ചോദ്യം: ദൈവദൂതന്‍മാരെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?
ഉത്തരം:
സ്വന്തമായി ബുദ്ധിയും, വികാരങ്ങളും, തീരുമാനശക്തിയും അടങ്ങിയ വ്യക്തിത്വങ്ങളുള്ള ആത്മീയ ജീവികളാണ് ദൈവദൂതന്‍മാര്‍ എന്ന് വേദപുസ്തകം പറയുന്നു. ദൈവദൂതന്‍മാരും പിശാചിന്റെ ദൂതന്‍മാരും ഇങ്ങനെയുള്ളവരാണ്. ദൂതന്‍മാര്‍ ബുദ്ധിശക്തി ഉള്ളവരാണ് (മത്താ.8:29; 2കൊരി.11:3, 1പത്രോ.1:12). ദൂതന്‍മാര്‍ക്ക് വികാരങ്ങള്‍ ഉണ്ട് (ലൂക്കോ.2:13; യാക്കോ.2:19; വെളി.12:17). ദൂതന്‍മാര്‍ സ്വയമായി തീരുമാനങ്ങള്‍ എടുക്കുന്നു (ലൂക്കോ.8:29-31; 2തിമോ.2:26; യൂദാ വാ.6). ദൂതന്‍മാര്‍ ആത്മീയ ജീവികളാണ് (എബ്ര.1:14). ദൂതന്‍മാര്‍ക്ക് നമ്മെപ്പോലെ ശരീരം ഇല്ലെങ്കിലും നമ്മെപ്പോലെ ആളത്വം ഉള്ളവരാണ് ദൂതന്‍മാര്‍. ദൂതന്‍മാരും സൃഷ്ടിക്കപ്പെട്ടവര്‍ ആയിരിക്കുന്നതുകൊണ്ട് അവര്‍ അറിവില്‍ പരിമിതി ഉള്ളവരാണ്. ദൈവത്തെപ്പോലെ അവര്‍ സര്‍വജ്ഞാനികള്‍ അല്ലെന്നര്‍ത്ഥം (മത്താ.24:36). ഒരു പക്ഷെ ദൂതന്‍മാര്‍ക്ക് മനുഷരെക്കാള്‍ അറിവ് ഉണ്ടായിരിക്കാം കാരണം അവര്‍ അശരീരികള്‍ ആയതിനാല്‍ മനുഷരെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ സൃഷിക്കപ്പെട്ടവര്‍ ആണല്ലോ. അതുകൊണ്ടു തന്നെ അവര്‍ക്ക് അധിക ജ്ഞാനം ഉണ്ട്. മാത്രമല്ല അവര്‍ക്ക് മനുഷരേക്കാള്‍ അധികം വേദപരിജ്ഞാനം ഉണ്ട് എന്ന് നമുക്കറിയാം (യാക്കോ.2:19; വെളി.12:12). കൂടാതെ നാം ചെയ്യുന്നതുപോലെ അവര്‍ക്ക് ചരിത്രം പഠിക്കേണ്ട ആവശ്യമില്ല. കാരണം ചരിത്രം മുഴുവന്‍ അവര്‍ നേരിട്ടു കണ്ടതും കേട്ടതും ആണല്ലോ. മനുഷരേക്കാള്‍ ബുദ്ധികൂര്‍മ്മതയും പരിജ്ഞാനവും ദൂതന്‍മാര്‍ക്കുള്ളതുകൊണ്ട് അവരുടെ തീരുമാനങ്ങള്‍ കൂടുതല്‍ പ്രായോഗികം ആയിരിക്കും എന്നതില്‍ സംശയമില്ല.
തനിയായി തീരുമാനികകുലവാനുള്ള ശക്തി ദൂതന്‍മാര്‍ക്ക് ഉണ്ടെങ്കിലും മറ്റു സകല സൃഷികളെയും പോലെ അവരും ദൈവഹിതത്തിനു കീഴ്പ്പെട്ടു ജീവിക്കേണ്ടവരാണ്. തന്നില്‍ വിശ്വസിച്ച് തന്റെ പൈതങ്ങളായി ലോകത്തില്‍ ജീവിക്കുന്നവരെ സൂക്ഷിക്കുവാന്‍ ദൈവം തെന്റെ ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട് എന്ന് ബൈബിള്‍ പറയുന്നു (എബ്രാ.1:14).
