ചോദ്യം: എനിക്ക് ദൈവത്തില് നിന്ന് രക്ഷ എങ്ങനെ കരസ്തമാക്കാം?

ഉത്തരം:
നിങ്ങള്ക്ക് വിശപ്പുണ്ടോ? ശരീരപ്രകാരമുള്ള വിശപ്പിനെപ്പറ്റിയല്ല ഇവിടെ പരാമര്ശിളക്കുന്നത്. ജീവിതത്തില് എല്ലാം ഉണ്ടെങ്കിലും ഒരു സംതൃപ്തിയുണ്ടോ? നിങ്ങളുടെ ഹൃദയം മറ്റേതെങ്കിനേയെങ്കിലും നോക്കി കാംഷിച്ചു കൊണ്ടിരിക്കുന്നുവോ? എങ്കില് ക്രിസ്തുവിങ്കലേക്കു വരിക. താന് പറഞ്ഞത് ശ്രദ്ധിക്കുക: "യേശു അവരോടു പറഞ്ഞത്: ഞാന് ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കല് വരുന്നവന് വിശക്കയില്ല; എന്നില് വിശ്വസിക്കുന്നവന് ഒരു നാളും ദഹിക്കയില്ല" (യോഹ.6:35).

നിങ്ങള് കുഴപ്പമടഞ്ഞിരിക്കുന്നുവോ? നിങ്ങള്ക്ക്ു നിങ്ങളുടെ ജീവിത ഉദ്ദേശം കണ്ടു പിടിക്കുവാന് സാധിക്കുന്നില്ലേ? നിങ്ങളുടെ ജീവിതം അണഞ്ഞുപോയ ഒരു വിളക്കു പോലെ വീണ്ടും ജ്വലിപ്പിക്കുവാന് കഴിയാതിരിക്കുന്നുവോ? അങ്ങനെയെങ്കില് യേശുക്രിസ്തുവാണ് വഴി. താന് പറഞ്ഞത് ശ്രദ്ധിക്കുക: "യേശു പിന്നേയും അവരോട് സംസാരിച്ചു: ഞാന് ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന് ഇരുളില് നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന് ആകും" (യോഹ.8:12).

നിങ്ങള്ക്ക് കതവുകള് എല്ലാം അടഞ്ഞിരിക്കുന്നതായി തോന്നുന്നുവോ? തുറക്കപ്പെട്ട കതവുകള്ക്കു പിന്പില് വെറും ശൂന്യവും അര്ത്ഥിമില്ലായ്മയും മാത്രമേ കാണുവാന് കഴിഞ്ഞിട്ടുള്ളോ? സംതൃപ്തിയുള്ള ജീവിത കവാടം തേടി നിങ്ങള് അലഞ്ഞുകൊണ്ടിരിക്കുന്നുവോ? അങ്ങനെയെങ്കില് യേശുക്രിസ്തുവാണ് വഴി. താന് പറഞ്ഞത് ശ്രദ്ധിക്കുക: "ഞാന് വാതില് ആകുന്നു; എന്നിലൂടെ കടക്കുന്നവന് രക്ഷപ്പെടും. അവന് അകത്തു വരികയും പുറത്തു പോകയും മേച്ചില് കണ്ടെത്തുകയും ചെയ്യും" (യോഹ.10:9).

നിങ്ങളുടെ ചുറ്റുപാടുമുള്ളവര് നിങ്ങളെ തരം താഴ്തി വെച്ചിരിക്കുന്നുവോ? നിങ്ങളുടെ ബന്ധങ്ങള് എല്ലാം ആഴമറ്റതും ശൂന്യവും എന്ന് തോന്നാറുണ്ടോ? എങ്കില് യേശുവിങ്കലേക്കു വരിക. താന് പറഞ്ഞത് ശ്രദ്ധിക്കുക: "ഞാന് നല്ല ഇടയന് ആകുന്നു; നല്ല ഇടയന് ആടുകള്ക്കാിയി തന്റെ ജീവനെ കൊടുക്കുന്നു. ഞാന് നല്ല ഇടയന്; പിതാവ് എന്നെ അറികയും ഞാന് പിതാവിനെ അറികയും ചെയ്യുന്നതു പോലെ ഞാന് എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു" (യോഹ.10:11,14).

മരണാനന്തരം എന്താണ് സംഭവിക്കുവാന് പോകുന്നതെന്ന് നിങ്ങള് ആശ്ചര്യപ്പെടാറുണ്ടോ? നശിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിനു വേണ്ടി ജീവിച്ച് നിങ്ങള് ക്ഷീണിതരായിരിക്കുന്നുവോ? ജീവിതത്തിന്റെ അര്ത്ഥതശൂന്യതയെപ്പറ്റി നിങ്ങള് ചിന്തിച്ചു വിഷമിക്കാറുണ്ടോ? മരണാന്തരം നിത്യജീവന് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ? എങ്കില് യേശുക്രിസ്തുവാണ് വഴി. താന് പറഞ്ഞത് ശ്രദ്ധിക്കുക: "യേശു അവളോട്, ഞാന് തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില് വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില് വിശ്വസിക്കുന്നവന് ആരും ഒരുനാളും മരിക്കയില്ല" (യോഹ.11:25.26).

ഏതാണ് വഴി? ഏതാണ് സത്യം? ഏതാണ് ജീവന്? യേശുകര്ത്താുവു പരഞ്ഞത് ശ്രദ്ധിക്കുക: "ഞാന് തന്നേ വഴിയും സത്യവും ജീവനുമാകുന്നു; എന്നില് കൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കല് എത്തുന്നില്ല" (യോഹ.14:6).

നിങ്ങള് അനുഭവിക്കുന്ന വിശപ്പ് ഒരു ആത്മീയ വിശപ്പാണ്. ആ വിശപ്പ് തീര്ക്കുവവാന് യേശുവിനു മാത്രമേ കഴിയൂ. ജീവിതത്തില് നിന്ന് അന്ധകാരം മാറ്റുവാന് യേശുക്രിസ്തുവിനു മാത്രമേ കഴിയൂ. സംതൃപ്തിയുള്ള ജീവിതത്തിങ്കലേക്കുള്ള കവാടം യേശുക്രിസ്തു മാത്രമാണ്. നിങ്ങള് തേടിക്കോണ്ടിരുന്ന സ്നേഹിതനും ഇടയനും യേശുക്രിസ്തുവാണ്. ഈ ലോകത്തിലും വരുവാനുള്ളതിലും യേശുക്രിസ്തു മാത്രമാണ് ജീവന്. താന് മാത്രമാണ് രക്ഷക്കുള്ള ഒരേ വഴി.

നിങ്ങളുടെ ജീവിതത്തിലെ അതൃപ്തിയും, നിങ്ങള് അന്ധകാരത്തില് ജീവിക്കുന്നു എന്ന തോന്നലും,നിങ്ങളുടെ ജീവിതത്തിന് അര്ത്ഥകമില്ലായ്മ അനുഭവപ്പെടുന്നതിന്റെ കാരണവും നിങ്ങള് ദൈവത്തെ വിട്ട് അകന്നിരിക്കുന്നതിനാലാണ്. ബൈബിള് പഠിപ്പിക്കുന്നത് നാമെല്ലാവരും ജീവിതത്തില് തെറ്റു ചെയ്തിട്ടുണ്ട് എന്ന കാരണത്തിനാല് ദൈവത്തില് നിന്ന് അകന്നിരിക്കുന്നവരാണ് എന്നാണ് (പ്രസം.7:20; റോമ.3:23). നിങ്ങളുടെ ജീവിതത്തില് നിങ്ങള് അനുഭവിക്കുന്ന ശൂന്യതക്ക് കാരണം ദൈവത്തിന്റെ അഭാവമാണ്. ദൈവവുമായി സജീവ ബന്ധത്തില് ആയിരിക്കുവാനാണ് നാം സൃഷ്ടിക്കപ്പെട്ടത്. പാപത്തിനാല് ആ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതിലുമുപരി ഇനിയും നാം ദൈവവുമായി എന്നെന്നേയ്ക്കുമായി വിച്ഛേദിക്കപ്പെടുവാന് പോകുന്നു എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (റോമ.6:23; യോഹ.3:36).

ഈ പ്രശ്നം പരിഹരിക്കുവാന് എന്താണ് വഴി? യേശുക്രിസ്തു മാത്രമാണ് ഒരേ വഴി. താന് നമ്മുടെ പാപങ്ങളെ തന്റെ മേല് വഹിച്ചു(2കൊരി.5:21). നാം അര്ഹിക്കുന്ന ശിക്ഷ താന് ചുമന്ന് നമുക്കു പകരം മരിച്ചു (റോമ,5:8). മൂന്നാം നാള് ഉയിര്ത്തെ ഴുന്നേറ്റ് പാപത്തിന്മേ ലും മരണത്തിന്മേ ലും തനിക്കുള്ള അധികാരത്തെ തെളിയിച്ചു (റോമ.6:4-5). എന്തിനാണ് താന് അങ്ങനെ ചെയ്തത്? തന്റെ വാക്കുകള് തന്നെ ശ്രദ്ധിക്കുക: "സ്നേഹിതന്മാാര്ക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികം സ്നേഹം ആര്ക്കും ഇല്ല (യോഹ.15:13). നാം ജീവിക്കേണ്ടതിനായി താന് മരിച്ചു. തന്റെ ബലിമരണം നമ്മുടെ പാപങ്ങള്ക്കു വേണ്ടി ആയിരുന്നു എന്ന് വിശ്വസിച്ച് അവനില് ശരണപ്പെടുമെങ്കില് നമ്മുടെ പാപങ്ങള് നമ്മോടു ക്ഷമിച്ച് നമ്മെ കഴുകി ശുദ്ധീകരിക്കുവാന് തനിക്ക് മനസ്സുണ്ട്. നാം സംതൃപ്തരായിത്തീരും; വെളിച്ചം പ്രകാശിക്കും. നമ്മുടെ ജീവിതം തികഞ്ഞ സംതൃപ്തിയുള്ളതായിത്തീരും. നമ്മുടെ ഏറ്റവും വലിയ സുഹൃത്തിനേയും നമ്മുടെ ഇടയനേയും നാം കണ്ടു മുട്ടും. നമ്മുടെ മരണ ശേഷം ഉയിര്ത്തെകഴുന്നേറ്റ് നിത്യത മുഴുവന് ക്രിസ്തുവിനോടു കൂടെ സ്വര്ഗ്ഗ ത്തില് ആയിരിക്കും എന്നത് നമുക്ക് അറിയുവാന് കഴിയും.

