ശമൂവേല്‍ ശെൌലിനെ അഭിഷേകം ചെയ്യുന്നു
10
ശമൂവേല്‍ വിശുദ്ധതൈലത്തിന്‍റെ ഭരണിയെടു ത്തു. ശമൂവേല്‍ തൈലം ശെൌലിന്‍റെ തലയില്‍ ഒഴിച്ചു. ശമൂവേല്‍ ശെൌലിനെ ചുംബിച്ചിട്ടു പറഞ് ഞു, “അവന്‍റെ ജനതയെ നയിക്കാന്‍ യഹോവ നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. യഹോവയുടെ ജനതയെ നീ നിയന്ത്രിക്കും. അവര്‍ക്കു ചുറ്റുമുള്ള ശത്രുക്കളില്‍ നിന്നും നീ അവരെ രക്ഷിക്കും. യഹോവ നിന്നെ അവരു ടെ ഭരണാധിപനായി അഭിഷേകം ചെയ്തിരിക്കുന്നു. ഇത് സത്യമാണെന്നതിന് ഒരടയാളമിതാ: നീ ഇന്ന് എന്നെ വിട്ടുപോകുന്പോള്‍ സെല്‍സഹില്‍ ബെന്യാമീന്‍റെ അ തിര്‍ത്തിയിലുള്ള റാഹേലിന്‍റെ ശവകുടീരത് തിനടുത്തു വച്ച് രണ്ടുപേരെ കാണും. അവരിരുവരും നിന്നോടു പറ യും, ‘നീ തിരയുന്ന കഴുതകളെ ആരോ കണ്ടു. നിന്‍റെ പിതാവ് കഴുതകളെപ്പറ്റി വിഷമിക്കു ന്നതവ സാനിപ് പിച്ചു. ഇപ്പോഴവന്‍ നിന്നെപ്പറ്റിയാണ് വേവലാതി പ്പെടുന്നത്. അവന്‍ പറയുന്നു: എന്‍റെ മകന്‍റെ കാര്യത് തില്‍ ഞാനിനി എന്തു ചെയ്യും?”
ശമൂവേല്‍ പറഞ്ഞു, “അനന്തരം നീ താബോരിലെ ഭീ മന്‍ ഓക്കുമരം വരെ പോകണം. അവിടെ മൂന്നു പേര്‍ നി ന്നെ കാണും. അവര്‍ ബേഥേലില്‍ ദൈവത്തെ ആരാധിക് കാന്‍ പോകുകയായിരിക്കും. ഒരാളുടെ കയ്യില്‍ മൂന്നു കുഞ്ഞാടുകളുണ്ടായിരിക്കും. രണ്ടാമന്‍റെ കയ്യില്‍ മൂ ന്ന് അപ്പക്കഷണങ്ങളും. മൂന്നാമന്‍റെ കയ്യില്‍ ഒരു കു പ്പി വീഞ്ഞും ഉണ്ടായിരിക്കും. ഇവര്‍ മൂന്നു പേരും നി ന്നെ അഭിവാദ്യം ചെയ്യും. അവര്‍ നിനക്ക് രണ്ട് അപ്പ ക്കഷണങ്ങള്‍ തരും. നീ അവരില്‍നിന്ന് ആ രണ്ട് അപ്പ ക്കഷണങ്ങള്‍ വാങ്ങണം. അനന്തരം നീ ഗിബെയാത്ത് ഏലോഹിമിലേക്കു പോകണം. അവിടെ ഫെലിസ് ത്യരു ടെ ഒരു കോട്ടയുണ്ട്. നീ ആ പട്ടണത്തി ലേക്കെത്തു ന് പോള്‍ ഒരു സംഘം പ്രവാചകര്‍ പുറത്തുവരും. ആരാധനാ സ്ഥലത്തുനിന്നുമാണ് ആ പ്രവാചകര്‍ പുറത്തു വരുന് നത്. അവര്‍ പ്രവചിക്കുകയായിരിക്കും. അവര്‍ സാരംഗി, തംബുരു, ഓടക്കുഴല്‍, വിപഞ്ചി എന്നിവ വായിക്കു ന്നുണ്ടായിരിക്കും. അപ്പോള്‍ യഹോവയുടെ ആത്മാവ് നിന്നില്‍ മഹാശക്തിയോടെ വരും. നീ പ്രവാചക ന്മാ രോടൊത്തു പ്രവചിച്ചു തുടങ്ങും. നിനക്കു മാറ്റം സംഭവിക്കും. പ്രവചനം നടത്തുന്പോള്‍ നീ തികച്ചും വ്യത്യസ്തനായിത്തീരും. ഈ അടയാളങ്ങളൊക്കെ സംഭവിച്ചതിനുശേഷം നിനക്കിഷ്ടമുള്ളതു ചെയ്യാം. കാരണം, ദൈവം നിന്നോടൊപ്പമാണ്.