താഴെക്കാണുന്ന കുറിപ്പുകളില്‍ നിന്ന് ദൈവദൂതന്‍മാരുടെ കര്‍ത്തവ്യങ്ങളെപ്പറ്റി നമുക്കു മനസ്സിലാക്കാം. അവര്‍ ദൈവത്തെ എപ്പോഴും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു (സങ്കീ.148:1-2; യെശ.6:3; എബ്ര.1:6; വെളി.5:8-13). ദൈവം ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ സന്തോഷിക്കുന്നു (ഇയ്യോ.38:6,7). അവര്‍ ദൈവത്തെ സേവിക്കുന്നു (സങ്കീ.103:20; വെളി.22:9). അവര്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്നു (ഇയ്യോ.1:6; 2:1). ദൈവത്തിന്റെ ന്യായവിധി അവര്‍ നടപ്പാക്കുന്നു (വെളി.7:1; 8:2). അവര്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കൊണ്ടുവരുന്നു (അപ്പൊ.12:5-10). ക്രിസ്തുവിങ്കലേക്ക് ആളുകളെ ആദായപ്പെടുത്തുവാന്‍ സഹായിക്കുന്നു (അപ്പൊ.8:26; 10:3). വിശ്വാസികളുടെ ജീവിതത്തെയും, പ്രവര്‍ത്തനങ്ങളെയും, കഷ്‌ടപ്പാടുകളേയും അവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (1കൊരി.4:9;11:10;എഫെ.3:10; 1പത്രോ.1:12). കഷ്ടകാലത്ത് നമുക്ക് പ്രോത്സാഹനം നല്‍കുന്നു (അപ്പൊ.27:23,24). മരണ സമയത്ത് സ്വീകരിച്ച് നമ്മെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നു (ലൂക്കോ.16:22).
മനുഷ്യരേക്കാള്‍ വളരെ വിഭിന്നരായി സൃഷ്ടിക്കപ്പെട്ടവരാണ് ദൂതന്‍മാര്‍. മരണാനന്തരം നാം ദൈവദൂതന്‍മാരായി മാറുന്നില്ല. ദൈവദൂതന്‍മാര്‍ ഒരിക്കലും മനുഷ്യരും ആകുന്നില്ല. മനുഷ്യരെ സൃഷ്ടിച്ചതുപോലെ തന്നെ ദൈവം തന്റെ ദൂതന്‍മാരേയും അതിനു മുമ്പായി തികെച്ചും വിഭിന്നരായി സൃഷ്ടിച്ചു. എന്നാല്‍ മുനുഷ്യരെപ്പോലെ ദൈവസാദൃശ്യത്തിലാണ് (ഉല്‍പ.1:26) ദൂതന്‍മാരെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് വേദപുസ്തകത്തില്‍ നാം വായിക്കുന്നില്ല. ആവശ്യമെങ്കില്‍ ശരീരത്തില്‍ വെളിപ്പെടുവാന്‍ കഴിവുള്ള (ഉല്‍പ.18:2; 19:1) ആത്മീയ ജീവികളാണ് ദൈവത്തിന്റെ ദൂതന്‍മാര്‍. എന്നാല്‍ മനുഷ്യരാകട്ടെ പ്രത്യക്ഷമായി ശാരീരിക ജീവികളാണ്, ദൈവസാദൃശ്യത്തില്‍ ആയതിനാല്‍ മനുഷ്യന് ഒരു ആത്മാവുണ്ടെന്നത് മനുഷ്യനെ മറ്റെല്ലാ സൃഷ്ടിയില്‍ നിന്നും വിഭിന്നനാക്കുന്നു. ദൈവ ദൂതന്‍മാരില്‍ നിന്ന് നാം പഠിക്കേണ്ട പ്രധാനപ്പെട്ട പാഠം ദൈവത്തെ അനുസരിക്കുവാന്‍ അവര്‍ കാണിക്കുന്ന താത്പര്യവും വ്യഗ്രതയുമത്രേ.
ചോദ്യം: പിശാചുക്കളെപ്പറ്റി ബൈബിള്‍ എന്തു പഠിപ്പിക്കുന്നു?
ഉത്തരം:
വെളി.12:9 ലാണ് പിശാചുക്കളെപ്പറ്റിയുള്ള വ്യക്തമായ പരാമര്‍ശം കാണുന്നത്. "ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേയ്ക്ക് തള്ളിക്കളഞ്ഞു. അവന്റെ ദൂതന്‍മാരേയും അവനോടുകൂടെ തള്ളിക്കളഞ്ഞു". പിശാചിന്റെ വീഴ്ചയെപ്പറ്റി പ്രതീകാത്മകമായി യെശ.14:12-15; യെഹ.28:12-15 എന്നീ വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്നു. പിശാച് പാപം ചെയ്തപ്പോള്‍ ഒരു പക്ഷെ അവനോടൊപ്പം മൂന്നില്‍ ഒന്നു പങ്കു ദൂതന്‍മാരും ഉണ്ടായിരുന്നു എന്ന് വെളി.12;4 ല്‍ നിന്ന് ഊഹിക്കാവുന്നതാണ്. യൂദാ വാക്യം 6 ലും പാപം ചെയ്ത ദൂതന്‍മാരെപ്പറ്റി പറഞ്ഞിരിക്കുന്നു. സാത്താന്‍ പാപം ചെയ്തപ്പോള്‍ അവനോടൊപ്പം ഉണ്ടായിരുന്ന അവന്റെ ദൂതന്‍മാരാണ് പിശാചുക്കള്‍ എന്ന് ഈ വേദഭാഗങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
