ദാവീദിന്‍റെ അന്ത്യവാക്കുകള്‍
23
1 ദാവീദിന്‍റെ അന്ത്യമൊഴികള്‍: യിശ്ശായിയുടെ പു ത്രനായ ദാവീദിന്‍റെ സന്ദേശം. ദൈവം മഹാനാ ക് കിയ മനുഷ്യന്‍റെ സന്ദേശം. യാക്കോബിന്‍റെ ദൈവ ത് തിന്‍റെ നിയുക്ത രാജാവാണവന്‍. യിസ്രായേലിന്‍റെ മധു രഗായകന്‍.
2 യഹോവയുടെ ആത്മാവ് എന്നിലൂടെ സം സാ രിച്ചു. അവന്‍റെ വാക്കുകളായിരുന്നു എന്‍റെ നാവില്‍.
3 യിസ്രായേലിന്‍റെ ദൈവം സംസാരിച്ചു. യിസ്രാ യേലി ന്‍റെ പാറ എന്നോടു അരുളിച്ചെയ്തു, “നീതിപൂ ര്‍വ് വ മായി ജനതയെ ഭരിക്കുന്നവന്‍, ദൈവത്തെ ആദരിച്ചു കൊണ്ടു ഭരിക്കുന്നവന്‍ ആരായാലും
4 അയാള്‍ ഉദയപ് ര കാശം പോലെ; മേഘങ്ങളില്ലാത്ത തെളിഞ്ഞ പ്രഭാ തം പോലെയായിരിക്കുമയാള്‍. മഴയ്ക്കു ശേഷമുള്ള സൂര്യ പ്രകാശം പോലെ. ഭൂമിയില്‍ ഇളംപുല്ലു കിളി ര്‍പ്പി ക് കുന്ന മഴപോലെ.”
5 ദൈവം എന്‍റെ കുടുംബത്തെ ശക്ത വും സുരക്ഷിതവുമാക്കി. അവന്‍ ഞാനുമായി നിത്യമായ ഒരു കരാറുണ്ടാക്കി. ഈ കരാര്‍ എല്ലാത്തരത്തിലും നല് ലതും സുരക്ഷിതവുമാണെന്ന് അവന്‍ ഉറപ്പാക്കി. തീര്‍ ച്ചയായും അവനെനിക്കു വിജയം നല്‍കുകയും എന്‍റെ ആശകള്‍ സഫലമാക്കുകയും ചെയ്യും.
6 എന്നാല്‍ ദുഷ്ടന്മാര്‍ മുള്‍പ്പടര്‍പ്പു പോലെ. ജന ങ് ങള്‍ മുള്ളില്‍ പിടിക്കാറില്ല. അവരത് ദൂരെയെറിയും.
7 അതില്‍ തൊട്ടവനെ തടിയിലും ഓടിലുമുണ്ടാക്കിയ കു ന്തങ്ങള്‍പോലെഅത്മുറിവേല്പിക്കും.അതെ,അവര്‍മുള്ളുപോലെ.അവര്‍തീയിലെറിയപ്പെടും.അവര്‍പൂര്‍ണ്ണമായും ദഹിപ്പിക്കപ്പെടും.
ദാവീദിന്‍റെ സൈന്യം
8 ദാവീദിന്‍റെ ഭടന്മാര്‍ ഇവരൊക്കെ: തഹ്കെമോ ന്യനാ യ യോശേബ് ബശ്ശേബേത്ത്. മൂന്നു വീരന്മാരുടെ നായ കനായിരുന്നു ബശ്ശേബേത്ത്. എസ്ന്യനായ അദീനോ എന്നുംഅയാള്‍വിളിക്കപ്പെട്ടിരുന്നു.അയാളൊരിക്കല്‍ എണ്ണൂറു പേരെ ഒരുമിച്ചു വധിച്ചു.