"തന്റെ ഏകജാതനായ പുത്രനില് വിശ്വസിക്കുന്ന ഏവരും നശിച്ചു പോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കു്വാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16).

ഈ രക്ഷ കൈവരിക്കുവാന് നിങ്ങള്ക്ക് ആഗ്രഹമുണ്ടോ? എങ്കില് ഈ പ്രാര്ത്ഥന അതിന് ഉപകരിക്കും. ഈ പ്രാര്ത്ഥനയോ മറ്റേതെങ്കിലും പ്രാര്ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ഈ പ്രാര്ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്ഗ്ഗം മാത്രമാണ്. "കര്ത്താവേ, ഞാന് തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന് അറിയുന്നു. യേശുകര്ത്താവ് എന്റെ പാപപരിഹാരാര്ത്ഥം മരിച്ചടക്കപ്പെട്ട് മൂന്നാം നാള് ഉയിര്ത്തെഴുന്നേറ്റ് സ്വര്ഗ്ഗത്തില് ജീവിക്കുന്നു എന്ന് ഞാന് വിശ്വസിക്കുന്നു. കര്ത്താവേ, എന്റെ പാപങ്ങള് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്ത്ഥന കേട്ടതു കൊണ്ട് നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്ത്താവിന്റെ നാമത്തില് തന്നെ. ആമേന്."

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക


ചോദ്യം: രക്ഷ വിശ്വാസത്താല് മാത്രം ലഭിക്കുമോ, അതോ പ്രവര്ത്തികളും കൂടെ ആവശ്യമാണോ?

ഉത്തരം:
ക്രിസ്തീയ വേദശാസ്ത്രത്തിലെ നാഴികക്കല്ലായ ചോദ്യമാണിത്. നവീകരണത്തിനു കാരണമായ ഈ ചോദ്യമാണ് ക്രിസ്തീയ സഭയെ രണ്ടായി പിരിച്ചത് - കത്തോലിക്കരും പ്രൊട്ടസ്റ്റ്ന്റു കാരും. വേദാധിഷ്ടിത ദൈവശാസ്ത്രവും ഇതര ക്രൈസ്തവ ചിന്താധാരകളും തമ്മിലുള്ള വ്യത്യാസം ഈ ചോദ്യത്തിലാണ് നിലകൊള്ളുന്നത്. രക്ഷ വിശ്വാസത്താല് മാത്രമാണോ അതോ വിശ്വാസത്തിനോടുകൂടെ പ്രവര്ത്തികളും ആവശ്യമാണോ? ഞാന് രക്ഷിക്കപ്പെടെണമെങ്കില് ക്രിസ്തുവില് വിശ്വസിച്ചാല് മാത്രം മതിയോ അതൊ അതോടുകൂടെ ചില കര്മ്മങ്ങളും ആവശ്യമാണോ?

ഈ ചോദ്യം അല്പം സങ്കീര്ണ്ണമായതിന്റെ കാരണം എളുപ്പത്തില് പൊരുത്തപ്പെടുത്തുവാന് സാധിക്കാത്ത ചില വേദഭാഗങ്ങള് ഉള്ളതുകൊണ്ടാണ്. റോമ. 3:28; 5:1; ഗലാ.3:24 ആദിയായ വേദഭാഗങ്ങള് യാക്കോ.2:24 ഉമായി താരതമ്യപ്പെടുത്തി നോക്കുക. പൌലോസും യാക്കോബും തമ്മില് അഭിപ്രായ വ്യത്യാസം ഉള്ളതായി ചിലര് ഈ വേദഭാഗങ്ങളെ കാണുന്നു. രക്ഷ വിശ്വാസത്താല് മാത്രം എന്ന് പൌലോസും, വിശ്വാസവും പ്രര്ത്തിയും ആവശ്യമെന്ന് യാക്കോബും പഠിപ്പിക്കുന്നതായി അവര് കരുതുന്നു. വാസ്തവത്തില് അവര് തമ്മില് ഒരു അഭിപ്രായ വ്യത്യാസവും ഇല്ലതന്നെ. വിശ്വാസവും പ്രവര്ത്തികളും തമ്മിലുള്ള ബന്ധമാണ് ചര്ച്ചാവിഷയം. സംശയലേശമെന്യേ പൌലോസ് പറയുന്നത് രക്ഷ വിശ്വാസത്താല് മാത്രമാണ് എന്നാണ് (എഫേ.2:8-9). എന്നാല് യാക്കോബിന്റെ വാക്കുകള് കേട്ടാല് വിശ്വാസം മാത്രം പോരാ, പ്രവര്ത്തികളും കൂടെ ആവശ്യമാണ് എന്ന് താന് പറയുന്നതായി തോന്നും.

വാസ്തവത്തില് യാക്കോബു എന്താണ് പറയുന്നത് എന്നു മനസ്സിലാക്കിയാല് ഒറ്റനോട്ടത്തില് പ്രശ്നം എന്നു തോന്നുന്ന ഇതിന് പരിഹാരം കാണുവാന് കഴിയും. സല്കര്മ്മങ്ങള് പുറപ്പെടുവിക്കാത്ത വിശ്വാസം ഒരാള്ക്ക് ഉണ്ടായിരിക്കുവാന് കഴിയും എന്ന ചിന്താഗതിയെ ശക്തിയുക്തം എതിര്ക്കുകയാണ് യാക്കോബു ചെയ്യുന്നത് (യാക്കോ.2:17-18). ക്രിസ്തുവിലുള്ള കറയറ്റ വിശ്വാസം ജീവിതത്തെ വ്യത്യാസപ്പെടുത്തി അത് സല്കര്മ്മങ്ങളെ പുറപ്പെടുവിക്കും എന്ന് ഉറക്കെപ്പറയുകയാണ് യാക്കോബ് (യാക്കോ.2:20-26). നീതീകരണത്തിന് വിശ്വാസവും പ്രവര്ത്തിയും ആവശ്യമാണ് എന്ന് യാക്കോബു പറയുന്നില്ല; മറിച്ച് വിശ്വാസത്താല് നീതീകരിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തില് സല്കര്മ്മങ്ങള് വെളിപ്പെടും എന്നത്രേ യാക്കോബു പറയുന്നത്. ഒരാള് ക്രിസ്തു വിശ്വാസി എന്നു പറയുകയും ജീവിതം സല്കര്മ്മപൂരിതം അല്ലാതിരിക്കയും ചെയ്താല് അയാള്ക്ക് വിശ്വാസം ഇല്ല എന്നതിന്റെ തെളിവാണത് എന്നാണ് യാക്കോബു പറയുന്നത് (യാക്കോ.2:14,17,20,24).

വാസ്തവത്തില് പൌലോസും ഇതു തന്നെയാണ് പറയുന്നത്. ഗലാ.5:22-23 വരെ പട്ടിക ഇട്ടിരിക്കുന്ന ആത്മാവിന്റെ ഫലം വിശ്വാസത്താല് നീതീകരിക്കപ്പെട്ട ആളിന്റെ ജീവിതത്തില് പ്രകടമാകേണ്ട പ്രവര്ത്തികളാണ്. എഫേ.2:8-9 ല് രക്ഷ ദൈവത്തിന്റെ ദാനമാണ്; അത് വിശ്വാസത്താല് സ്വീകരിക്കേണ്ടതാണ് എന്ന് പൌലോസ് പറഞ്ഞശേഷം അടുത്ത വാക്യം ശ്രദ്ധിക്കുക: "നാം അവന്റെ കൈപ്പണിയായി സല്പ്രവര്ത്തികള്ക്കായിട്ട് ക്രിസ്തുയേശുവില് സൃഷ്ടിക്കപ്പെട്ടവരാകുന്നു" (എഫേ.2:10). യാക്കോബു പറഞ്ഞിരിക്കുന്നതുപോലെതന്നെ ഒരു വിശ്വാസി പുതിയ ജീവിതത്തിന് ഉടമയായിത്തീരും എന്നാണ് പൌലോസും പറഞ്ഞിരിക്കുന്നത്

ശ്രദ്ധിക്കുക: "ഒരുവന് ക്രിസ്തുവിലായാല് അവര് പുതിയ സൃഷ്ടി അയിത്തീര്ന്നു; പഴയതു കഴിഞ്ഞു പോയി, എല്ലാം പുതുതായിത്തീര്ന്നിരിക്കുന്നു" (2കൊരി.5:17). രക്ഷയെപ്പറ്റിയുള്ള ഉപദേശത്തില് യാക്കോബും പൌലോസും വിഭിന്ന അഭിപ്രായക്കാരല്ല. രണ്ടുപേരും രണ്ടു വിഭിന്ന കോണില് നിന്ന് രക്ഷയെ വീക്ഷിച്ചിരിക്കുന്നു എന്നു മാത്രം. പൌലോസ് വിശ്വാസത്തിന് ഊന്നല് കൊടുത്തപ്പോള് യാക്കോബ് ക്രിസ്തുവിലുള്ള വിശ്വാസം സല്കര്മ്മങ്ങളെ പുറപ്പെടുവിക്കും എന്നു പറഞ്ഞിരിക്കുന്നു; അത്രമാത്രം.