ദൈവത്തെ ആരാധിക്കുകയും ദൈവീക വഴിയില്‍ നടക്കുകയും ചെയ്യുന്നവരെ നശിപ്പിക്കുവാനും വഞ്ചിക്കുവാനും സാത്താനും അവന്റെ സേനയും അക്ഷീണ പ്രയത്നം ചെയ്യുന്നു (1പത്രോ.5:8; 2കൊരി.11:14,15). പിശാചുക്കള്‍ക്ക് ദുരാത്മാക്കള്‍ (മത്താ.10:1)എന്നും, അശുദ്ധാത്മാക്കള്‍ (മര്‍ക്കോ.1:27)എന്നും, സാത്താന്റെ ദൂതന്‍മാര്‍ (വെളി.12:9)എന്നും പേര്‍ കൊടുക്കപ്പെട്ടിരിക്കുന്നു. സാത്താനും അവന്റെ സേനകളും ലോകത്തെ വഞ്ചിക്കയും (2കൊരി.4:4), ക്രിസ്തുവിശ്വാസികളെ ആക്രമിക്കുവാന്‍ ശ്രമിക്കുകയും (2കൊരി.12:7; 1പത്രോ.5:8), ദൈവെദൂതന്‍മാരുമായി പോരാട്ടത്തില്‍ ഏര്‍പ്പെടുകയും (വെളി.12:4-9) ചെയ്യുന്നതായി നാം വായിക്കുന്നു. ദൈവദൂതന്‍മാരെപ്പോലെ പിശാചുക്കളും ആത്മീയ ജീവികള്‍ ആണെങ്കിലും ശരീരത്തില്‍ വെളിപ്പെടുവാന്‍ അവയ്ക്ക് കഴിയും എന്ന് മനസ്സിലാക്കാം (2കൊരി.11;14-15). പിശാചുക്കള്‍ പാപത്തില്‍ വീണുപോയ ദൈവദൂതന്‍മാരാണ്. അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍ ആയി വര്‍ത്തിക്കുന്നു. ക്രിസതു്വിന്റെ ക്രൂശുമരണം അവരുടെ പരാജയത്തിനു കാരണമായിത്തീര്‍ന്നു (കൊലോ.2:14-15). ലോകത്തില്‍ ഉള്ളവനേക്കാള്‍ നമ്മില്‍ ഉള്ളവന്‍ എത്രയോ വലിയവനാണ് എന്ന് ദൈവവചനം പഠിപ്പിക്കുന്നു (1യോഹ.4:4).
ചോദ്യം: ആരാണ് സാത്താന്‍?
ഉത്തരം:
സാത്താനെപ്പറ്റി പലരും പല രീതിയിലാണ് മനസ്സിലാക്കിയിരിക്കുന്നത്. ചിലര്‍ക്ക് ചുവപ്പുനിറക്കാരനായ, കൊമ്പുകള്‍ ഉള്ള, നമ്മെ പാപം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഒരു കുട്ടി പിശാചാണ് സാത്താന്‍. മറ്റു ചിലര്‍ക്കാകട്ടെ, സാത്താന്‍ തിന്‍മയുടെ മൂര്‍ത്തീകരണം ആണ്. വേദപുസ്തകത്തില്‍ സാത്താനെപ്പറ്റിയും അവന്‍ നമ്മെ സ്വാധീനിക്കുന്ന വിധത്തെപ്പറ്റിയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പാപം ചെയ്ത ദൈവദൂതനാണ് സാത്തന്‍ എന്ന് വേദപുസ്തകം പറയുന്നു. ഇന്ന് സാത്താന്‍ ദൈവത്തിനും ദൈവീകപദ്ധതികള്‍ക്കും എതിരായി അവന്റെ സര്‍വ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ ഒരു ദൂതനായിട്ടാണ് സാത്താന്‍ സൃഷ്ടിക്കപ്പെട്ടത്. അവന്‍ പാപം ചെയ്യുന്നതിനു മുമ്പ് ഒരു പക്ഷെ അരുണോദയപുത്രന്‍ എന്നര്‍ത്ഥം വരുന്ന ലൂസിഫര്‍ എന്നായിരുന്നിരിക്കാം അവന്‍ വിളിക്കപ്പെട്ടിരുന്നത് എന്ന് യെശ.14:12 ല്‍ നിന്ന് ഊഹിക്കാം. യെഹ.18:12-14 വരെ വായിച്ചാല്‍ സൃഷ്ടിക്കപ്പെട്ടതില്‍ വച്ച് അഗ്രഗണ്യനായ ഒരു കെരൂബ് എന്ന ദൈവദൂതന്‍ ആയിരുന്നു സാത്തന്‍ എന്ന് മനസ്സിലാക്കാം, അവന്റെ മനോഹരത്വത്തിലും അവന്റെ ഉയര്‍ച്ചയിലും അവന്‍ അഹങ്കരിച്ച് ദൈവസിംഹാസനത്തിനു മേല്‍ ഇരിക്കുവാന്‍ അവന്‍ ആഗ്രഹിച്ചു (യെശ.14:13-14; യെഹ.28:15; 1തിമൊ.3:6). അവന്റെ അഹങ്കാരം അവന്റെ വീഴ്ചയ്ക്ക് കാരണമായി. യെശ.14:12-15 വരെയുള്ള വാക്യങ്ങളില്‍ "ഞാന്‍" എന്നത് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്ന് ശ്രദ്ധിക്കുക. അവന്റെ പാപം നിമിത്തം അവന്‍ ദൈവത്താല്‍ പുറംതള്ളപ്പെട്ടു.
