ദാവീദ് യുദ്ധസന്നദ്ധനാകുന്നു
18
ദാവീദ് തന്‍റെ ജനതയെ എണ്ണി. അവരെ നയിക്കാ ന്‍ സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും അ വന്‍ തെരഞ്ഞെടുത്തു. ദാവീദ് അവരെ മൂന്നു സംഘ ങ്ങളായിതിരിച്ചു.ദാവീദ്അവരെഅയച്ചു.മൂന്നിലൊന്നു ജനതയെ യോവാബാണു നയിച്ചത്. സെരൂ യയുടെ പുത്രനും യോവാബിന്‍റെ സഹോദരനുമായ അബീശായി അടുത്ത മൂന്നിലൊന്നിനെ നയിച്ചു. അവസാനത്തെ മൂന്നിലൊന്നിനെ ഗത്യനായ ഇത്ഥായിയും നയിച്ചു.
ദാവീദുരാജാവ് അവരോടു പറഞ്ഞു, “ഞാനും നിങ്ങളോടൊപ്പമുണ്ടാവും.”
എന്നാല്‍ ജനങ്ങള്‍ പറഞ്ഞു, “വേണ്ട! അങ്ങ് ഞങ് ങളോടൊപ്പം വരരുത്! എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ യുദ്ധത്തില്‍ നിന്നോടിപ്പോയാല്‍ അബ്ശാലോമിന്‍റെ സൈന്യം അതത്ര കാര്യമാക്കില്ല. ഞങ്ങളില്‍ പകുതി കൊല്ലപ്പെട്ടാല്‍ പോലും അബ്ശാലോമിന്‍റെ സൈന് യം ശ്രദ്ധിക്കില്ല. എന്നാല്‍ അങ്ങാകട്ടെ, ഞങ്ങളില്‍ പതിനായിരം പേരുടെ മൂല്യമുള്ളവനാണ്! അങ്ങ് നഗരത് തില്‍ തന്നെ തങ്ങുന്നതായിരിക്കും നല്ലത്. അങ്ങനെ യെങ്കില്‍ഞങ്ങള്‍ക്കുസഹായമാവശ്യമാവുന്പോള്‍അങ്ങയ്ക്കു അതു നല്‍കുവാനും കഴിയും.”
രാജാവ് തന്‍റെയാളുകളോടു പറഞ്ഞു, “നല്ലതെന്നു നിങ്ങള്‍ക്കു തോന്നുന്നതുപോലെ ഞാന്‍ ചെയ്യാം.”അനന്തരം രാജാവ് കവാടത്തിന്‍റെ പാര്‍ശ്വത്തില്‍നിന്നു. സൈന്യം ശതസഹസ്രവ്യൂഹങ്ങളായിട്ട് പുറപ്പെട്ടു.
“അബ്ശാലോമിനോടു മാന്യമായി പെരുമാറണം!”
യോവാബിനും അബീശായിക്കും ഇത്ഥായിക്കും രാ ജാവ് ഒരു കല്പന നല്‍കി. അദ്ദേഹം പറഞ്ഞു, “എനിക് കുവേണ്ടി ഇങ്ങനെ ചെയ്യുക: അബ്ശാലോം കുമാരനോ ട് മൃദുവായി പെരുമാറുക!”രാജാവ് സേനാനായകന്മാരോടു അബ്ശാലോമിനെപ്പറ്റി പറഞ്ഞത് എല്ലാ ജനങ്ങളും കേട്ടു.
