തുന്ന പരിവര്‍ത്തനം പത്രോസിന്റെ ജീവിതത്തില്‍ നമുക്ക്‌ കാണാവുന്നതാണ്‌. ഒരു സ്ത്രീയെ ഭയന്ന് സ്വന്ത ഗുരുവിനെ

തള്ളിപ്പറഞ്ഞ പത്രോസ്‌ ദൈവത്മാവിനാല്‍ നിറയപ്പെട്ടപ്പോള്‍ ഏറിയ പുരുഷാരത്തിനു മുമ്പില്‍ ക്രിസ്തുവിനെ ശക്തിയോടെ സാക്ഷിച്ചതു മാത്രമല്ല, തന്റെ ജീവന്‍ കര്‍ത്താവിനു വേണ്ടി ഊറ്റി ഒരു രക്തസാക്ഷി ആകുവാനും തയ്യാറായി. പെന്തക്കോസ്തു നാളില്‍ അവനു ലഭിച്ച ബലം ദൈവാത്മാവില്‍ നിന്നുള്ളതായിരുന്നു.

ദൈവാത്മാവിന്റെ പ്രേരണകളെ മൂടിവെയ്ക്കുവാന്‍ ശ്രമിക്കാതെ ആ പ്രേരണകള്‍ക്കനുസരിച്ച്‌ ജീവിക്കുന്നവരാണ്‌ ദൈവാത്മാവിനാല്‍ നടത്തപ്പെടുന്നവര്‍. 1തെസ്സ.5:19 ല്‍ ആത്മാവിനെ കെടുക്കരുത്‌ എന്നും എഫേ. 5:18 ല്‍ ആത്മാവില്‍ നിറഞ്ഞിരിക്കുവാനും കല്‍പനകള്‍ ഉണ്ട്‌. ഒരുവന്‍ ആത്മാവില്‍ എങ്ങനെയാണ്‌ നിറയുന്നത്‌? പഴയനിയമത്തില്‍ നാം കാണുന്നതുപോലെ ഇത്‌ ഒരു ദൈവീക പ്രവര്‍ത്തിയാണ്‌. തന്റെ വേല നിറവേറ്റുവാനായി ചിലരെ തെരഞ്ഞെടുത്ത്‌ അവരെ തന്റെ ആത്മാവിനാല്‍ നിറച്ച്‌ ദൈവം തന്റെ വേല നിറവേറ്റി (ഉല്‍പ.41:38; പുറ.31:3; സംഖ്യ.24:2; 1ശമു.10:10). എഫേ.5:18-20 വരെയുള്ള വാക്യങ്ങളെ കൊലോ.3:16 ഉമായി താരതമ്യപ്പെടുത്തിയാല്‍ മനസ്സിലാകുന്ന സത്യം ദൈവാത്മാവിനാല്‍ നിറയപ്പെടെണമെങ്കില്‍ ദൈവ വചനത്താല്‍ നിറയപ്പെടേണ്ടതാണ്‌ എന്നാണ്‌. ആരെല്ലാം ദൈവവചനത്താല്‍ തങ്ങളെ നിറെക്കുവാന്‍ ശ്രമിക്കുന്നുവോ അങ്ങനെയുള്ളവര്‍ക്കു മാത്രമേ ദൈവാത്മാവിനാല്‍ നിറയപ്പെടുവാന്‍ സാധിക്കുകയുള്ളൂ.

(2) ദൈവവചനം അഥവാ ബൈബിള്‍. 2 തിമോ.3:16-17 പറയുന്നത്‌ ദൈവം തന്റെ വചനം നമുക്കു തന്നിരിക്കുന്നത്‌ നമ്മെ സല്‍പ്രവര്‍ത്തികളില്‍ തികഞ്ഞവരാക്കേണ്ടതിനാണ്‌ എന്നാണ്‌. നാം എന്തു വിശ്വസിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. നാം തെറ്റായ വഴി തെരഞ്ഞെടുക്കുമ്പോള്‍ പാതകാട്ടി ശരിയായ വഴിയില്‍ നടക്കുവാന്‍ വചനം നമ്മെ സഹായിക്കുന്നു. ദൈവവചനം ജീവനും ചൈതന്യമുള്ളതും ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയുള്ളതും പ്രാണനേയും ആത്മാവിനേയും സന്ധിമജ്ജകളേയും വേര്‍പിരിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളേയും ഭാവങ്ങളേയും വിവേചിച്ചറിയുന്നതും ആകുന്നു എന്ന് എബ്രാ.4:12 പറയുന്നു. 119 ആം സങ്കീര്‍ത്തനത്തിന്റെ 9,15,105 മുതലായ വാക്യങ്ങളില്‍ മനുഷജീവിതത്തെ സ്വാധീനിക്കുവാനുള്ള ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ച്‌ സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. തന്റെ ശത്രുക്കളെ പരാജയപ്പെടുത്തുവാനും വിജയത്തിനുള്ള രഹസ്യമായും ദൈവവചനത്തെ മറക്കാതെ ധ്യാനിച്ചുകൊണ്ട്‌ അതനുസരിച്ച്‌ ജീവിക്കുകയാണ്‌ വേണ്ടതെന്ന് യോശുവായോട്‌ പറഞ്ഞിരിക്കുന്നത്‌ നമ്മേപ്പറ്റിയും വാസ്തവമാണ്‌. ഒരു യുദ്ധത്തില്‍ ഇതിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമാണെങ്കിലും യോശുവാ ഈ കല്‍പന അനുസരിച്ചതുകൊണ്ട്‌ വാഗ്ദത്തനാട്‌ പിടിച്ചടക്കുവാന്‍ തനിക്കു കഴിഞ്ഞു.

പലപ്പോഴും വചനത്തിന്റെ മാഹാത്മ്യം നാം മനസ്സിലാക്കാതെ അതിനെ ലാഘവമായി കാണുന്നു. ദിവസവും ചില വേദഭാഗങ്ങള്‍ വായിക്കുകയോ അല്ലെങ്കില്‍ ധ്യാനചിന്തകള്‍ വായിക്കുന്നതോ ചെയ്യുന്നതൊഴിച്ചാല്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ അത്‌ മനഃപാഠമാക്കി രാവും പകലും ധ്യാനിച്ച്‌ ജീവിതത്തില്‍ അനുദിനം പ്രായോഗികമാക്കുവാന്‍ നാം ശ്രമിക്കാറില്ല. പലപ്പോഴും ആഹാരം വെറുക്കുന്ന മാനസീകരോഗികളെപ്പോലെയാണ്‌ നാം ദൈവവചനത്തോടു പ്രതികരിക്കുന്നത്‌. മരിച്ചുപോകാതിരിക്കുവാന്‍ അല്‍പാല്‍പം ആഹരിക്കുന്നതൊഴിച്ചാല്‍ ആത്മീയചൈതന്യമുള്ളവരായി ശക്തിയുള്ള ക്രിസ്തീയ ജീവിതം നയിക്കുവാന്‍ കഴിയത്തക്കവിധത്തില്‍ നാം അത്‌ പഠിക്കുകയോ ധ്യാനിക്കുകയോ ചെയ്യാറില്ല.

