യോനാഥാന്‍ ദാവീദിനെ സഹായിക്കുന്നു
19
ശെൌല്‍ തന്‍റെ പുത്രനായ യോനാഥാനോടും തന്‍ റെ ഉദ്യോഗസ്ഥന്മാരോടും ദാവീദിനെ കൊ ല് ലാ ന്‍ കല്പിച്ചു. എന്നാല്‍ യോനാഥാന്‍ ദാവീദിനെ വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു. 2-3 യോനാഥാന്‍ ദാവീദിനു മുന്നറിയിപ്പു കൊടുത്തു, “സൂക്ഷിച്ചിരിക്കുക! നി ന്നെവധിക്കാന്‍ഒരവസരംപാര്‍ത്തിരിക്കുകയാണ്ശെൌല്‍. പ്രഭാതത്തില്‍വയലിലേക്കുപോയിഒളിച്ചിരിക്കുക. വയലില്‍ ഞാനെന്‍റെ പിതാവുമായി ഇറ ങ്ങി വരാം. നീ ഒ ളിച്ചിരിക്കുന്നിടത്ത് ഞങ്ങള്‍ വന്നു നില്‍ ക്കാം. ഞാ നെന്‍റെ പിതാവുമായി നിന്നെപ്പറ്റി സം സാ രിക്കാം. എന്നിട്ട് നിന്നെപ്പറ്റി ഞാന്‍ മന സ് സി ലാ ക്കുന്നതു ഞാന്‍ പറയാം.”
യോനാഥാന്‍ തന്‍റെ പിതാവായ ശെൌലുമായി സം സാരിച്ചു. യോനാഥാന്‍ ദാവീദിനെപ്പറ്റി നല്ലതു പറ ഞ്ഞു. യോനാഥാന്‍ പറഞ്ഞു, “അങ്ങു രാജാവാകുന്നു. ദാവീദ് അങ്ങയുടെ ഭൃത്യനും. ദാവീദ് അങ്ങയോടു തെറ് റൊന്നും ചെയ്തില്ല. അതിനാല്‍ അവനോടു തെറ് റൊ ന്നും ചെയ്യരുത്. അങ്ങയോടു ദാവീദ് എന്നും നല്ലതേ ചെയ്തിട്ടുള്ളൂ. ഫെലിസ്ത്യനായ ഗൊല്യാത്തിനെ വ ധിച്ചപ്പോള്‍ അവന്‍ സ്വന്തം ജീവന്‍ പണ യപ് പെ ടു ത്തുകയായിരുന്നു. യിസ്രായേലിനു മുഴുവനുമായി യ ഹോവ ഒരു മഹാവിജയം നേടി. അങ്ങ് അതു കാണുകയും സന്തോഷിക്കുകയും ചെയ്തു. ദാവീദിനെ അ ങ് ങെ ന്തി നാണ് ഉപദ്രവിക്കുന്നത്? അവന്‍ നിഷ്കളങ്കനാണ്. അവ നെ കൊല്ലാന്‍ ഒരു കാരണവുമില്ല!”
ശെൌല്‍ യോനാഥാനെ ശ്രവിച്ചു. ശെൌല്‍ ഒരു പ്ര തിജ്ഞ ചെയ്തു. ശെൌല്‍ പറഞ്ഞു, “യഹോവ ജീ വി ക് കുന്നതുപോലെ സത്യമായും ദാവീദിനെ കൊ ല്ലാ ന നുവദിക്കില്ല.” അതിനാല്‍ യോനാഥാന്‍ ദാവീദിനെ വി ളിച്ച് സംസാരിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. അന ന്തരം യോനാഥാന്‍ ദാവീദിനെ ശെൌ ലിന്‍ റെയടു ത് തേ ക്കു കൊണ്ടുചെന്നു. അങ്ങനെ ദാവീദ് പഴയ തു പോ ലെശെൌലിനോടൊപ്പമായി.
