ദാവീദിനെപ്പറ്റി അഹീഥോഫെലിന്‍റെ ഉപദേശം
17
അഹീഥോഫെല്‍ അബ്ശാലോമിനോടു പറഞ്ഞു, “പന്തീരായിരംപേരെഞാന്‍തെരഞ്ഞെടുത്തുകൊള്ളട്ടെ? ഇന്നു രാത്രി തന്നെ ഞാന്‍ ദാവീദിനെ പിന്തു ട രാം. അവന്‍ ക്ഷീണിച്ചു തളരുന്പോള്‍ എനിക്കവനെ പിടിക്കാം. ഞാനവനെ ഭയപ്പെടുത്തും. അവന്‍റെയാളുകള്‍ മുഴുവന്‍ ദൂരേക്കോടുകയും ചെയ്യും. എന്നാല്‍ ദാവീദു രാ ജാവിനെ മാത്രമേ ഞാന്‍ വധിക്കൂ. അനന്തരം ജനതയെ മു ഴുവന്‍ ഞാന്‍ അങ്ങയുടെയടുത്തേക്കു തിരികെ കൊ ണ്ടു വരും.ദാവീദ്കൊല്ലപ്പെട്ടാല്‍ജനങ്ങളെല്ലാംസമാധാനത്തില്‍ തിരികെ വരും.”
അബ്ശാലോമിനും മുഴുവന്‍ യിസ്രായേല്‍ നേതാക് കള്‍ ക്കും ആ പദ്ധതി നല്ലതാണെന്നു തോന്നി. എന്നാല്‍ അബ്ശാലോം പറഞ്ഞു, “ഇപ്പോള്‍ അര്‍ഖ്യനായ ഹൂശാ യിയെ വിളിക്കുക. അവനു പറയാനുള്ളതു കൂടി എനിക്കു കേള്‍ക്കണം.”
അഹീഥോഫെലിന്‍റെ ഉപദേശം ഹൂശായി റദ്ദാക്കുന്നു
ഹൂശായി അബ്ശാലോമിന്‍റെയടുത്തു വന്നു. അബ് ശാലോം ഹൂശായിയോടു പറഞ്ഞു, “അഹീഥോഫെല്‍ പ റഞ്ഞു തന്ന പരിപാടിയാണിത്. നമ്മളിത് അനു സരി ക്ക ണോ? വേണ്ടെങ്കില്‍ പറയൂ.”
ഹൂശായി അബ്ശാലോമിനോടു പറഞ്ഞു, “അഹീ ഥോഫെലിന്‍റെ ഉപദേശം ഇപ്പോള്‍ നന്നല്ല.” ഹൂശാ യിതുടര്‍ന്നുപറഞ്ഞു,അങ്ങയുടെപിതാവുംഅയാളുടെയാളുകളും കരുത്തരാണെന്ന് അങ്ങയ്ക്കറിയാമല്ലോ. വയ ലില്‍വച്ച്കുട്ടികള്‍നഷ്ടപ്പെട്ടകാട്ടുകരടിയെപ്പോലെഅപകടകാരികളാണവര്‍.അങ്ങയുടെപിതാവ്സമര്‍ത്ഥനായഒരുപോരാളിയാണ്.രാത്രിമുഴുവന്‍അയാള്‍ആളുകളോടൊപ്പം തങ്ങുകയില്ല. അയാള്‍ മിക്കവാറും ഇപ്പോഴേ വല്ലഗുഹയിലോമറ്റോഒളിച്ചിട്ടുണ്ടാവും.അങ്ങയുടെ പിതാവ് അങ്ങയുടെ ആളുകളെ ആദ്യം ആക്രമിച്ചാല്‍ ജനങ്ങള്‍ ആ വാര്‍ത്തആദ്യംകേള്‍ക്കും.അബ്ശാലോമിന്‍റെ അനുയായികള്‍ തോല്‍ക്കുന്നു!’ എന്നവര്‍ കരുതും. 10 അപ്പോള്‍ സിംഹത്തെപ്പോലെ ശൂരനായ ഒരുവന്‍ പോലുംഭയക്കും.എന്തുകൊണ്ടെന്നാല്‍,അങ്ങയുടെപിതാവ്ശക്തനായൊരുയോദ്ധാവാണെന്നുംഅയാളുടെയാളുകള്‍ധൈര്യശാലികളാണെന്നുംഎല്ലായിസ്രായേലുകാരും അറിയും.