ചോദ്യം: ഒരിക്കല് രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നശിച്ചു പോകുമോ?

ഉത്തരം:
ഒരിക്കല് രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നിത്യതവരെ നിലനില്കുമോ? രക്ഷക്കായി ഒരുവന് ക്രിസ്തുവിനെ ആശ്രയിക്കുമ്പോള് അവര് ദൈവവുമായി നിത്യതയോളം ഉറപ്പുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുകയാണ്. തിരുവചനത്തിലെ അനേക വേദഭാഗങ്ങള് ഇത് ഉറപ്പുവരുത്തുന്നു.

(a) റോമ.8:30 ഇങ്ങനെ പറയുന്നു. അവന് മുന്നറിഞ്ഞവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചു, നീതീകരിച്ചവരെ തേജസ്കരിച്ചും ഇരിക്കുന്നു". ഈ വാക്യം പറയുന്ന സത്യം ദൈവം നമ്മെ തെരഞ്ഞെടുത്ത നാളിലിരുന്ന് നമ്മെ സ്വര്ഗ്ഗത്തില് അവന്റെ മുമ്പില് തേജസ്കരിക്കപ്പെട്ടവരായി അവന് കാണുന്നു എന്നാണ്. ദൈവത്തിന്റെ സന്നിധിയില് നാം തേജസ്കരിക്കപ്പെട്ടവനായിത്തീര്ന്നതുകൊണ്ട് വാസ്തവത്തില് നാം തേജസ്കരിക്കപ്പെട്ടവരായിത്തീരുന്നതിനെ തടയുവാന് ഒന്നിനും സാധിക്കയില്ല. ഒരുവന് ഒരിക്കല് നീതീകരിക്കപ്പെട്ടു കഴിഞ്ഞാല് അവന് സ്വര്ഗ്ഗത്തില് ദൈവസന്നിധിയില് തേജസ്കരിക്കപ്പെട്ടു കഴിഞ്ഞതുകൊണ്ട് അവന്റെ രക്ഷ ഉറപ്പായി എന്നര്ത്ഥം.

(b) റോമ.8:33,34 ല് നിര്ണ്ണായകമായ രണ്ടു ചോദ്യങ്ങള് അപ്പൊസ്തലനായ പൌലൊസ് ചോദിക്കുന്നു. "ദൈവം തെരഞ്ഞെടുത്തവരെ ആര് കുറ്റം ചുമത്തും? നീതീകരിക്കുന്നവന് ദൈവം, ശിക്ഷവിധിക്കുന്നവന് ആര്? ക്രിസ്തുയേശു മരിച്ചവന്; മരിച്ചിട്ട് ഉയിര്ത്തെഴുന്നേറ്റവന് തന്നെ. അവന് ദൈവത്തിന്റെ വലതു ഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു". ദൈവം തെരഞ്ഞെടുത്തവര്ക്കെതിരായി കുറ്റം ചുമത്തുവാന് ആര്ക്കാണ് കഴിയുന്നത്? ആരാലും കഴികയില്ല; കാരണം ക്രിസ്തു നമുക്കായി പക്ഷവാദം ചെയ്യുന്നു. ആര്ക്കാണ് നമ്മെ വിധിക്കുവാന് കഴിയുന്നത്? ആര്ക്കും കഴികയില്ല. കാരണം നമുക്കായി മരിച്ച ക്രിസ്തുവാണ് ന്യായാധിപന്. അവന്‍ വിശ്വാസിക്ക്‌ രക്ഷകനും, വക്കീലും, ന്യായാധിപനും ആണ്‌.

(c) ഒരുവന് വിശ്വസിക്കുമ്പോള് വീണ്ടും ജനനം (പുനര്ജന്മം) നടക്കുന്നു (യോഹ.3:3; തീത്തോ.3:5). അവന്റെ രക്ഷ നഷ്ടപ്പെടെണമെങ്കില് പുനര്ജന്മത്തിനാല് അവനു ലഭിച്ച ജീവന് ഇല്ലാതാകണം. അത് എന്നെങ്കിലും സംഭവിക്കുവാനൊക്കും എന്ന് ബൈബിള് പറയുന്നില്ല.

(d) ഒരു വിശ്വാസിയില് പരിശുദ്ധാത്മാവ് വാസം ചെയ്യുകയും (യോഹ.14:17; റോമ.8:9) ആത്മസ്നാനത്തിനാല് അവന് ക്രിസ്തുവിന്റെ ശരീരത്തിനുള്ളിലാക്കപ്പെടുകയും ചെയ്യുന്നു (1കൊരി.12:13). അവന്റെ രക്ഷ നഷ്ടപ്പെടെണമെങ്കില് ആത്മാവ് അവനില് അധിവസിക്കാതിരിക്കയും അവന് ക്രിസ്തുവിന്റെ ശരീരത്തില് നിന്ന് പുറംതള്ളപ്പെടുകയും വേണം.

(e) യോഹ.3:16 പറയുന്നത് ക്രിസ്തുവില് വിശ്വസിക്കുന്നവന് നിത്യജീവന് ഉണ്ടെന്നാണ്. നാളെ നശിക്കുന്നതാണെങ്കില് അതിന് നിത്യജീവന് എന്ന് എങ്ങനെ പറയുവാന് കഴിയും? ഒരു വിശ്വാസിയുടെ രക്ഷ നശിക്കുന്നതാണെങ്കില് നിത്യജീവനെപ്പറ്റി വേദപുസ്തകം പറഞ്ഞിരിക്കുന്നതെല്ലാം ഭോഷ്കാണെന്നു വരും.

(f) രക്ഷ നശിക്കയില്ല എന്നതിനുള്ള ഏറ്റവും വലിയ വാദമായി വേദപുസ്തകം വ്യക്തമായി ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. "മരണത്തിനോ, ജീവനോ, ദൂതന്മാര്ക്കോ, വാഴ്ചകള്ക്കോ, അധികാരങ്ങളോക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ, മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില് നിന്ന് നമ്മെ വേറുപിരിപ്പാന് കഴികയില്ല എന്ന് ഞാന് ഉറച്ചിരിക്കുന്നു" (റോമ. 8:38-39).

നിങ്ങളെ രക്ഷിച്ച ദൈവം നിങ്ങളെ സൂക്ഷിക്കുകയും ചെയ്യും. ഒരിക്കല് രക്ഷിക്കപ്പെട്ടാല് എന്നെന്നേക്കുമായി രക്ഷിക്കപ്പെട്ടതാണ്. നമ്മുടെ രക്ഷ നിത്യ രക്ഷയാണ് എന്നത് വളരെ ഉറപ്പുള്ള കാര്യമാണ്.



ചോദ്യം: രക്ഷയുടെ ഭദ്രത വേദാധിഷ്ടിതമാണോ?

ഉത്തരം:
ആളുകള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ ദൈവവുമായി ഒരു ബന്ധത്തിലേക്ക്‌ വരുമ്പോള്‍ അത്‌ നിത്യത വരെയുള്ള ഭദ്രതയെ ഉറപ്പു വരുത്തുന്നു. യൂദാ 24 ആം വാക്യം ഇങ്ങനെ പറയുന്നു. "വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ച്‌ തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവനു...". ദൈവത്തിന്റെ ശക്തി ഒരു വിശ്വാസിയെ വീഴാതെ സൂക്ഷിക്കുവാന്‍ കഴിവുള്ളതാണ്‌. അവനാണ്‌ നമ്മെ അവന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാതെ നിറുത്തുന്നത്‌. രക്ഷയുടെ ഭദ്രത നാം നമ്മെത്തന്നെ സൂക്ഷിക്കുന്നതിനേക്കാള്‍ അധികം ദൈവത്തിന്റെ കരുതലിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌.

കര്‍ത്താവായ യേശുക്രിസ്തു പ്രസ്താവിച്ചിരിക്കുന്നത്‌ നോക്കുക. "ഞാന്‍ അവര്‍ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവരെ എന്റെ കൈയില്‍നിന്ന് പിടിച്ചുപറിക്കുകയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ്‌ എല്ലാവരിലും വലിയവന്‍; പിതാവിന്റെ കൈയില്‍ നിന്ന് പിടിച്ചുപറിക്കുവാന്‍ ആര്‍ക്കും കഴികയില്ല" (യോഹ.10:28-29). യേശുകര്‍ത്താവും പിതാവും ഒരുപോലെ നമ്മെ അവരുടെ കൈകളില്‍ പിടിച്ചിരിക്കുമ്പോള്‍, ആര്‍ക്കാണ്‌ നമ്മെ അവരില്‍ നിന്ന് പിരിച്ചെടുക്കുവാന്‍ കഴിയുന്നത്‌?

എഫേ.4:30 ല്‍ വിശ്വാസികളെ "വീണ്ടെടുപ്പിന്‍ നാളിലേക്ക്‌ മുദ്ര ഇട്ടിരിക്കുന്ന"തായി വായിക്കുന്നു. രക്ഷ ഭദ്രമല്ലെങ്കില്‍ ഈ മുദ്ര വീണ്ടെടുപ്പുനാളിലേക്കുള്ളതല്ലാതെ, പാപത്തില്‍ വീഴുന്നതുവരെ, അല്ലെങ്കില്‍ അവിശ്വാസത്തിലും വിശ്വാസത്യാഗത്തിലും നിപതിക്കുന്നതുവരെയേ ആയിരിക്കുകയുള്ളല്ലോ. യോഹ.3:15,16 വാക്യങ്ങളില്‍ കര്‍ത്താവു വാഗ്ദാനം ചെയ്തിരിക്കുന്നത്‌ "നിത്യജീവ"നാണ്‌. കാലപ്പോക്കില്‍ ഇല്ലാതായിപ്പോകുന്നതാണെങ്കില്‍ അതിനെ "നിത്യജീവന്‍" എന്നു പറയുവാന്‍ കഴികയില്ലല്ലോ. രക്ഷ ഭദ്രമല്ലെങ്കില്‍ വേദപുസ്തകത്തിലെ നിത്യജീവന്റെ വാഗ്ദത്തം തെറ്റാണെന്നു വരും.

