സീബാ ദാവീദിനെ കണ്ടുമുട്ടുന്നു
16
ദാവീദ് ഒലീവുമലയിന്മേല്‍ കുറച്ചു ദൂരം നടന്നു. അവിടെവച്ച് മെഫീബോശെത്തിന്‍റെ ഭൃത്യന്‍ സീബാ ദാവീദിനെ കണ്ടുമുട്ടി. ജീനിയിട്ട രണ്ടു കഴു ത കള്‍ സീബയ്ക്കുണ്ടായിരുന്നു. കഴുതകളുടെ പുറത്ത് ഇരു ന്നൂറ് അപ്പക്കഷണങ്ങളും നൂറുകുല ഉണക്കമു ന്തിരി യും നൂറ് ഗ്രീഷ്മകാലപഴങ്ങളും ഒരു സഞ്ചി നിറയെ വീ ഞ്ഞുമുണ്ടായിരുന്നു. ദാവീദുരാജാവ് സീബയോടു ചോ ദിച്ചു, “എന്തനാണിതെല്ലാം?”
സീബാ മറുപടി പറഞ്ഞു, “ഈ കഴുതകള്‍ രാജകുടും ബ ത്തിനു സവാരി ചെയ്യാനുള്ളവയാണ്. അപ്പവും ഗ്രീഷ് മകാലത്തെ പഴവും ഉദ്യോഗസ്ഥന്മാര്‍ക്കു തിന്നാനാണ്. മരുഭൂമിയില്‍ വെച്ച് ക്ഷീണം ഉണ്ടാകുന്ന ഏതൊ രാള്‍ ക്കും വീഞ്ഞു കുടിക്കുകയുമാവാം.” രാജാവു ചോദി ച് ചു, “മെഫീബോശെത്ത് എവിടെയാണ്?”സീബാ രാജാവി നോടു മറുപടി പറഞ്ഞു, “മെഫീബോശെത്ത് യെരൂശ ലേ മിലാണ് തങ്ങിയിരിക്കുന്നത്. കാരണം, ‘ഇന്ന് യിസ്രാ യേലുകാര്‍ എന്‍റെ പൂര്‍വ്വികന്‍റെ രാജ്യം എനിക്കു തരും ’ എന്ന് അദ്ദേഹം കരുതുന്നു.”
രാജാവ് സീബയോടു പറഞ്ഞു, “ശരി, മെഫീബോ ശെത്തിന്‍റേതായ എല്ലാം ഞാനിപ്പോള്‍ നിനക്കു തരുന് നു.”സീബാ പറഞ്ഞു, “ഞാനങ്ങയെ നമിക്കുന്നു. എപ് പോഴും അങ്ങയെ സന്തുഷ്ടനാക്കാന്‍ എനിക്കു കഴിഞ് ഞെങ്കില്‍!”
ശിമെയി ദാവീദിനെ ശപിക്കുന്നു
ദാവീദ് ബഹൂരിമിലേക്കു വന്നു. ശെൌലിന്‍റെ കുടും ബക്കാരനായ ഒരാള്‍ ബഹൂരിമില്‍ നിന്നു വന്നു. ഗേരയു ടെ പുത്രനായ അയാളുടെ പേര് ശിമെയി എന്നായിരുന്നു. അയാള്‍ ദാവീദിനെ ശപിച്ചുകൊണ്ടാണിറങ്ങി വന്നത്. അയാള്‍ വീണ്ടും വീണ്ടും ദാവീദിനെ ശപിച്ചു കൊ ണ്ടി രുന്നു.