മനുഷന്റെ പാപത്തിന്റെ ഫലമായി ഈ ലോകം ഇന്ന് ദുഷ്ടന്റെ കൈയില്‍ അകപ്പെട്ടു പോയി (1യോഹ.5:19). സാത്താന്‍ ഈ ലോകത്തിന്റെ ദൈവവും (യോഹ.12:31; 2കൊരി.4:4) ദുഷ്ടാത്മ സേനകളുടെ അധിപനും (എഫെ,2:2) ആണ്. അവന്‍ കുറ്റം പറയുന്നവനും (വെളി.12:10), പരീക്ഷകനും (മത്താ.4:3; 1തെസ്സ.3:5), വഞ്ചിക്കുന്നവനും (ഉല്‍പ.3:2; 2കൊരി.4:4; വെളി.20:3) ആണെന്ന് വേദപുസ്തകം പറയുന്നു. അവന്റെ പേരിന്റെ അര്‍ത്ഥം "എതിര്‍ക്കുന്നവന്‍" എന്നാണ്. അവനു കൊടുത്തിരിക്കുന്ന വേറൊരു പേര് "അപവാദി" എന്നാണ്.
അവന്‍ ദൈവീക ശുശ്രൂഷയില്‍ നിന്ന് പുറം തള്ളപ്പെട്ടെങ്കിലും, ഇനനും് അവന്‍ ദൈവസിംഹാസനത്തിനു മേല്‍ ഉയരുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ദൈവം ചെയ്യുന്നതിനെല്ലാം കള്ളനാണയം ഉണ്ടാക്കി ഇന്നവന്‍ ദൈവത്തെയും ദൈവരാജ്യത്തേയും എതിര്‍ത്തുകൊണ്ടിരിക്കുന്നു. ലോകത്തിലുള്ള സകലവിധ തെറ്റായ ദൈവാരാധനകളുടേയും മതങ്ങളുടേയും പിന്നിലുള്ള ശക്തി സാത്താന്‍ ആണ് (1കൊരി.10:20). ദൈവത്തേയും ദൈവത്തെ അനുകരിക്കുന്നവരേയും ഇന്നവന്‍ അവന്റെ സര്‍വ ശക്തിയും ഉപയോഗിച്ചു എതിര്‍ത്തു കൊണ്ടിരിക്കുന്നു. എന്നാല്‍ അവന്റെ അന്ത്യം അഗ്നിക്കടലാണ് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (വെളി.20:10).
ചോദ്യം: ഭൂതബാധയെപ്പറ്റി ബൈബിള്‍ എന്താണ് പഠിപ്പിക്കുന്നത്? ഇന്നും ഭൂതബാധ ഉണ്ടാകുമോ? എന്താണ് അതിന്റെ ലക്ഷണങ്ങള്‍?
ഉത്തരം:
ഭൂതബാധയില്‍ അകപ്പെട്ടിട്ടുള്ള ചില ആളുകളെപ്പറ്റി വേദപുസ്തകത്തില്‍ പരാമര്‍ശം ഉണ്ട്. ഈ ഉദ്ദാഹരണങ്ങളില്‍ നിന്ന് ഭൂതബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും ഏതു സാഹചര്യത്തിലാണ് ഭൂതബാധ ഉണ്ടാകുന്നതെന്നും നമുക്ക് മനസ്സിലാക്കാം. ചില വേദഭാഗങ്ങള്‍ കുറിക്കുന്നു. മത്താ.9:32-33; 12:22;17:18; മര്‍ക്കോ.5:1-20;7:26-30; ലൂക്കോ.4:33-36; 22:3 അപ്പൊ.16:16-18. ഈ വേദഭാഗങ്ങള്‍ വായിച്ചാല്‍ ഭൂതബാധകൊണ്ട് ചിലര്‍ക്ക് ചന്ദ്രരോഗം, ഊനമുള്ള ശരീരാവസ്ഥ, കുരുടാക്കപ്പെട്ട കണ്ണുകള്‍ തുടങ്ങിയ ചില ശാരീരിക രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന് കാണാവുന്നതാണ്. ചിലര്‍ തെറ്റു ചെയ്യുവാന്‍ പ്രേരിപ്പിക്കപ്പെടുന്നു എന്ന് കാണാം. അപ്പൊ.16:16-18 ല്‍ ഭൂതങ്ങള്‍ ബാധിച്ച അടിമപ്പെണ്ണിന് അവളുടെ അറിവിനെ വെല്ലുന്ന അറിവ് ഉണ്ടായിരുന്നതായി കാണാം. ലെഗ്യോന്‍ എന്നപേരോടുകൂടി അനവധി ഭൂതങ്ങള്‍ ബാധിച്ച മനുഷന്‍ അസാധാരണ ശക്തി ഉള്ളവനായും ശവക്കോട്ടകളില്‍ താമസിക്കുന്നവനും ആയി കാണപ്പെട്ടു. ശൌല്‍ രാജാവ് യഹോവയാല്‍ ത്യജിക്കപ്പെട്ട ശേഷം ദുരാത്മാവ് അവനെ ബാധിച്ചപ്പോള്‍ അവന്‍ ഒരു വിഷാദരോഗി ആയിത്തീരുകയും ദാവീദിനെ കൊല്ലുവനുള്ള അസാധാരണ ആഗ്രഹത്തിന് അടിമ ആയിത്തീരുകയും ചെയ്തു (1 ശമു.16:14-15; 18:10-11: 19:9-10).
