ഫെലിസ്ത്യര്‍ യുദ്ധത്തിനൊരുങ്ങുന്നു
28
1 പിന്നീട് ഫെലിസ്ത്യര്‍ യിസ്രായേലു കാര്‍ ക് കെ തിരെ സൈന്യത്തെ സംഘടിപ്പിച്ചു. ആഖീശ് ദാവീദിനോടു പറഞ്ഞു, “യിസ്രായേലിനെതിരെയുള്ള യു ദ്ധത്തില്‍ നീയും നിന്‍റെയാളുകളും എന്നോടൊപ്പം വര ണം. മനസ്സിലായില്ലേ?”
2 ദാവീദ്, മറുപടി പറഞ്ഞു, “തീര്‍ച്ചയായും! അപ്പോ ള്‍ എനിക്കെന്തു ചെയ്യാനാകുമെന്നു അങ്ങയ്ക്കു നേ രിട്ടു കാണാം!”
ആഖീശു പറഞ്ഞു, “കൊള്ളാം. ഞാന്‍ നിന്നെ എന്‍റെ അംഗരക്ഷകനാക്കും. നീ എക്കാലവും എന്നെ സംര ക് ഷിക്കണം.”
ശെൌലും ഏന്‍ദോരിലെ സ്ത്രീയും
3 ശമൂവേല്‍ മരിച്ചു. ശമൂവേലിന്‍റെ മരണത്തില്‍ യി സ്രായേലുകാരെല്ലാം ദുഃഖിച്ചു. അവര്‍ ശമൂവേലിനെ അവന്‍റെ സ്വന്തം സ്ഥലമായ രാമയില്‍ സംസ്കരിച്ചു. മുന്പ് ശെൌല്‍ വെളിച്ചപ്പാടന്മാരെയും ഭാവി പറയു ന്നവരെയും യിസ്രായേലില്‍നിന്നും തുരത്തിയിരുന്നു.
4 ഫെലിസ്ത്യര്‍ യുദ്ധത്തിനൊരുങ്ങി. അവര്‍ ശൂനേ മിലെത്തി അവിടെ പാളയമടിച്ചു. ശെൌല്‍ യിസ്രാ യേ ലുകാരെ മുഴുവന്‍ സംഘടിപ്പിക്കുകയും ഗില്‍ ബോ വ യില്‍ പാളയമടിക്കുകയും ചെയ്തു.
5 ഫെ ലിസ്ത് യസേന യെ കണ്ട ശെൌല്‍ വല്ലാതെ ഭയന്നു. അവന്‍റെ ഹൃദയം പേടികൊണ്ടു തുടിച്ചു.
6 ശെൌല്‍ യഹോവയോടു പ്രാ ര്‍ത്ഥിച്ചുവെങ്കിലും അവന്‍റെ പ്രാര്‍ത്ഥനയ്ക്കു ദൈ വം മറുപടിയൊന്നും നല്‍കിയില്ല. ദൈവം ശെൌ ലി നോടു സ്വപ്നത്തില്‍ സംസാരിച്ചുമില്ല. അവനൊരു മറുപടി നല്‍കാന്‍ ഊറീമും ഉപയോഗിച്ചില്ല. ശെൌ ലി നോടു സംസാരിക്കാന്‍ ദൈവം പ്രവാചകന്മാരെയും ഉപ യോഗിച്ചില്ല.
7 അവസാനം ശെൌല്‍ തന്‍റെ ഉദ്യോ ഗ സ്ഥന്മാരോടു പറഞ്ഞു, “എനിക്കു ഒരു വെളിച്ച പ്പാ ടത്തിയെ കണ്ടുപിടിച്ചു തരിക. ഈ യുദ്ധത്തിന്‍റെ ഫ ലമെന്തായിരിക്കുമെന്ന് എനിക്കു അവളോടു ചോ ദിച് ചറിയാമല്ലോ.”
അവന്‍റെ ഉദ്യോഗസ്ഥന്മാര്‍ മറുപടി പറഞ്ഞു, “ഏന്‍ ദോരില്‍ ഒരു വെളിച്ചപ്പാടത്തിയുണ്ട്.”
8 തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ ശെൌല്‍ വ് യത്യസ്തവസ്ത്രങ്ങള്‍ധരിച്ചു.ആരാത്രിയില്‍ശെൌലും അവന്‍റെ രണ്ട് ആളുകളും ആ സ്ത്രീയെകാണാന്‍പോയി. ശെൌല്‍അവളോടുപറഞ്ഞു,ഭാവിയിലെന്താണുസംഭവിക്കുകഎന്നുപറയുന്നതിന്മരിച്ചഒരാളുടെആത്മാവിനെ നീകൊണ്ടുവരണം.ഞാന്‍നിര്‍ദ്ദേശിക്കുന്നവന്‍റെആത്മാവിനെ നീ വരുത്തുണം.”