ദാവീദിന്‍റെ സൈന്യം അബ്ശാലോമിന്‍റെ സൈന്യത്തെ തോല്പിക്കുന്നു
ദാവീദിന്‍റെ സേന അബ്ശാലോമിന്‍റെ യിസ്രായേലു കാര്‍ക്കെതിരെ പടനിലത്തിറങ്ങി. എഫ്രയീമിലെ വന ത്തില്‍ അവര്‍ ഏറ്റുമുട്ടി. ദാവീദിന്‍റെ സൈന്യം യിസ് രായേലുകാരെ തോല്പിച്ചു. അന്ന് ഇരുപതിനായിരം പേര്‍ കൊല്ലപ്പെട്ടു. യുദ്ധം വലിയൊരു പ്രദേശമാ കെ വ്യാപിച്ചു. എന്നാല്‍ അന്ന് വാളുകൊണ്ട് കൊ ല്ലപ്പെട്ടവരെക്കാളധികം പേര്‍കാട്ടില്‍വച്ച്മരിച്ചു. അബ്ശാലോം ദാവീദിന്‍റെ ഭടന്മാരുടെ മുന്പില്‍പെടു വാ നിടയായി. തന്‍റെ കോവര്‍കഴുതപ്പുറത്തു ചാടിക്കയറി ര ക്ഷപ്പെടാന്‍ അബ്ശാലോം ശ്രമിച്ചു. കോവര്‍കഴുത ഒ രു വലിയ ഓക്കുമരത്തിനു കീഴിലൂടെ കടന്നുപോയി. മര ത്തിനു നിറയെ ശാഖകളുണ്ടായിരുന്നു. അതിനാലവന്‍ അ തില്‍ കുടുങ്ങി. അവന്‍റെ കോവര്‍കഴുത അവന്‍റെ കീഴി ല്‍ നിന്നും ഓടിപ്പോയി. അതിനാല്‍ അബ്ശാലോം ഭൂമി ക്കു മുകളില്‍* ഭൂമിക്കു മുകളില്‍ “സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയില്‍” എന്നു വാച്യാര്‍ത്ഥം. തൂങ്ങിക്കിടന്നു.
10 അത് ഒരാള്‍ കണ്ടു. അയാള്‍ യോവാബിനോടു പറഞ് ഞു, “അബ്ശാലോം ഒരു ഓക്കുമരത്തില്‍ തൂങ്ങി ക്കിട ക്കുന്നതു ഞാന്‍ കണ്ടു.” 11 യോവാബ് അയാളോടു പറഞ് ഞു, “നീയെന്താണവനെ കൊന്നു താഴെവീഴ്ത്താഞ്ഞത്? എങ്കില്‍ ഞാന്‍ നിനക്കൊരു അരപ്പട്ടയും പത്തുവെള് ളിക്കഷണങ്ങളും തരുമായിരുന്നു!” 12 അയാള്‍ യോവാ ബി നോടു പറഞ്ഞു, “അങ്ങെനിക്കു ആയിരം വെള്ളി ക്കഷ ണ ങ്ങള്‍ തന്നാലും രാജകുമാരനെ ഞാന്‍ വധിക്കു കയി ല്ല. എന്തുകൊണ്ടെന്നാല്‍, അങ്ങയോടും അബീശായി യോടും ഇത്ഥായിയോടും രാജാവ് നടത്തിയ കല്പന ഞ ങ്ങള്‍ കേട്ടു. രാജാവു പറഞ്ഞു, ‘അബ്ശാലോംകുമാരനെ മുറിവേല്പിക്കാതിരിക്കാന്‍ ശ്രമിക്കുക.’ 13 ഞാന്‍ അബ് ശാലോമിനെ വധിച്ചെങ്കില്‍ രാജാവ് തന്നെ അതു ക ണ് ടുപിടിക്കുമായിരുന്നു. അങ്ങ് എന്നെ ശിക്ഷി ക്കുക യും ചെയ്യുമായിരുന്നു.”
14 യോവാബു പറഞ്ഞു, “എനിക്ക് നിന്‍റെ മുന്പില്‍ സമയംകളയാനില്ല!”
അബ്ശാലോം അപ്പോഴും ജീവനോടെ ഓക്കുമ രത് തില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. യോവാബ് മൂന്നു കുന്തങ്ങളെടുത്തു. അയാള്‍ കുന്തങ്ങള്‍ അബ്ശാ ലോമി ന്‍റെമേല്‍ എറിഞ്ഞു. കുന്തങ്ങള്‍ അബ്ശാലോമിന്‍റെ ഹൃ ദയത്തില്‍ തറച്ചു. 15 യോവാബിന് യുദ്ധത്തില്‍ അയാളെ സഹായിച്ച പത്തു യുവഭടന്മാരുണ്ടായിരുന്നു. ആ പത് തുപേരും അബ്ശാലോമിന്‍റെ ചുറ്റും കൂടി അയാളെ വ ധി ച്ചു.