ദിവസവും പതിവായി വേദപുസ്തകം വായിക്കുന്നതും ധ്യാനിക്കുന്നതും അതുപോലെ വചനഭാഗങ്ങള്‍ മനഃപാഠമാക്കുന്നതും നിങ്ങളുടെ സ്വഭാവമായിട്ടില്ലെങ്കില്‍ ഉടനെ അത്‌ ആരംഭുക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക്‌ ബുദ്ധി ഉപദേശിക്കുന്നു. പതിവായി ദിവസവും ദൈവം നിങ്ങളോട്‌ സംസാരിക്കുന്ന കാര്യങ്ങള്‍ എഴുതിവയ്ക്കുവാനും മറക്കരുത്‌. ചിലര്‍ അവരുടെ ജീവിതത്തില്‍ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്ന പ്രര്‍ത്ഥനകളും അവയുടെ ഉത്തരങ്ങളും പതിവായി എഴുതിയിടുന്നു. ദൈവാത്മാവ്‌ നമ്മുടെ ജീവിതത്തെ പക്വപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഒരു കരുവിയാണ്‌ വേദപുസ്തകം (എഫേ.6:17). ആത്മീയ യോദ്ധാവിന്റെ സര്‍വായുധവര്‍ഗ്ഗത്തിലെ പ്രധാന ഘടകമാണ്‌ ദൈവവചനം (എഫേ.6:12-18).

(3) പ്രാര്‍ത്ഥന - ദൈവം നമുക്കു തന്നിട്ടുള്ള മറ്റൊരു കരുവിയാണ്‌ പ്രര്‍ത്ഥന. പലപ്പോഴും വിശ്വാസികള്‍ ഈ കൈമുതലിനെ ആത്മാര്‍ത്ഥതയോടെ ഉപയോഗിക്കാറില്ല. നമുക്കിന്ന് പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനക്കൂട്ടങ്ങളും ഒക്കെ ഉണ്ടെങ്കിലും ആദിമ സഭയില്‍ അവര്‍ ചെയ്തിരുന്നതുപോലെ നാമിന്നു ചെയ്യാറില്ല (പ്രവ.3:1; 4:31; 6:4; 13:1-3 ആദിയായവ). അപ്പൊസ്തലനായ പൌലോസ്‌ താന്‍ ശുശ്രൂഷിച്ചവര്‍ക്കു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു എന്നു പറഞ്ഞിട്ടുണ്ട്‌. നാമും അങ്ങനെ ചെയ്തിരുന്നെങ്കില്‍... . ദൈവം തന്റെ വചനത്തില്‍ പ്രാര്‍ത്ഥനയെക്കുറിച്ച്‌ അനേക അത്ഭുത വാഗ്ദത്തങ്ങള്‍ തന്നിട്ടുണ്ട്‌(മത്താ.7:7-11; ലൂക്കോ.18:1-8; യോഹ.6:23-27; 1യോഹ.5:14-15 ആദിയായവ). അപ്പൊസ്തലനായ പൌലോസ്‌ ആത്മീയ യുദ്ധത്തെപ്പറ്റി പറയുമ്പോള്‍ പ്രാര്‍ത്ഥനയുടെ പങ്ക്‌ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌ (എഫേ.6:18).

ഇതിന്റെ പ്രാധാന്യം എന്താണ്‌? പത്രോസ്‌ കര്‍ത്താവിനെ തള്ളിപ്പറഞ്ഞതിനു മുമ്പ്‌ ഗെതസെമനത്തോട്ടത്തില്‍ വച്ച്‌ കര്‍ത്താവ്‌ അവനോടു പറഞ്ഞത്‌ ശ്രദ്ധിക്കുക. കര്‍ത്താവ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പത്രോസ്‌ ഉറങ്ങുകയായിരുന്നു. അവനെ ഉണര്‍ത്തി കര്‍ത്താവ്‌ അവനോടു പറഞ്ഞു: "പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിപ്പീന്‍; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനം" (മത്താ.26:41).

പത്രോസിനേപ്പോലെ നമുക്കും നല്ലതു ചെയ്യുവാന്‍ ആഗ്രഹമുണ്ട്‌. പക്ഷേ, അതിനുള്ള ബലം നമുക്കില്ല. കര്‍ത്താവു പറഞ്ഞതുപോലെ നാം തുടര്‍ന്ന് യാചിക്കുന്നവരായി, അന്വേഷിക്കുന്നവരായി, തട്ടുന്നവരായി കാണപ്പെട്ടാല്‍ ദൈവം നമുക്ക്‌ ബലം കല്‍പിക്കും (മത്താ.7:7-10). ഈ കൈമുതല്‍ നാം ആത്മാര്‍ത്ഥമായി കൈകാര്യം ചെയ്യേണ്ടതാണ്‌.

പ്രാര്‍ത്ഥന വെറും യാന്ത്രീകമാണെന്ന് കരുതരുത്‌. അതങ്ങനെയല്ല. ദൈവം അത്ഭുതവാനാണ്‌. നമ്മുടെ ബലഹീനതകളെ കണക്കിലെടുത്ത്‌ ദൈവത്തിന്റെ അളവില്ലാത്ത കലവറയിലേക്കും അവന്റെ കൃപയിലേക്കും തിരിഞ്ഞ്‌ അവന്റെ ഹിതത്തിന്‌ നമ്മെ ഭരമേല്‍പിക്കുന്നതാണ്‌ പ്രാര്‍ത്ഥന (1യോഹ.5:14-15).

(4) സഭ - പലപ്പോഴും നാം വിസ്മരിക്കാറുള്ള ഒരു കൈമുതലാണ്‌ ദൈവത്തിന്റെ സഭ എന്നത്‌. കര്‍ത്താവ്‌ തന്റെ ശിഷ്യന്‍മാരെ വേലക്ക്‌ പറഞ്ഞയച്ചപ്പോള്‍ അവരെ ഈരണ്ടായിട്ടാണ്‌ പറഞ്ഞയച്ചത്‌(മത്താ.10:1). പ്രവര്‍ത്തികളുടെ പുസ്തകത്തിലെ മിഷിനറി യാത്രകളിലെല്ലാം രണ്ടോ അതിലധികമോ അംഗങ്ങള്‍ പങ്കെടുത്തതായി വായിക്കുന്നു. യേശുകര്‍ത്താവു പറഞ്ഞു: "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടി വന്നാലും അവരുടെ മദ്ധ്യേ ഞാനുണ്ട്‌" (മത്താ.18:20)എന്ന്. ചിലര്‍ ചെയ്യുന്നതുപോലെ സഭാകൂടിവരവുകളെ അലക്ഷ്യപ്പെടുത്തരുതെന്നും അവയെ സ്നേഹത്തിനും സല്‍പ്രവര്‍ത്തികള്‍ക്കും അന്വേന്യം ഉത്സാഹപ്പെടുത്തുവാനുള്ള സമയമാക്കണമെന്നും എബ്രാ.10:24-25 വരെ വായിക്കുന്നു. തമ്മില്‍ തമ്മില്‍ പാപങ്ങളെ ഏറ്റുപറയുവാന്‍ കല്‍പന ഉണ്ട്‌ (യാക്കോ.5:16). ഇരുമ്പ്‌ ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നതുപോലെ മനുഷന്‍ മനുഷനു മൂര്‍ച്ചകൂട്ടുന്നു എന്ന് സദൃ.27:17 പറയുന്നു. ഒരുവനേക്കാള്‍ ഇരുവര്‍ ഏറെ നല്ലത്‌... മുപ്പിരിച്ചരട്‌ വേഗത്തില്‍ അറ്റുപോകയില്ല എന്ന് സഭാപ്ര. 4:9,12 പറയുന്നു.