രക്ഷ ഭദ്രമാണ്‌ എന്നത്‌ അല്‍പം പോലും സംശയമില്ലാതെ പറഞ്ഞിരിക്കുന്നത്‌ റോമ.8:38-39 ലാണ്‌. "മരണത്തിനോ ജീവന്നോ ദൂതന്‍മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍ നിന്ന് നമ്മെ വേര്‍പിരിക്കുവാന്‍ കഴികയില്ല എന്ന് ഞാന്‍ ഉറച്ചിരിക്കുന്നു". രക്ഷയുടെ ഭദ്രത താന്‍ വീണ്ടെടുത്ത തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തില്‍ അടിസ്ഥാനപ്പെട്ടതാണ്‌. നമ്മുടെ രക്ഷയുടെ ഭദ്രത ക്രിസ്തുവിനാല്‍ വിലകൊടുത്തു വാങ്ങപ്പെട്ടതും, പിതാവിനാല്‍ വാഗ്ദത്തം ചെയ്യപ്പെട്ടതും, പരിശുദ്ധാത്മാവിനാല്‍ മുദ്രയിടപ്പെട്ടതുമാണ്‌.



ചോദ്യം: എനിക്ക്‌ എങ്ങനെ രക്ഷാനിര്‍ണ്ണയം പ്രാപിക്കാം?

ഉത്തരം:
നിങ്ങള്‍ രകഷി‌ക്കപ്പെട്ടിരിക്കുന്നുവോ എന്ന്‌ നിങ്ങള്‍ക്ക്‌ എങ്ങനെ വ്യക്തമായി അറിയുവാന്‍ കഴിയും? 1യോഹ.5:11-13 വരെ വായിക്കുക. "ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യ ജീവന്‍ തന്നു; ആ ജീവന്‍ അവന്റെ പുത്രനില്‍ ഉണ്ട്‌ എന്നുള്ളതു തന്നെ. പുത്രനുള്ളവനു ജീവന്‍ ഉണ്ട്‌; ദൈവപുത്രന്‍ ഇല്ലാത്തവനു ജീവന്‍ ഇല്ല. ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ ഞാന്‍ ഇത്‌ എഴുതിയിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനു തന്നെ". ആര്‍ക്കാണ്‌ പുത്രനുള്ളത്‌? അവനില്‍ വിശ്വസിച്ച്‌ അവനെ സ്വീകരിച്ച എല്ലാവര്‍ക്കുമാണ്‌ പുത്രന്‍ ഉള്ളത്‌ (യോഹ.1:12). നിങ്ങള്‍്ക്കു ക്രിസ്തു ഉണ്ടെങ്കില്‍ ജീവനും ഉണ്ട്‌. അത്‌ താല്‍കാലീക ജീവനല്ല, നിത്യ ജീവനാണ്‌.

നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന ഉറപ്പ്‌ നമുക്കുണ്ടായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നാം രക്ഷിക്കപ്പെട്ടവരാണോ എന്ന സംശയത്തോടും ചഞ്ചലത്തോടും കൂടെ നമ്മുടെ വിശ്വാസ ജീവിതം ഒാരോ ദിവസവും നയിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ്‌ രക്ഷാ മാര്‍ഗ്ഗം വളരെ വ്യക്തമായി വേദപുസ്തകം വെളിപ്പെടുത്തിയിരിക്കുന്നത്‌. കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്ക അപ്പോള്‍ നീ രക്ഷപ്രാപിക്കും. (യോഹ.3:16; അപ്പൊ. 16:31). യേശുക്രിസ്തു നിങ്ങളുടെ പാപത്തിന്റെ പ്രായശ്ചിത്തമായി മരിച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ (റോമ.5:8; 2കൊരി.5:21)? രക്ഷയ്ക്കായി അവനെ മാത്രമാണോ നിങ്ങള്‍ ആശ്രയിച്ചിരിക്കുന്നത്‌? നിങ്ങളുടെ ഉത്തരം "ഉവ്വ്‌" എന്നാണെങ്കില്‍ നിങ്ങള്‍ രക്ഷിക്കപപെചട്ട ആളാണ്‌! നിര്‍ണ്ണയം എന്ന വാക്കിന്‌ സംശയത്തിന്‌ അതീതം എന്നാണര്‍ത്ഥം. ദൈവത്തിന്റെ വചനത്തെ നിങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ സംശയാതീതമായി നിങ്ങള്‍ നിത്യ രക്ഷ കരസ്ഥമാക്കിക്കഴിഞ്ഞു.

യേശുകര്‍ത്താവു തന്നെ ഈ കാര്യം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിക്കുക. "ഞാന്‍ അവര്‍ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു. അവര്‍ ഒരു നാളും നശിച്ചു പോകയില്ല. ആരും അവരെ എന്റെ കൈയ്യില്‍ നിന്ന് പിടിച്ചു പറിക്കയും ഇല്ല. അവരെ തന്നിരിക്കുന്ന എന്റെ പിതാവ്‌ എല്ലാവരിലും വലിയവന്‍; പിതാവിന്റെ കൈയ്യില്‍ നിന്നു പിടിച്ചു പറിക്കുവാന്‍ ആര്‍ക്കും കഴികയില്ല" (യോഹ.10:28-19). നിത്യജീവന്‍ എന്നാല്‍ അത്‌ നിത്യതയോളം ഉള്ള ജീവന്‍ ആണ്‌. ദൈവം ക്രിസ്തുവില്‍ കൂടെ ദാനമായിത്തന്ന നിത്യജീവനെ ആര്‍ക്കും, നിങ്ങള്‍്ക്കു പോലും, ഒരിക്കലും തിരികെ എടുക്കുവാന്‍ കഴികയില്ല.

നാം ദൈവ വചനത്തെ നമ്മുടെ ഹൃദയങ്ങളില്‍ സംഗ്രഹിച്ചു വച്ചാല്‍ ദൈവത്തിനെതിരായി പാപം ചെയ്യാതിരിക്കുവാന്‍ കഴിയും (സങ്കീ.119:11). അങ്ങനെ തന്നെയാണ്‌ സംശയം എന്ന പാപത്തെയും നാം കൈകാര്യം ചെയ്യേണ്ടത്‌. ദൈവവചനം പഠിപ്പിക്കുന്ന സത്യത്തെ അതുപോലെ വിശ്വസിച്ചാല്‍ നമുക്ക്‌ സംശയത്തില്‍ ജീവിക്കാതെ ധൈര്യമായും വിശ്വാസത്തോടും കൂടെ ജീവിക്കുവാന്‍ കഴിയും. കര്‍ത്താവിന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ രക്ഷ ഉറപ്പാണ്‌ എന്ന്‌ നമുക്കറിയാം. നമ്മുടെ ഉറപ്പ്‌ ക്രിസ്തു മൂലമായി നമ്മെ സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തിന്റെ അടിസ്ഥാനത്തിലുമാണ്‌.



ചോദ്യം: നമ്മുടെ പാപങ്ങള്‍്‌ക്കു വേണ്ടി യേശു മരിച്ചതിനു മുമ്പ്‌ ആളുകള്‍ എങ്ങനെയാണ്‌ രക്ഷിക്കപ്പെട്ടിരുന്നത്‌?

ഉത്തരം:
മനുഷന്റെ വീഴ്ചക്കു ശേഷം എപ്പോഴും രക്ഷക്ക്‌ നിദാനമായിരിക്കുന്നത്‌ ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങള്‍ മാത്രമാണ്‌. ലോകചരിത്രത്തിലെ മറക്കാനാവാത്ത ആ സംഭവതതിയല്‍ കൂടെ അല്ലാതെ, ക്രിസ്തുവിനു മുമ്പോ പിന്‍പോ ആരും രക്ഷിക്കപ്പെടുകയില്ല. ക്രിസ്തുവിന്റെ മരണം പഴയനിയമ വിശ്വാസികളുടെ പാപത്തിനും പുതിയ നിയമ വിശ്വാസികളുടെ പാപത്തിനും പരിഹാരം വരുത്തി.

രക്ഷ കരസ്ഥമാക്കുവാനുള്ള ഏക മാര്‍ഗം വിശ്വാസം മാത്രമാണ്‌. രക്ഷ കരസ്ഥമാക്കുവാനായി ദൈവത്തിന്‍മേലുള്ള വിശ്വാസം ആണ്‌ രക്ഷക്ക്‌ നിദാനമായിരിക്കുന്നത്‌. സങ്കീര്‍ത്തനക്കാരന്‍ ഇങ്ങനെ എഴുതി. "അവനില്‍ ശരണം പ്രാപിക്കുന്ന മനുഷന്‍ ഭാഗ്യവാന്‍" (സങ്കീ.2:12). ഉല്‍പത്തി 15:6 ല്‍ അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു എന്നും അത്‌ അവന്‌ നീതിയായി കണക്കിട്ടു എന്നും വായിക്കുന്നു. റോമ.4:3-8 വരെയുള്ള വാക്യങ്ങളും നോക്കുക. എബ്ര.10:1-10 വരെ പഠിപ്പിക്കുന്നതു പോലെ പഴയനിയമ യാഗങ്ങള്‍ ഒരിക്കലും പാപനിവര്‍ത്തി വരുത്തിയില്ല. ദൈവപുത്രനായ ക്രിസ്തു മനുകുലത്തിന്റെ പാപത്തിനു വേണ്ടി രക്തം ചിന്തും എന്ന്‌ അവ ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ചെയത ത്‌.

