7
മതിലുപണി തീര്‍ത്ത് വാതിലുകളില്‍ കതകുകള്‍ കൂട്ടിയശേഷം ഞങ്ങള്‍ വാതിലുകള്‍ക്ക് കാവല്‍ക്കാരെയും ആലയത്തിലെ സംഗീതക്കാരെയും പുരോഹിതരുടെ സഹായികളെയും നിശ്ചയിച്ചു. പിന്നെ എന്‍റെ സഹോദരന്‍ ഹനാനിയെ യെരൂശലേമിന്‍റെ പ്രഭുവായും ഹനന്യാവിനെ കോട്ടയുടെ അധിപനായും ഞാന്‍ നിയമിച്ചു. ഹനാനിയെ പ്രത്യേകം തിരഞ്ഞെടുക്കാന്‍ കാരണം അവന്‍ തികഞ്ഞ സത്യസന്ധനും മറ്റുള്ളവരെക്കാള്‍ ദൈവഭയം ഉള്ളവനുമായിരുന്നു എന്നതാണ്. പിന്നെ ഹനാനിയോടും ഹനന്യാവിനോടുമായി ഞാന്‍ പറഞ്ഞു, “നിത്യവും സൂര്യന്‍ ഉദിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞേ യെരൂശലേമിന്‍റെ വാതിലുകള്‍ തുറക്കാവൂ. സൂര്യന്‍ അസ്തമിക്കുന്നതിനു മുന്പ് വാതിലുകള്‍ അടച്ചുപൂട്ടുകയും വേണം. നഗരത്തിന്‍റെ കാവലിന് യെരൂശലേമില്‍ പാര്‍ക്കുന്നവരെ മാത്രമെ നിയമിക്കാവൂ. അവരില്‍ ചിലരെ പ്രധാനസ്ഥലങ്ങളില്‍ കാവലിനു നിര്‍ത്തണം, ബാക്കിയുള്ളവരെ അവരവരുടെ വീട്ടിനടുത്തും ഇടണം.”
മടങ്ങി വന്ന പ്രവാസികളുടെ നാമാവലി
ഇപ്പോള്‍ നഗരം വിശാലവും ആള്‍പാര്‍പ്പു കുറഞ്ഞതും ആയിരുന്നു. വീടുകള്‍ വീണ്ടും പണിതിരുന്നുമില്ല. ആയതിനാല്‍ എല്ലാ ജനങ്ങളെയും വരുത്തി ഒരു സഭ കൂടുവാന്‍ ദൈവം എന്‍റെ മനസ്സില്‍ തോന്നിപ്പിച്ചു. എല്ലാ കുടുംബങ്ങളുടെയും നാമാവലി ഉണ്ടാക്കേണ്ടതിനായി സകലപ്രമാണിമാരെയും ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ഞാന്‍ വിളിച്ചു കൂട്ടി. ആദ്യം മടങ്ങിവന്ന പ്രവാസികുടുംബങ്ങളുടെ പേര്‍വിവരപ്പട്ടിക എനിക്കു കിട്ടി. അതില്‍ എഴുതിക്കണ്ടത് ഇതാണ്:
പണ്ട് ബാബിലോണ്‍രാജാവായ നെബൂഖദ്നേസര്‍ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയ ദേശവാസികളില്‍ യെരൂശലേമിലേക്കും യെഹൂദയിലേക്കും മടങ്ങിവന്നവരുടെ പേരുവിവരമാണിത്. അവരോരോരുത്തരും അവനവന്‍റെ പട്ടണത്തിലേക്കാണ് മടങ്ങിപ്പോയത്. സെരുബ്ബാബേലിന്‍റെ കൂടെ മടങ്ങിയവര്‍: യേശുവ, നെഹെമ്യാവ് അസര്യാവ്, രയമ്യാവ്, നഹമാനി, മൊര്‍ദ്ദെഖായി, ബില്‍ശാന്‍, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ. ഇനി യിസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ പേരുകളും എണ്ണവും:
പാരോശിന്‍റെ പിന്‍ഗാമികള്‍ 2172
ശെഫത്യാവിന്‍റെ പിന്‍ഗാമികള്‍ 372
10 ആരഹിന്‍റെ പിന്‍ഗാമികള്‍ 652
11 യേശുവയുടെയും യോവാബിന്‍റെയും കുടുംബക്രമത്തിലൂടെ വന്ന പഹത്ത് മോവാബിന്‍റെ പിന്‍ഗാമികള്‍ 2818
12 ഏലാമിന്‍റെ പിന്‍ഗാമികള്‍ 1254