11 “എനിക്കു പറയാനുള്ളതിതാണ്. ദാന്‍ മുതല്‍ ബേര്‍-ശേ ബവരെയുള്ളമുഴുവന്‍യിസ്രായേലുകാരെയുംഅങ്ങ്സംഘടിപ്പിക്കണം. അപ്പോള്‍ കടല്പുറത്തെ മണല്‍ത്തരികള്‍ പോലെ ധാരാളം ആളുകളുണ്ടാകും. എന്നിട്ട് അങ്ങ് സ്വ യം യുദ്ധരംഗത്തേക്കു പോകണം. 12 നമ്മള്‍ ദാവീദിനെ അ യാളുടെഒളിസ്ഥലത്തുനിന്നുംപിടികൂടും.നിലത്തുമഞ്ഞുതുള്ളികള്‍പെയ്യുംപോലെനാംഅയാളുടെമേല്‍ചാടിവീഴും. ദാവീദിനെയുംഅവന്‍റെമുഴുവന്‍ആളുകളെയുംനമുക്കുകൊല്ലാം. ആരും ജീവനോടെ മിച്ചം വരില്ല. 13 എന്നാല്‍ ദാവീദ് ഒരു നഗരത്തിലേക്കുരക്ഷപ്പെടുകയാണെങ്കില്‍ എല്ലാ യിസ്രായേലുകാരും കയറുകള്‍കൊണ്ടു വരണം. ആനഗരമതിലുകള്‍നാംവലിച്ചുതാഴ്വരയിലേക്കെറിയണം. ആ നഗരത്തില്‍ ഒരു കല്ലുപോലും ശേഷിക്കാന്‍ പാടി ല്ല.”
14 അബ്ശാലോമും എല്ലാ യിസ്രായേലുകാരും പറഞ് ഞു, “അര്‍ഖ്യനായ ഹൂശായിയുടെ ഉപദേശം അഹീഥോ ഫെലിന്‍റേതിനെക്കാള്‍ മെച്ചമാണ്.”ദൈവത്തിന്‍റെ പദ് ധതി അതായതു കൊണ്ടാണ് അവര്‍ അങ്ങനെ പറയാന്‍ ഇ ടയായത്. അബ്ശാലോമിനെ ശിക്ഷിക്കുവാന്‍ വേണ്ടി അ ഹീഥോഫെലിന്‍റെ നല്ല ഉപദേശം നിഷ്ഫലമാക്കാന്‍ യ ഹോവ ആലോചിച്ചു.
ഹൂശായി ദാവീദിനു മുന്നറിയിപ്പു നല്‍കുന്നു
15 ഹൂശായി അക്കാര്യങ്ങളെല്ലാം പുരോ ഹിതന്മാ രായ സാദോക്കിനോടും അബ്യാഥാരിനോടും പറഞ്ഞു. അബ്ശാലോമിനോടും യിസ്രായേല്‍നേതാക്കളോടും അഹീഥോഫെല്‍പറഞ്ഞകാര്യങ്ങളുംഹൂശായിഅവരോടു പറഞ്ഞു.താന്‍അഭിപ്രായപ്പെട്ടകാര്യങ്ങളുംഹൂശായി സാദോക്കിനോടുംഅബ്യാഥാരിനോടുംപറഞ്ഞു.ഹൂശായി പറഞ്ഞു, 16 “വേഗമാകട്ടെ! ദാവീദിന് ഒരു സന്ദേശമയ യ്ക്കുക. ആളുകള്‍ മരുഭൂമിയിലേക്കു മുറിച്ചു കടക്കുന്ന സ്ഥലങ്ങളില്‍ ഇന്നു രാത്രി തങ്ങരുതെന്ന് അയാളോടു പറയുക. പക്ഷേ യോര്‍ദ്ദാന്‍നദി മുറിച്ചു കടക്കുക. നദി കടന്നാല്‍രാജാവുംഅവന്‍റെയാളുകളുംപിടിക്കപ്പെടുകയില്ല.”
