ദാവീദ് ശെൌലിനെ നാണം കെടുത്തുന്നു
24
ശെൌല്‍ ഫെലിസ്ത്യരെ ഓടിക്കു കയാ യിരു ന്ന പ്പോള്‍ ജനങ്ങള്‍ ശെൌലിനോടു പറഞ്ഞു, “ഏ ന്‍ഗെദിക്കടുത്തുള്ള ഒരു മരുഭൂമിയില്‍ ദാവീദുണ്ട്.”
അതിനാല്‍ ശെൌല്‍ യിസ്രായേലില്‍നിന്നും മൂവാ യി രം പേരെ തെരഞ്ഞെടുത്തു. അവരെയും കൂട്ടി ശെൌല്‍ ദാവീദിനെയും സംഘത്തെയും തെരയാന്‍ തുടങ്ങി. അവര്‍ കാട്ടാട്ടിന്‍പാറയ്ക്കടുത്ത് അന്വേഷിച്ചു. പാതയോടു ചേര്‍ന്നുള്ളആട്ടിന്‍കൂട്ടിലേക്കുശെൌല്‍പ്രവേശിച്ചു. അവിടെ അടുത്ത് ഒരു ഗുഹ ഉണ്ടായിരുന്നു. ശെൌല്‍ വി സര്‍ജ്ജനത്തിനായി ആ ഗുഹയ്ക്കുള്ളിലേക്കു കയറി. ഗു ഹയുടെ ഏറ്റവും പിന്നിലായി ദാവീദും അവന്‍റെ ആളു കളും ഒളിച്ചിരിപ്പുണ്ടായിരുന്നു. കൂടെയുള്ളവര്‍ ദാവീ ദിനോടു പറഞ്ഞു, “യഹോവ പറഞ്ഞ ദിവസം ഇന് നാ ണ്! യഹോവ നിന്നോടു പറഞ്ഞു, ‘നിന്‍റെ ശത് രു ക്ക ളെ ഞാന്‍ നിന്നെ ഏല്പിക്കും. അപ്പോള്‍ നിനക്കു നി ന്‍റെ ശത്രുവിനോട് ഇഷ്ടമുള്ളതു ചെയ്യാം.’”
അനന്തരം ദാവീദ് ഇഴഞ്ഞ് ശെൌലിനോടു കൂടുതല്‍ അടുത്തു. ശെൌലിന്‍റെ കുപ്പായത്തിന്‍റെ മൂല ദാവീദ് മുറിച്ചു. ശെൌല്‍ ദാവീദിനെ കണ്ടില്ല. പിന്നീട് ദാ വീദിന് അങ്ങനെ ചെയ്തതില്‍ ദു:ഖം തോന്നി. ദാവീദ് ത ന്‍റെ ആളുകളോടു പറഞ്ഞു, “ശെൌലിനെതിരെ അങ് ങ നെ എന്തെങ്കിലും ചെയ്യുന്നതില്‍നിന്നും യഹോവ എന്നെ തടഞ്ഞെങ്കില്‍! ശെൌല്‍ യഹോവയുടെ തിരഞ് ഞെടുക്കപ്പെട്ട രാജാവാണ്. ഞാന്‍ ശെൌലിനെ ഒന്നും ചെയ്യാന്‍ പാടില്ല. അദ്ദേഹം യഹോവയുടെ തെരഞ് ഞെടുക്കപ്പെട്ട രാജാവാണ്.” തന്‍റെ ആളുകളെ തടയാ നാണ് ദാവീദ് ഇങ്ങനെ പറഞ്ഞത്. ശെൌലിനെ ഉപദ്രവി ക്കാന്‍ ദാവീദ് അവരെ അനുവദിച്ചില്ല.