നമ്മുടെ സഭാകൂട്ടയ്മയില്‍ നിന്ന് ഒരാളെ കണ്ടു പിടിച്ച്‌ ആ ആളുമായി നമ്മുടെ ഹൃദയം പകരുവാന്‍ കഴിഞ്ഞെങ്കില്‍ അത്‌ നമ്മുടെ ക്രിസ്തീയ വളര്‍ച്ചക്ക്‌ സഹായകമായിരിക്കും. ഒരുവര്‍ക്കായി ഒരുവര്‍ പ്രാര്‍ത്ഥിക്കുവാനും അന്വേന്യം സഹായിക്കുവാനും ഇത്‌ ഉപകരിക്കും. നമ്മുടെ വളര്‍ച്ചയെ നിരീക്ഷിക്കുവനും ഇത്‌ സഹായകമാണ്‌.

ചിലപ്പോള്‍ മാറ്റങ്ങള്‍ വേഗത്തിലായിരിക്കും സംഭവിക്കുക. ചിലപ്പോള്‍ സാവധാനത്തിലും. ഏതായാലും ദൈവം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ കൈമുതലിനെ നാം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ നമ്മുടെ രൂപാന്തരത്തിന്‌ ദൈവം അത്‌ ഉപയോഗിക്കും എന്നതിന്‌ സംശയമില്ല. ദൈവം വിശ്വസ്തനാണെന്ന് അറിഞ്ഞ്‌ നാം ഈ കൈമുതലിനെ തുടര്‍ച്ചയായി വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തേണ്ടതാണ്‌.



ചോദ്യം: ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
അനേക ക്രിസ്തീയ വിശ്വാസികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിഷയമാണ്‌ ദശാംശം കൊടുക്കുക എന്നത്‌. പല സഭകളിലും ദശാംശം കൊടുക്കുന്നതിനെ അളവിനപ്പുറമായി ഊന്നിപ്പറയുന്നു. അതേസമയം അനേക ക്രിസ്ത്യാനികള്‍ ദൈവത്തിനു സ്തോത്രകാഴ്ച കൊടുക്കുന്ന വിഷയത്തില്‍ വിമുഖത കാണിക്കയും ചെയ്യുന്നു. ദശാംശം കൊടുക്കുക, സ്തോത്രകാഴ്ച കൊടുക്കുക എന്നിവ സന്തോഷത്തിന്റേയും അനുഗ്രഹത്തിന്റേയും പ്രതീകമാണ്‌. എന്നാല്‍ ഇന്നത്തെ സഭകളില്‍ അപ്രകാരം ചുരുക്കമായേ കാണുന്നുള്ളൂ.

ദശാംശം കൊടുക്കുക എന്നത്‌ പഴയനിയമത്തിലെ ഏര്‍പ്പാടാണ്‌. എല്ലാ യിസ്രായേല്യരും അവരുടെ എല്ലാ സമ്പാദ്യത്തില്‍ നിന്നും പത്തില്‍ ഒന്ന്‌ വേര്‍തിരിച്ച്‌ ദേവാലയത്തില്‍/സമാഗമനകൂടാരത്തില്‍ കൊണ്ടുവരണം എന്നത്‌ അന്നത്തെ നിബന്ധനയായിരുന്നു (ലേവ്യ.27:30; സംഖ്യ.18:26; ആവര്‍.14:24; 2ദിന.31:5). അന്നത്തെ ദൈവീക ശുശ്രൂഷകള്‍ ചെയ്തിരുന്ന പുരോഹിതന്‍മാരുടേയും ലേവ്യരുടേയും സന്ധാരണത്തിനായി ഏര്‍പ്പെടുത്തിയ ഒരുതരം നികുതിപ്പിരിവായിരുന്നു ഇതെന്ന്‌ ചിന്തിക്കുന്നവരുണ്ട്‌. പഴയനിയമത്തിലെ ന്യായപ്രമാണത്തിനോ ചട്ടതിട്ടങ്ങള്‍ക്കോ പുതിയനിയമ വിശ്വാസികള്‍ ബാദ്ധ്യസ്തരാണെന്ന്‌ പുതിയനിയമത്തില്‍ എവിടേയും പറയുന്നില്ല. എന്നാല്‍ പുതിയനിയമ വിശ്വാസികള്‍ സഭാകാര്യങ്ങള്‍ക്കായി അവരുടെ വരുമാനത്തില്‍ നിന്ന്‌ ഒരു പങ്ക്‌ മാറ്റിവയ്ക്കണം എന്ന്‌ അപ്പൊസ്തലനായ പൌലോസ്‌ പറയുന്നുണ്ട്‌ (1കൊരി.16:1-2).

ഈ വിഷയത്തെപ്പറ്റി എല്ലാ വിശ്വാസികളും കൃത്യമായി ഇത്ര ശതമാനം മാറ്റിവയ്ക്കണം എന്നു പറയാതെ അവരവര്‍ക്ക്‌ "കഴിവുള്ളത്‌" ചേര്‍ത്തുവയ്ക്കണം എന്നണ്‌ പുതിയനിയമത്തില്‍ പറഞ്ഞിരിക്കുന്നത്‌ (1കൊരി.16:2). പഴയനിയമത്തിലെ ദശാംശം കൊടുക്കല്‍ ഒരു മാതൃകയായി സ്വീകരിച്ച്‌ പുതിയനിയമ വിശ്വാസികളും കുറഞ്ഞത്‌ അത്രയുമെങ്കിലും കൊടുക്കണമെന്ന്‌ പല സഭകളും പഠിപ്പിക്കുന്നു. കൃത്യമായി ഇത്ര ശതമാനം കൊടുക്കണമെന്ന്‌ പറയുന്നില്ലെങ്കിലും ദൈവത്തിനു കൊടുക്കുന്നതിന്റെ പ്രാധാന്യവും അതിന്റെ പ്രയോജനങ്ങളും എന്താണെന്ന്‌ പുതിയനിയമം പറയുന്നുണ്ട്‌. അവരവരുടെ വരുമാനത്തിനനുസരിച്ച്‌ കൊടുക്കണമെന്നാണ്‌ ഇപ്പോഴത്തെ നിബന്ധന. അത്‌ ദശാംശത്തേക്കാള്‍ കൂടിയെന്നോ കുറഞ്ഞെന്നോ വരാവുന്നതാണ്‌. ഓരോ വിശ്വാസിയുടെ ധനശേഷിയും സഭയുടെ ആവശ്യവുമനുസരിച്ച്‌ തീരുമാനിക്കേണ്ട കാര്യമാണത്‌. ഓരോരുത്തരും എത്രയാണ്‌ കൊടുക്കേണ്ടതെന്ന്‌ ദൈവസന്നിധിയില്‍ ആരാഞ്ഞ്‌ ദൈവീകജ്ഞാനത്തില്‍ തീരുമാനിക്കേണ്ടതാണ്‌ (യാക്കോ.1:5). "അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്‌; നിര്‍ബന്ധത്താലുമരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു" (2കൊരി.9:7).



ചോദ്യം: എന്റെ കുടുമ്പത്തേയും സ്നേഹിതരേയും നീരസപ്പെടുത്താതെ എനിക്ക്‌ എങ്ങനെ അവരെ സുവിശേഷീകരിക്കുവാന്‍ കഴിയും?