ഇങ്ങനെ വിവിധങ്ങളായ നിലകളില്‍ ആണ് ഭൂതബാധയുള്ളവരുടെ പെരുമാറ്റം എന്ന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ എല്ലം തന്നെ വേറെ കാരണങ്ങളാലും ഉണ്ടാകാവുന്നതാണല്ലോ. അതുകൊണ്ട് ഇത്തരത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ള എല്ലാവരേയും ഭൂതം ബാധിച്ചതായി കണക്കാക്കുവാന്‍ പാടില്ലാത്തത് ആണ്. അതേ സമയം ഭൂതബാധ എന്ന പ്രശ്നത്തെപ്പറ്റി ആധുനീക തലമുറയ്ക്ക് വേണ്ടത്ര അറിവ് ഇല്ല എന്ന കാര്യം മറക്കയും അരുത്. അതുകൊണ്ട് ഇന്നും ഭൂതബാധ ഉണ്ടാകുവാനുള്ള സാദ്ധ്യത ഉണ്ടെന്നും അതിനെ സാധാരണ ഒരു രോഗമായി കണകകാെക്കുവാന്‍ പാടില്ലാത്തതു ആണ് എന്നും നാം അറിഞ്ഞിരിക്കേണ്ടതാണ്.
ശാരീരികവും മാനസീകവുമായ ഇത്തരം വ്യത്യാസങ്ങള്‍ അല്ലാതെ ആത്മീയ ചിന്താഗതികളേയും ഭൂതബാധ അലങ്കോലപ്പെടുത്താറുണ്ട്. ക്ഷമിക്കുവാന്‍ ഉള്ള മനസ്സില്ലായ്ക (2കൊരി.2:10-11), ക്രിസ്തുവിന്റെ രക്ഷണ്യവേലയെകകെടതിരായി ദുരുപദേശങ്ങള്‍ പരത്തുക (2കൊരി.11:3-4, 13-14; 1തിമൊ.4:1-5; 1യോഹ.4:1-3) എന്നിവ ആണ് അവയില്‍ ചിലത്.
വിശ്വാസികളുടെ ജീവിതത്തിലും പിശാചുക്കള്‍ സ്വാധീനം ചെലുത്തുവാന്‍ സാദ്ധ്യത ഉണ്ട് എന്നതിന്റെ തെളിവാണ് പത്രോസിന്റെ ജീവിതം (മത്താ.16:23). എന്നാല്‍ പിശാചു ബാധിച്ച ഒരു വിശ്വാസിയെപ്പറ്റി വേദപുസ്തകത്തില്‍ എവിടെയും വായിക്കുന്നില്ല. വേദപഠിതാക്കളില്‍ മിക്കവരും കരുതുന്നത് ഒരു വിശ്വാസിയില്‍ ദൈവാത്മാവ് വാസമായിരിക്കുന്നതിനാല്‍ (2കൊരി.1:22; 5:4; 'കൊരി.6:'9) പിശാചിനാല്‍ ബാധിക്കപ്പെടുവാന്‍ ദൈവാത്മാവ് ഒരിക്കലും അനുവദിക്കുക ഇല്ല എന്നു തന്നെയാണ്.