9 എന്നാല്‍ അവള്‍ ശെൌലിനോടു പറഞ്ഞു,ശെൌല്‍ചെയ്തതെന്താണെന്നുനിനക്കറിയില്ലേ!യിസ്രായേലില്‍ നിന്നുംഅവനെല് ലാവെളി ച്ച പ് പാടന്മാരെയും ഭാവി പറയുന്നവരെയും പുറത്താക്കി. നീ എന്നെ ചതിച്ചു കൊല്ലാനാണു ശ്രമിക്കുന്നത്.”
10 ശെൌല്‍ യഹോവയുടെ നാമത്തില്‍ ആ സ്ത്രീയ്ക്ക് ഒരു വാഗ്ദാനം ചെയ്തു. അവന്‍ പറഞ്ഞു, “യഹോവ ജീ വിച്ചിരിക്കുന്നതു പോലെ സത്യമായും അങ്ങനെ ചെയ്യുന്നതു കൊണ്ട് നീ ശിക് ഷിക്ക പ്പെടു കയില് ല.”
11 അവള്‍ ചോദിച്ചു, “ആരെയാണു ഞാന്‍ നിനക്കു വേണ്ടി കൊണ്ടുവരേണ്ടത്?”ശെൌല്‍ പറഞ്ഞു, “ശ മൂ വേലിനെ കൊണ്ടുവരിക.”
12 അങ്ങനെ സംഭവിക്കുകയും ചെയ്തു! ശമൂവേലിനെ കണ്ട് അവള്‍ നിലവിളിച്ചു. അവ ള്‍ ശെൌലിനോടു പറഞ്ഞു, “നീയെന്നെ വഞ്ചി ച് ചി രിക്കുന്നു! നീ ശെൌലാണ്.”
13 രാജാവ് സ്ത്രീയോടു പറ ഞ് ഞു, “ഭയപ്പെടരുത്! നീയെന്താണു കാണുന്നത്?”
അവള്‍ പറഞ്ഞു, “നിലത്തുനിന്ന് ഒരാത്മാവ് ഉയര്‍ ന് നു വരുന്നതു ഞാന്‍ കാണുന്നു.”
14 ശെൌല്‍ ചോദിച്ചു, “അവന്‍ എന്തുപോലെയാണിരിക്കുന്നത്?”അവള്‍ മറുപടി പറഞ്ഞു, “ഒരു വിശേഷ നീളന്‍ കുപ്പായ മണി ഞ്ഞ വയസ്സനെപ്പോലെ.”അനന്തരം അത് ശമൂ വേ ലായിരുന്നുവെന്ന് ശെൌലിനു മനസ്സിലായി. ശെൌ ല്‍ നമസ്കരിച്ചു. അവന്‍റെ മുഖം നിലത്തു സ്പ ര്‍ശി ച് ചു.
15 ശമൂവേല്‍ ശെൌലിനോടു ചോദിച്ചു, “നീ യെന് തിനാണെന്നെ കഷ്ടപ്പെടുത്തിയത്? നീയെന്തിനാണ് എന്നെ വിളിച്ചുവരുത്തിയത്?”
ശെൌല്‍ മറുപടി പറഞ്ഞു, “ഞാനാകെ കുഴപ്പ ത്തി ലാണ്! ഫെലിസ്ത്യര്‍ എനിക്കെതിരെ യുദ്ധത്തിനു വന് നിരിക്കുന്നു. ദൈവം എന്നെ കൈവെടിയുകയും ചെ യ് തിരിക്കുന്നു. ദൈവം ഇനിയെന്നോടു മറുപടി പറ യി ല് ല. എന്നോട് മറുപടി പറയാന്‍ അവന്‍ പ്രവാ ചകന്മാ രെ യോ സ്വപ്നങ്ങളെയോ ഉപയോഗിക്കുന്നുമില്ല. അ തിനാലാണ് ഞാന്‍ അങ്ങയെ വിളിച്ചത്. എന്തു ചെയ് യ ണമെന്ന് അങ്ങ് എന്നെ ഉപദേശിക്കണം!”
16 ശമൂവേല്‍ പറഞ്ഞു, “യഹോവ നിന്നെ കൈവിട്ടു. ദാവീദാകട്ടെ നിന്‍റെ അയല്‍ക്കാരനോടൊപ്പവുമാണ്. അതുകൊണ്ട് നീയെന്തിനാണെന്നെ ബുദ്ധി മുട്ടിക് കു ന്നത്?