“എനിക്കു മുന്പേ ഗില്‍ഗാലിലേക്കു പോകുക. അപ് പോള്‍ ഞാന്‍ നിന്‍റെയടുത്തേക്കവിടെ വരും. ഞാന്‍ നിന ക്കു ഹോമയാഗങ്ങളും സമാധാനബലികളും നല്‍കും. പ ക്ഷേ നീ ഏഴു ദിവസം കാത്തിരിക്കണം. അപ്പോള്‍ ഞാന്‍ വന്ന് എന്തു ചെയ്യണമെന്നു നിന്നോടു പറയാം.”
ശെൌല്‍ പ്രവാചകരെപ്പോലെയാകുന്നു
ശെൌല്‍ ശമൂവേലിന്‍റെയടുത്തുനിന്നും പോ കാ നൊരുങ്ങിയപ്പോള്‍ ദൈവം ശെൌലിന്‍റെ ജീവിതമാകെ തിരിച്ചു. ആ അടയാളങ്ങളെല്ലാം അന്നു തന്നെ സംഭ വിച്ചു. 10 ശെൌലും ഭൃത്യനും ഗിബെയാത്ത് ഏലോ ഹി മിലേക്കു പോയി. അവിടെവച്ച് ശെൌല്‍ ഒരു സംഘം പ്രവാചകരെ കണ്ടുമുട്ടി. ദൈവത്തിന്‍റെ ആത്മാവ് മഹാ ശക്തിയോടെ ശെൌലില്‍ വന്നു നിറയുകയും ശെൌല്‍ പ്രവാചകന്മാരോടൊപ്പം പ്രവചനം നടത്തുകയും ചെ യ്തു. 11 ശെൌലിനെ മുന്പ് അറിയാവുന്നവര്‍, അവന്‍ പ്ര വാചകന്മാരോടൊപ്പം നിന്ന് പ്രവചിക്കുന്നതു കണ് ടു. അവര്‍ പരസ്പരം ചോദിച്ചു, “കീശിന്‍റെ പുത്രന് എ ന്തു സംഭവിച്ചു? ശെൌലും പ്രവാചകന്മാരിലൊരു വ നാണോ?”
12 ഗിബെയാത്ത് ഏലോഹിമില്‍ താമസിക്കുന്ന ഒരുവ ന്‍ പറഞ്ഞു, “അതേ, അവന്‍ അവരുടെ നേതാവാണെന്ന് തോന്നുന്നുണ്ട്.”അതിനാലാണ് ഇത് ഒരു പ്രസിദ്ധമായ വചനമായത്, “ശെൌലും പ്രവാചകരിലൊരാളായോ?”