ഏതു സാഹചര്യത്തിലാണ് പിശാച് ഒരാളെ ബാധിക്കുന്നത് എന്ന കാര്യം വ്യക്തമായി ബൈബിളില്‍ പറഞ്ഞിട്ടില്ല. യൂദയുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു മാതൃക ആയി എടുക്കാമെങ്കില്‍, അവന്‍ തിന്‍മയ്ക്ക് തന്നെത്താന്‍ അടിമപ്പെടുത്തിയപ്പോള്‍ ആണ് പിശാച് അവനെ ബാധിച്ചത് എന്ന് കാണാവുന്നതാണ്(യോഹ.12:6). അതുകൊണ്ട് ഇങ്ങനെ ചിന്തിക്കാവുന്നതാണ്. ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള പാപജീവിതത്തിന് തന്നെത്താന്‍ അടിമപ്പെടുത്തിയാല്‍ പിശാചു അവനെ ബാധിക്കുവാന്‍ അവസരം ഒരുക്കുകുന്നു. മറ്റൊന്ന് മിഷനറിമാരുടെ അനുഭവത്തില്‍ നിന്ന് നമുക്കു മനസ്സിലാക്കാവുനനൊത് വിഗ്രഹാരാധനയും പ്രേതങ്ങളോടുള്ള ബന്ധപ്പെടലും പിശാചു ബാധയ്ക്ക് കളം ഒരുക്കുന്നു എന്നു തന്നെ ആണ്. വിഗ്രഹാരാധന ചെയ്യുന്നവര്‍ വാസ്ഥവത്തില്‍ പിശാചുക്കളെ ആണ് ആരാധിക്കുന്നത് എന്ന് സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (ലേവ്യ.17:7; ആവ.32:17; സങ്കീ.106:37; 1കൊരി.10:20). അതുകൊണ്ട് വിഗ്രഹാരാധന പിശാചുബാധയ്ക്ക് കളം ഒരുക്കുന്നു എന്നതില്‍ അതിശയിക്കുവാന്‍ ഒന്നുമില്ലല്ലോ.
വേറൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവം അനുവദിക്കാത്ത യാതൊരു കാര്യവും സാത്താനോ അവന്റെ അനുയായികള്‍ക്കോ ഒരിക്കലും ചെയ്യുവാന്‍ സാധിക്കുകയില്ല എനനയതാണ് (ഇയ്യോ.1-2). അത് അങ്ങനെ ആയിരിക്കുന്നതുകൊണ്ട് പിശാചിന്റെ പ്രവര്‍ത്തികളും വാസ്തവത്തില്‍ ദൈവത്തിന്റെ കാര്യപരിപാടിയെ സാദ്ധ്യമാക്കുകയാണ് ചെയ്യുന്നത്. ഇതിന് നല്ല ഉദ്ദാഹരണം യൂദയുടെ ഒറ്റിക്കൊടുക്കല്‍ തന്നെയാണ്.
ചിലര്‍ പ്രേതങ്ങളോടും ഭൂതങ്ങളോടും അവിഹിത ബന്ധം പുലര്‍ത്തുവാന്‍ ശ്രമിക്കാറുണ്ട്. ഇത് വളരെ ബുദ്ധിഹീനവും വേദവിരുദ്ധവും ആയ കാര്യമാണ്. ദൈവം സര്‍വ്വാധികാരി ആയിരിക്കുന്നതു കൊണ്ട് നാം ദൈവത്തെ അനുകരിക്കുകയും ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗം (എഫെ.6:10-18) ധരിക്കുകയും ചെയ്താല്‍ സാത്താനേയോ, അവന്റെ സേനകളേയോ, അല്ലെങ്കില്‍ ഭൂതപ്രേതാദികളേയോ ഒരിക്കലും ഭയപ്പെടേണ്ട ആവശ്യം ഇല്ല എന്നത് നിസ്തര്‍ക്കമാണ്.
ചോദ്യം: ഒരു ക്രിസ്തു വിശ്വാസിയെ ഭൂതങ്ങള്‍ ബാധിക്കുമോ?
ഉത്തരം:
ഒരു ക്രിസ്തീയ വിശ്വാസിയെ ഭൂതങ്ങള്‍ ബാധിക്കുമോ ഇല്ലയോ എനനക വിഷയത്തെപ്പറ്റി ബൈബിളില്‍ പരാമര്‍ശം ഒന്നും ഇല്ല. എന്നാല്‍ ഒരു ക്രിസ്തീയ വിശ്വാസിയില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വാസമായിരിക്കുന്നതിനാല്‍ (റോമ.8:9-11; 1കൊരി.3:16; 6:19), ദുരാത്മാവ് ബാധിക്കുവാന്‍ ദൈവാത്മാവ് ഒരിക്കലും സമ്മതിക്കും എന്ന് തോന്നുന്നില്ല. ഒരു പക്ഷെ ഇത് ഒരു വിവാദപരമായ വിഷയം ആണെങ്കിലും ഈ വിഷയത്തെപ്പറ്റി ഞങ്ങളുടെ അഭിപ്രായം ഒരിക്കലും ഒരു ക്രിസ്തീയ വിശ്വാസിയ്ക്ക് ഭൂതബാധ ഉണ്ടാകയില്ല എന്നു തന്നെയാണ്. ഈ വിഷയത്തെപ്പറ്റി പഠിക്കുമ്പോള്‍ ഭൂതബാധയ്ക്കും ഭൂതങ്ങളാല്‍ ഏര്‍പ്പെടുന്ന വിഷമങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം ഉണ്ട് എന്നു മനസ്സിലാക്കിയിരിക്കണം.