പഴയനിയമ വിശ്വാസികളും പുതിയനിയമ വിശ്വാസികളും വിശ്വസിച്ച കാര്യങ്ങളില്‍ വ്യത്യാസം ഉണ്ട്‌. അപ്പപ്പോള്‍ ദൈവത്തില്‍ നിന്ന്‌ ലഭിച്ചിരുന്ന വെളിപ്പാടുകളില്‍ മനുഷര്‍ വിശ്വസിക്കണം എന്നാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. പുരോഗമനോന്‍മുഖമായ വെളിപ്പാട്‌ (progressive revelation) എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. സ്ത്രീയുടെ സന്തതിയായി പിറക്കുന്നവന്‍ സര്‍പ്പത്തിന്റെ തലയെ തകര്‍ക്കും എന്ന്‌ ആദാമും ഹവ്വായും വിശ്വസിച്ചു (ഉല്‍പ.3:15). ആദാം വിശ്വസിച്ചു എന്നതിന്റെ അടയാളമായി തന്റെ ഭാര്യയ്ക്ക്‌ ഹവ്വാ എന്ന്‌ പേരിട്ടു (വാക്യം 20). ദൈവം അവരെ അംഗീകരിച്ചു എന്നതിന്റെ അടയാളമായി അവര്‍ക്ക്‌ തോല്‍ കൊണ്ട്‌ വസ്ത്രം ഉണ്ടാക്കിക്കൊടുത്തു (വാക്യം 21). അവര്‍ക്ക്‌ അറിയാമായിരുന്നത്‌ അതു മാത്രമായിരുന്നു. അവര്‍ അത്‌ വിശ്വസിക്കയും ചെയ്തു.

ഉല്‍പത്തി 12, 15 അദ്ധ്യായങ്ങളില്‍ ലഭിച്ച വെളിപ്പാട്‌ അനുസരിച്ച്‌ അബ്രഹാം ദൈവതതിുല്‍ വിശ്വസിച്ചു. മോശെയ്ക്കു മുന്‍പ്‌ എഴുതപ്പെട്ടിരുന്ന വചനം ഇല്ലായിരുന്നു. അപ്പപ്പോള്‍ ദൈവത്തില്‍ നിന്ന്‌ വെളിപ്പെടുത്തപ്പെട്ടതു മാത്രം മനുഷര്‍ വിശ്വസിക്കണം എന്ന്‌ ദൈവം ആഗ്രഹിച്ചു. പാപപരിഹാരത്തിനായി ഭാവിയില്‍ ദൈവം ഒരു മാര്‍ഗ്ഗം ഉണ്ടാക്കും എന്ന്‌ പഴയനിയമ വിശ്വാസികള്‍ ഏവരും വിശ്വസിച്ചു. ദൈവം ക്രൂശില്‍ അത്‌ നിര്‍വേറ്റി എന്ന്‌ ഇന്ന്‌ നാം തിരിഞ്ഞു നോക്കി അതു വിശ്വസിക്കുന്നു (യോഹ.3:16; എബ്ര.9:28).

ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍്ക്കു മുമ്പ്‌ അക്കാലത്തു ജീവിച്ചിരുന്നവരെപ്പറ്റി എന്താണ്‌ ചിന്തിക്കേണ്ടത്‌? അവര്‍ എന്താണ്‌ വിശ്വസിച്ചിരുന്നത്‌? ക്രിസ്തു പാപപരിഹാരിയായിട്ടാണ്‌ ക്രൂശില്‍ മരിച്ചത്‌ എന്നതിനെപ്പറ്റി അവര്‍ പൂര്‍ണ്ണമായി ഗ്രഹിച്ചിരുന്നുവോ? തന്റെ ശുശ്രൂഷയുടെ അവസാനത്തോട്‌ അടുത്തപ്പോള്‍ "യേശു താന്‍ യെരുശലേമില്‍ ചെന്നിട്ട്‌ മൂപ്പന്‍മാര്‍, മഹാപുരോഹിതന്‍മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ച്‌ കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടത്‌ എന്ന് ശിഷ്യന്‍മാരോട്‌ പ്രസ്താവിച്ചു തുടങ്ങി" (മത്താ.16:21). ശിഷ്യന്‍മാരുടെ പ്രതികരണം എന്തായിരുന്നു എന്ന് നോക്കുക. "പത്രോസ്‌ അവനെ വേറിട്ടു കൊണ്ടുപോയി, 'കര്‍ത്താവേ, അത്‌ അരുതേ, നിനക്ക്‌ അതു ഭവിക്കരുതേ എന്ന് ശാസിച്ചുതുടങ്ങി" (വാക്യം 22). പത്രോസിനും കൂടെ ഉള്ളവര്‍ക്കും ആ കാര്യം അന്ന് മനസ്സിലായിരുന്നില്ല. ആദാമോ, അബ്രഹാമോ, മോശെയോ, ദാവീദോ വിശ്വസിച്ചിരുന്നതു പോലെ പാപനിവര്‍ത്തിക്കായി ദൈവം ഒരു വഴി ഏര്‍പ്പെടുത്തും എന്നല്ലാതെ, ആ വഴി എന്താണെന്ന് അവരും അന്ന് മനസ്സിലാക്കിയിരുന്നില്ല.

ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ക്കു മുന്‍പ്‌ ജീവിച്ചിരുന്നവരേക്കാള്‍ അധികം കാര്യങ്ങള്‍ വചനത്തില്‍ നിന്ന്‌ നമുക്ക്‌ ഇന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. വാസ്തവത്തില്‍ ക്രിസ്തു മൂലമുള്ള വീണ്ടടുപ്പു വേലയുടെ മുഴു ചിത്രവും നമുക്കു ലഭിച്ചു കഴിഞ്ഞിരിക്കയാണ്‌. "ദൈവം പണ്ട്‌ ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്‍മാര്‍ മുഖാന്തരം പിതാക്കന്‍മാരോട്‌ അരുളിച്ചെയ്തിട്ട്‌ ഈ അന്ത്യകാലത്ത്‌ പുത്രന്‍ മുഖന്തരം നമ്മോട്‌ അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിനും അവകാശിയായി വെച്ചു. അവന്‍ മുഖാന്തരം ലോകത്തേയും ഉണ്ടാക്കി" (എബ്രാ.1:1-2). ഇന്നും നമ്മുടെ രക്ഷ ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌; ഇന്നും രക്ഷയ്ക്ക്‌ ദൈവത്തിലുള്ള വിശ്വാസവും ആശ്രയവുമാണ്‌ ആവശ്യമായിരിക്കുന്നത്‌. ഇന്ന്‌ നാം വിശ്വസിക്കേണ്ട കാര്യം "ക്രിസ്തു നമ്മുടെ പാപങ്ങള്‍്‌ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കം ചെയ്യപ്പെട്ട്‌ തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു..." എന്ന സത്യം ആണ്‌.



ചോദ്യം: സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക്‌ എന്തു സംഭവിക്കും?

ഉത്തരം:
തന്നെപ്പറ്റി കേട്ടിരുന്നാലും ഇല്ലെങ്കിലും, സകല മനുഷരും ദൈവസന്നിധിയില്‍ കണക്കു കൊടുക്കേണ്ടവരാണ്‌ എന്ന് വേദപുസ്തകം പറയുന്നു. പരണകൃതിയിലും (റോമ.1:20) മനുഷ ഹൃദയങ്ങളിലും (സഭാ.3:11) ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്ന് വേദപുസ്തകം വ്യക്തമാക്കുന്നു. എന്നാല്‍ മനുഷഹൃദയത്തില്‍ പാപം കുടികൊള്ളുന്നതുകൊണ്ട്‌ നാമെല്ലാം ഈ അറിവിനെ നിരസ്സിക്കയും ദൈവത്തിനെതിരായി വര്‍ത്തിക്കയും ചെയ്യുനനുി എന്നതാണ്‌ യഥാര്‍ത്ഥ പ്രശ്നം (റോമ. 1:21-23). ദൈവത്തിന്റെ കൃപ ഇല്ലായിരുന്നു എങ്കില്‍, ദൈവമില്ലാത്ത ജീവിതം പ്രയോജന രഹിതവും കുഴപ്പം നിറഞ്ഞതും ആയിരിക്കുമെന്ന് മനസ്സിലാക്കത്തക്കവണ്ണം ദൈവം നമ്മെ നമ്മുടെ ഹൃദയത്തിന്റെ പാപവികാരങ്ങള്‍ക്ക്‌ ഏല്‍പിക്കുമായിരുന്നു. അവനെ തുടര്‍ന്നു തിരസ്കരിക്കുന്നവരെ അവന്‍ അങ്ങനെ തന്നെ ചെയ്യുമെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു റോമ.1:24-32).

വാസ്തവം പറഞ്ഞാല്‍ ചിലര്‍ ദൈവത്തെപ്പറ്റി കേട്ടിട്ടില്ല എന്നതിനേക്കാള്‍, അവര്‍ കേട്ടതും പ്രകൃതിയില്‍ നിന്ന്‌ മനസ്സിലാക്കിയതും ആയ ദൈവീക വെളിപ്പാടിനെ അവര്‍ സ്വീകരിച്ചില്ല എന്നതാണ്‌ പ്രശ്നം. ആവര്‍ത്തനം 4:29 ഇങ്ങനെ പറയുന്നു. "എങ്കിലും അവിടെ നിന്റെ ദൈവമായ യഹോവയെ നീ തിരകയും, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും". ഈ വാക്യം ഒരു പ്രധാന സത്യം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ സത്യസന്ധമായി അന്വേഷിക്കുന്നവര്‍ എല്ലാവരും അവനെ കണ്ടെത്തും എന്നതാണ്‌ ആ സത്യം. ഒരുവന്‍ ദൈവത്തെ കാണണമെനന്ത‌ വാസ്തവത്തില്‍ ആഗ്രഹിച്ചാല്‍ ദൈവം അവന്‌ തന്നെത്താന്‍ വെളിപ്പെടുത്തും എന്നതില്‍ അല്‍പം പോലും സംശയമില്ല.