ശെൌല്‍ വീട്ടിലെത്തുന്നു
13 പ്രവചനത്തിനുശേഷം ശെൌല്‍ തന്‍റെ വീടിനടുത് തുള്ള ആരാധനാസ്ഥലത്തെത്തി. 14 ശെൌലിന്‍റെ ഇളയ പ്പന്‍ ശെൌലിനോടും അവന്‍റെ ഭൃത്യനോടും ചോദി ച്ചു, “നിങ്ങള്‍ എവിടെയായിരുന്നു?”ശെൌല്‍ പറഞ് ഞു, “ഞങ്ങള്‍ കഴുതകളെ അന്വേഷിക്കുകയായിരുന്നു. ഞങ്ങള്‍ക്കവയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ഞങ്ങള്‍ ശമൂവേലിനെ കാണാന്‍ പോയി.” 15 ശെൌലിന്‍റെ ഇളയപ്പന്‍ ചോദിച്ചു, “ദയവായി എന്നോടു പറയുക, ശമൂവേല്‍ നിന്നോടെന്തു പറഞ്ഞു?” 16 ശെൌല്‍ മറുപടി പറഞ്ഞു, “കഴുതകള്‍ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞു വെന്ന് ശമൂവേല്‍ ഞങ്ങളോടു പറഞ്ഞു.”ശെൌല്‍ തന്‍റെ ഇളയപ്പനോടു എല്ലാ കാര്യങ്ങളും പറഞ്ഞില്ല. രാ ഷ്ട്രത്തെപ്പറ്റി ശമൂവേല്‍ പറഞ്ഞതെല്ലാമൊന്നും ശെൌല്‍ പറഞ്ഞില്ല.
ശമൂവേല്‍ ശെൌലിനെ രാജാവായി പ്രഖ്യാപിക്കുന്നു
17 യിസ്രായേല്‍ജനത മുഴുവന്‍ മിസ്പയില്‍ യഹോവ യോടൊപ്പം ഒത്തുചേരാന്‍ ശമൂവേല്‍ എല്ലാവരോടും പറഞ്ഞു. 18 ശമൂവേല്‍ യിസ്രായേല്‍ജനതയോടു പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ പറയുന്നു, ‘യിസ്രായേലിനെ ഞാന്‍ ഈജിപ്തില്‍നിന്നും നയിച്ചു. ഈജിപ്തിന്‍റെ നിയന്ത്രണത്തില്‍ നിന്നും നിങ്ങളെ അ ടിച്ചമര്‍ത്താന്‍ ശ്രമിച്ച മറ്റു രാഷ്ട്രങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ രക്ഷിച്ചു.’ 19 പക്ഷേ ഇന്നു നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ തള്ളിപ്പറഞ്ഞു. നിങ്ങളുടെ എ ല്ലാ കുഴപ്പങ്ങളില്‍നിന്നും എല്ലാ പ്രശ്നങ്ങളി ല്‍ നിന്നും നിങ്ങളുടെ ദൈവം നിങ്ങളെ രക്ഷിച്ചു. പക് ഷേ നിങ്ങള്‍ പറഞ്ഞു, ‘വേണ്ട, ഞങ്ങള്‍ക്കു ഞങ്ങളെ ഭരിക്കാന്‍ ഒരു രാജാവിനെ വേണം.’ ഇനി, വരൂ നിങ്ങള്‍ കു ടുംബങ്ങളും ഗോത്രങ്ങളുമായി യഹോവയുടെ സവിധ ത്തില്‍ നില്‍ക്കുക.”
20 ശമൂവേല്‍ യിസ്രായേലിലെ എല്ലാ ഗോത്രങ്ങ ളെ യും അടുത്തു കൊണ്ടുവന്നു. അനന്തരം ശമൂവേല്‍ പുതി യ രാജാവിനെ തെരഞ്ഞെടുക്കാന്‍ തുടങ്ങി. ആദ്യം ബെ ന്യാമീന്‍ ഗോത്രം തെരഞ്ഞെടുക്കപ്പെട്ടു. 21 ബെന് യാ മീന്‍ ഗോത്രത്തിലെ എല്ലാ കുടുംബങ്ങളോടും കടന്നു പോകാന്‍ ശമൂവേല്‍ പറഞ്ഞു. മത്രിയുടെ കുടുംബം തെര ഞ്ഞെടുക്കപ്പെട്ടു. മത്രി കുടുംബത്തിലെ ഓരോരു ത് തരോടും നടന്നു പോകാന്‍ ശമൂവേല്‍ പറഞ്ഞു. കീശിന്‍ റെപുത്രനായ ശെൌല്‍ തെരഞ്ഞെടുക്കപ്പെട്ടു.
പക്ഷേ യിസ്രായേല്‍ജനത ശെൌലിനെ തെരഞ്ഞെ ടു ത്തെങ്കിലും അവര്‍ക്കവനെ കണ്ടുപിടിക്കാന്‍ കഴിഞ് ഞില്ല. 22 അപ്പോള്‍ അവര്‍ യഹോവയോടു ചോദിച്ചു, “ശെൌല്‍ ഇനിയും വരാത്തതെന്ത്?”