ഭൂതബധ ഒരാള്‍ക്കണ്ടായാല്‍ അയാളുടെ ചിന്തയെയും പ്രവര്‍ത്തികളെയും പിശാച് നിയന്ത്രിക്കുന്ന അവസ്ഥയില്‍ ആയിരിക്കും (ലൂക്കോ.4:33-35, 8:27-33; മത്താ.17:14-18). എന്നാല്‍ പിശാച് ഒരാളെ ശല്യപ്പെടുത്തുകയും തെറ്റുകള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ അതില്‍ നിന്ന് വളരെ വിഭിന്നമാണ് (1പത്രോ.5:8-9; യാക്കോ.4:7). ആത്മീയ പോരാട്ടത്തെപ്പറ്റി പറയുന്ന വേദഭാഗത്ത് പിശാചുക്കളെ ആട്ടി ഓടിക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ് (എഫെ.6:10-18). പിശചിനോട് എതിര്‍ത്തു നില്‍കുവാനാണ് നമ്മോടു കല്‍പ്പിച്ചിട്ടുള്ളത് (1പത്രോ.5:8-9;യാക്കോ.4:7).
തന്റെ പുത്രന്റെ രക്തത്താല്‍ വിലെയ്ക്കു വാങ്ങപ്പെട്ടു (1പത്രോ.1:18-19) ഒരു പുതിയ ശൃഷ്ടിയാക്കി മാറ്റിയെടുത്ത (2കൊരി.5:17) തന്റെ ഒരു പൈതലിനെ പിശാചിനാല്‍ ബാധിക്കപ്പെടുവാന്‍ ദൈവം അനുവദിക്കും എന്നത് ചിന്തിക്കുവാന്‍ കൂടി പരുയാസമാണ്. വിശ്വാസികള്‍ എന്ന നിലയ്ക്ക് നാം പിശാചിനോടു പോരാടുവാന്‍ കരുത്ത് ആര്‍ജ്ജിച്ചവരാണ്. അപ്പൊസ്തലനായ യോഹന്നാന്‍ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. "കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവര്‍ ആകുന്നു. അവരെ ജയിച്ചും ഇരിക്കുന്നു. നിങ്ങളില്‍ ഇരിക്കുനനവവന്‍ ലോകത്തില്‍ ഉള്ളവനേക്കാള്‍ വലിയവനല്ലോ" (1യോഹ. 4:4). ആരാണ് നമ്മിലുള്ളവന്‍? അത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. അതുകൊണ്ട് ഒരു വിശ്വാസി പിശചുക്കളുടെ ലോകത്തെ ജയിച്ചവനാണ്. ഈ ന്യായത്തിന്റെ വെളിച്ചത്തില്‍ ഒരിക്കലും ഒരു വിശ്വാസി ഭൂതബാധിതന്‍ ആകുവാന്‍ ഇടയുണ്ട് എന്ന് ചിന്തിക്കുവാന്‍ കൂടി വചനം അനുവദിക്കുന്നില്ല.
ചോദ്യം: ദൈവപുത്രന്‍മാരും മനുഷരുടെ പുത്രിമാരും എന്ന് ഉല്‍പത്തി 6:1-4 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?
ഉത്തരം:
ഉല്‍പത്തി 6:1-4 വരെ നാം ദൈവപുത്രന്‍മാരെക്കുറിച്ചും മനുഷരുടെ പുത്രിമാരെക്കുറിച്ചും വായിക്കുന്നു. ഇതിനെപ്പറ്റി പല വിശദീകരണങ്ങളും കൊടുക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അവരുടെ മക്കള്‍ വീരന്‍മാര്‍ ആയിരിക്കുവാന്‍ ഉള്ള കാരണത്തെ അടിസ്ഥാനമാക്കി പല വിശദീകരണങ്ങള്‍ ഉണ്ട്.
ദൈവപുത്രന്‍മാര്‍ ആരായിരുന്നു എന്നതിനെപ്പറ്റി പ്രധാനമായി മൂന്ന് അഭിപ്രായങ്ങള്‍ നിലവിലുണ്ട്. 1) അവര്‍ വീണുപോയ ദൂതന്‍മാരായിരുന്നു 2) അവര്‍ ശക്തിമാന്‍മാരായ രാജാക്കന്‍മാര്‍ ആയിരുന്നു 3) അവര്‍ ദൈവഭക്തിയുള്ള ശേത്തിന്റെ പിന്‍ തലമുറക്കാര്‍ കയീന്റെ ദുഷ്ടപരമ്പരയിലുള്ള സ്ത്രീകളുമായി മിസ്രവിവാഹത്തില്‍ ഏര്‍പ്പെട്ടവര്‍ ആയിരുന്നു. ആദ്യത്തെ വ്യാഖ്യാനത്തിന് ശക്തി കൂട്ടുന്നത് ഇയ്യോ.1:6, 2:1; 38:7 എന്നീ വാക്യങ്ങളില്‍ ദൂതന്‍മാരെ "ദൈവപുത്രന്‍മാര്‍" എന്ന് വിളിച്ചിരിക്കുന്നതിനാലാണ്. എന്നാല്‍ മത്താ.22:30 അനുസരിച്ച് ദൂതന്‍മാര്‍ വിവാഹത്തില്‍ ഏര്‍പ്പടുന്നവര്‍ അല്ലല്ലോ. ദൂതന്‍മാര്‍ക്ക് ലിംഗവ്യത്യാസം ഉണ്ടെന്നും അവര്‍ക്ക് വര്‍ഗ്ഗവര്‍ദ്ധന സാധ്യമാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നില്ല. മറ്റു രണ്ടു അഭിപ്രായങ്ങള്‍ക്കും ഈ പ്രശ്നം ഇല്ലെന്ന് വ്യക്തമാണ്.