9 അടുത്തത്, ദേദായുടെ പുത്രന്‍ എലെയാസാര്‍. അഹോ വക്കാരന്‍, ഫെലിസ്ത്യനെ വെല്ലുവിളിച്ചപ്പോള്‍ ദാവീദിനോടൊപ്പമുണ്ടായിരുന്ന മൂന്നു വീരന്മാ രി ലൊരുവനായിരുന്നു എലെയാസാര്‍. യുദ്ധത്തിനായി അ വര്‍ ഒത്തുകൂടിയെങ്കിലും യിസ്രായേല്‍ഭടന്മാര്‍ ഓടി ക്ക ളഞ്ഞു.
10 വളരെ ക്ഷീണിതനാവുംവരെ എലെയാസാര്‍ ഫെ ലിസ്ത്യരോടു യുദ്ധം ചെയ്തു. എന്നാലയാള്‍ വാളില്‍ മു റുകെപ്പിടിച്ച് യുദ്ധം തുടര്‍ന്നു. അന്ന് യഹോവ യി സ്രായേലിന് ഒരു മഹാവിജയം സമ്മാനിച്ചു. എലെയാ സാര്‍ യുദ്ധം ജയിച്ച ഉടനെ സൈന്യം ഓടിയെത്തി. എ ന്നാല്‍ ശത്രുക്കളുടെ ശവങ്ങളില്‍നിന്നും സാധനങ്ങള്‍ കൊള്ളയടിക്കാനായിരുന്നു അവര്‍ വന്നത്.
11 അടുത്തത് ഹാരാരുകാരനായ അഗീയുടെ പുത്രന്‍ ശമ് മാ. ഫെലിസ്ത്യര്‍ യുദ്ധത്തിനൊരുന്പെട്ടു വന്നു. നിറ യെ പയറുള്ള വയലിലാണ് അവര്‍ യുദ്ധം ചെയ്തത്. അവര്‍ ഫെലിസ്ത്യരില്‍ നിന്നോടിപ്പോയി.
12 എന്നാല്‍ ശമ് മാ വയലിന്‍റെ നടുക്കു നിലയുറപ്പിച്ച് അവരെ നേരിട് ടു. അയാള്‍ ഫെലിസ്ത്യരെ തോല്പിച്ചു. യഹോവ അന് നു യിസ്രായേലിന് ഒരു മഹാവിജയം സമ്മാനിച്ചു.
മൂന്നു വീരന്മാര്‍
13 ഒരിക്കല്‍ ദാവീദ് അദുല്ലാംഗുഹയുടെ മുന്പിലും ഫെലിസ്ത്യസേനതാഴെരെഫായീംതാഴ്വരയിലുമായിരുന്നു. മുപ്പതു വീരന്മാരില്‍ മൂന്നുപേര്‍ നിലത്തിഴഞ്ഞ് ഗുഹയിലെത്തി ദാവീദിനോടു ചേര്‍ന്നു.
14 മറ്റൊരിക്കല്‍ ദാവീദ് കോട്ടയ്ക്കുള്ളിലും ഫെലിസ്ത്യസൈന്യം ബേത്ത്ലേഹെമിലുമായിരുന്നു.
15 ദാവീദിന് തന്‍റെ സ്വന്തം പട്ടണത്തിലെ വെള്ളം കു ടിക്കാനാഗ്രഹമുണ്ടായി.ദാവീദുപറഞ്ഞു,ബേത്ത്ലേഹെം നഗരകവാടത്തിനടുത്തുള്ള കിണറ്റില്‍നിന്നും ആരെ ങ് കിലും എനിക്കു കുറെ വെള്ളം കൊണ്ടുവന്നു തന് നെങ് കില്‍!”ദാവീദിന് സത്യത്തില്‍ അതിന്‍റെ ആവശ്യ മില്ലാ യിരുന്നു. അയാള്‍ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ.