13 സത്ഥൂവിന്‍റെ പിന്‍ഗാമികള്‍ 845
14 സക്കായിയുടെ പിന്‍ഗാമികള്‍ 760
15 ബിന്നൂവിയുടെ പിന്‍ഗാമികള്‍ 648
16 ബേബായിയുടെ പിന്‍ഗാമികള്‍ 628
17 അസ്ഗാദിന്‍റെ പിന്‍ഗാമികള്‍ 2322
18 അദോനീക്കാമിന്‍റെ പിന്‍ഗാമികള്‍ 667
19 ബിഗ്വായിയുടെ പിന്‍ഗാമികള്‍ 2067
20 ആദീന്‍റെ പിന്‍ഗാമികള്‍ 655
21 ഹിസ്ക്കീയാവിന്‍റെ കുലത്തിലൂടെ വന്ന ആതേരിന്‍റെ പിന്‍ഗാമികള്‍ 98
22 ഹാശൂമിന്‍റെ പിന്‍ഗാമികള്‍ 328
23 ബേസായിയുടെ പിന്‍ഗാമികള്‍ 324
24 ഹാരീഫിന്‍റെ പിന്‍ഗാമികള്‍ 112
25 ഗിബെയോന്‍റെ പിന്‍ഗാമികള്‍ 95
26 ബേത്ത്ലേഹെം നെതോഫാത് എന്നീ നഗരങ്ങളില്‍ നിന്നുള്ളവര്‍ 188
27 അനാഥോത് നഗരത്തില്‍ നിന്നുള്ളവര്‍ 128
28 ബേത്ത്-അസ്മാവേത് നഗരത്തില്‍നിന്നുള്ളവര്‍ 42
29 കിര്യത്ത് യെയാരീം, കെഫീര, ബെയെരോത്ത് എന്നീ നഗരങ്ങളില്‍ നിന്നുള്ളവര്‍ 743
30 രാമാ ഗേബ എന്നീ നഗരങ്ങളില്‍നിന്നുള്ളവര്‍ 621
31 മിക്മാസുനഗരത്തില്‍ നിന്നുള്ളവര്‍ 122
32 ബേഥേല്‍, ഹായീ എന്നീ നഗരങ്ങളില്‍ നിന്നുള്ളവര്‍ 123
33 നെബോ എന്ന മറ്റേ നഗരത്തില്‍നിന്നുള്ളവര്‍ 52
34 ഏലാം എന്ന മറ്റേ നഗരത്തില്‍ നിന്നുള്ളവര്‍ 1254
35 ഹാരീംനഗരത്തില്‍ നിന്നുള്ളവര്‍ 320
36 യെരീഹോനഗരത്തില്‍ നിന്നുള്ളവര്‍ 345
37 ലോദ്, ഹാദീദ, ഓനോ എന്നീ നഗരങ്ങളില്‍ നിന്നുള്ളവര്‍ 721
38 സേനായാനഗരത്തില്‍ നിന്നുള്ളവര്‍ 3930
39 പുരോഹിതന്മാര്‍: യേശുവയുടെ കുടുംബത്തിലൂടെ വന്ന യെദായാവിന്‍റെ പിന്‍ഗാമികള്‍ 973
40 ഇമ്മേരിന്‍റെ പിന്‍ഗാമികള്‍ 1052
41 പശ്ഹൂരിന്‍റെ പിന്‍ഗാമികള്‍ 1247
42 ഹാരീമിന്‍റെ പിന്‍ഗാമികള്‍ 1017
43 ലേവിയുടെ ഗോത്രത്തില്‍പ്പെട്ടവര്‍: ഹോദെവയുടെ കുലത്തില്‍പ്പെട്ട കദ്മീയേലിന്‍റെ കുലത്തിലൂടെ വന്ന യേശുവയുടെ പിന്‍ഗാമികള്‍ 74
44 ഗായകര്‍: അസാഫിന്‍റെ പിന്‍ഗാമികള്‍ 148
45 വാതില്‍ കാവല്‍ക്കാര്‍: ശല്ലൂം, ആതേര്‍, തല്‍മോന്‍, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിന്‍ഗാമികള്‍ 138
46 പ്രത്യേക ആലയദാസന്മാര്‍: സീഹ, ഹസൂഫ, തബ്ബായോത്ത് എന്നിവരുടെ പിന്‍ഗാമികള്‍,
47 കേരോസ്, സീയായു, പാദോന്‍,
48 ലെബാന, ഹഗാബ, സല്‍മായി,
49 ഹാനാന്‍, ഗിദ്ദേല്‍, ഗാഹര്‍,
50 രെയായ്യാവ്, രെസീന്‍, നെക്കോദ,
51 ഗസ്സാം, ഉസ്സ, പാസേഹ,
52 ബേസായി, മെയൂനിം, നെഫൂസിം,
53 ബക്ക്ബുക്ക്, ഹക്കൂഫ, ഹര്‍ഹൂര്‍,
54 ബസ്ലീത്ത്, മെഹീദ, ഹര്‍ശ,
55 ബര്‍ക്കോസ്, സീസെര, തേമഹ്,
56 നെസീഹ, ഹതീഫ.