17 പുരോഹിതന്മാരുടെ പുത്രന്മാരായ യോനാഥാനും അഹീമാസുംഏന്‍രോഗേലില്‍കാത്തുനില്‍പ്പുണ്ടായിരുന്നു.അവര്‍ക്ക്പട്ടണത്തിനുള്ളില്‍പ്രത്യക്ഷപ്പെടാമായിരുന്നില്ല. അതിനാല്‍ ഒരുദാസിഅവരുടെയടുത്തേക്കു വന്നു. അവള്‍ അവര്‍ക്കൊരു സന്ദേശം നല്‍കി. അനന്തരം യോനാഥാനുംഅഹീമാസുംപോവുകയുംദാവീദുരാജാവിനോടു അക്കാര്യങ്ങള്‍ പറയുകയും ചെയ്തു.
18 എന്നാല്‍ യോനാഥാനെയും അഹീമാസിനെയും ഒരു പയ്യന്‍ കണ്ടു. അവന്‍ അബ്ശാലോമിനോടു പറയാന്‍ പോയി.യോനാഥാനുംഅഹീമാസുംവേഗത്തില്‍ഓടിപ്പോയി. അവര്‍ ബാഹൂരിമില്‍ ഒരാളുടെ ഭവനത്തിലെത്തി. അയാളുടെമുറ്റത്ത്ഒരുകിണറുണ്ടായിരുന്നു.യോനാഥാനും അഹീമാസും ആ കിണറിനുള്ളിലേക്കിറങ്ങി. 19 ഉടമസ്ഥന്‍റെ ഭാര്യ ഒരു മൂടി കിണറിനുമേല്‍ വിരിച്ചു. അനന്തരം അവള്‍ ധാന്യംകൊണ്ട് കിണര്‍ മൂടി. കിണര്‍ ഒരു ധാന്യക്കൂന്പാരംപോലെ കാണപ്പെട്ടു. അതിനാല്‍ യോനാഥാനുംഅഹീമാസുംഅവിടെഒളിച്ചിരിപ്പുണ്ടെന്ന് ആര്‍ക്കും മനസ്സിലായില്ല. 20 അബ്ശാലോമിന്‍റെ ദാസന്മാര്‍ ഗൃഹനായികയുടെ അടുത്തു വന്നു. അവര്‍ ചോദിച്ചു, “അഹീമാസും യോനാഥാനും എവിടെ?”
ആ സ്ത്രീ അബ്ശാലോമിന്‍റെ ദാസന്മാരോടു പറ ഞ് ഞു, “അവര്‍ അരുവി കടന്നു കഴിഞ്ഞു.”അനന്തരം അബ് ശാലോമിന്‍റെ ദാസന്മാര്‍ യോനാഥാനെയും അഹീമാ സി നെയും തേടി പുറപ്പെട്ടു. എന്നാലവര്‍ക്ക് അവരെ കണ് ടുപിടിക്കാനായില്ല. അതിനാല്‍ അബ്ശാലോമിന്‍റെ ദാ സന്മാര്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
21 അബ്ശാലോമിന്‍റെ ദാസന്മാര്‍ പോയതിനുശേഷം യോനാഥാനും അഹീമാസും കിണറ്റില്‍നിന്നും പുറത്തു വന്നു.അവര്‍പോയിദാവീദിനോടുപറഞ്ഞു,വേഗമാകട്ടെ, നദികടന്നാലും.അഹീഥോഫെല്‍അങ്ങയ്ക്കുഎതിരായി ഇങ്ങനെയെല്ലാം പറഞ്ഞു കൊടുത്തിരിക്കുന്നു.”
22 അനന്തരം ദാവീദും അയാളുടെ മുഴുവനാളുകളും യോര്‍ ദ്ദാന്‍നദി മുറിച്ചുകടന്നു.സൂര്യനുദിക്കുംമുന്പുതന്നെ ദാവീദിന്‍റെയാളുകള്‍ മുഴുവനും യോര്‍ദ്ദാന്‍നദി കടന്നു.