ശെൌല്‍ ദാവീദിനെ കൊല്ലാന്‍ വീണ്ടും ശ്രമിക്കുന്നു
യുദ്ധം വീണ്ടും ആരംഭിക്കുകയും ദാവീദ് ഫെ ലി സ്ത് യരോടേറ്റുമുട്ടാന്‍ പോവുകയും ചെയ്തു. ദാവീദ് ഫെ ലി സ്ത്യരെ തോല്പിക്കുകയും അവര്‍ ഓടിപ്പോവുകയും ചെയ്തു. പക്ഷേ യഹോവയില്‍നിന്ന് ഒരു ദുരാത്മാവ് ശെൌലിന്‍റെമേല്‍ വന്നു. ശെൌല്‍ തന്‍റെ വീ ട്ടി ലി രി ക്കുകയായിരുന്നു. ശെൌലിന്‍റെ കയ്യില്‍ അവന്‍റെ കു ന്തമുണ്ടായിരുന്നു. ദാവീദ് തന്‍റെ കിന്നരം വാ യി ക്കു കയായിരുന്നു. 10 തന്‍റെ കുന്തം ദാവീദിന്‍റെ മേല്‍ എറി ഞ് ഞ്ദാവീദിന്‍റെ ശരീരത്തെ ഭിത്തിയില്‍ തറയ്ക്കാന്‍ ശെൌ ല്‍ശ്രമിച്ചു. പക്ഷേ ദാവീദ് ഒഴിഞ്ഞുമാറി. കുന്തം ദാവീ ദില്‍നിന്നു തെറ്റി ഭിത്തിയില്‍ തറച്ചു. അന്നുരാത്രി ദാ വീദ് ഓടിയകന്നു.
11 ശെൌല്‍ ദാവീദിന്‍റെ വീട്ടിലേക്കു ആള്‍ക്കാരെ അയ ച്ചു. അവര്‍ ദാവീദിന്‍റെ വീട് നിരീക്ഷിച്ചു. അവര്‍ രാത് രി മുഴുവന്‍ അവിടെ തങ്ങി. പ്രഭാതത്തില്‍ ദാവീദിനെ വ ധിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു അവര്‍. എന് നാ ല്‍ ദാവീദിന്‍റെ പത്നി മീഖള്‍ അവനു മുന്നറിയിപ്പു കൊടുത്തു. അവള്‍ പറഞ്ഞു, “അങ്ങ് ഇന്നു രാത്രി തന് നെ ഓടിപ്പോയി ജീവന്‍ രക്ഷിക്കണം. അല്ലാത്ത പക് ഷം നാളെ അങ്ങ് കൊല്ലപ്പെടും.” 12 അനന്തരം മീഖള്‍ ദാ വീദിനെ ജനാലയിലൂടെ താഴെയിറക്കി, ദാവീദ് രക് ഷപ് പെട്ട് ഓടിപ്പോയി. 13 മീഖള്‍ പര ദേവ താവി ഗ്രഹ മെടു ത്ത് അതിന്മേല്‍ വസ്ത്രങ്ങളിട്ടു. എന്നിട്ട് ആ പ്രതിമ അവള്‍ കിടക്കയിലിട്ടു. അതിന്‍റെ തലയില്‍ അവള്‍ ആട് ടി ന്‍രോമവും എടുത്തുവച്ചു.
14 ദാവീദിനെ തടവുകാരനായി പിടിക്കുന്നതിന് ശെൌ ല്‍ ദൂതന്മാരെ വിട്ടു. എന്നാല്‍ മീഖള്‍ പറഞ്ഞു, “ദാ വീദി നു സുഖമില്ല.” 15 ദൂതന്മാര്‍ മടങ്ങിച്ചെന്ന് ശെൌ ലി നോടക്കാര്യം പറഞ്ഞുവെങ്കിലും ശെൌല്‍ അവരെ മട ക്കി അയച്ചു. ശെൌല്‍ അവരോടു പറഞ്ഞു, “ദാ വീദി നെകൊണ്ടുവരിക. നിങ്ങള്‍ക്കാകുമെങ്കില്‍ അവനെ കട് ടിലോടെ എടുത്തുകൊണ്ടുവരണം! അവനെ ഞാന്‍ കൊ ല്ലും.” 16 ദൂതന്മാര്‍ ദാവീദിന്‍റെ വീട്ടിലേക്കു പോയി. അ വര്‍ ദാവീദിനെ പിടിക്കാന്‍ അകത്തേക്കു കയ റി യെ ങ്കി ലും അവിടെ ഒരു പ്രതിമ കിടക്കുന്നതായാണവര്‍ കണ് ടത്. അതിന്‍റെ മുടി വെറും ആട്ടിന്‍ രോമമാണെന്നും അ വര്‍ കണ്ടു.