16 എന്നാല്‍ മൂന്നുവീരന്മാരും ഫെലിസ്ത്യസേ നയ് ക്കിടയിലൂടെ യുദ്ധം ചെയ്തു മുന്നേറി. അവര്‍ മൂവരും ബേത്ത്ലേഹെം നഗരകവാടത്തിങ്കലെ കിണ റ്റില്‍നി ന് നും കുറെ വെള്ളെമെടുത്തു. അനന്തരം അവര്‍ മൂവരും ആ വെള്ളം ദാവീദിനു കൊണ്ടുകൊടുത്തു, എന്നാല്‍ ദാവീദ് അത് കുടിച്ചില്ല. അയാള്‍ ആ വെള്ളം യഹോവയ്ക്ക് ഒരു വഴിപാടായി നിലത്തൊഴിച്ചു.
17 ദാവീദു പറഞ്ഞു, “യ ഹോവേ, എനിക്ക് ഈ വെള്ളം കുടിക്കാനാവില്ല. എനി ക്കായി ജീവന്‍ പണയപ്പെടുത്തിയവരുടെ ചോര കുടി ക്കുന്പോലെയാണത്.”അതിനാലാണ് ദാവീദ് ആ വെള്ളം കുടിക്കാന്‍ മടിച്ചത്. മൂന്നു വീരന്മാരും അത്തരം അനേ കം സാഹസികകൃത്യങ്ങള്‍ ചെയ്തു.
18 സെരൂയയുടെ പുത് രനായ യോവാബിന്‍റെ സഹോദരനായിരുന്നു അബീ ശാ യി. മൂന്നു വീരന്മാരുടെ നേതാവായിരുന്നു അബീശായി. മുന്നൂറു ശത്രുക്കളെ കുന്തമുപയോഗിച്ച് അബീശായി വധിച്ചു.
19 മൂന്നു വീരന്മാരെപ്പോലെ അയാള്‍ പ്ര സി ദ്ധനായി. അവരില്‍ ഒരുവനല്ലായിരുന്നിട്ടും അയാള്‍ അ വരുടെ നായകനായി.
20 അടുത്തത് യെഹോയാദയുടെ പുത്രനായ ബെനാ യാ വ്. അതിശക്തനായ ഒരാളുടെ പുത്രനായിരുന്നു അയാള്‍. കബ്സേലുകാരനായിരുന്നു അയാള്‍. ബെനായാവ് ഒട്ടനവ ധി ധീരകൃത്യങ്ങള്‍ ചെയ്തു. മോവാബുകാരനായ അരീ യേലിന്‍റെ രണ്ടു പുത്രന്മാരെ ബെനായാവ് വധിച്ചു. ഒ രു ദിവസം മഞ്ഞുപെയ്യവേ, ഒരു ഗുഹയിലേക്ക് ഇറങ് ങി ച്ചെന്ന ബെനായാവ് അവിടെയുണ്ടായിരുന്ന ഒരു സിംഹത്തെ വധിച്ചു.
21 അതികായനായ ഒരു ഈജിപ് തു ഭടനെയും ബെനായാവ് വധിച്ചു. ഈജിപ്തുകാരന്‍റെ കയ് യില്‍ ഒരു കുന്തമുണ്ടായിരുന്നു. എന്നാല്‍ ബെനാ യാ വിന്‍റെ കയ്യില്‍ ഒരു വടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബെനായാവ് ഈജിപ്തുകാരന്‍റെ കൈയില്‍നിന്നും അയാ ളുടെ കുന്തം തട്ടിപ്പറിച്ചു. അനന്തരം ബെനായാവ് ആ കുന്തംകൊണ്ട് ഈജിപ്തുകാരനെ വധിച്ചു.
22 യെഹോയാദയുടെ പുത്രനായ ബെനായാവ് അങ്ങനെ അ നവധി ധീരകൃത്യങ്ങള്‍ ചെയ്തു. മൂന്നു വീരന്മാ രെ പ് പോലെ തന്നെ പ്രസിദ്ധനായിരുന്നു അയാള്‍.