ശിമെയി ദാവീദിന്‍റെയും അയാളുടെ ശക്തരായ ഭടന്മാ രുടെയും നേര്‍ക്ക് കല്ലെറിയാനും തുടങ്ങി. എന്നാല്‍ ജന ങ്ങളും ദാവീദിന്‍റെ ദാസന്മാരും ദാവീദിന്‍റെ ചുറ്റും കൂടി. ശിമെയി ദാവീദിനെ ശപിച്ചു. അയാള്‍ പറഞ്ഞു, “കൊ ള്ളരുതാത്തവനേ, കൊലപാതകീ, കടന്നു പോകൂ, കടന് നുപോകൂ! യഹോവ നിന്നെ ശിക്ഷിക്കുന്നു. എന്തു കൊണ്ടെന്നാല്‍ശെൌലിന്‍റെകുടുംബത്തില്‍പ്പെട്ടചിലരെനീവധിച്ചു.ശെൌലിന്‍റെരാജസ്ഥാനംനീകവര്‍ന്നു. എന്നാല്‍ ഇപ്പോള്‍ യഹോവ സിംഹാസനം നിന്‍റെ മകനായഅബ്ശാലോമിന്നല്‍കിയിരിക്കുന്നു.നിന്‍റെനാശംഇതാവന്നിരിക്കുന്നു.കാരണംനീഒരുകൊലപാതകിയാണ്.”
സെരൂയയുടെ പുത്രനായ അബീശായി ദാവീദിനോടു പറഞ്ഞു, “എന്‍റെ യജമാനനായ രാജാവേ, ഈ ചത്ത പട്ടി എന്തിനാണ് അങ്ങയെ ശപിക്കുന്നത്? ഞാന്‍ ചെന്ന് ശി മെയിയുടെ തല കൊയ്യട്ടേ.” 10 എന്നാല്‍ രാജാവ് മറുപടി പറഞ്ഞു, “സെരൂയയുടെ പുത്രന്മാരേ, ഞാനെന്തു ചെയ് യാനാണ്. തീര്‍ച്ചയായും ശിമെയി എന്ന ശപിക്കു കയാ ണ്. എന്നാല്‍ എന്നെ ശപിക്കാന്‍ യഹോവ അവനോടു ക ല്പിച്ചിരിക്കുന്നു. യഹോവ ചെയ്യുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കു കഴിയും?”
11 ദാവീദ് അബീശായിയോടും തന്‍റെ മുഴുവന്‍ ദാസന്മാ രോടുമായി ഇത്രകൂടി പറഞ്ഞു, “നോക്കൂ എന്‍റെ ഏറ്റ വും പ്രിയപ്പെട്ട പുത്രനായ അബ്ശാലോം ഇപ് പോ ഴെന്നെവധിക്കാന്‍ശ്രമിക്കുന്നു.ബെന്യാമീന്‍ഗോത്രക്കാരനായശിമെയിക്കാണ്എന്നെകൊല്ലാന്‍കൂടുതല്‍അവകാശം. അവനെ വെറുതെ വിടുക. അവനെന്നെ നിരന്തരം ശപിച്ചുകൊള്ളട്ടെ.ദൈവംഅവനോടിങ്ങനെചെയ്യാന്‍ കല്പിച്ചു. 12 എന്‍റെ ദുരിതങ്ങള്‍ ദൈവം കണ്ടേക്കാം. ശിമെയിഇപ്പോള്‍ചൊരിയുന്നഓരോശാപത്തിനുംഎന്തെങ്കിലും നന്മ ദൈവം എനിക്കു ചിലപ്പോള്‍ തന്നേ ക്കാം.”
13 അതിനാല്‍ ദാവീദും സംഘവും വഴിയിലൂടെ യാത്ര തു ടര്‍ന്നു.എന്നാല്‍ശിമെയിദാവീദിനെപിന്തുടര്‍ന്നുകൊണ്ടിരുന്നു.മലയോരംപറ്റിപാതയുടെമറുവശത്തുകൂടിയായിരുന്നുശിമെയിനടന്നത്.തന്‍റെവഴിയിലുടനീളംശിമെയിദാവീദിനെശപിച്ചുകൊണ്ടേയിരുന്നു.ശിമെയിദാവീദിന്‍റെനേര്‍ക്ക്കല്ലുംചെളിയുംഎറിഞ്ഞുകൊണ്ടുമിരുന്നു.