ഉത്തരം:
എല്ലാ വിശ്വാസികള്‍ക്കും കുടുമ്പത്തിലോ, സ്നേഹിതരിലോ, ജോലിസ്ഥലത്തോ, പരിചയം ഉള്ളവരിലോ രക്ഷിക്കപ്പെടാത്തവര്‍ ഉണ്ടായിരിക്കും. മറ്റുള്ളവരോടു സുവിശേഷം അറിയിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച്‌ നമുക്ക്‌ വികാരബന്ധമുള്ളവരോട്‌ സുവിശേഷം അറിയിക്കുന്നത്‌ വളരെ പ്രയാസമാണ്‌. ചിലര്‍ സുവിശേഷത്തിന്‌ എതിരായിരിക്കും എന്ന്‌ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (ലൂക്കോ.12:51-53). എന്നാല്‍ സുവിശേഷം അറിയിക്കുവാന്‍ കര്‍ത്താവ്‌ നമ്മോട്‌ കല്‍പിച്ചിട്ടുണ്ട്‌ എന്നു മാത്രമല്ല അത്‌ ചെയ്യാതിരിക്കുവാന്‍ ഒരു ഒഴികഴിവും പാടില്ലാത്തതുമാണ്‌ (മത്താ. 28:19-20; അപ്പൊ.1:8; 1പത്രോ.3:15).

അതുകൊണ്ട്‌ എങ്ങനെ നമ്മുടെ കുടുമ്പത്തിലുള്ളവരേയും, സ്നേഹിതരേയും സുവിശേഷീകരിക്കാം എന്നതിനെപ്പറ്റി ചിന്തിക്കാം. ഏറ്റവും പ്രധാനമായി നമുക്കു ചെയ്യുവാന്‍ കഴിയുന്നത്‌ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌. ദൈവം അവരുടെ മനസ്സിന്റെ കണ്ണുകള്‍ തുറന്ന്‌ അവര്‍ സുവിശേഷത്തിന്റെ വെളിച്ചം കാണുവാന്‍ ഇടയാകേണ്ടതിന്‌ പ്രാര്‍ത്ഥിക്കേണ്ടതാണ്‌ (2 കൊരി.4:4). അവര്‍ ദൈവസ്നേഹത്തെപ്പറ്റി ഗ്രഹിക്കുവാനും രക്ഷയുടെ ആവശ്യത്തെപ്പറ്റി ബോധമുള്ളവരാകുവാനും നമുക്ക്‌ പ്രാര്‍ത്ഥിക്കാം (യോഹ.3:16). കൃപയോടെ അവരെ ശുശ്രൂഷിക്കുവാനുള്ള ജ്ഞാനം നമുക്കു ലഭിക്കുവാനായി പ്രാര്‍ത്ഥിക്കാം (യാക്കോ.1:5). അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം അവരുടെ മുന്‍പില്‍ സാക്ഷികളായി ജീവിച്ച്‌ ദൈവം നമ്മുടെ ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അവര്‍ക്ക്‌ കാണിക്കാം (1പത്രൊ.3:1-2). ഫ്രാന്‍സിസ്‌ അസ്സീസ്സി പറഞ്ഞതുപൊലെ എപ്പോഴും സുവിശേഷം പ്രസംഗിക്കാം, ആവശ്യമുള്ളപ്പോള്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കാം.

അവസാനമായി, സുവിശേഷം അറിയിക്കുന്നതില്‍ നാം മനസ്സുള്ളവരും ധൈര്യമുള്ളവരും ആയിരിക്കേണ്ടതാണ്‌. നമ്മൂടെ കുടുമ്പത്തിലുള്ളവരോടും സ്നേഹിതരോടും നമുക്ക്‌ സുവിശേഷ സന്ദേശം പങ്കിടാം (റോമ.10:9-10). നമ്മുടെ വിശ്വാസത്തെപ്പറ്റി ശന്തത്തോടും മതിപ്പോടും കൂടി സംസാരിക്കുവാന്‍ നാം എപ്പോഴും തയ്യാറായിരിക്കേണ്ടതാണ്‌ (1പത്രൊ.3:15). അവരുടെ രക്ഷയുടെ കാര്യം ദൈവകരങ്ങളില്‍ ഭരമേല്‍പിച്ച്‌ അവനായി കാത്തിരിക്കാം. അവന്‍ നമ്മുടെ പ്രാര്‍ത്ഥനയുടെയും, നമ്മുടെ സാക്ഷിജീവിതത്തിന്റേയും, ആത്മാര്‍ത്ഥത കണ്ട്‌ നമുക്ക്‌ ഉത്തരം അരുളുക തന്നെ ചെയ്യും.



ചോദ്യം: ക്രിസ്തീയ ഉപവാസം - ബൈബിള്‍ എന്തു പറയുന്നു?

ഉത്തരം:
ഉപവസിക്കുവാന്‍ ക്രിസ്തീയ വിശ്വാസിക്ക്‌ വേദപുസ്തകത്തില്‍ കല്‍പന ഇല്ല. ഏതെങ്കിലും വിശ്വാസി ഉപവസിക്കണം എന്ന്‌ ദൈവം പറയുന്നില്ല. അതേസമയം ഉപവാസം പല നിലയില്‍ നല്ലതാണെന്നും പ്രയോജനങ്ങള്‍ ഉള്ളതാണെന്നും വേദപുസ്തകത്തില്‍ കാണുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ്‌ ആദിമ വിശ്വാസികള്‍ ഉപവസിച്ചിരുന്നു എന്ന്‌ നാം വായിക്കുന്നു (അപ്പൊ.13:4;14:23). ഉപവാസവും പ്രര്‍ത്ഥനയും മിക്കവാറും ഒരുമിച്ചു പോകുന്നു (ലൂക്കോ.2:37: 5:33). നമ്മുടെ ശാരീരിക ആവശ്യങ്ങളെക്കാള്‍ ആത്മീയ കാര്യങ്ങള്‍ക്കാണ്‌ നാം മുന്‍ തൂക്കം കൊടുക്കുന്നത്‌ എന്നതിന്റെ അടയാളമാണ്‌ ഉപവാസം. ദൈവവുമായി നമുക്കുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളാ ഉണ്ട്‌ എന്ന്‌ നമ്മെത്തന്നെയും ദൈവത്തേയും അറിയിക്കുവാന്‍ ഉപവാസം ഉപകരിക്കുന്നു. നാം നമ്മുടെ ആവശ്യങ്ങള്‍ക്കായി ദൈവത്തെ മാത്രമാണ്‌ ആശ്രയിച്ചിരിക്കുന്നത്‌ എന്നതിന്റ്‌ അടയാളം കൂടെയാണ്‌ ഉപവാസം.