യഹോവ പറഞ്ഞു, “ആഹാരപദാര്‍ത്ഥങ്ങള്‍ക്കു പി ന്നില്‍ ഒളിച്ചിരിക്കുകയാണ് ശെൌല്‍.” 23 ജനങ്ങള്‍ ഓടി ച്ചെന്ന് ശെൌലിനെ ആഹാരപദാര്‍ത്ഥങ്ങള്‍ക്കു പിന് നില്‍നിന്നും പിടിച്ചു. ശെൌല്‍ ജനങ്ങള്‍ക്കിടയില്‍ വ ന്നു നിന്നു. മറ്റേതൊരാളെക്കാളും തലയെടുപ്പു ണ് ടായിരുന്നു ശെൌലിന്.
24 ശമൂവേല്‍ എല്ലാവരോടുമായി പറഞ്ഞു, “യഹോവ തെരഞ്ഞെടുത്തവനെ കാണുക. ശെൌലിനെപ്പോലെ മറ്റൊരാള്‍ ജനങ്ങള്‍ക്കിടയിലില്ല.”അപ്പോള്‍ ജനങ്ങ ള്‍ വിളിച്ചു പറഞ്ഞു, “രാജാവ് നീണാള്‍ വാഴട്ടെ.” 25 രാജ ത്വത്തിന്‍റെ ചട്ടങ്ങള്‍ ശമൂവേല്‍ ജനങ്ങള്‍ക്കു വിവരി ച്ചു കൊടുത്തു. ചട്ടങ്ങള്‍ അവന്‍ ഒരു പുസ്തക ത്തി ലെഴുതിവെച്ചു. അവന്‍ പുസ്തകം യഹോവയുടെ സമക് ഷത്തില്‍ വച്ചു. അനന്തരം വീട്ടിലേക്കു പൊയ് ക്കൊ ള്ളാന്‍ ശമൂവേല്‍ പറഞ്ഞു.
26 ശെൌലും ഗിബെയയിലുള്ള തന്‍റെ വീട്ടിലേക്കു പോയി. ദൈവം ധൈര്യശാലികളുടെ ഹൃദയത്തില്‍ സ്പ ര്‍ശിക്കുകയും അവര്‍ ശെൌലിനെ പിന്തുടരാ നാരംഭി ക് കുകയും ചെയ്തു. 27 എന്നാല്‍ ചില കുഴപ്പക്കാര്‍ പറഞ് ഞു, “ഇയാള്‍ക്കെങ്ങനെ നമ്മെ രക്ഷിക്കാനാവും?”അവര്‍ ശെൌലിനെ ദുഷിച്ചു സംസാരിക്കുകയും അവനു സമ് മാനങ്ങള്‍ കൊണ്ടുവരാന്‍ വിസമ്മതിക്കുകയും ചെയ്തു. പക്ഷേ ശെൌല്‍ ഒന്നും പറഞ്ഞില്ല. നാഹാശ്, അമ്മോ ന്യരുടെ രാജാവ് അമ്മോന്യരുടെ രാജാവായ നാഹാശ്, ഗാ ദിന്‍റെയും രൂബേന്‍റെയും ഗോത്രക്കാരെ ഉപദ്രവിച് ചി രുന്നു. നാഹാശ് ഓരോരുത്തരുടെയും വലതു കണ്ണ് തുര ന്നെടുത്തിരുന്നു. അവരെ സഹായിക്കാന്‍ നാഹാശ് ആരെ യും അനുവദിച്ചുമില്ല. യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള എല്ലാ യിസ്രായേലുകാരുടേയും വലതു കണ്ണ് അമ്മോ ന്യരുടെ രാജാവായ നാഹാശ് തുരന്നെടുത്തു. പക്ഷേ, ഏ ഴായിരം യിസ്രായേലുകാര്‍ അമ്മോന്യരില്‍ നിന്നും ഓടി യകന്ന് യാബേശ്-ഗിലെയാദില്‍ എത്തി.