16 യോവാബ് കാഹളം വിളിക്കുകയും അബ്ശാ ലോമിന്‍ റെ യിസ്രായേലുകാരെ ഓടിക്കുന്നതു നിര്‍ത്താന്‍ അവ രോടു വിളിച്ചു പറയുകയും ചെയ്തു. 17 അനന്തരം യോ വാബിന്‍റെ ദാസന്മാര്‍ അബ്ശാലോമിന്‍റെ മൃതദേഹം കാട് ടില്‍ ഒരു വലിയ കുഴിയിലേക്കെടുത്തെറിഞ്ഞു. ആ വലി യ ഗര്‍ത്തത്തില്‍ അവര്‍ നിരവധി കല്ലുകള്‍ നിറച്ചു. അ ബ്ശാലോമിന്‍റെ അനുയായികളായ മുഴുവന്‍ യിസ്രാ യേ ലുകാരും വീടുകളിലേക്കോടിപ്പോയി. 18 ജീവിച്ചിരു ന് നപ്പോള്‍ അബ്ശാലോം, രാജാവിന്‍റെ താഴ്വരയില്‍ ഒരു സ്തംഭം ഉയര്‍ത്തി. അബ്ശാലോം പറഞ്ഞു, “എന്‍റെ നാമം സജീവമാക്കാന്‍ എനിക്കൊരു പുത്രനില്ല.”അതിനാല്‍ ആസ്തൂപത്തിന്അയാള്‍സ്വന്തംപേരിട്ടു.ഇന്നുംസ്തൂപം “അബാശാലോമിന്‍റെസ്മാരകം”എന്നുവിളിക്കപ്പെടന്നു.
യോവാബ് വാര്‍ത്ത അയയ്ക്കുന്നു
19 സാദോക്കിന്‍റെ പുത്രനായ അഹീമാസ് യോവാ ബി നോടു പറഞ്ഞു, “ഞാനിപ്പോള്‍ ഓടിപ്പോയി ഈ വാ ര്‍ത്ത ദാവീദുരാജാവിനെ അറയിക്കട്ടെ. ദാവീദിന്‍റെ ശത് രുവിനെ യഹോവ നിഗ്രഹിച്ചുവെന്നു പറയും.”
20 യോവാബ് അഹീമാസിനോടു മറുപടി പറഞ്ഞു, “വേ ണ്ട നീയിന്ന് ദാവീദിന്‍റെയടുത്തേക്കു ഈ വാര്‍ത്ത എത് തിക്കേണ്ട.പിന്നീടൊരിക്കല്‍നീആവാര്‍ത്തഎത്തിച്ചാല്‍മതി.ഇന്നുവേണ്ട,എന്തുകൊണ്ടെന്നാല്‍രാജകുമാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്.”
21 അനന്തം യോവാബ് കൂശ്യനായ ഒരാളോടു പറഞ്ഞു, “നീ കണ്ട കാര്യങ്ങള്‍ രാജാവിനോടു ചെന്നു പറയുക.”കൂശ്യന്‍ യോവാബിനെ നമിച്ചു. അനന്തരം കൂശ്യന്‍ ദാ വീദിനോടു പറയാന്‍ ഓടിപ്പോയി. 22 എന്നാല്‍ സാദോക് കിന്‍റെ പുത്രനായ അഹീമാസ് യോവാ ബിനോട പേക് ഷിച്ചു,എന്തുസംഭവിച്ചാലുംപ്രശ്നമില്ല.കൂശ്യന്‍റെ പിന്നാലെ പോകാന്‍ എന്നെ അനുവദിച്ചാലും!”
യോവാബു പറഞ്ഞു, “മകനേ, വാര്‍ത്ത കൊ ണ്ടു പോ കാന്‍ നിനക്കെന്താണിത്ര താല്പര്യം? നീ കൊണ് ടുപോകുന്ന വാര്‍ത്തയ്ക്കു നിനക്കു പ്രതിഫല മൊ ന് നും കിട്ടില്ല.” 23 അഹീമാസ് മറുപടി പറഞ്ഞു, “എന് തു ണ്ടായാലും കുഴപ്പമില്ല, ഞാന്‍ ഓടാം.”യോവാബ് അ ഹീമാസിനോടു പറഞ്ഞു, “ഓടിക്കോളൂ!”അനന്തരം അ ഹീമാസ്യോര്‍ദ്ദാന്‍താഴ്വരയിലൂടെഓടി.അയാള്‍കൂശ്യനെയും കടന്നുപോയി.