അഹീഥോഫെല്‍ ആത്മഹത്യ ചെയ്യുന്നു
23 യിസ്രായേലുകാര്‍ തന്‍റെ ഉപദേശം സ്വീകരിക്കി ല് ലെന്ന് അഹീഥോഫെലിനു മനസ്സിലായി. അഹീഥോ ഫെല്‍ തന്‍റെ കഴുതയ്ക്കു ജീനിയിട്ടു. അയാള്‍ തന്‍റെ ന ഗരത്തിലെ വസതിയിലേക്കു പോയി. അവന്‍ തന്‍റെ കു ടുംബകാര്യങ്ങള്‍ ക്രമീകരിച്ചു. അനന്തരം അവന്‍ തൂങ് ങി മരിച്ചു. മരണാനന്തരംജനങ്ങള്‍അഹീഥോഫെലിനെ അവന്‍റെ പിതാവിന്‍റെ കല്ലറയില്‍ സംസ്കരിച്ചു.
അബ്ശാലോം യോര്‍ദ്ദാന്‍നദി കടക്കുന്നു
24 ദാവീദ് മഹനയീമിലെത്തി. അബ്ശാലോമും അയാളു ടെ മുഴുവന്‍ യിസ്രായേലുകാരും യോര്‍ദ്ദാന്‍നദി കടന്നു. 25 അബ്ശാലോം അമാസയെ സേനാനായകനാക്കി. യോവാ ബിന്‍റെ സ്ഥാനം അമാസ ഏറ്റെടുത്തു* അമാസ ഏറ്റെടുത്തു യോവാബ് അപ്പോഴും ദാവീദിനെ പിന്തുണച്ചു. ദാവീദ് അബ്ശാലോമില്‍ നിന്ന് ഓടിപ്പോവുകയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മൂന്നു സേനാനായകന്മാരിലൊരുവനായിരുന്നു യോവാബ്. . യിശ്മയേല്യ നാ യ യിത്രയുടെ പുത്രനായിരുന്നു അമാസ. യോവാ ബിന്‍ റെ അമ്മയായിരുന്ന സെരൂയയുടെ സഹോദരിയായ നഹാ ശിന്‍റെ പുത്രി അബിഗയീലായിരുന്നു അമാസയുടെ അ മ്മ. 26 അബ്ശാലോമും യിസ്രായേല്യരും അവരുടെ പാളയം ഗിലെയാദിലേക്കു മാറ്റി.
ശോബി, മാഖീര്‍, ബര്‍സില്ലായ്
27 ദാവീദ് മഹനയീമിലെത്തിയപ്പോള്‍ അമ്മോ ന്യന ഗരമായ രബ്ബാക്കാരനും നാഹാശിന്‍റെ പുത്രനു മായിരു ന്ന ശോബിയും ലോ-ദെബാര്‍കാരനായിരുന്ന അമ്മീ യേ ലിന്‍റെ പുത്രനായ മാഖീരും, ഗിലെയാദിലെ രോ ഗെതീ മില്‍ നിന്നുമുള്ള ബര്‍സില്ലായിയും ആ സ്ഥല ത്തുണ് ടായിരുന്നു. 28-29 അവര്‍ പറഞ്ഞു, “മരൂഭൂമിയിലുള്ള ജനത് തിന് ക്ഷീണവും വിശപ്പും ദാഹവും ഉണ്ടായിരി ക്കുന് നു.”അതിനാലവര്‍ ദാവീദിനും അവന്‍റെയാളുകള്‍ക്കും തിന് നാന്‍ നിരവധി സാധനങ്ങള്‍ കൊണ്ടുവന്നു. കിടക്കകളും ചരുവങ്ങളും മണ്‍കലങ്ങളും കൊണ്ടുവന്നു. ഗോതന്പ്, യവം,മാവ്,വറുത്തധാന്യം,അമരപ്പയര്‍,പരിപ്പ്,ഉണക്കവിത്തുകള്‍, തേന്‍, വെണ്ണ, ആട്,പാല്‍ക്കട്ടിഎന്നിവയും അവര്‍ കൊണ്ടുവന്നു.