ഉപവാസത്തില്‍ പ്രധാനമായി നാം ഉപേക്ഷിക്കുന്നത്‌ ആഹാരം ആണ്‌. എന്നാല്‍ വേദപുസ്തകത്തില്‍ മറ്റു വിധത്തിലുള്ള ഉപവാസത്തെപ്പറ്റിയും വായിക്കാവുന്നതാണ്‌. ദൈവത്തിങ്കലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടി നാം താല്‍കാലികമായി മറ്റേതെങ്കിലും ഉപേക്ഷിച്ചാലും അത്‌ ഉപവാസമായി കണക്കാക്കാവുന്നതാണ്‌ (1കൊരി.7:1-5). ആഹാരം ഉപേക്ഷിച്ച്‌ ഉപവസിക്കുന്നത്‌ നമ്മുടെ ശരീരത്തിനെ ഏതെങ്കിലും കാരണത്തിനായി ശിക്ഷിക്കുവാന്‍ വേണ്ടി ആകരുത്‌. പത്ഥ്യാഹാരമായും ഉപവാസത്തെ കണക്കാക്കുവാന്‍ പാടില്ലാത്തതാണ്‌. ശരീരത്തിന്റെ തൂക്കം കുറയ്ക്കുവാനോ അല്ലെങ്കില്‍ ഏതെങ്കിലും രോഗപരിഹാരത്തിനു വേണ്ടിയോ ആഹാരം ഉപേക്ഷിക്കുന്നത്‌ ഉപവാസമല്ല. ആത്മീയ ആവശ്യങ്ങള്‍ക്കായി എന്തെങ്കിലും ചിലവ ഉപേക്ഷിക്കുന്നതാണ്‌ യഥാര്‍ത്ഥ ഉപവാസം. പ്രമേഹ രോഗികള്‍ക്കും മറ്റും ആഹാരം ഉപേക്ഷിച്ച്‌ ഉപവസിക്കുവാന്‍ സാധിക്കയില്ലല്ലൊ. അങ്ങനെയുള്ളവര്‍ അവരുടെ അനുദിന ജീവിതക്രമത്തില്‍ നിന്ന് മറ്റു ചിലത്‌ ഉപേക്ഷിച്ച്‌ അവയ്ക്കുപയോഗിക്കുമായിരുന്ന സമയം ദൈവസാമീപ്യത്തിനായി ഉപയോഗിക്കാവുന്നതാണ്‌. അങ്ങനെ അവര്‍ക്കും ഉപവസത്തോടെ ദൈവത്തെ തേടുവാന്‍ കഴിയും.

ഭൌതീകകാര്യങ്ങളില്‍ നിന്ന്‌ നമ്മുടെ ശ്രദ്ധ മാറ്റി ദൈവസന്നിധിയില്‍ സമയം ചെലവഴിക്കുന്നത്‌ വളരെ അധികം ഫലം ചെയ്യുന്നതാണ്‌. ഉപവസിക്കുന്നത്‌ നമ്മുടെ കാര്യസാധ്യത്തിന്‌ വേണ്ടി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ഉപവാസം കൊണ്ട്‌ സാധിക്കേണ്ടത്‌ നമ്മുടെ ജീവിതത്തിന്റെ മാറ്റമാണ്‌; ദൈവത്തെയോ ദൈവഹിതത്തേയോ മാറ്റുവാനുള്ള ഉപാധിയല്ല ഉപവാസം. മറ്റുള്ളവരേക്കാള്‍ ഭക്തിയുള്ള ആളാണ്‌ ഞാന്‍ എന്ന്‌ വെളിപ്പെടുത്തുവാനും ഉപവാസം ഉപയോഗിച്ചുകൂടാ. താഴ്മയോടും സന്തോഷത്തോടും കൂടി വേണം നാം ഉപവസിക്കുവാന്‍ എന്ന്‌ കര്‍ത്താവ്‌ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. "ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്‌. അവര്‍ ഉപവസിക്കുന്നത്‌ മനുഷര്‍ക്ക്‌ വിളങ്ങേണ്ടതിന്‌ മുഖം വിരൂപമാക്കുന്നു. അവര്‍ക്ക്‌ പ്രതിഫലം കിട്ടിപ്പോയി എന്ന്‌ സത്യമായിട്ട്‌ ഞാന്‍ നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോള്‍ നിന്റെ ഉപവാസം മനുഷര്‍ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിന്‌ തലയില്‍ എണ്ണ തേച്ച്‌ മുഖം കഴുകുക. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ്‌ നിനക്ക്‌ പ്രതിഫലം നല്‍കും" (മത്താ.6:16-18) എന്ന് നാം വായിക്കുന്നു.



ചോദ്യം: എന്താണ്‌ ആത്മീയ വളര്‍ച്ച?

ഉത്തരം:
ക്രിസ്തുവിന്റെ രൂപത്തോട്‌ അനുരൂപമാകുന്നതിനെയാണ്‌ ആത്മീയ വളര്‍ച്ച എന്ന്‌ പറയുന്നത്‌. നാം നമ്മുടെ വിശ്വാസം ക്രിസ്തുവില്‍ സമര്‍പ്പിച്ചു കഴിയുമ്പോള്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നമ്മില്‍ വരികയും നമ്മെ ക്രിസ്തുവിന്റെ സ്വഭാവത്തോട്‌ അനുരൂപമാക്കുന്ന പ്രവര്‍ത്തി നമ്മില്‍ ആരംഭിക്കയും ചെയ്യുന്നു. തന്റെ ദിവ്യസ്വഭാവത്തോട്‌ അനുരൂപമാകുവാന്‍ ആവശ്യമായതെല്ലാം തന്റെ ദിവ്യശക്തി പ്രദാനം ചെയ്തിട്ടുണ്ട്‌ എന്ന്‌ 2പത്രോ.1:3-8 വരെയുള്ള വാക്യങ്ങളില്‍ നാം വായിക്കുന്നു. അവനെപ്പറ്റിയുള്ള അറിവാണ്‌ നമുക്ക്‌ ഇത്‌ ലഭ്യമാകുന്നതിന്റെ മുഖാന്തരം എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അവനെപ്പറ്റിയുള്ള അറിവു നമുക്കു ലഭിക്കുന്നത്‌ തിരുവചനത്തില്‍ കൂടെയാണ്‌. തിരുവചനം നമ്മെ ആത്മീയമായി ശക്തിപ്പെടുത്തുകയും നമ്മെ വളര്‍ത്തുകയും ചെയ്യുന്നു.

ഗലാ.5:19-23 വരെയുള്ള വാക്യങ്ങളില്‍ രണ്ടു പട്ടികകള്‍ നാം കാണുന്നു. ജഡത്തിന്റെ പ്രവര്‍ത്തിയെക്കുറിച്ച്‌ വാ.19-21 വരെ വായിക്കുന്നു. രക്ഷക്കായി ക്രിസ്തുവിനെ നാം സമീപിക്കുന്നതിനു മുമ്പുള്ള നമ്മുടെ അവസ്ഥയാണത്‌. ജഡത്തിന്റെ പ്രവര്‍ത്തിയെ കണ്ടറിഞ്ഞ്‌ ഏറ്റുപറഞ്ഞ്‌ ഉപേക്ഷിച്ച്‌ പാപക്ഷമ പ്രാപിക്കേണ്ടതാണ്‌. ദിവ്യ ശക്തിയാല്‍ അവയ്ക്കുമേല്‍ ജയം പ്രാപിക്കേണ്ടതുമാണ്‌. ആത്മീയമായി നാം വളരുന്തോറും ജഡത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ നിന്ന്‌ അന്യമാകയും ആത്മാവിന്റെ ഫലം നമ്മില്‍ അധികമാകയും ചെയ്യുന്നു. 22-23 എന്നീ വാക്യങ്ങളില്‍ ആത്മാവിന്റെ ഫലത്തെപ്പറ്റി വായിക്കുന്നു. ഒരുവന്‍ ആത്മീയമായി വളരുന്തോറും ആത്മാവിന്റെ ഫലം അവനില്‍ കൂടുതല്‍ കൂടുതല്‍ പ്രത്യക്ഷമാകുന്നു.