എന്നാല്‍ "ദൈവത്തെ അന്വേഷിക്കുന്നവര്‍ ആരുമില്ല" (റോമ.3:11) എന്നതാണ്‌ പ്രശ്നം. തങ്ങള്‍ക്ക്‌ പ്രകൃതിയില്‍ നിന്നും, തങ്ങളുടെ മനസ്സക്ഷിയില്‍ നിന്നും ലഭിച്ചിരിക്കുന്ന വെളിപ്പാടിനെ അവര്‍ മറുതലിച്ച്‌ അവരവര്‍ ഉണ്ടാക്കിയ ദൈവങ്ങളെ അവര്‍ നമസ്കരിക്കുകയാണ്‌ പതിവ്‌. ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്തവരെ ദൈവം ശിക്ഷിക്കുമോ എന്ന ചോദ്യത്തിന്‌ വാസ്തവത്തില്‍ പ്രസക്തി ഇല്ല. അവരവര്‍ക്ക്‌ ലഭിച്ച വെളിച്ചത്തിനടിസ്ഥാനത്തില്‍ മാത്രമേ ദൈവം ഓരോരുത്തരേയും ശിക്ഷ വിധിക്കയുള്ളൂ. അവരവര്‍ക്ക്‌ ലഭിച്ചിരിക്കുന്ന വെളിപ്പാടിനെ തിരസ്കരിക്കുന്നവര്‍ക്കു മാത്രമേ നരക ശിക്ഷ ദൈവം കൊടുക്കയുള്ളൂ.

സുവിശേഷം ഒരിക്കലും കേള്‍ക്കാത്തവര്‍ക്ക്‌ എന്തു സംഭവിക്കും എന്ന്‌ വാദപ്രതിവാദം നടത്തുന്നതിനു പകരം രക്ഷിക്കപ്പെട്ടവര്‍ എന്ന നിലയ്ക്ക്‌ നാം എത്രയും വേഗത്തില്‍ എല്ലാവര്‍ക്കും സുവിശേഷം അറിയിക്കുക എന്ന വേലയില്‍ ഏര്‍പ്പെടുകയാണ്‌ ചെയ്യേണ്ടത്‌. സകല ജാതികളോടും സുവിശേഷം അറിയിക്കുവാനാണ്‌ നമ്മുക്ക്‌ കല്‍പന ലഭിച്ചിരിക്കുന്നത്‌ (മത്താ.28:19-20: അപ്പൊ.1:8). പ്രകൃതിയിലും മനസ്സാക്ഷിയിലും അവര്‍ക്കു ലഭിച്ചിരിക്കുന്ന വെളിച്ചത്തെ അവര്‍ മറുതലിക്കുവാന്‍ കൂടുതല്‍ സാദ്ധ്യത ഉള്ളതുകൊണ്ട്‌ ക്രിസ്തുവില്‍ കൂടെ മാനവരാശിക്കു വേണ്ടി ദൈവം ചെയ്തു തീര്‍ത്തിരിക്കുന്ന രക്ഷണ്യ വേലയുടെ സുവിശേഷ സന്ദേശം എല്ലാവരേയും എങ്ങനെയെങ്കിലും എത്രയും വേഗം അറിയിക്കുവാന്‍ നാം ബദ്ധപ്പെടേണ്ടതാണ്‌. ക്രിസ്തുവില്‍ കൂടെ പാഞ്ഞൊഴുകിയ ദൈവകൃപയുടെ സുവിശേഷം ഒരാള്‍ സ്വീകരിച്ചാലൊഴികെ പാപത്തില്‍ നിന്ന് വിമോചനം പ്രാപിച്ച്‌ ദൈവമക്കള്‍ ആയിത്തീരുകയും ദൈവമില്ലാത്ത നിത്യതയില്‍ നിന്ന് വിടുതല്‍ പ്രാപിക്കയും ചെയ്യുവാന്‍ കഴിയുകയുള്ളൂ.

മറിച്ച്,‌ സുവിശേഷം കേട്ടിട്ടില്ലാത്തവരോട്‌ ദൈവം കരുണ കാണിച്ച്‌ അവരെ രക്ഷിക്കും എന്ന്‌ ആരെങ്കിലും ചിന്തിച്ചാല്‍, അങ്ങനെയുള്ളവര്‍ വലിയ ഒരു ചിന്താക്കുഴപ്പത്തില്‍ ചെന്നു പെടും എന്നതില്‍ സംശയമില്ല. ഒരിക്കലും സുവിശേഷം കേട്ടിട്ടില്ലാത്തവര്‍ എല്ലാവരും രക്ഷിക്കപ്പെടും എങ്കില്‍ ആരോടും സുവിശേഷം അറിയിക്കാതിരിക്കുന്നതാണ്‌ ഉത്തമം. കാരണം കേട്ടവര്‍ അതിനെ തിരസ്കരിച്ചാല്‍ അവര്‍ നരകത്തില്‍ പോകുമല്ലോ. അതു ശരി ആണെങ്കില്‍ സുവിശേഷം അറിയിക്കുക എന്നതായിരിക്കും നാം ചെയ്യുന്ന ഏറ്റവും വലിയ പ്രമാദം. ഒരിക്കലും അത്‌ അങ്ങനെ അല്ല. സുവിശേഷം കേട്ടിട്ടില്ലാത്തവര്‍ ശിക്ഷാവിധിക്കു യോഗ്യരാണ്‌ എന്നും ക്രിസ്തുവില്‍ കൂടെ അല്ലാതെ മര്‍ത്യനു രക്ഷാ മാര്‍ഗ്ഗം വേറില്ല എന്നും ആയ സത്യമാണ്‌ സുവിശേഷം അറിയിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്‌, പ്രേരിപ്പിക്കേണടിത്‌.



ചോദ്യം: രക്ഷയുടെ കാര്യത്തില്‍ ദൈവത്തിന്റെ പരമാധികാരവും മനുഷന്റെ സ്വതന്ത്രചിന്തയും തമ്മിലുള്ള ബന്ധം എന്താണ്‌?

ഉത്തരം:
ദൈവത്തിന്റെ പരമാധികാരവും മനുഷന്റെ സ്വതന്ത്രചിന്തയും അവന്റെ പൂര്‍ണ്ണ ചുമതലയും ചേര്‍ന്ന്‌ എങ്ങനെയാണ്‌ വര്‍ത്തിക്കുന്നത്‌ എന്ന്‌ വ്യക്തമായി മനസ്സിലാക്കുവന്‍ വളരെ പ്രയാസമുള്ള കാര്യമാണ്‌. രക്ഷയുടെ കാര്യത്തില്‍ ഇവ എങ്ങനെയാണ്‌ യോജിച്ചു പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്‌. ഇവ രണ്ടും തമ്മില്‍ ഉള്ള ബന്ധം പോലെ ദൈവശാസ്ത്രത്തില്‍ മനസ്സിലാക്കുവാന്‍ ഇത്രത്തോളം ബുദ്ധിമുട്ടുള്ള വേറെ ഏതെങ്കിലും വിഷയങ്ങള്‍ ഉണ്ടൊ എന്ന്‌ സംശയമാണ്‌. ഇവയില്‍ ഏതെങ്കിലും ഒന്നിന്‌ അടുത്തതിനേക്കാള്‍ പ്രാധാന്യം കൊടുത്താല്‍ രക്ഷയെപ്പറ്റി നാം തെറ്റായി മനസ്സിലാക്കുവാന്‍ ഇടയാകും എന്നത്‌ മറക്കരുത്‌.

ആരൊക്കെ രക്ഷയുടെ അവകാശികള്‍ ആയിത്തീരും എന്ന കാര്യം ദൈവത്തിന്‌ അറിയാം എന്ന്‌ വചനം പഠിപ്പിക്കുന്നു (റോമ.8:29; 1പത്രോ.1:2). എഫെ.1:4 പറയുന്നത്‌ ലോകസ്ഥാപനത്തിനു മുന്‍പ്‌ അവന്‍ നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു എന്നാണ്‌. വിശ്വാസികള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ആണെന്ന കാര്യം പുതിയനിയമത്തില്‍ പല ആവര്‍ത്തി എടുത്തു പറഞ്ഞിട്ടുണ്ട്‌ (റോമ.8:33; 11:5: എഫേ.1:11; കൊലൊ.3:12; 1തെസ്സ.1:4; 1 പത്രോ.1:2; 2:9; മത്താ.24:22,31; മര്‍ക്കോ.13:20,27; റോമ.11:7; 1തിമോ.5:21; 2തിമോ.2:10; തീത്തോ.1:1; 1പത്രോ.1:1). അവര്‍ ദൈവത്താല്‍ മുന്നിര്‍ണ്ണയിക്കപ്പട്ടവര്‍ ആണെന്നും (റോമ.8:29-30; എഫെ.1:5,11), രക്ഷക്കായി തെരഞ്ഞെടുക്കപപെറട്ടവര്‍ ആണെന്നും (റോമ.9:11;11:28;2പത്രൊ.1:10) വചനം വ്യക്തമാക്കുന്നു.

