ദാവീദിന്‍റെയാളുകളെ ഹാനൂന്‍ അപമാനിക്കുന്നു
10
1 അമ്മോന്യരുടെ രാജാവായ നാഹാശ് പിന്നീട് അ ന്തരിച്ചു. അയാള്‍ക്കുശേഷം പുത്രന്‍ ഹാനൂന്‍ രാ ജാവായി.
2 ദാവീദു പറഞ്ഞു, “നാഹാശ് എന്നോടു ദയ കാട് ടിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ പുത്രന്‍ ഹാനൂ നോടും ഞാന്‍ ദയ കാട്ടണം.”അതിനാല്‍ ദാവീദ് ഹാനൂനെ അയാളുടെ അപ്പന്‍റെ മരണത്തില്‍ സമാധാനി പ്പിക്കാ ന്‍ തന്‍റെ ഉദ്യോഗസ്ഥന്മാരെ അയച്ചു. അങ്ങനെ ദാവീ ദിന്‍റെ ഉദ്യോഗസ്ഥന്മാര്‍ അമ്മോന്യരുടെ ദേശത്തേക്കു പോയി.
3 എന്നാല്‍ അമ്മോന്യ ഉദ്യോഗസ്ഥന്മാര്‍ തങ്ങളുടെ യജമാനനായ ഹാനൂനോടു പറഞ്ഞു, “അങ്ങയെ ആശ്വ സിപ്പിക്കുക വഴി അങ്ങയുടെ പിതാവിനെ ആദരി ക് കാനാണ് ദാവീദ് തന്‍റെ ഉദ്യോഗസ്ഥന്മാരെ അയ ച്ച തെ ന്ന് അങ്ങ് കരുതുന്നുണ്ടോ? അല്ല! അങ്ങയുടെ നഗര ത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ രഹസ്യമായി പഠിച്ച റി യാനാണവരെ ദാവീദ് അയച്ചിരിക്കുന്നത്. അങ്ങയ് ക് കെതിരെ യുദ്ധം ആസൂത്രണം ചെയ്യുകയാണവര്‍.”
4 അതിനാല്‍ ഹാനൂന്‍, ദാവീദിന്‍റെ ഉദ്യോഗസ്ഥന്മാരെ പിടികൂടി അവരുടെ താടി പകുതി വടിച്ചു കളഞ്ഞു. അ രയ്ക്കവച്ച് അവരുടെ വസ്ത്രങ്ങള്‍ മുറിച്ചുകളഞ്ഞു. എന്നിട്ടദ്ദേഹം അവരെ വിട്ടയച്ചു.
5 ഇക്കാര്യം ആളുക ള്‍ പറഞ്ഞറിഞ്ഞ് ദാവീദ് തന്‍റെ ഉദ്യോഗസ്ഥന്മാരെ കാ ണാന്‍ദൂതന്മാരെഅയച്ചു.അവര്‍വളരെയധികംനാണംകെട്ടതിനാലാണ് ദാവീദ് അങ്ങനെ ചെയ്തത്. ദാവീദു രാജാവു പറഞ്ഞു, “നിങ്ങളുടെ താടിരോമം വീണ്ടും വളരുംവരെ യെരീഹോയില്‍കാത്തുനില്‍ക്കുക.അനന്തരംയെരൂശലേമിലേക്കു മടങ്ങിവരുക.”
അമ്മോന്യര്‍ക്കെതിരെ യുദ്ധം
6 തങ്ങള്‍ ദാവീദിന്‍റെ ശത്രുക്കളായതായി അമ്മോന്യര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ ബേത്ത്-രെഹോ ബി ല്‍നിന്നും സോബയില്‍ നിന്നും അരാമ്യരെ വാടക യ്ക് കെടുത്തു. അരാമ്യന്‍ കാലാള്‍പടയില്‍ 20000 പേരുണ്ടാ യിരുന്നു.മാഖയിലെരാജാവിനെആയിരംപോരോടൊപ്പവും 12,000 തോബുകാരെയും അമ്മോന്യര്‍ വാടകയ് ക്കെ ടുത്തു.
7 ദാവീദ് ഇതേപ്പറ്റി കേട്ടു. അതിനാല്‍ അദ്ദേഹം യോവാബിനെയും ശക്തമായ സൈന്യത്തെയും അയ ച് ചു.
8 അമ്മോന്യര്‍ യുദ്ധസന്നദ്ധരായി ഇറങ്ങി വന്നു. അവര്‍നഗരവാതില്‍ക്കല്‍നിന്നു.സോബാ,രെഹോബ്എന്നിവിടങ്ങളില്‍നിന്നുള്ള അരാമ്യഭടന്മാരും തോബ്,മാഖാ എന്നിവിടങ്ങളിലെഭടന്മാരുംനഗരത്തിനുപുറത്തുകളത്തിലുണ്ടായിരുന്നു.