23 അയാ ള്‍ മുപ്പതു വീരന്മാരെക്കാള്‍ കീര്‍ത്തിമാനായി. എന്നാല്‍ മൂന്നു വീരന്മാരിലൊരുവനാകാന്‍ അയാള്‍ക്കു കഴിഞ് ഞി ല്ല. ദാവീദ് ബെനായാവിനെ തന്‍റെ അംഗരക്ഷകരുടെ നേ താവാക്കി.
മുപ്പതു വീരന്മാര്‍
24 യോവാബിന്‍റെ സഹോദരനായ അസാഹേല്‍ മുപ് പ തു വീരന്മാരില്‍ ഒരുവനായിരുന്നു. മുപ്പുതു വീര ന്മാ രുടെ സംഘത്തിലെ മറ്റുള്ളവര്‍ ഇവരായിരുന്നു: ബേ ത്ത് ലേഹെംകാരനായ ദോദോവിന്‍റെ പുത്രനായ എല്‍ ഹാനാ ന്‍;
25 ഹരോദ്യനായ ശമ്മാ; ഹരോദ്യനായ എലീക്കാ;
26 പ ല്‍ത്യനായ ഹേലെസ്; തെക്കോവ്യക്കാരനായ ഇക് കേ ശിന്‍റെ പുത്രനായ ഈരാ;
27 അനഥോത്യക്കാരനായ അ ബീയേസെര്‍; ഹൂശാത്യനായ മെബുന്നായി;
28 അഹോ ഹ് യനായ സല്‍മോന്‍; നെത്തോഫാത്യനായ മഹാരായി;
29 നെത്തോഫാത്യക്കാരനായ ബാനയുടെ പുത്രനായ ഹെ ലെദ്; ബെന്യാമീന്യരുടെ ഗിബെയയില്‍നിന്നുള്ള രീ ബായുടെ പുത്രനായ ഇത്ഥായി;
30 പിരോതോന്യനായ ബെനായാവ്; ഗാശ് അരുവികളില്‍ നിന്നുള്ള ഹിദ്ദായി;
31 അര്‍ബാത്യനായ അബീ-അല്‍ബോന്‍; ബര്‍ഹൂമ്യനായ അസ്മാവെത്ത്;
32 ശാല്‍ബോന്യനായ എല്യഹ്ബാ; യാ ശേന്‍റെ പുത്രന്മാര്‍;
33 ഹരാര്യനായ ശമ്മയുടെ പുത്ര നാ യ യോനാഥാന്‍; ഹരാര്യനായ ശാരാരിന്‍റെ പുത്രനായ അ ഹീരാം;
34 മാഖാത്യനായ അഹശ്ബായിയുടെ പുത്രനായ എലീഫേലെത്ത്; അഹശ്ബായിയുടെ പുത്രനായ എലീ ഫേലെത്; ഗിലോന്യനായ അഹീഥോഫെലിന്‍റെ പു ത്ര നായ എലീയാം;
35 കര്‍മ്മേല്യനായ ഹെസ്രോ; അര്‍ബ് യ നായ പാറായി;
36 സോബയില്‍നിന്നുള്ള നാഥാന്‍റെ പുത്ര നായ യിഗാല്‍; ഗാദ്യനായ ബാനി;
37 അമ്മോന്യനായ സേ ലെക്ക്; സെരൂയയുടെ പുത്രനായ യോവാബിന്‍റെ കവച വാഹകനായ ബെരോത്യയില്‍ നിന്നുള്ള നഹരായി;
38 യി ത്രിയനായ ഈരാ; യിത്രിയനായ ഗാരേബ്;
39 ഹിത്യനായ ഊരിയാവ്: അവരാകെ മുപ്പത്തിയേഴുപേര്‍.