മറുവശത്ത്‌, നാം ഓരോരുത്തരും ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ ബാദ്ധ്യസ്ഥരാണെന്ന്‌ വചനം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തു നമ്മെ രക്ഷിക്കുവാനായി പാടുപെട്ടു എന്ന്‌ ഹൃദയംകൊണ്ടു വിശ്വസിച്ച്‌ വായികൊണ്ട്‌ ഏറ്റുപറയുക മാത്രമാണ്‌ നാം ചെയ്യേണ്ടത്‌ (യോഹ.3:16; റോമ.10:9-10). ആരെല്ലാം രക്ഷിക്കപ്പെടും എന്ന്‌ ദൈവത്തിന്‌ അറിയാം. അവരെയെല്ലാം അവന്‍ തെരഞ്ഞെടുക്കുന്നു എന്ന്‌ വചനം പറയുന്നു. എന്നാല്‍ നാം രക്ഷിക്കപ്പെടെണമെങ്കില്‍ നാം അവനെ സ്വീകരിക്കണം എന്ന് വചനം വ്യക്തമാക്കുന്നു. ഇവ എങ്ങനെ ഒരുമിച്ചു വര്‍ത്തിക്കുന്നു എന്ന കാര്യം പൂര്‍ണ്ണമായി മനസ്സിലാക്കുന്നത്‌ നമ്മുടെ ഈ ചെറിയ ബുദ്ധിക്കു അപ്പുറമുള്ള കാര്യമാണ്‌ (റോമ.11:33-36). നമ്മെ ഏല്‍പിച്ചിരിക്കുന്ന ജോലി സകല മനുഷരോടും സുവിശേഷം അറിയിക്കുക എന്നതാണ്‌ (മത്താ.28:18-29; അപപൊര.1:8). മുന്നറിവ്‌, മുന്നിയമനം, തെരഞ്ഞെടുപ്പ്‌ മുതലായവ ദൈവത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കാര്യങ്ങളാണ്‌.അവ ദൈവത്തെ ഭരമേല്‍പിച്ചിട്ട്‌, നമ്മോടു കല്‍പിച്ച കാര്യങ്ങള്‍ നാം ചെയ്യുക എന്നതാണ്‌ നമുക്ക്‌ അഭികാമ്യം.



ചോദ്യം: എന്താണ്‌ പ്രാതിനിധ്യ പ്രായശ്ചിത്തം?

ഉത്തരം:
പ്രാതിനിധ്യ പ്രായശ്ചിത്തം എന്ന വാക്കുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ യേശുക്രിസ്തു പാപികളുടെ പ്രതിനിധിയായി മരിച്ചു എന്നാണ്‌. സകല മനുഷരും പാപികള്‍ ആകുന്നു എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു (റോമ.3:9-18,23). നമ്മുടെ പാപത്തിന്റെ ശിക്ഷ മരണം ആണ്‌. റോമ.6:23 ല്‍ ഇങ്ങനെ വായിക്കുന്നു. "പാപത്തിന്റെ ശമ്പളം മരണം അത്രേ; ദൈവത്തിന്റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നെ."

ഈ വാക്യം നമ്മെ പല കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ക്രിസ്തു ഇല്ലെങ്കില്‍, നാം നമ്മുടെ പാപത്തിന്റെ ഫലമായി മരിച്ച്‌ നമ്മുടെ നിത്യത നരകത്തില്‍ ചെലവിടേണ്ടി വരുമായിരുന്നു. വേദപുസ്തകത്തില്‍ മരണം എന്ന വാക്കിന്റെ അര്‍ത്ഥം "അകല്‍ച്ച" എന്നാണ്‌. എല്ലാവരും ഒരു ദിവസം മരിക്കുന്നു. എന്നാല്‍ മരണശേഷം ചിലര്‍ ദൈവത്തോടുകൂടെ സ്വര്‍ഗ്ഗത്തിലും മറ്റുള്ളവര്‍ ദൈവതതിലല്‍ നിന്ന്‌ അകന്ന്‌ നരകത്തിലും അവരുടെ നിത്യത ചെലവഴിക്കും. ഇതല്ലാതെ ഈ വാക്യം മറ്റൊരു സത്യം നമ്മെ പഠിപ്പിക്കുന്നത്‌ ക്രിസ്തുവില്‍ കൂടെ നമുക്കു നിത്യജീവന്‍ ഉണ്ട്‌ എന്ന സത്യമാണ്‌. ഇത്‌ സാധ്യമാകുന്നത്‌ ക്രിസ്തുവിന്റെ പ്രാതിനിധ്യ മരണം മൂലമാണ്‌.

ക്രിസ്തു ക്രൂശില്‍ മരിച്ചപ്പോള്‍ അവന്‍ നമുക്കു പകരം ആയിരുന്നു മരിച്ചത്‌. നാം പാപത്തില്‍ ജീവിക്കുന്നതുകൊണ്ട്‌ വാസ്തവത്തില്‍ നാം ആയിരുന്നു ക്രൂശില്‍ മരിക്കേണ്ടി ഇരുന്നത്‌. എന്നാല്‍ നമുക്കു പകരമായി നമ്മുടെ ശിക്ഷ അവന്‍ ഏറ്റു വാങ്ങി. അവന്‍ നമ്മുടെ പകരക്കാരനായി നിന്ന്‌ നമുകകുന ന്യായമായി വരേണ്ടി ഇരുന്ന ശിക്ഷ ഏറ്റുവാങ്ങി എന്നര്‍ത്ഥം. "പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്‌, അവന്‍ നമുക്കു വേണ്ടി പാപം ആക്കി" (2കൊരി.5:21).

"നാം പാപം സംബന്ധിച്ച്‌ മരിച്ച്‌ നീതിക്ക്‌ ജീവിക്കേണ്ടതിന്‌ അവന്‍ തന്റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ട്‌ ക്രൂശിന്‍മേല്‍ കയറി; അവന്റെ അടിപ്പിണരുകളാല്‍ നിങ്ങള്‍ക്ക്‌ സൌഖ്യം വന്നിരിക്കുന്നു" (1പത്രോ.2:24). ഈ വാക്യവും നമ്മെ പഠിപ്പിക്കുന്നത്‌ ക്രിസ്തു നമ്മുടെ ശിക്ഷ ഏല്‍്ക്കുവാന്‍ വേണ്ടി നമ്മുടെ പാപങ്ങളെ വഹിച്ചു എന്നാണ്‌. അടുത്ത അദ്ധ്യായത്തില്‍ നാം ഇങ്ങനെ വായിക്കുന്നു. "ക്രിസ്തുവും നമ്മെ ദൈവത്തോട്‌ അടുപ്പിക്കേണ്ടതിന്‌ നീതിമാനായി നീതികെട്ടവര്‍ക്കു വേണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു" (1പത്രോ.3:18). അവന്‍ നമ്മുടെ പ്രതിനിധി ആയി എന്നു മാത്രമല്ല, അവന്‍ നമ്മുടെ പ്രായശ്ചിത്തമായി എന്നും ഈ വാക്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. പ്രായശ്ചിത്തം എന്നു പറഞ്ഞാല്‍ പാപത്തിന്റെ ന്യായമായ ശിക്ഷ അവന്‍ വഹിച്ച്‌ ദൈവനീതി നിറവേറ്റി എന്നര്‍ത്ഥം.

ക്രിസ്തുവിന്റെ പ്രാതിനിധ്യ പ്രായശ്ചിത്തത്തെപ്പറ്റി പഠിപ്പിക്കുന്ന വേറൊരു വേദഭാഗം യെശ.53:5 ആണ്‌. ക്രൂശിന്‍മേല്‍ മരിക്കുവാനായി ക്രിസ്തു വരുന്നതിനെപ്പറ്റി ആണ്‌ ഈ വാക്യം പറയുന്നത്‌. വളരെ വ്യക്തമായും വിപുലമായും പറഞ്ഞിരിക്കുന്ന ഈ പ്രവചന വാക്യങ്ങള്‍ ക്രിസ്തുവില്‍ അക്ഷരം പ്രതി നിറവേറി. "എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനു വേണ്ടിയുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നിരിക്കുന്നു." ഇവിടെയും ക്രിസ്തു നമ്മുടെ പകരക്കാരന്‍ ആയത്‌ വ്യക്തമാണ്‌. അവന്‍ നമുക്കു വേണ്ടി നമ്മുടെ കടം കൊടുത്തു വീട്ടി.

നമ്മുടെ പാപത്തിന്റെ ശിക്ഷ നിത്യ നരകാഗ്നി ആണ്‌. എന്നാല്‍ ദൈവപുത്രനായ ക്രിസ്തു നമ്മുടെ പരിഹാരിയായി വന്നു. അവന്‍ ഇത്‌ നമുക്കു വേണ്ടി ചെയ്തതു കൊണ്ട്‌ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട്‌, നിത്യത അവനോടൊപ്പം ചെലവഴിക്കുവാനുള്ള ഭാഗ്യം നമുക്ക്‌ ലഭിച്ചു. ഈ ഭഗ്യങ്ങള്‍ നമുക്ക്‌ സ്വന്തമാക്കുവാന്‍, അവന്‍ ക്രൂശില്‍ മരിച്ചത്‌ നമുക്കു വേണ്ടി ആയിരുന്നു എന്ന് നാം വിശ്വസിച്ച്‌ അവനില്‍ ശരണപ്പെട്ടാല്‍ മാത്രം മതി. നമ്മെത്തന്നെ രക്ഷിക്കുവാന്‍ നമുക്കു സാധിക്കയില്ല. ഒരു പകരക്കാരന്‍ ഉണ്ടാകണം. ക്രിസ്തുവിന്റെ മരണം നമുക്കു പക്രരം നമ്മുടെ പ്രായശ്ചിത്തം ആയിരുന്നു.



ചോദ്യം: രക്ഷയുടെ ഭദ്രത പാപം ചെയ്യുവാനുള്ള 'ലൈസന്‍സ്‌' ആണോ?