ദാവീദ് വാര്‍ത്ത കേള്‍ക്കുന്നു
24 ദാവീദ് രണ്ടു കവാടങ്ങള്‍ക്കിടയ്ക്കു ഇരിക്കുക യാ യിരുന്നു. പാറാവുകാരന്‍ കവാടമതിലിനു മുകളിലൂടെ മട് ടുപ്പാവിലേക്കു പോയി. ഒരാള്‍ ഒറ്റയ്ക്കു ഓടിവരു ന്ന ത് അവന്‍ കണ്ടു. 25 പാറാവുകാരന്‍ അതു രാജാവിനോടു വി ളിച്ചു പറഞ്ഞു. ദാവീദുരാജാവു പറഞ്ഞു, “അയാള്‍ ഒറ്റ യ്ക്കാണു വരുന്നതെങ്കില്‍സന്ദേശവുമായായിരിക്കും.”അയാള്‍ നഗരത്തിലേക്കു ഓടിയടുത്തുകൊണ്ടിരുന്നു. 26 മറ്റൊരാള്‍കൂടി ഓടുന്നതു പാറാവുകാരന്‍ കണ്ടു. പാറാ വുകാരന്‍ കവാടം കാവല്‍ക്കാരനോടു വിളിച്ചു പറഞ്ഞു, “അതാ, മറ്റൊരാള്‍ കൂടി ഒറ്റയ്ക്കു ഓടി വരുന്നു. “രാജാ വു പറഞ്ഞു, “അവനും സന്ദേശം കൊണ്ടുവരികയാവാം.”
27 പാറാവുകാരന്‍ പറഞ്ഞു, ആദ്യത്തെയാളുടെ ഓട്ടം ക ണ്ടിട്ട്അയാള്‍സാദോക്കിന്‍റെപുത്രന്‍അഹീമാസാണെന്നെനിക്കു തോന്നുന്നു.”രാജാവു പറഞ്ഞു, അഹീമാസ് ആള്‍ ഒരു നല്ലവനാണ്. നല്ല വാര്‍ത്തയായിരിക്കും അയാള്‍ കൊണ്ടുവരുന്നത്.”
28 അഹീമാസ് രാജാവിനെ വിളിച്ചു, “എല്ലാം ശുഭമാ ണ്!”അഹീമാസ് രാജാവിന്‍റെ മുന്പില്‍ നമസ്കരിച്ചു. അ ഹീമാസു പറഞ്ഞു, “അങ്ങയുടെ ദൈവമാകുന്ന യ ഹോ വ വാഴ്ത്തപ്പെടട്ടെ! എന്‍റെ യജമാനനായ രാജാവേ, അ ങ്ങയുടെ ശത്രുക്കളെ യഹോവ തോല്പിച്ചു.”
29 രാജാവു ചോദിച്ചു, “കുമാരനായ അബ്ശാലോമിനു കുഴപ്പമൊന്നുമില്ലല്ലോ?”അഹീമാസ് മറുപടി പറ ഞ്ഞു, “യോവാബ് എന്നെ അയച്ചപ്പോള്‍ ജനങ്ങള്‍ ഉദ് വേഗത്തോടെയിരിക്കുന്നതു ഞാന്‍ കണ്ടു. പക്ഷെ അ തെന്താണെന്നെനിക്കു മനസ്സിലായില്ല.”
30 അനന്തരം രാജാവു പറഞ്ഞു, “നീ കയറി കാത്തി രിക് കുക.”അഹീമാസ് കയറി കാത്തിരുന്നു. 31 കൂശ്യന്‍ എത്തി. അവന്‍ പറഞ്ഞു, “എന്‍റെ യജമാനനും രാജാവുമായവനുള്ള വാര്‍ത്ത. അങ്ങയുടെ ശത്രുക്കളെ യഹോവ ഇന്ന് ശിക് ഷിച്ചു!” 32 രാജാവ് കൂശ്യനോടു ചോദിച്ചു, “കുമാര നാ യ അബ്ശാലോമിനു സുഖമല്ലേ?”
കൂശ്യന്‍ മറുപടി പറഞ്ഞു, “അങ്ങയുടെ ശത്രുക്ക ള്‍ ക്കും അങ്ങയെ ഉപദ്രവിക്കാന്‍ വന്നവര്‍ക്കുമെല്ലാം ആ ചെറുപ്പക്കാരന്‍റെ അനുഭവമുണ്ടാകട്ടെ.”
33 അനന്തരം, അബ്ശാലോം മരിച്ച വിവരം രാജാ വറി ഞ്ഞു. രാജാവാകെ ദു:ഖിതനായി. അദ്ദേഹം നഗരകവാട ത് തിനുമേലുള്ള മുറിയിലേക്കു പോയി അവിടെയിരുന്നു ക രഞ്ഞു. പിന്നെ തന്‍റെ മുറിയിലേക്കു പോയി. മാര്‍ഗ് ഗ മധ്യേ അദ്ദേഹം പറഞ്ഞു, “ഓ, എന്‍റെ പുത്രനായ അബ് ശാലോമേ, എന്‍റെ മകനേ! നിനക്കു പകരം ഞാന്‍ മരിച് ചെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു. അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ!”