17 ശെൌല്‍ മീഖളിനോടു പറഞ്ഞു, “എന്തിനാണ് നീ യെന്നെ ഇങ്ങനെ ചതിച്ചത്? എന്‍റെ ശത്രുവിനെ ര ക്ഷപ്പെടാന്‍ നീ അനുവദിച്ചു! ദാവീദ് ഓടിപ്പോയി!”മീഖള്‍ മറുപടി പറഞ്ഞു, “രക്ഷപ്പെടാന്‍ ഞാന്‍ അനു വ ദിച്ചില്ലെങ്കില്‍ എന്നെ കൊല്ലുമെന്ന് അവന്‍ പറ ഞ്ഞു!”
ദാവീദ് രാമയിലെ പാളയങ്ങളിലേക്കു പോകുന്നു
18 ദാവീദ് രക്ഷപ്പെട്ട് രാമയില്‍ ശമൂ വേ ലിന്‍ റെയടു ത്തേക്ക് ഓടിപ്പോയി. ശെൌല്‍ തന്നോടു ചെയ്ത കാര് യങ്ങളൊക്കെ ദാവീദ് ശമൂവേലിനോടു പറഞ്ഞു. അന ന്തരം ദാവീദും ശമൂവേലും പ്രവാചകന്മാര്‍ താമ സിക്കു ന്ന പാളയങ്ങളിലേക്കു പോയി. ദാവീദ് അവിടെ തങ്ങി.
19 ദാവീദ് രാമയ്ക്കടുത്തുള്ള പാളയങ്ങളിലുണ്ടെന്ന് ശെൌല്‍ കേട്ടു. 20 ദാവീദിനെ പിടികൂടാന്‍ ശെൌല്‍ ആളു കളെ അയച്ചു. എന്നാല്‍ അവര്‍ പാള യത്തി ലെത്തി യ പ്പോള്‍ ഒരു സംഘം പ്രവാചകന്മാര്‍ പ്രവ ചിക് കു ന് നു ണ്ടായിരുന്നു. ശമൂവേല്‍ അവിടെനിന്ന് ആ സം ഘ ത്തെ നയിക്കുകയായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് ശെൌ ലിന്‍റെ ദൂതന്മാരുടെമേല്‍ വരികയും അവര്‍ പ്രവ ചിക്കാ ന്‍ ആരംഭിക്കുകയും ചെയ്തു.
21 ഇതേപ്പറ്റി കേട്ട ശെൌല്‍ മറ്റു ദൂതന്മാരെ അ യച് ചു. പക്ഷേ അവരും പ്രവചനം നടത്താന്‍ തുടങ്ങി. അ തി നാല്‍ ശെൌല്‍ മൂന്നാമതൊരു സംഘം ദൂതന്മാരെക്കൂടി അയച്ചു. അവരും പ്രവചിക്കാന്‍ തുടങ്ങി. 22 ഒടുവില്‍ ശെൌല്‍ സ്വയം രാമയിലേക്കു പോയി. ശെൌല്‍ സേ ക് കൂവിലുള്ള മെതിക്കളത്തിനടുത്തുള്ള വലിയ കി ണറ് റി ലേക്കു വന്നു. ശെൌല്‍ ചോദിച്ചു, “ശമൂവേലും ദാ വീ ദും എവിടെ?”
ജനങ്ങള്‍ മറുപടി പറഞ്ഞു, “രാമയ്ക്കടുത്തുള്ള പാള യങ്ങളില്‍.” 23 അനന്തരം ശെൌല്‍ രാമയ്ക്കടുത്തുള്ള പാള യങ്ങളിലേക്കു പോയി. ദൈവത്തിന്‍റെ ആത്മാവ് ശെൌ ലിനെ ബാധിക്കുകയും അവന്‍ പ്രവചനം ആരം ഭിക്കു ക യും ചെയ്തു. രാമയിലെ പാളയങ്ങളിലേക്കുള്ള വഴിയില്‍ ശെൌല്‍ കൂടുതല്‍ കൂടുതല്‍ പ്രവചനം നടത്തി. 24 അനന്ത രം ശെൌല്‍ തന്‍റെ വസ്ത്രങ്ങളൂരി. ശമൂ വേലി ന്‍റെ മുന് പിലും ശെൌല്‍ പ്രവചിച്ചു. രാത്രി മുഴുവന്‍ അവന്‍ അ വിടെ നഗ്നനായി കിടന്നു. അതിനാലാണ് “ ശെൌലും പ്രവാചകന്മാരിലൊരാളായോ?”എന്ന് ജന ങ്ങള്‍ ചോ ദിക്കുന്നത്.