17 തന്‍റെ താല്പര്യങ്ങള്‍ നിന്നോടു പറയാന്‍ യ ഹോവ എന്നെ ഉപയോഗിച്ചിട്ടുണ്ട്. യഹോവ ചെയ് യുമെന്നു പറഞ്ഞതു പോലെ ചെയ്യുകയാണിപ്പോള്‍. യഹോവ നിന്നില്‍നിന്നും രാജ്യം വലിക്കുകയാണ്. രാ ജ്യം നിന്‍റെ അയല്‍ക്കാരില്‍ ഒരുവന് യഹോവ നല്‍കാന്‍ പോവുകയാണ്. ദാവീദാണ് ആ അയല്‍ക്കാരന്‍.
18 നീ യ ഹോവയെ അനുസരിച്ചില്ല. നീ അമാലേക്യരെ നശി പ്പിക്കുകയോ അവരോടു യഹോവ എത്രമാത്രം കോ പിച്ചിട്ടുണ്ടെന്ന് അവരെ ബോ ദ്ധ്യ പ്പെടു ത്തു ക യോ ചെയ്തില്ല. അതുകൊണ്ടാണ് യഹോവയിന്ന് നി ന്നോടിങ്ങനെ ചെയ്യുന്നത്.
19 ഇന്ന് യിസ് രായേ ല്‍സേ നയേയും നിന്നെയും തോല്പിക്കാന്‍ യഹോവ ഫെലി സ്ത്യരെ അനുവദിക്കും. നാളെ നീയും നിന്‍റെ പുത്ര ന്മാ രും ഇവിടെ എന്നോടൊപ്പമാകും!”
20 ശെൌല്‍ വേഗത്തില്‍ തറയില്‍ വീഴുകയും അവിടെ കിടക്കുകയും ചെയ്തു. ശമൂവേല്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് ശെൌല്‍ വളരെ ഭയന്നിരുന്നു. ആ രാത്രിയും പകലും ഒന്നും കഴിക്കാത്തതുകൊണ്ട് ശെൌല്‍ വളരെ ക്ഷീണിതനായിരുന്നു.
21 ആ സ്ത്രീ ശെൌലിന്‍റെയടുത്തു വന്നു. ശെൌല്‍ യ ഥാര്‍ത്ഥത്തില്‍ ഭയന്നിരുന്നുവെന്ന് അവള്‍ മന സ് സി ലാക്കി. അവള്‍ പറഞ്ഞു, “നോക്കൂ, ഞാന്‍ അങ്ങയുടെ ഭൃത്യ. ഞാന്‍ അങ്ങയെ അനുസരിച്ചു. എന്‍റെ ജീവന്‍ പണയം വച്ചും അങ്ങ് ആവശ്യപ്പെട്ടതു ഞാന്‍ ചെ യ്തു.
22 ഇനി ദയവായി ഞാന്‍ പറയുന്നതു കേട്ടാലും. ഞാ ന്‍ അങ്ങയ്ക്കു കുറച്ച് ആഹാരം നല്‍കട്ടെ. അങ്ങ് അതു തിന്നണം. അപ്പോള്‍ അങ്ങയുടെ വഴിക്കു നീങ്ങാന്‍ അങ്ങയ്ക്കു മതിയായ ശക്തി ലഭിക്കും.”
23 എന്നാല്‍ ശെൌല്‍ അതു നിരസിച്ചു. അവന്‍ പറ ഞ് ഞു, “ഞാന്‍ ഭക്ഷിക്കില്ല.”ശെൌലിന്‍റെ ഉദ് യോ ഗസ് ഥന്മാര്‍ അവളോടു ചേര്‍ന്ന് ആഹാരം കഴിക്കാന്‍ അവനെ നിര്‍ബന്ധിച്ചു. ഒടുവില്‍ ശെൌല്‍ അവര്‍ പറഞ്ഞതു കേട്ടു. അവന്‍ നിലത്തുനിന്നും എഴുന്നേറ്റ് കട്ടി ലി ലി രുന്നു.
24 ആ സ്ത്രീയുടെ വീട്ടില്‍ ഒരു കൊഴുത്ത കാള ക് കുട്ടിയെ കൊന്നു. അവള്‍ കുറച്ചു മാവെടുത്തു കൈ യി ല്‍ വെച്ച് പരത്തി. എന്നിട്ടവള്‍ പുളിമാവു ചേര്‍ക് കാ ത് ത അപ്പമുണ്ടാക്കി.
25 അവള്‍ ഭക്ഷണം ശെൌലിന്‍റെയും ഉദ്യോഗസ്ഥന്മാരുടെയും മുന്പില്‍ വയ്ക്കുകയും ചെ യ് തു. ശെൌലും അവന്‍റെ ഉദ്യോഗസ്ഥന്മാരും ഭക്ഷിച്ചു. ആ രാത്രിയില്‍ത്തന്നെ അവരെഴുന്നേറ്റ് അവിടം വി ടുക യും ചെയ്തു.