ദാവീദ് പല സ്ഥലങ്ങളില്‍ പോകുന്നു
22
1 ദാവീദ് ഗത്ത് വിട്ടു. അദുല്ലാംഗുഹയില്‍ അവന്‍ അ ഭയം പ്രാപിച്ചു. ദാവീദ് അദുല്ലാമിലുണ്ടെന്ന് ദാവീദിന്‍റെ സഹോദരന്മാരും ബന്ധുക്കളും കേട്ടു. അവ ര്‍ ദാവീദിനെ കാണാന്‍ അവിടെയെത്തി.
2 അനേകംപേര്‍ ദാ വീദിനോടുചേര്‍ന്നു.പലതരംകുഴപ്പങ്ങളില്‍പ്പെട്ടവരുംഅക്കൂട്ടത്തിലുണ്ടായിരുന്നു.വലിയകടബാധ്യതകളുള്ളവരുംഉണ്ടായിരുന്നു.ജീവിതത്തില്‍തൃപ്തിവരാത്തവരുമുണ്ടായിരുന്നു.അത്തരമാളുകളെല്ലാംദാവീദിനോടു ചേരുകയും ദാവീദ് അവരുടെ നേതാവാകുകയും ചെയ്തു. ഏകദേശംനാനൂറോളംപേര്‍ദാവീദിനോടൊപ്പമുണ്ടായിരുന്നു.
3 ദാവീദ് അദുല്ലാം വിട്ട് മോവാബിലെ മിസ് പയി ലേ ക്കുപോയി.മോവാബിലെരാജാവിനോടുദാവീദുപറഞ്ഞു, ദൈവംഎന്നോടെന്താണുചെയ്യാന്‍പോകുന്നതെന്ന് ഞാന്‍അറിയുംവരെഎന്‍റെമാതാപിതാക്കള്‍അങ്ങയോടൊത്തു കഴിയാന്‍ അനുവദിച്ചാലും.”
4 അതിനാല്‍ ദാവീദ് തന്‍ റെ മാതാപിതാക്കളെ മോവാബുരാജാവിനെ ഏല്പിച്ച് പുറത്തേക്കിറങ്ങിവന്നു.ദാവീദ്കോട്ടയിലായിരുന്നത്രയുംകാലംഅവന്‍റെമാതാപിതാക്കള്‍രാജാവിനോടൊപ്പം കഴിഞ്ഞു.
5 എന്നാല്‍ പ്രവാചകനായ ഗാദ് ദാവീദിനോടു പറഞ്ഞു,കോട്ടയില്‍തങ്ങരുത്.യെഹൂദയിലേക്കുപോകുക.”അതിനാല്‍ദാവീദ്അവിടംവിട്ട്ഹേരെത്ത്വനത്തിലേക്കു പോയി.
അഹീമേലെക്കിന്‍റെ കുടുംബത്തെ ശെൌല്‍ തകര്‍ക്കുന്നു
6 ജനങ്ങള്‍ ദാവീദിനെയും അവന്‍റെയാളുകളെയുംപറ്റി അറിഞ്ഞതായി ശെൌല്‍ കേട്ടു. അവന്‍ ഗിബെയയിലെ കുന്നിന്‍പുറത്ത്ഒരുമരച്ചുവട്ടില്‍ഇരിക്കുകയായിരുന്നു.ശെൌലിന്‍റെകയ്യില്‍അവന്‍റെകുന്തവുംഉണ്ടായിരുന്നു.അവന്‍റെഉദ്യോഗസ്ഥന്മാരെല്ലാംഅവന്‍റെചുറ്റുമുണ്ടായിരുന്നു.
