ദാവീദ് ഫെലിസ്ത്യരോടൊപ്പം താമസിക്കുന്നു
27
1 ദാവീദ് സ്വയം കരുതി, “ശെൌല്‍ എന്നെ എന് നെ ങ്കിലും പിടിക്കും. ഫെലിസ്ത്യരുടെ നാട്ടി ലേ ക്കു രക്ഷപ്പെടുകയാണ് എനിക്കു ചെയ്യാന്‍ കഴിയു ന് ന ഏറ്റവും നല്ല മാര്‍ഗ്ഗം. അപ്പോള്‍ യിസ്രായേലില്‍ എന്നെ തിരയുന്നത് ശെൌല്‍ അവസാനിപ്പിക്കും. അ ങ്ങനെ എനിക്കു ശെൌലില്‍നിന്നും രക്ഷപ്പെടാം.”
2 അതിനാല്‍ ദാവീദും അവന്‍റെ കൂട്ടരായ അറുനൂ റു പേ രും യിസ്രായേല്‍ വിട്ടു. മാവോക്കിന്‍റെ പുത്രനായ ആ ഖീശിന്‍റെ അടുത്തേക്കാണവര്‍ പോയത്. ഗത്തിലെ രാ ജാവായിരുന്നു ആഖീശ്.
3 ദാവീദും അവന്‍റെ കൂട്ടാളികളും അവരുടെ കുടുംബവും ഗത്തില്‍ ആഖീ ശിനോ ടൊ പ്പമു ണ്ടായിരുന്നു. അഹീനോവാം എന്ന യിസ്രാ യേലു കാരി യും അബീഗയില്‍ എന്ന കര്‍മ്മേലുകാരിയുമായിരുന്നു അവര്‍. നാബാലിന്‍റെ വിധവയായിരുന്നു അബീഗയില്‍.
4 ദാവീദ്, ഗത്തിലേക്കു ഓടിപ്പോയകാര്യം ജനങ്ങള്‍ ശെൌലിനെ അറിയിച്ചു. അതിനാല്‍ ശെൌല്‍ അവനെ തിരയുന്നതവസാനിപ്പിച്ചു.
5 ദാവീദ് ആഖീശിനോടു പറഞ്ഞു, “അങ്ങയ്ക്ക് എന് നോടു ദയയുണ്ടെങ്കില്‍ നാട്ടിന്‍പുറത്ത് എനി ക്കൊ രി ടം തരിക. ഞാന്‍ അങ്ങയുടെ ദാസന്‍ മാത്രം. അങ്ങ യു ടെ ഈ രാജകീയ നഗരത്തിലല്ല; അവിടെ ഞാന്‍ ജീവി ച് ചോളാം.”
6 അന്ന് ആഖീശ്, ദാവീദിന് സിക്ളാഗ് നഗരം നല്‍കി. എ ക്കാലവും യെഹൂദാരാജാക്കന്മാരുടേതായിരുന്നു സി ക് ളാഗ്.
7 ദാവീദ് അവിടെ ഫെലിസ്ത്യര്‍ക്കിടയില്‍ ഒരു വര്‍ഷ വും നാലു മാസവും വസിച്ചു.
ദാവീദ് ആഖീശ്രാജാവിനെ ചതിക്കുന്നു
8 ദാവീദും അവന്‍റെ ആളുകളും ഈജിപ്തിലേക്കുള്ള വഴി യില്‍ ശൂരിനടുത്തുള്ള തെലോം മുതലുള്ള പ്രദേശത്തു വ സിച്ചിരുന്ന അമാലേക്യരോടും ഗെശൂര്യരോടും ഗി സ് രീയരോടും ഏറ്റുമുട്ടാന്‍ പോയി. ദാവീദിന്‍റെയാള്‍ക്കാര്‍ അവരെ തോല്പിക്കുകയും അവരുടെ സ്വത്ത് ഏറ് റെടു ക്കുകയും ചെയ്തു. ദാവീദ് ആ പ്രദേശത്തുള്ളവരെ തോ ല് പിച്ചു. ദാവീദ് അവരുടെ മുഴുവന്‍ ആടുകള്‍, കാലികള്‍, കഴു തകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം എടു ത്ത് അവ ആഖീശിലേക്കു തിരികെ കൊണ്ടു വന്നു. ദാ വീദ് അവരെയൊന്നും കൊല്ലാതെ വിട്ടില്ല.
9 ഇത് ദാവീദ് പലവട്ടം ചെയ്തു. ഓരോ തവണയും എ വിടെയാണു യുദ്ധത്തിനു പോയി ഈ സാധനങ്ങള്‍ കൊ ണ്ടുവരുന്നതെന്ന് ആഖീശ് അവനോടു ചോദി ച്ചിരു ന്നു. “യെഹൂദയുടെ തെക്കന്‍പ്രദേശവുമായാണ് ഞാന്‍ യു ദ്ധം ചെയ്തത്”അല്ലെങ്കില്‍ “യെരഹ്മേലിന്‍റെ തെ ക്ക ന്‍പ്രദേശങ്ങളുമായാണ് ഞാന്‍ യുദ്ധം ചെയ്തത്”എന്നും “കെനിസ്യരുടെ തെക്കന്‍പ്രദേശങ്ങളുമായാണ് ഞാന്‍ യു ദ്ധം ചെയ്തത്”എന്നും ദാവീദു പറഞ്ഞിരുന്നു.
10-11 ഗ ത് തിലേക്കു ഒരു സ്ത്രീയേയോ പുരുഷനേയോ ദാ വീദ് ജീ വനോടെ കൊണ്ടുവന്നിരുന്നില്ല. ദാവീദ് കരു തി, “നമ് മള്‍ ആരെയെങ്കിലും കൊല്ലാതെ വിട്ടാല്‍ ഞാ നെന്താ ണ് യഥാര്‍ത്ഥത്തില്‍ ചെയ്തതെന്ന് അയാള്‍ ആ ഖീശിനോ ടു പറയും!”
ഫെലിസ്ത്യയില്‍ജീവിച്ചിരുന്നകാലമത്രയുംദാവീദ് ഇങ്ങനെ ചെയ്തിരുന്നു.
12 ആഖീശ് ദാവീദിനെ വിശ്വ സിക്കാന്‍ തുടങ്ങി. ആഖീശ് സ്വയം പറഞ്ഞു, “ഇപ് പോള്‍ദാവീദിന്‍റെസ്വന്തക്കാര്‍അവനെവെറുക്കുന്നു. യിസ്രായേലുകാര്‍ ദാവീദിനെ വളരെ വെറുക്കുന്നു. ഇനി ദാവീദ് എക്കാലവും എന്നെ സേവിക്കും.”