നാം രക്ഷിക്കപ്പെടുമ്പോള്‍ മുതല്‍ ആത്മീയ വളര്‍ച്ച ആരംഭിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ എന്നെന്നേയ്ക്കുമായി നമ്മില്‍ വസിക്കുവാന്‍ വരുന്നു (യോഹ.14:16-17). നാം ക്രിസ്തുവില്‍ പുതിയ സൃഷ്ടികളാക്കപ്പെടുന്നു (2കൊരി.5:17). നമ്മുടെ പഴയ പ്രകൃതി മാറ്റപ്പെട്ട്‌ ഒരു പുതിയ പ്രകൃതി നമുക്ക്‌ ലഭിക്കുന്നു(റോമ. 6-7). ആത്മീയവളര്‍ച്ച ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരനുഭവമാണ്‌. ദിവസംതോറും വചനം വായിച്ചറിഞ്ഞ്‌ ആത്മാവിനാല്‍ നടത്തപ്പെടുന്നവര്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ ആത്മീയ വളര്‍ച്ച ഉള്ളവരായി കാണപ്പെടും (2തിമോ.3:16-17; ഗലാ.5:16-26). ആത്മീയ വളര്‍ച്ച നാം ആഗ്രഹിക്കുമ്പോള്‍, എവിടെയൊക്കെയാണ്‌ നാം വളരുവാന്‍ ആവശ്യമുള്ളതെന്ന്‌ ദൈവത്തോടു ചോദിച്ച്‌ മനസ്സിലാക്കി അങ്ങനെയുള്ള സ്ഥലങ്ങളില്‍ വളരുവാന്‍ നാം ശ്രമിക്കേണ്ടതാണ്‌. നമ്മുടെ വിശ്വാസവും അറിവും വര്‍ദ്ധിപ്പിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതാണ്‌. നാം ആത്മീയമായി വളര്‍ച്ച പ്രാപിക്കണം എന്ന്‌ ദൈവം ആഗ്രഹിച്ച്‌ അതിനു ആവശ്യമുള്ളതെല്ലാം തന്റെ വചനത്തില്‍ അവന്‍ നല്‍കിയിട്ടുണ്ട്‌. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ദിവസം തോറും വചനപാരായണത്താലും അനുസരണത്തിനാലും പാപത്തിന്‍മേല്‍ ജയം പ്രാപിച്ച്‌ ക്രമേണ ദൈവപുത്രന്റെ സ്വഭാവത്തോട്‌ അനുരൂപമാകുവാന്‍ കര്‍ത്താവു നമുക്ക്‌ കൃപ തരട്ടെ.



ചോദ്യം: ആത്മീയ യുദ്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
അത്മീയ യുദ്ധത്തെപ്പറ്റി പഠിക്കുമ്പോള്‍ സാധാരണ രണ്ടു തെറ്റുകള്‍ വരുത്താറുണ്ട്‌. ഒന്നുകില്‍ അതിനു ലഭിക്കേണ്ട സ്ഥാനം ലഭിക്കുന്നില്ല, അല്ലെങ്കില്‍ അതിന്‌ അമിത സ്ഥാനം കൊടുക്കപ്പെടുന്നു. ചിലര്‍ ചിന്തിക്കുന്നത്‌ സകല പാപങ്ങളും, സകല ഏറ്റുമുട്ടലുകളും, സകല പ്രശ്നങ്ങളും ഉണ്ടാക്കുന്നത്‌ പിശാചുക്കള്‍ ആണെന്നും അവയെ ആട്ടിപ്പായിക്കണം എന്നുമാണ്‌. നേരെ മറിച്ച്‌ മറ്റുചിലര്‍ ആത്മീയഗോളത്തെ മുഴുവനായി വിട്ടുകളഞ്ഞ്‌ നമുക്ക്‌ പോരാട്ടമുള്ളത്‌ ആകാശത്തിലെ അന്ധകാരശക്തികളോടാണ്‌ എന്നുള്ള ബൈബിള്‍ പഠിപ്പിക്കലിനെ മറന്നുകളയുന്നു. യഥാര്‍ത്ഥയി ആത്മീയ യുദ്ധത്തില്‍ വിജയം വരിക്കണമെങ്കില്‍ ഈ വിഷയത്തെപ്പറ്റി ബൈബിള്‍ പഠിപ്പിക്കുന്നത്‌ എന്താണ്‌ എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത്‌ ആവശ്യമാണ്‌. യേശുകര്‍ത്താവ്‌ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ചിലപ്പോള്‍ ഭൂതങ്ങളെ പുറത്താക്കിയിട്ടുണ്ട്‌. എന്നാല്‍ പലപ്പോഴും ഭൂതങ്ങളെപ്പറ്റി ഒന്നും പറയാതെ രോഗത്തെ മാത്രം സൌഖ്യമാക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. അതുപോലെ റോമാലേഖനം 6 ആം അദ്ധ്യായത്തില്‍ അപ്പൊസ്തലനായ പൌലൊസ്‌ വിശ്വാസികളോടു പറയുന്നത്‌ അവര്‍ പാപത്തോടു പോരാടണം എന്നാണ്‌. എന്നാല്‍ പിശാചിനോട്‌ എതിര്‍ത്തുനില്‍ക്കുവാന്‍ എഫെ.6:10-18 വാക്യങ്ങളില്‍ തനിയെ പറഞ്ഞിട്ടുമുണ്ട്‌.

എഫെ.6:10-12 വരെ വയിക്കുക. "ഒടുവില്‍ കര്‍ത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവീന്‍. പിശാചിനോട്‌ എതിര്‍ത്തുനില്‍പാന്‍ കഴിയേണ്ടതിന്‌ ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗം ധരിച്ചുകൊള്ളുവീന്‍. നമുക്കു പോരാട്ടമുള്ളത്‌ ജഡരക്തങ്ങളോടല്ല; വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനകളൊടും അത്രേ." ഈ വേദഭാഗം ചില പ്രധാന സത്യങ്ങള്‍ നമുക്ക്‌ മനസ്സിലാക്കിത്തരുന്നു. കര്‍ത്താവിന്റെ ശക്തിയാല്‍ മാത്രമേ നമുക്ക്‌ ബലമുള്ളവര്‍ ആയിരിക്കുവാന്‍ സാധിക്കയുള്ളു. ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗമാണ്‌ നമ്മെ കാത്തുസൂക്ഷിക്കുന്നത്‌. യുദ്ധം ഈ പ്രപഞ്ചത്തിലെ ദുഷ്ടാത്മ ശക്തികള്‍ക്കതിരായാണ്‌.