9 തനിക്കു മുന്പിലും പിന്പിലുമായി ശത്രുക്കള്‍ നി ലയുറപ്പിച്ചിരിക്കുന്നതായി യോവാബ് മനസ് സിലാ ക്കി. അതിനാലയാള്‍ യിസ്രായേല്‍ഭടന്മാരില്‍ മികച്ച ചി ലരെ തെരഞ്ഞെടുക്കുകയും അരാമ്യര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഇവരെ നിരത്തുകയും ചെയ്തു.
10 മറ്റുള്ളവരെ യോവാബ് തന്‍റെ സഹോദരനായ അബീശാ യിയോ ടൊ പ്പം അമ്മോന്യര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നിയോ ഗിച്ചു.
11 യോവാബ്, അബീശായിയോടു പറഞ്ഞു, “എ നിക്ക് അരാമ്യരെ നേരിടാനാകാതെ വന്നാല്‍ നീയെന്നെ സഹായിക്കണം. അമ്മോന്യര്‍ നിനക്കു ശക്തരാണെന്നു വന്നാല്‍ ഞാന്‍ നിന്നെ സഹായിക്കാന്‍ വരാം.
12 ശക്തരാ യിരിക്കുക.നമുക്ക്നമ്മുടെജനതയ്ക്കുംനമ്മുടെയഹോവയുടെ നഗരങ്ങള്‍ക്കുംവേണ്ടി പോരാടാം.ശരിയെന്ന്താന്‍ നിശ്ചയിക്കുന്നത് യഹോവ നടപ്പാക്കട്ടെ.”
13 അനന്തരം യോവാബും സൈന്യവും അരാമ്യരെ ആ ക്രമിച്ചു.അരാമ്യര്‍യോവാബില്‍നിന്നുംഭടന്മാരില്‍നിന്നും ഓടിപ്പോയി.
14 അരാമ്യര്‍ ഓടിപ്പോകുന്നതു ക ണ്ടഅമ്മോന്യരുംഅബീശായിയുടെമുന്പില്‍നിന്നുംതങ്ങളുടെനഗരത്തിലേക്കുഓടിപ്പോയി.അതിനാല്‍യോവാബ്അമ്മോന്യരുമായുള്ളയുദ്ധത്തില്‍നിന്നുംയെരൂശലേമിലേക്കു മടങ്ങിയെത്തി.
വീണ്ടും യുദ്ധത്തിന് അരാമ്യര്‍ നിശ്ചയിക്കുന്നു
15 യിസ്രായേലുകാര്‍ തങ്ങളെ തോല്പിച്ചതായി അ രാമ്യര്‍ക്കു ബോധ്യമായി. അതിനാല്‍ അവര്‍ ഒരു വലിയ സൈന്യമായി സംഘടിച്ചു.
16 ഹദദേസെര്‍, യൂഫ്രട്ടീ സ് നദിയുടെ മറുകരയിലുള്ള അരാമ്യരെ കൊണ്ടുവരാന്‍ ദൂത ന്മാരെ അയച്ചു. ആ അരാമ്യര്‍ ഹേലാമിലേക്കു വന്നു. ഹദദേസെരിന്‍റെ സേനാനായകനായ ശോബാക്ക് ആയിരു ന്നു അവരുടെ നേതാവ്.
17 ഇതേപ്പറ്റി അറിഞ്ഞു. അതി നാലദ്ദേഹം എല്ലാ യിസ്രായേലുകാരെയും സംഘടി പ് പിച്ചു. അവര്‍ യോര്‍ദ്ദാന്‍നദി കടന്ന് ഹേലാമിലേക്കു പോയി.
അവിടെ യുദ്ധസന്നദ്ധരായിരുന്ന അരാമ്യര്‍ ദാവീ ദി ന്‍റെ സേനയെ ആക്രമിച്ചു.
18 എന്നാല്‍ ദാവീദ് അരാ മ്യ രെ തോല്പിക്കുകയും അരാമ്യര്‍ യിസ്രാ യേലുകാ രില്‍ നിന്നും ഓടിപ്പോകുകയും ചെയ്തു. എഴുന്നൂറു ഭടന് മാ രെയും നാല്പതിനായിരം തേരാളികളെയും ദാവീദ് വധി ച് ചു. അരാമ്യസേനാനായകനായ ശോബാക്കിനെയുംദാവീദ് വധിച്ചു.
19 യിസ്രായേലുകാര്‍ തങ്ങളെ തോല്പി ച്ച തായി ഹദദേസെരിനെ സേവിച്ച രാജാക്കന്മാര്‍ക്കു മന സ്സിലായി. അതിനാല്‍ അവര്‍ യിസ്രായേലുമായി സമാ ധാനം സ്ഥാപിച്ച് അവരെ സേവിച്ചു. അമ്മോന്യരെ വീണ്ടും സഹായിക്കാന്‍ അരാമ്യര്‍ ഭയന്നു.