14 ദാവീദുരാജാവും അദ്ദേഹത്തിന്‍റെ മുഴുവനാളുകളും ബാഹൂരിമിലെത്തി. രാജാവും പരിവാരങ്ങളും നന്നേ ക് ഷീണിച്ചിരുന്നു. അവര്‍ ബാഹൂരിമില്‍ വിശ്രമിച്ചു. 15 അബ്ശാലോമും അഹീഥോഫേലും മുഴുവന്‍ യിസ് രാ യേലുകാരും യെരൂശലേമിലെത്തി. 16 ദാവീദിന്‍റെ സുഹൃ ത്തുംഅര്‍ക്കീയനുമായഹൂശായിഅബ്ശാലോമിന്‍റെയടുത്തെത്തി. ഹൂശായി അബ്ശാലോമിനോടുപറഞ്ഞു,രാജാവ് നീണാള്‍ വാഴട്ടെ! രാജാവ് നീണാള്‍ വാഴട്ടെ!” 17 അബ്ശാലോം മറുപടി പറഞ്ഞു, “അങ്ങെന്താണ് അങ് ങയുടെ സുഹൃത്തായ ദാവീദിനോട് വിശ്വാസം പുലര്‍ത് താത്തത്? അങ്ങെന്താണ് അവനോടൊപ്പം യെരൂശലേം വിടാതിരുന്നത്?”
18 ഹൂശായി പറഞ്ഞു, “യഹോവ തെരഞ് ഞെടുക്കു ന്നവനോടൊപ്പമാണു ഞാന്‍. ഈ ജനതയും യിസ്രായേ ലുകാരും നിന്നെ തെരഞ്ഞെടുത്തു. ഞാന്‍ നിന്നോ ടൊ പ്പമായിരിക്കും. 19 മുന്പ് നിന്‍റെ പിതാവിനെ സേവിച് ചു. ഇനിഞാന്‍ദാവീദിന്‍റെപുത്രനെസേവിക്കണം.നിന്നെ ഞാന്‍ സേവിക്കും.”
അബ്ശാലോം അഹീഥോഫെലിന്‍റെ ഉപദേശം തേടുന്നു
20 അബ്ശാലോം അഹീഥോഫെലിനോടു പറഞ്ഞു, “ ഞങ്ങളെന്താണു ചെയ്യേണ്ടതെന്നു ഞങ്ങളോടു പറ ഞ്ഞാലും.”
21 അഹീഥോഫെല്‍ അബ്ശാലോമിനോടു പറഞ്ഞു, “ഭ വനപരിപാലനത്തിനായി അങ്ങയുടെ പിതാവ് തന്‍റെ പ ത്നിമാരില്‍ ചിലരെ ഇവിടെ നിര്‍ത്തിയിട്ടുണ്ട്. പോയി അവരുമായി ശയിക്കുക. അപ്പോള്‍ അങ്ങയുടെ പിതാവ് അങ്ങയെ വെറുക്കുന്നുവെന്ന് മുഴുവന്‍ യിസ്രാ യേലു കാരുംഅറിയും.അപ്പോള്‍എല്ലാവരുംഅങ്ങയ്ക്കുപിന്തുണ തരാന്‍ കൂടുതല്‍ ഉത്സാഹിതരാവുകയും ചെയ്യും.”
22 അനന്തരം അവര്‍ വസതിയുടെ മട്ടുപ്പാവില്‍ അബ് ശാലോമിനുവേണ്ടി കൂടാരമൊരുക്കി. അബ്ശാലോം തന്‍ റെ പിതൃപത്നിമാരെ പ്രാപിച്ചു. യിസ്രായേലുകാര്‍ മുഴുവനും ഇതു കണ്ടു. 23 ആ സമയത്ത് അഹീഥോ ഫെലി ന്‍റെ ഉപദേശം ദാവീദിനെയും അബ്ശാലോമിനെയും സം ബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു. മനുഷ് യന് ദൈവവചനംപോലെ പ്രധാനമായിരുന്നു ആ ഉപദേ ശം.