ശെൌല്‍ ഗുഹയില്‍നിന്നിറങ്ങി തന്‍റെ വഴിയേ പോ യി. ദാവീദ് ഗുഹയില്‍നിന്നും പുറത്തു വന്നു. ദാവീദ് ശെൌലിനെ വിളിച്ചു, “എന്‍റെ യജമാനനായ രാജാവേ!”ശെൌല്‍ പുറകോട്ടു തിരിഞ്ഞുനോക്കി. ദാവീദ് തന്‍റെ മുഖം കുനിച്ചു നമസ്കരിച്ചു. ദാവീദ്, ശെൌലിനോടു പറഞ്ഞു,ദാവീദ്അങ്ങയെഉപദ്രവിക്കാനാലോചിക്കുന്നു’ എന്നു ആളുകള്‍ പറയുന്നതിന് അങ്ങ് എന്തിനാണ് കാതുകൊടുക്കുന്നത്? 10 ഞാന്‍ അങ്ങയെ ഉപദ്രവി ക്കി ല്ല! അങ്ങയ്ക്കത് അങ്ങയുടെ കണ്ണുകൊണ്ട് തന്നെ കാണാം! യഹോവ ഇന്ന് ഗുഹയില്‍ അങ്ങയെ പിടിക്കാന്‍ എനിക്കവസരം തന്നു!പക്ഷേഅങ്ങയെ കൊല്ലാ ന്‍ഞാ ന്‍ തയ്യാറായില്ല. ഞാന്‍ അങ്ങയോടു കാരുണ്യം കാട്ടി! ഞാന്‍ പറഞ്ഞു, ‘ഞാന്‍ എന്‍റെ യജമാനനെ ഉപദ്രവി ക്കി ല്ല. ശെൌല്‍ യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട രാ ജാവാണ്!’ 11 എന്‍റെ കൈയിലുള്ള ഒരു തുണി ക്കഷണ ത് തിലേക്കു നോക്കുക. അങ്ങയുടെ മേലങ്കിയുടെ ഒരു മൂ ല ഞാന്‍ മുറിച്ചെടുത്തു. എനിക്ക് അങ്ങയെ കൊ ല്ലാ മായിരുന്നു. പക്ഷേ ഞാന്‍ അത് ചെയ്തില്ല! ഇപ്പോള്‍ അങ്ങയെ ഇതു മനസ്സിലാക്കിത്തരാന്‍ ഞാനാ ഗ്രഹി ക്കുന്നു! ഞാന്‍ അങ്ങയ്ക്കെതിരായി ഒരു പാപവും ചെ യ്തില്ല എന്നെനിക്കു തെളിയിക്കണമായിരുന്നു! ഞാ ന്‍ അങ്ങയോടു ഒരു തെറ്റും ചെയ്തിട്ടില്ല! പക്ഷേ അ ങ്ങ് എന്നെ വേട്ടയാടി കൊല്ലാന്‍ ശ്രമിക്കുന്നു. 12 യ ഹോവ ന്യായവിധി നടത്തട്ടെ! അങ്ങ് എന്നോടു ചെ യ്ത തെറ്റിന് യഹോവ അങ്ങയെ ശിക്ഷിക്കട്ടെ! പക് ഷേ ഞാന്‍ അങ്ങയോടു ഏറ്റുമുട്ടുകയില്ല. 13 ഒരു പഴ ഞ് ചൊല്ലുണ്ട്: ‘ദുഷ്ടന്മാരില്‍ നിന്നേ ദുഷ്ടതകള്‍ വരൂ!’ ഞാനൊരു തിന്മയും ചെയ്തിട്ടില്ല! ഞാനൊരു ചീത്ത യാളല്ല! ഞാന്‍ അങ്ങയെ ഉപദ്രവിക്കില്ല. 14 ആരെയാ ണ് അങ്ങ് പിന്തുടരുന്നത്? ആര്‍ക്കെതിരെ യുദ്ധം ചെ യ്യാനാണ് യിസ്രായേല്‍രാജാവ് വരുന്നത്? അങ്ങയെ മു റിവേല്പിക്കുന്ന ഒരുവനെയല്ല അങ്ങ് ഓടിക്കു ന്നത്. ചത്ത ഒരു പട്ടിയേയോ ചെള്ളിനെയോ ഓടിക്കു ന്പോ ലെയാണത്. 15 യഹോവ ന്യായാധിപനായിരിക്കട്ടെ. അ ങ്ങയ്ക്കും എനിക്കുമിടയില്‍ യഹോവ നിശ്ചയി ക്ക ട്ടെ. യഹോവ എന്നെ പിന്തുണയ്ക്കുകയും എന്‍റെ ഭാ ഗം ശരിയാണെന്ന് കാണിക്കുകയും ചെയ്യും. യഹോവ എന്നെ അങ്ങയില്‍നിന്നും രക്ഷിക്കും.”