7 തനിക്കു ചുറ്റും നിന്നിരുന്ന ഉദ്യോ ഗ സ്ഥന്മാരോടു ശെൌല്‍ പറഞ്ഞു, ബെന്യാമീന്‍കാരേ, ശ്രദ്ധിക്കുക! യിശ്ശായിയുടെ പുത്രനായ ദാവീദ് നിങ് ങ ള്‍ക്കു വയലുകളും മുന്തിരിത്തോപ്പുകളും തരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ദാവീദ്നിങ് ങളെസ്ഥാന ക്ക യറ്റംതന്ന്ശതാധിപന്മാരുംസഹസ്രാധിപന്മാരുമാക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
8 നിങ്ങള്‍ എനി ക്കെ തിരെ ഗൂഢാലോചന നടത്തുകയാണ്! നിങ്ങള്‍ രഹ സ് യ പ ദ്ധതികളിട്ടു. നിങ്ങളിലാരും എന്‍റെ പുത്രന്‍ യോ നാ ഥാനെപ്പറ്റി എന്നോടു പറഞ്ഞില്ല. യിശ്ശായിയുടെ പുത്രനുമായി അവന്‍ ഒരു കരാറുണ്ടാക്കിയ കാര്യവും നിങ്ങള്‍ എന്നോടു പറഞ്ഞില്ല!നിങ് ങളിലൊ രുത്ത നും എന്നെക്കുറിച്ച് ദു:ഖമില്ല. എന്‍റെ പുത്രന്‍ യോ നാഥാന്‍ദാവീദിനെപ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് നിങ്ങളിലാരും എന്നോടു പറഞ്ഞില്ല. ഒളിച്ചിരുന്ന് എന്നെ ആക്രമിക്കാന്‍ യോനാഥാന്‍ എന്‍റെ ഭൃത്യനായ ദാവീദിനോടു പറഞ്ഞു! ദാവീദ്ഇപ്പോള്‍ചെയ്യുന്നതും അതു തന്നെ!”
9 എദോമ്യനായ ദോവേഗ് ശെൌലിന്‍റെ ഉദ്യോ ഗസ് ഥന്മാരോടൊപ്പം ഉണ്ടായിരുന്നു. ദോവേഗ് പറഞ്ഞു, “യിശ്ശായിയുടെ പുത്രനായ ദാവീദിനെ ഞാന്‍ നോബില്‍ കണ്ടു. അഹീതൂബിന്‍റെ പുത്രനായ അഹീമേലെക്കിനെ കാണാന്‍ വന്നതാണ് ദാവീദ്.
10 അഹീമേലെക്ക് ദാവീ ദിനു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു. അഹീമേലെക്ക് ദാവിനു ഭക്ഷണം കൊടുത്തു. ഫെലിസ്ത്യനായ ഗൊ ല് യാത്തിന്‍റെ വാളും അഹീമേലെക്ക് ദാവീദിനു നല്‍കി.”
11 അനന്തരം പുരോഹിതനെ തന്‍റെ മുന്പില്‍ കൊ ണ് ടുവരാന്‍ ശെൌല്‍ ഉത്തരവിട്ടു. അഹീതൂബിന്‍റെ പുത് ര നായഅഹീമേലെക്കിനേയുംഅവന്‍റെമുഴവന്‍ബന്ധുക്കളേയും പിടിച്ചു കൊണ്ടുവരണമെന്നായിരുന്നു ശെൌ ലിന്‍റെകല്പന.അഹീമേലെക്കിന്‍റെബന്ധുക്കള്‍നോബിലെപുരോഹിതന്മാരായിരുന്നു.അവരെല്ലാംരാജാവിന്‍റെ മുന്പിലെത്തി.
12 ശെൌല്‍ അഹീമേലെക്കിനോടു പറ ഞ്ഞു,അഹീതൂബിന്‍റെപുത്രാശ്രദ്ധിക്കുക.”അഹീമേലെക്ക് മറുപടി പറഞ്ഞു, “ശരി പ്രഭോ.”
13 ശെൌല്‍ അഹീമേലെക്കിനോടു പറഞ്ഞു, “നീയും യിശ്ശായിയുടെ പുത്രനായ ദാവീദും എന്തിനാണ് എനി ക്കെതിരെ ഗൂഢാലോചന നടത്തുന്നത്? നീ ദാവീദിന് അ പ്പവും വാളും നല്‍കി! നീ അവനുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ ദാവീദ് എന്നെആക്രമിക്കാന്‍ കാത്തിരിക്കുന്നു!”