യൂദാ 9 ആം വാക്യത്തില്‍ വായിക്കുന്ന പ്രധാനദൂതനായ മീഖായേല്‍ ആണ്‌ ദൈവീകശക്തിയാല്‍ ബലപ്പെട്ട ഒരാളിന്റെ നല്ല ഉദ്ദാഹരണം. ദൈവത്തിന്റെ അതിശക്തന്‍മാരായ ദൂതന്‍മാരില്‍ ഒരാളായ മീഖായേല്‍ പോലും സ്വന്തശക്തിയില്‍ പിശാചിനെ ഭത്സിക്കാതെ "കര്‍ത്താവു നിന്നെ ഭത്സിക്കുന്നു" എന്നത്രേ പറഞ്ഞത്‌. വെളി.12:7-8 ല്‍ മീഖായേല്‍ ഭാവികാലത്ത്‌ പിശാചിനെ തോല്‍പിക്കുന്നത്‌ കാണുവാന്‍ കഴിയും. എന്നിട്ടും പോരാട്ടനേരത്ത്‌ സ്വന്തശക്തിയില്‍ പിശാചിനെ ഭത്സിക്കാതെ കര്‍ത്താവിന്റെ നാമത്തിലാണ്‌ അതു ചെയ്യുന്നത്‌. വിശ്വാസികളായ നമുക്ക്‌ കര്‍ത്താവുമായുള്ള ബന്ധത്തില്‍ മാത്രമേ പിശാചിന്റെ മേല്‍ അധികാരം ഉള്ളവര്‍ ആയിരിക്കുവാന്‍ സാധിക്കയുള്ളൂ. അവന്റെ നാമത്തില്‍ നാം അവനെ എതിര്‍ത്തെങ്കില്‍ മാത്രമേ പിശാചു നമുക്കു കീഴടങ്ങുകയുള്ളൂ.

എഫെ.6:13-17 വരെ ദൈവം നമുക്കു തന്നിരിക്കുന്ന സര്‍വായുധവര്‍ഗ്ഗത്തിന്റെ വിശദീകരണം കാണാവുന്നതാണ്‌. സത്യം, നീതി, സമാധാനം, വിശ്വാസം, രക്ഷ, വചനം എന്നിവയാണ്‌ അവ. സര്‍വായുധ വര്‍ഗ്ഗത്തിലെ ഓരോ അംശവും ആത്മീയ യുദ്ധത്തിലെ ഓരോ വസ്തുതയെ ചൂണ്ടിക്കാണിക്കുന്നു. പിശാചിന്റെ ഭോഷ്കിനെതിരായി നാം എപ്പോഴും സത്യം മാത്രം സംസാരിച്ചുകൊണ്ടിരിക്കണം. ക്രിസ്തുവിന്റെ നീതി വിശ്വാസത്താല്‍ എപ്പോഴും ധരിച്ചവരായി നാം കാണപ്പെടണം. എത്‌ എതിര്‍പ്പുകളുടെയും മദ്ധ്യത്തില്‍ സുവിശേഷ സത്യങ്ങള്‍ ഘോഷിക്കുന്നവരായിരിക്കണം. ഏതു കഠിന സാഹചര്യത്തിലും വിശ്വാസം ഉപേകഷിംക്കുവാന്‍ പാടില്ലാത്തതാണ്‌. നമ്മുടെ മാറ്റപ്പെടാത്ത സ്വത്ത്‌ നമുക്കു ദാനമായി ലഭിച്ചിരിക്കുന്ന രക്ഷയാണ്‌. ശത്രുവിനെ തോല്‍പിക്കുവാന്‍ നാം ഉപയോഗിക്കേണ്ട ഒരേ ആയുധം ദൈവവചനം മാത്രമാണ്‌. ഇതെല്ലാം സാധ്യമാക്കേണ്ടത്‌ പ്രാര്‍ത്ഥനയാല്‍ മാത്രമാണ്‌ എന്ന് 18 അം വാക്യം നമ്മെ പഠിപ്പിക്കുന്നു.

മറ്റേതു കാര്യത്തിലും എന്നപോലെ ആത്മീയ യുദ്ധത്തിലും നാം യേശുകര്‍ത്താവിന്റെ മാതൃകയാണ്‌ പിന്‍പറ്റേണ്ടത്‌. മരുഭൂമിയില്‍ വെച്ച്‌ തന്നെ പരീക്ഷിക്കേണ്ടതിന്‌ പിശാച്‌ വന്നപ്പോള്‍ കര്‍ത്താവ്‌ ചെയ്തത്‌ എന്താണെന്നു നോക്കാം (മത്താ.4:1-11). എല്ലാ പരീക്ഷകള്‍ക്കും ഒരേ ഉത്തരമാണ്‌ കര്‍ത്താവു കൊടുത്തത്‌ "ഇങ്ങനെ എഴുതിയിരിക്കുന്നു" എന്ന്‌ അവന്‍ പറഞ്ഞു. പിശാചിന്റെ ഏതു പരീക്ഷയേയും ജയിക്കുവാന്‍ ഉതകുന്ന മഹല്‍ ശക്തി ദൈവ വചനത്തിനുണ്ടെന്ന്‌ താന്‍ അറിഞ്ഞിരുന്നു. നാമും അതേ മാതൃക തന്നെയാണ്‌ തുടരേണ്ടത്‌.

പിശാചിനോടുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടവരെപ്പറ്റിയും വേദപുസ്തകത്തില്‍ വായിക്കാം. ഉദ്ദാഹരണമായി സ്കേവയുടെ മക്കളെത്തന്നെ നോക്കുക. "എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്‍മാര്‍: പൌലൊസ്‌ പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു. ഇങ്ങനെ ചെയ്യുവാന്‍ തുനിഞ്ഞവര്‍ മഹാപുരോഹിതനായ സ്കേവ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്‍മാര്‍ ആയിരുന്നു. ദുരാത്മാവ്‌ അവരോട്‌: യേശുവിനെ ഞാന്‍ അറിയുന്നു; പൌലോസിനേയും പരിചയം ഉണ്ട്‌. എന്നാല്‍ നിങ്ങള്‍ ആര്‍ എന്ന്‌ ചോദിച്ചു. പിന്നെ ദുരാത്മാവുള്ള മനുഷന്‍ അവരുടെ മേല്‍ ചാടി അവരെ കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍ നിന്ന്‌ ഓടിപ്പോയി" (അപ്പൊ.19:13-16). സ്കേവയുടെ ഏഴു മക്കളും യേശുവിന്റെ നാമമായിരുന്നു ഉപയോഗിച്ചത്‌. എന്നാല്‍ അത്‌ മതിയാകുമായിരുന്നില്ല. അവര്‍ക്ക്‌ യേശുകര്‍ത്താവുമായി ബന്ധം ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട്‌ അവരുടെ വാക്കുകള്‍ ബലനറ്റതായിരുന്നു. സ്കേവയുടെ മക്കള്‍ കരുതിയത്‌ ആ പേരിന്‌ എതോ മാന്ത്രീക ശക്തി ഉണ്ട്‌ എന്നായിരുന്നു. അവര്‍ യേശുക്രിസ്തുവിന്റെ രക്ഷയിലും അവന്റെ കര്‍ത്തൃത്വത്തിലും വിശ്വാസം അര്‍പ്പിച്ചിരുന്നില്ല. അതുകൊണ്ട്‌ ദൈവീകശ്ക്തി അവരില്‍ വ്യാപരിച്ചിരുന്നില്ല. പിശാചുമായുള്ള പോരാട്ടത്തില്‍ അവര്‍ പരാജയപ്പെട്ടതിന്റെ കാരണം അത്‌ മാത്രം ആയിരുന്നു. ഇതില്‍ നിന്ന്‌ നാമും പാഠം ഉള്‍ക്കൊണ്ട്‌ തിരുവചന വെളിച്ചത്തില്‍ പിശാചിനോട്‌ പോരാടുവാന്‍ പഠിക്കേണ്ടതാണ്‌.