എന്നല്‍ എന്തുകൊണ്ടാണ് അവരുടെ മക്കള്‍ മല്ലന്‍മാര്‍ അല്ലെങ്കില്‍ വീരന്‍മാര്‍ ആയിരിക്കുവാന്‍ കാരണം എന്ന് മറ്റു രണ്ട് അഭിപ്രായങ്ങളിലും വ്യക്തമല്ല.
ഉല്‍പത്തി 6:5-7 വരെയുള്ള വാക്യങ്ങളില്‍ ദൈവം അയയ്ക്കുവാനിരിക്കുന്ന ജലപ്രളയം എന്ന ന്യായവിധിയും മുകളിലത്തെ സംഭവുമായി ബന്ധിപ്പിച്ചു പറഞ്ഞിരിക്കുന്നതുകൊണ്ട് ദൈവം അനുവദിക്കാതിരുന്ന ദൂതന്‍മാരുമായുള്ള വേഴ്ചയില്‍ മക്കള്‍ ഉണ്ടായതിനാലാണ് അത്തരം കഠിനമായ ഒരു ന്യായവിധി ദൈവം നടത്തിയത് എന്ന അനുമാനിക്കാവുന്നതാണ്.
എന്നാല്‍ ഈ വ്യാഖ്യാനത്തിന്റെ ന്യൂനത മുന്‍പു കണ്ടതു പോലെ ദൂതന്‍മാര്‍ക്ക് വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ കഴിയുകയില്ല എന്നതിനാലാണ്. മത്താ.22:30 ല്‍ ഇങ്ങനെ വായിക്കുന്നു. "പുനരുദ്ധാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാരെപ്പോലെ അത്രേ ആകുന്നു." ഈ വാക്യത്തില്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാരെക്കുറിച്ചാണല്ലൊ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വീണുപോയ ദൂതന്‍മാര്‍ ദൈവീക പദ്ധതികള്‍ക്ക് എതിരായി എപ്പോഴും വര്‍ത്തിക്കുന്നവരാണല്ലോ. സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നില്ല എന്നത് വീണുപോയ ദൂതന്‍മാരെപ്പറ്റി ശരി ആയിരിക്കണം എന്നതിനു ന്യായം ഇല്ലല്ലോ.
ഇത്രയും പറഞ്ഞതില്‍ നിന്ന് മുകളില്‍ പറഞ്ഞതില്‍ ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യം എന്ന് ചിന്തിക്കാവുന്നതാണ്. ദൂതന്‍മാര്‍ ആത്മീയ ജീവികള്‍ ആണെങ്കിലും അവര്‍ മനുഷ രൂപത്തില്‍ വെളിപ്പെടുവാന്‍ കഴിയുന്നവരാണ് (മര്‍ക്കോ.16:5). ലോത്തിന്റെ ഭവനത്തില്‍ മനുഷരൂപത്തില്‍ വന്ന ദൂതന്‍മാരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സോദോം നിവാസികള്‍ ആഗ്രഹിച്ചതായി കാണുന്നു (ഉല്‍പ.19:1-5). ഒരു പക്ഷേ മനുഷരെപ്പോലെ തന്നെ അവര്‍ക്ക് ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട് വര്‍ഗ്ഗവര്‍ദ്ധനവും സാദ്ധ്യമാകുമായിരുന്നിരിക്കാം. അത്തരം വിക്രീയകളില്‍ ഏര്‍പ്പെട്ടിരുന്ന ദൂതന്‍മാരെ ആയിരിക്കാം ഇന്ന് ദൈവം കാവലില്‍ വച്ചിരിക്കുന്നത് (യൂദ.വാ,6). ആദ്യകാല യെഹൂദ പണ്ഡിതന്‍മാര്‍ എല്ലാവരും ഉലപ്.6 ലെ ദൈവപുത്രന്‍മാര്‍ ദൂതന്‍മാര്‍ ആയിരുന്നു എന്നാണ് പഠിപ്പിച്ചിരുന്നത്. ഈ വിഷയത്തെപ്പറ്റി അവസാന വാക്കാണ് ഇത് എന്നു ഒരു പക്ഷെ പറയുവാന്‍ കഴിഞ്ഞില്ലെങ്കിലും , ഇതായിരിക്കാം ശരി എന്ന് ഈ വാക്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് ഊഹിക്കാവുന്നതാണ്.