ഉത്തരം:
രക്ഷയുടെ ഭദ്രതയ്ക്ക്‌ എതിരായി ഉന്നയിക്കുന്ന പ്രധാന വാദം രക്ഷിക്കപ്പെട്ട ഒരാള്‍ എങ്ങനെ ജീവിച്ചാലും സാരമില്ല എന്ന്‌ ആ ഉപദേശം പഠിപ്പിക്കുന്നു എന്നതാണ്‌. ഒരു പക്ഷെ ആ പറഞ്ഞത്‌ സാങ്കേതികമായി ശരി ആണ്‌ എന്നു വന്നാലും, പ്രായോഗികമായി അതു ഒരിക്കലും ശരി അല്ല. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഒരു പാപി വീണ്ടും തുടര്‍ന്ന്‌ മനഃപ്പൂര്‍വമായി ഒരിക്കലും പാപത്തില്‍ ജീവിക്കയില്ല. ഒരുവന്‍ രക്ഷിക്കപ്പെടുവാന്‍ എന്തു ചെയ്യണമെന്നും രക്ഷിക്കപ്പെട്ട ഒരാള്‍ അതിനു ശേഷം എങ്ങനെ ജീവിക്കണമെന്നും വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്ന കാര്യങ്ങള്‍ നാം വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്‌.

വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നത്‌ ദൈവം തന്റെ കൃപയാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷ സൌജന്യമായി നല്‍കുന്നു എന്നാണ്‌ (യോഹ.3:16; എഫേ.2:8,9; യോഹ്‌.14:6). ഒരുവന്‍ രക്ഷയ്ക്കായി ക്രിസ്തുവില്‍ വിശ്വസിച്ച്‌ ആശ്രയിക്കുന്ന ആ മാത്രയില്‍ തന്നെ അവന്‍ നിത്യ രക്ഷയ്ക്ക്‌ അര്‍ഹനായിത്തീര്‍ന്നു. വിശ്വാസത്താല്‍ പ്രാപിച്ച്‌ പ്രവര്‍ത്തികളാല്‍ നിലനിര്‍ത്തപ്പെടേണ്ട ഒന്നല്ല രക്ഷ. അപ്പൊസ്തലനായ പൌലൊസ്‌ ഈ വിഷയത്തെപ്പറ്റി ഗലാ.3:3 ല്‍ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌; "നിങ്ങള്‍ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവു കൊണ്ട്‌ ആരംഭിച്ചിട്ട്‌ ഇപ്പോള്‍ ജഡം കൊണ്ടോ സമാപിക്കുന്നത്‌?" നാം വിശ്വാസത്താല്‍ ആണ്‌ രക്ഷിക്കപ്പെട്ടതെങ്കില്‍ നമ്മുടെ രക്ഷ നിലനിര്‍തതസപ്പെടേണ്ടതും വിശ്വാസത്താല്‍ മാത്രമാണ്‌. രക്ഷ നമുക്ക്‌ നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ട്‌ സമ്പാദിക്കുവാന്‍ കഴിയുകയില്ലല്ലോ. അതുപോലെ രക്ഷ നിലനിര്‍ത്തുവാനും നമ്മുടെ പ്രവര്‍ത്തികളാല്‍ അസാദ്ധ്യമാണ്‌. ദൈവമാണ്‌ നമ്മുടെ രക്ഷ നിലനിര്‍ത്തുന്നത്‌ (യൂദ വാ.24). ദൈവകരങ്ങളാലാണ്‌ നാം ഭദ്രമാക്കപ്പെട്ടിരിക്കുന്നത്‌ (യോഹ.10:28,29). ദൈവസ്നേഹത്തില്‍ നിന്നാണ്‌ നമ്മെ പിരിച്ചെടുക്കുവാന്‍ കഴിയാത്തത്‌ (റോമ.8:38-39).

രക്ഷ ഭദ്രമല്ല എന്നു പറയുന്നവര്‍ വാസ്തവത്തില്‍ പറയുന്നത്‌, നമ്മുടെ രക്ഷ നിലനിര്‍ത്തുവാന്‍ നമ്മുടെ പ്രവര്‍ത്തികളും പ്രയത്നവും ആവശ്യമുണ്ട്‌ എന്നാണ്‌. കൃപയാലാണ്‌ രക്ഷ എന്നതിന്റെ നേരേ വിപരീതമായ ഉപദേശമാണിത്‌. വേദപുസ്തകം പഠിപ്പിക്കുന്ന സത്യം നമ്മുടെ സ്വയ നീതികൊണ്ടല്ല ക്രിസ്തുവിന്റെ നീതിയാലാണ്‌ നാം രക്ഷിക്കപ്പെടുന്നത്‌ എന്നാണ്‌ (റോമ. 4:3-8). നാം ദൈവത്തെ അനുസരിക്കുന്നതു കൊണ്ടും നമ്മുടെ നീതിയുള്ള ജീവിതം കൊണ്ടും നമ്മുടെ രക്ഷ നിലനിര്‍ത്തണം എന്നു പറഞ്ഞാല്‍, ക്രിസ്തുവിന്റെ രക്ഷണ്യവേല നമ്മുടെ രക്ഷയ്ക്ക്‌ പര്യാപ്തം അല്ലായിരുന്നു എന്നാണ്‌ വാസ്തവത്തില്‍ നാം പറയുന്നത്‌. ക്രിസ്തുവിന്റെ മരണം നമ്മുടെ ഭൂതകാല, വര്‍ത്തമാന കാല, ഭാവികാല പാപങ്ങള്‍ നിവര്‍ത്തി ചെയ്യുവാന്‍ പൂര്‍ണ്ണമായി പര്യാപ്തം ആയിരുന്നു എന്ന് അല്‍പം പോലും സംശയം ഇല്ലാതെ വേദപുസ്തകം പഠിപ്പിക്കുന്നു (റോമ.5:8; 1കൊരി.15:3; 2കൊരി.5:21).

ഇതിനര്‍ത്ഥം ഒരു ക്രിസ്തീയ വിശ്വാസി എങ്ങനെ ജീവിച്ചാലും സ്വര്‍ഗ്ഗത്തില്‍ എത്തും എന്നാണോ? വാസ്തവത്തില്‍ ഇത്‌ ഒരു സാങ്കല്‍പീക ചോദ്യമാണ്‌. കാരണം ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നത്‌, ഒരു യധാര്‍ത്ഥ വിശ്വാസി തനിക്ക്‌ ഇഷ്ടം പോലെ ഒരിക്കലും ജീവിക്കയില്ല എന്നു തന്നെയാണ്‌. "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി" ആയി എന്ന് 2കൊരി.5:17 പറയുന്നു. അവന്‍ ജഡത്തിന്റെ ക്രീയകളില്‍ നിന്ന് വിടുവിക്കപ്പെട്ട്‌ ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നവനാണ്‌ എന്ന് ഗലാ.5:19-23 പറയുന്നു. ഒരു ദൈവപൈതല്‍ തുടര്‍ന്ന് ഒരിക്കലും പാപത്തില്‍ ജീവിക്കയില്ല എന്ന് 1യോഹ.3:6-9 വളരെ വ്യക്തമായി പഠിപ്പിക്കുന്നു. കൃപ പാപത്തെ പെരുക്കുന്നു എന്ന് ആരോപിച്ചപ്പോള്‍ പൌലൊസ്‌ പറഞ്ഞ മറുപടി ഇങ്ങനെയാണ്‌. "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്‌ പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരിക്കലും അരുത്‌. പാപ സംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത്‌ എങ്ങനെ?" (റോമ.6:1-2).

രക്ഷയുടെ ഭദ്രത എന്നത്‌ പാപം ചെയ്യുവാനുള്ള "ലൈസന്‍സ്‌" അല്ല. മറിച്ച്‌, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ദൈവസ്നേഹം നിശ്ചയമാണ്‌ എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഭദ്രതയാണ്‌ അത്‌. ദൈവത്തിന്റെ മഹത്തായ രക്ഷ എന്ന ദാനത്തെപ്പറ്റി നാം പൂര്‍ണ്ണമായി അറികയും മനസ്സിലാക്കയും ചെയ്താല്‍ പാപം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതിനു പകരം പാപത്തെ വിട്ടോടുവാന്‍ അത്‌ നമ്മെ പ്രേരിപ്പിക്കും. പാപത്തിന്റെ പരിഹാരമായി ക്രിസ്തു എത്ര വലിയ വിലയാണ്‌ കൊടുക്കേണ്ടി വന്നത്‌ എന്ന്‌ മനസ്സിലാക്കിയ ഒരു വ്യക്തിക്ക്‌ പാപത്തില്‍ തുടര്‍ന്നു ജീവിക്കുവാന്‍ എങ്ങനെ സാധിക്കും (റോമ.6:15-23)? വിശ്വസിക്കുന്ന ഒരാള്‍ക്കായി ദൈവം നല്‍്‌കുന്ന നിബന്ധന ഇല്ലാത്ത, ഉറപ്പാക്കപ്പെട്ട സ്നേഹത്തെപ്പറ്റി ഗ്രഹിച്ച ഒരാള്‍ക്ക്‌, ആ സ്നേഹത്തെ മറുതലിച്ച്‌ എങ്ങനെ പാപത്തില്‍ ജീവിക്കുവാന്‍ കഴിയും? അങ്ങനെ ആരെങ്കിലും തുടര്‍ന്നു പാപത്തില്‍ ജീവിച്ചാല്‍, യധാര്‍ത്ഥത്തില്‍ ക്രിസ്തുവില്‍ കൂടെയുള്ള ദൈവസ്നേഹം എന്തെന്ന്‌ അയാള്‍ മനസ്സിലാക്കിയിട്ടില്ല എന്നു തന്നെയാണ്‌ അതിന്റെ അര്‍ത്ഥം. "അവനില്‍ വസിക്കുന്നവന്‍ പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവന്‍ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടും ഇല്ല" (1യോഹ.3:6).