അവസാനമായി ആത്മീയ യുദ്ധത്തില്‍ ജയം വരിക്കുവാന്‍ ആവശ്യമായ കരുക്കള്‍ ഏതൊക്കെയാണ്‌ എന്ന് വീണ്ടും നോക്കം. ആദ്യമായി നാം ദൈവത്തിന്റെ ശക്തിയില്‍ മാത്രം ആശ്രയിക്കേണ്ടതാണ്‌. അടുത്ത്‌ യേശുകര്‍ത്താവിന്റെ നാമത്തില്‍ നാം ഭത്സിക്കേണ്ടതാണ്‌. മൂന്നാമതായി നാം ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗത്താല്‍ നമ്മെത്തന്നെ സംരക്ഷിക്കേണ്ടതാണ്‌. നാലാമതായി തിരുവചനം എന്ന വാള്‍ ഉപയോഗിച്ച്‌ പൊരുതേണ്ടതാണ്‌. അവസാനമായി പ്രാര്‍ത്ഥനയാലാണ്‌ വിജയം എന്ന്‌ മനസ്സിലാക്കേണ്ടതാണ്‌. പാപത്തോടു പോരാടുന്നതും പിശാചിനോടു പോരാടുന്നതും വ്യത്യാസമുള്ള കാര്യങ്ങളാണ്‌ എന്നത്‌ ഒരിക്കലും മറക്കുവാന്‍ പാടുള്ളതല്ല.



ചോദ്യം: ദൈവശബ്ദം എങ്ങനെ തിരിച്ചറിയുവാന്‍ കഴിയും?

ഉത്തരം:
തലമുറകളായി എണ്ണമറ്റ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്‌. ശമുവേല്‍ ബാലന്‍ ദൈവശബ്ദം കേട്ടെങ്കിലും ഏലി കാര്യം പറഞ്ഞു മനസ്സിലാക്കിക്കോടുക്കുന്നതുവരെ അവന്‍ അത്‌ അറിഞ്ഞിരുന്നില്ല (1ശമു.3:1-10). ദൈവം അവനു പ്രത്യക്ഷപ്പെട്ടെങ്കിലും ഗിദെയോന്‍ അത്‌ മനസ്സിലാക്കിയില്ലെന്നു മാത്രമല്ല മൂന്നു പ്രാവശ്യം അടയാളങ്ങള്‍ ചോദിച്ച്‌ സംശയനിവാരണം വരുത്തുകയും ചെയ്തു (ന്യായാ.6:17-22, 36-40). നാം ദൈവശബ്ദം കേള്‍ക്കുമ്പോള്‍ ദൈവമാണ്‌ നമ്മോടു സംസാരിക്കുന്നത്‌ എന്ന്‌ എങ്ങനെ മനസ്സിലാക്കാം? ഇന്ന്‌ നാം ശമുവേലിനേക്കാളും ഗിദയോനേക്കാളും ഭാഗ്യശാലികള്‍ ആണ്‌. കാരണം നമുക്ക്‌ ദൈവനിശ്വാസീയമായ തിരുവചനം അഥവാ മുഴു വേദപുസ്തകവും ഇന്ന്‌ നമ്മുടെ കരങ്ങളില്‍ ഉണ്ടെന്നുള്ളതു തന്നെ. "എല്ലാ തിരുവെഴുത്തും ദൈവനിശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷന്‍ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ച്‌ തികെഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും, നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളത്‌ ആകുന്നു" (2തിമോ.3:16-17). നമുക്ക്‌ ഒരു പ്രശ്നമോ അല്ലെങ്കില്‍ തീരുമാനം എടുക്കേണ്ട ആവശ്യമോ ഉണ്ടെങ്കില്‍ വേദപുസ്തകം അതെപ്പറ്റിഎന്തു പറയുന്നു എന്ന്‌ ആദ്യം മനസ്സിലാക്കണം. തന്റെ വചനത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങള്‍ക്കോ വാഗ്ദത്തങ്ങള്‍ക്കോ എതിരായി ദൈവം നമ്മെ ഒരു കാര്യത്തിലും ഒരിക്കലും വഴിനടത്തുകയില്ല (തീത്തോ.1:2).

അടുത്തതായി ദൈവശബ്ദം തിരിച്ചറിയുവാന്‍ നാം പഠിക്കേണ്ടതാണ്‌ . "എന്റെ ആടുകള്‍ എന്റെ ശബ്ദം അറിയുന്നു; ഞാന്‍ അവയെ അറിയുന്നു. അവ എന്നെ അനുഗമിക്കുന്നു (യോഹ.10:27). അവനു സ്വന്തമായവരാണ്‌ അവന്റെ ശബ്ദം കേള്‍ക്കുന്നത്‌. അങ്ങനെയുള്ളവര്‍ കൃപയാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ വീണ്ടും ജനിച്ച്‌ ദൈവമക്കള്‍ ആയവരാണ്‌. അവര്‍ അവന്റെ സ്വന്തമായതിനാല്‍ അവന്റെ ശബ്ദം തിരിച്ചറിയുവാന്‍ അവര്‍ക്ക്‌ കഴിയും. അവന്റെ സ്വന്തമായിത്തീര്‍ന്നെങ്കിലേ അവന്റെ ശബ്ദം മനസ്സിലാക്കുവാന്‍ നമുക്കു സാധിക്കയുള്ളൂ.

നാം ദൈവശബ്ദം കേള്‍ക്കുന്നത്‌ രഹസ്യമായി അവന്റെ സന്നിധിയില്‍ ഇരുന്ന് തിരുവചനം വായിച്ച്‌, ധ്യാനിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോഴാണ്‌. ദൈവത്തെ അടുത്തറിയുവാന്‍ വേണ്ടി നാം അധികനേരം തന്റെ വചനവുമായി ചെലവിടേണ്ടതാണ്‌. ബാങ്കില്‍ ജോലിചെയ്യുന്നവര്‍ കള്ള നോട്ടുകളെ തിരിച്ചറിയുവാന്‍ എളുപ്പം സാധിക്കേണ്ടതിന്‌ വാസ്ഥവത്തിലുള്ള നോട്ടുകളെ വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു. അതുപോലെ ദൈവവചനത്തെ നാം വളരെ അടുത്തറിഞ്ഞാല്‍ ദൈവം നമ്മോടു സംസാരിക്കുന്നത്‌ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ കഴിയും. നാം അവനെപ്പറ്റിയുള്ള സത്യങ്ങള്‍ മനസ്സിലാക്കണം എനനം ഉദ്ദേശത്തോടു കുടിയാണ്‌ ദൈവം നമ്മോടു സംസാരിക്കുന്നത്‌. ഇന്നും ദൈവം അശരീരിയായി സംസാരിച്ചുകൂടാ എന്നില്ല. എന്നാല്‍ സാധാരണയായി തന്റെ വചനത്തില്‍ കൂടെ ദൈവാത്മാവ്‌ നമ്മുടെ ഹൃദയങ്ങളില്‍ മന്ത്രിക്കുന്നു. ചിലപ്പോള്‍ മറ്റുള്ളവരില്‍ കൂടെയും അല്ലെങ്കില്‍ സാഹചര്യങ്ങളില്‍ കൂടെയും ദൈവം തന്റെ ഇംഗിതം നമുക്ക്‌ മനസ്സിലാക്കിത്തരും. നാം മനസ്സിലാക്കിയിരിക്കുന്ന വേദപുസ്തക സത്യങ്ങളെ വാസ്ഥവത്തില്‍ ജീവിതത്തില്‍ പ്രായോഗികം ആക്കുമ്പോള്‍ ദൈവശബ്ദം നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.