57 ശലോമോന്‍റെ ദാസന്മാരുടെ പിന്‍ഗാമികള്‍: സോതായി, സോഫേരെത്ത്, പെരീദ,
58 യാല, ദര്‍ക്കോന്‍, ഗിദ്ദേല്‍,
59 ശെഫത്യാവ്, ഹത്തീല്‍, പോഖേരെത്ത് - സെബായീം, ആമോന്‍ എന്നിവര്‍.
60 എല്ലാ ആലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ പിന്‍ഗാമികളും 392
61 തേല്‍-മേലെഹ്, തേല്‍-ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ നഗരങ്ങളില്‍നിന്ന് യെരൂശലേമിലേക്കു ചിലര്‍ വന്നു. എന്നാല്‍ അവരുടെ കുടുംബങ്ങള്‍ യിസ്രായേല്‍ജനത തന്നെയോ എന്നു തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ വന്നവര്‍:
62 ദെലയാവ്, തോബീയാവ് നെക്കോദ എന്നിവരുടെ പിന്‍ഗാമികള്‍ 642
63 പുരോഹിതകുടുംബങ്ങളില്‍ നിന്നുള്ള ഹോബ, ഹക്കോസ്, ബര്‍സ്സില്ലായി എന്നിവരുടെ പിന്‍ഗാമികള്‍. (ഗിലെയാദ്യക്കാരന്‍ ബര്‍സ്സില്ലായിയുടെ ഒരു മകളെ ഒരുവന്‍ വിവാഹം ചെയ്താല്‍ അവനെ ബര്‍സ്സില്ലായിയുടെ പിന്‍ഗാമിയായി കണക്കാക്കിയിരുന്നു.)
64 ഇവര്‍ താന്താങ്ങളുടെ കുടുംബചരിത്രം തെരഞ്ഞുവെങ്കിലും കണ്ടുകിട്ടിയില്ല. പുരോഹിതരായിരിക്കുന്നതിനു തങ്ങളുടെ പൂര്‍വ്വികര്‍ പുരോഹിതരായിരുന്നെന്നു തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട് പുരോഹിതരുടെ പട്ടികയില്‍ അവരെ ഉള്‍പ്പെടുത്തിയില്ല. 65 മഹാപുരോഹിതന്‍ എന്താണു ചെയ്യേണ്ടതെന്ന് ദൈവത്തില്‍ നിന്നറിയാന്‍ ഊരീമും തുമ്മീമും ഉപയോഗിക്കുംവരെ ആരും അതിവിശുദ്ധമായ ആഹാരം കഴിച്ചുകൂടെന്ന് ദേശവാഴി കല്പിച്ചു.
66-67 മടങ്ങി വന്ന ആ സംഘത്തില്‍ ദാസീദാസന്മാരെ കൂടാതെ ആകെ 42360 പേരുണ്ടായിരുന്നു. അവരുടെ ദാസന്മാരും ദാസിമാരും 7337 പേര്‍. അവരുടെ കൂടെ ആണും പെണ്ണുമായി 245 സംഗീതജ്ഞരുമുണ്ടായിരുന്നു. 68-69 അവര്‍ക്ക് 736 കുതിരകളും 245 കോവര്‍ കഴുതകളും 435 ഒട്ടകങ്ങളും 6720 കഴുതകളുമുണ്ടായിരുന്നു.
70 കുടുംബത്തലവന്മാരില്‍ ചിലര്‍ പണിയെ സഹായിക്കാന്‍ പണം കൊടുത്തു. ദേശവാഴി എട്ടര കിലോഗ്രാം സ്വര്‍ണ്ണവും അന്‍പതു കിണ്ണങ്ങളും 530 പുരോഹിതര്‍ക്കുള്ള ഉടുപ്പുകളും ഖജനാവിന് കൊടുത്തു. 71 കുടംബത്തലവന്മാര്‍ 170 കിലോഗ്രാം സ്വര്‍ണ്ണവും 11/3 ടണ്‍ വെള്ളിയും കൊടുത്തു. 72 ശേഷമുള്ള ജനം ആകെ 170 കിലോഗ്രാം സ്വര്‍ണ്ണവും 11/3 ടണ്‍ വെള്ളിയും പുരോഹിതര്‍ക്കുള്ള അറുപത്തേഴ് ഉടുപ്പുകളും കൊടുത്തു.
73 അങ്ങനെ പുരോഹിതരും ലേവിയുടെ കൂട്ടക്കാരും വാതില്‍കാവല്‍ക്കാരും പാട്ടുകാരും ദൈവാലയദാസന്മാരും ശേഷം എല്ലാ യിസ്രായേലുകാരും അവരവരുടെ പട്ടണങ്ങളില്‍ പാര്‍പ്പു തുടങ്ങി. അക്കൊല്ലം ഏഴാം മാസത്തോടെ മുഴുവന്‍ യിസ്രായേലുകാരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍പ്പുറപ്പിച്ചിരുന്നു.