14 അഹീമേലെക്ക് മറുപടി പറഞ്ഞു, “ദാവീദ് അങ് ങ യോട്വളരെവിശ്വാസമുള്ളവനാണ്.അങ്ങയുടെമറ്റൊരുദ്യോഗസ്ഥനുംഅങ്ങയോട്ഇത്രവിശ്വാസമുള്ളവനായിട്ടില്ല.ദാവീദ്അങ്ങയുടെസ്വന്തംജാമാതാവാണ്.അങ്ങയുടെഅംഗരക്ഷകരുടെനായകനാണ്ദാവീദ്.അങ്ങയുടെകുടുംബക്കാര്‍ ദാവീദിനെ ആദരിക്കുന്നുണ്ട്.
15 ആദ്യമായല്ല ദാവീദിനുവേണ്ടി ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചത്. മാത്രവുമല്ലഎന്നെയോഎന്‍റെബന്ധുക്കളിലാരെയുമോ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ അങ്ങയുടെ ദാസന്മാര്‍. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിവില്ല.”
16 പക്ഷേ രാജാവു പറഞ്ഞു, “അഹീമേലെക്കേ, നീയും നിന്‍റെ എല്ലാ ബന്ധുക്കളും മരിക്കണം!”
17 അനന്തരം തന്‍റെ വശത്തു നിന്ന കാവല്‍ക്കാരോടു രാജാവു പറഞ് ഞു, “യഹോവയുടെ പുരോഹിതന്മാരെ കൊല്ലുക. അ വര്‍ദാവീദിന്‍റെപക്ഷക്കാരായതിനാലാണങ്ങനെചെയ്യേണ്ടത്.ദാവീദ്ഓടിപ്പോവുകയാണെന്നറിയാമായിരുന്നിട്ടും അവരത് എന്നോടു പറഞ്ഞില്ല!”എന്നാല്‍യ ഹോ വയുടെ പുരോഹിതന്മാരെ ഉപദ്രവിക്കാന്‍ രാജാവിന്‍റെ ഉദ്യോഗസ്ഥന്മാര്‍ വിസമ്മതിച്ചു.
18 അതിനാല്‍ രാജാവ് ദോവേഗിനോടു കല്പിച്ചു, “ദോവേഗേ, പുരോ ഹി ത ന്മാരെ നീ കൊല്ലുക.”അതിനാല്‍ എദോമ്യനായ ദോ വേഗ് പോയി പുരോഹിതന്മാരെ വധിച്ചു. അന്ന് ദോ വേഗ് എണ്‍പത്തഞ്ചു പുരോഹിതന്മാരെ വധിച്ചു.
19 നോബായിരുന്നു പുരോഹിതന്മാരുടെ നഗരം. ദോ വേ ഗ് തന്‍റെ വാളുകൊണ്ട് സ്ത്രീപുരുഷന്മാരെയും കുട് ടിക ളെയും ശിശുക്കളെയും വധിച്ചു. അവരുടെ പശു ക്ക ളെ യും കഴുതകളെയും ആടുകളെയും ദോവേഗ് വധിച്ചു.
20 പക്ഷേ അഹീമേലെക്കിന്‍റെ പുത്രനായ അബ് യാ ഥാര്‍രക്ഷപ്പെട്ടു.അവന്‍ഓടിപ്പോയിദാവീദിനോടു ചേര്‍ന്നു.
21 യഹോവയുടെ പുരോഹിതന്മാരെ ശെൌല്‍ കൊന്നതായി അബ്യാഥാര്‍ ദാവീദിനോടു പറഞ്ഞു.
22 അപ്പോള്‍ ദാവീദ് അവനോടു പറഞ്ഞു, “എ ദോ മ്യ നായ ദോവേഗിനെ ഞാന്‍ നോബില്‍ കണ്ടിരുന്നു. അവന്‍ ശെൌലിനോടു പറയുമെന്ന് ഞാനറിഞ്ഞു. നിന്‍റെ കുടും ബക്കാരുടെ മരണത്തിന് ഞാനാണ് ഉത്തരവാദി.
23 നിങ്ങളെ കൊല്ലാന്‍ ശ്രമിച്ചവന് എന്നെയും കൊ ല് ലണമെന്നാണ് ആഗ്രഹം. എന്നോടൊപ്പം കഴിയുക. ഭ യപ്പെടേണ്ട,നീഎന്നോടൊപ്പംസുരക്ഷിതനായിരിക്കും.”