16 ദാവീദ് സംസാരിക്കുന്നതു നിര്‍ത്തി. ശെൌല്‍ ചോ ദിച്ചു, “അതു നിന്‍റെ ശബ്ദമാണോ എന്‍റെ പുത്രനായ ദാവീദേ?”അനന്തരം ശെൌല്‍ വളരെയധികം കരയാന്‍ തു ടങ്ങി. ശെൌല്‍ വളരെയധികം കരഞ്ഞു. 17 ശെൌല്‍ പറഞ് ഞു, “നീയാണു ശരി; ഞാന്‍ തെറ്റും. നീ എന്നോടു നന്മ കാട്ടി. ഞാന്‍ നിന്നോടു തന്മയാണ് കാട്ടിയത്. 18 നിന്‍റെ സദ്പ്രവൃത്തികളെപ്പറ്റി നീ എന്നോടു പറഞ്ഞു. യ ഹോവയാണ് എന്നെ നിന്‍റെ അടുത്തേക്കു കൊണ്ടു വന്നത്. പക്ഷേ നീ എന്നെ കൊന്നില്ല. 19 ഞാന്‍ നിന്‍ റെ ശത്രുവല്ലെന്ന് ഇതു കാണിക്കുന്നു. ആരും തന്‍റെ ശത്രുവിനെ പിടിച്ചിട്ട് വെറുതെ വിടുകയില്ല! അവന്‍ തന്‍റെ ശത്രുവിനോടു നന്മ കാട്ടുകയില്ല. ഇന്ന് എന് നോടു നന്മ കാട്ടിയതിന് യഹോവ നിനക്കു പ്രതിഫലം തരുമെന്ന് ഞാന്‍ ആശിക്കുന്നു. 20 നീ പുതിയ രാജാവാ കു മെന്ന് എനിക്കറിയാം. യിസ്രായേലിനെ നീ ഭരിക്കും. 21 ഇപ്പോള്‍ നീ എന്നോടു ഒരു പ്രതിജ്ഞ ചെയ്യുക. എ ന്‍റെ പിന്‍ഗാമികളെ കൊല്ലുകയില്ലെന്ന് യഹോ വയു ടെ നാമത്തില്‍ പ്രതിജ്ഞ ചെയ്യുക. എന്‍റെ നാമം എന്‍റെ പിതൃഗോത്രത്തില്‍നിന്നും ഉന്മൂലനം ചെയ്യു കയി ല് ലെന്ന് ഉറപ്പു തരിക.”
22 അതിനാല്‍ ദാവീദ് ശെൌലിനോടു പ്രതിജ്ഞ ചെയ് തു. ശെൌലിന്‍റെ കുടുംബത്തെ വധിക്കുകയില്ലെന്ന് ദാവീദ് വാഗ്ദാനം ചെയ്തു. അനന്തരം ശെൌല്‍ വീട്ടി ലേ ക്കു മടങ്ങി. ദാവീദും ആള്‍ക്കാരും കോട്ടയിലേക്കും മടങ്ങി.