യോശീയാവ് യെഹൂദയില്‍ ഭരണമാരംഭിക്കുന്നു
22
1 ഭരണമാരംഭിച്ചപ്പോള്‍ യോശീയാവിന് എട്ടു വ യസ്സായിരുന്നു. യെരൂശലേമില്‍ അയാള്‍ മുപ്പ ത്തൊന്നു വര്‍ഷം ഭരണം നടത്തി. ബൊസ്കത്തിലെ അ ദായാവിന്‍റെ പുത്രിയായ യെദീദാ ആയിരുന്നു അയാ ളു ടെ അമ്മ.
2 യഹോവയുടെ ദൃഷ്ടിയില്‍ ശരിയായ കാര്യ ങ് ങള്‍ തന്നെയാണ് യോശീയാവ് ചെയ്തത്. തന്‍റെ പൂര്‍വ് വികനായ ദാവീദിനെപ്പോലെ യോശീയാവ് ദൈവത്തെ അനുഗമിച്ചു. ദൈവം ആഗ്രഹിച്ചതു തന്നെ ഒരു വ്യത് യാസവുമില്ലാതെ യോശീയാവ് ചെയ്തു.
ആലയം പുതുക്കിപ്പണിയാന്‍ യോശീയാവ് കല്പിക്കുന്നു
3 യോശീയാവ് രാജാവായതിന്‍റെ പതിനെട്ടാം വര്‍ഷം കാര്യദര്‍ശിയും മെശുല്ലാമിന്‍റെ പുത്രനായ അസ ല്യാ വിന്‍റെ പുത്രനുമായ ശാഫാനെ യഹോവയുടെ ആലയ ത് തിലേക്കയച്ചു.
4 യോശീയാവു പറഞ്ഞു, “മഹാ പുരോ ഹിതനായ ഹില്‍ക്കീയാവിന്‍റെ അടുത്തേക്കു ചെല്ലുക. പാറാവുകാരന്‍ ജനങ്ങളില്‍നിന്നും ശേഖരിച്ച പണം അ യാള്‍ക്കാണു കിട്ടേണ്ടത്.
5 അപ്പോള്‍ പുരോഹിതന്മാര്‍ ആ പണം യഹോവയുടെ ആലയത്തിലെ പണികള്‍ ക്കു മേല്‍നോട്ടം വഹിക്കുന്ന പണിക്കാര്‍ക്കു നല്‍കണം. പു രോഹിതന്മാര്‍ ആ പണം യഹോവയുടെ ആലയം പുതു ക്കിപ്പണിയുന്ന പണിക്കാര്‍ക്കു നല്‍കണം.
6 മരയാ ശാ രിമാരും കല്ലാശാരിമാരും കല്ലുവെട്ടുകാരും അവിടെ യു ണ്ട്. ആലയമുറപ്പിക്കാനുള്ള തടിയും കല്ലും വാങ്ങാന്‍ ആ പണം ഉയോഗിക്കണം.
7 പണിക്കാര്‍ക്കു നിങ്ങള്‍ നല്‍ കുന്ന പണം എണ്ണരുത്. ആ പണിക്കാര്‍ വിശ്വ സ്ത രാ ണ്.”
ന്യായപ്രമാണപുസ്തകം ആലയത്തില്‍ കാണപ്പെട്ടു
8 ഉന്നതപുരോഹിതനായ ഹില്‍ക്കീയാവ് കാര്യദര്‍ശി യായ ശാഫാനോടു പറഞ്ഞു, “യഹോവയുടെ ആലയത് തില്‍നിന്ന് ഞാന്‍ നിയമപുസ്തകം കണ്ടെടുത്തു!”ഹില്‍ ക്കീയാവ് പുസ്തകം ശാഫാനു നല്‍കുകയും ശാഫാന്‍ അതു വായിക്കുകയും ചെയ്തു.
9 കാര്യദര്‍ശിയായ ശാഫാന്‍ യോശീയാരാജാവിന്‍റെ അ ടുത്തെത്തി അദ്ദേഹവുമായി സംസാരിച്ചു. ശാഫാന്‍ പറ ഞ്ഞു, “അങ്ങയുടെ ദാസന്മാര്‍ ആലയത്തിലെ പണം മു ഴുവന്‍ പുറത്തെടുത്തു. യഹോവയുടെ ആലയത്തിലെ പ ണിക്ക് മേല്‍നോട്ടം വഹിക്കുന്ന പണിക്കാര്‍ക്ക് അവര്‍ ആ പണം നല്‍കി.”
10 അനന്തരം, കാര്യദര്‍ശിയായ ശാഫാന്‍ രാജാവിനോടു പറഞ്ഞു, “പുരോഹിതനായ ഹില്‍ക്കീ യാവ് എനിക്ക് ഒരു പുസ്തകം കൂടി നല്‍കി.”അനന്തരം ശാഫാന്‍ആപുസ്തകംരാജാവിനെവായിച്ചുകേള്‍പ്പിച്ചു.
11 ന്യായപ്രമാണപുസ്തകത്തിലെ വാക്കുകള്‍ കേട്ടപ് പോള്‍ തന്‍റെ മനസ്സു കലങ്ങിയതു പ്രകടിപ്പിക്കാന്‍ രാജാവ് തന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറി.
12 അനന്തരം പുരോഹിതനായ ഹില്‍ക്കീയാവ്, ശാഫാന്‍റെ പുത്രനായ അഹീക്കാം, മീഖായാവിന്‍റെ പുത്രനായ അക്ബോര്‍, കാര് യദര്‍ശിയായ ശാഫാന്‍, രാജാവിന്‍റെ ദാസനായ അസായാവ് എന്നിവര്‍ക്ക് രാജാവ് ഒരു കല്പന നല്‍കി.
13 യോശീ യാ രാജാവു പറഞ്ഞു, “നമ്മളെന്താണു ചെയ്യേണ്ടതെന്ന് യെഹോവയോടു ചെന്നു ചോദിക്കുക. എനിക്കു വേ ണ് ടിയും ജനങ്ങള്‍ക്കു വേണ്ടിയും യെഹൂദയ്ക്കു മുഴുവനും വേണ്ടിയും യഹോവയോടു ചോദിക്കുക. കണ്ടെത്തിയ ഈ പുസ്തകത്തിലെ വചനങ്ങളെപ്പറ്റി ചോദിക്കുക. യഹോവ നമ്മോടു കോപിച്ചിരിക്കുന്നു. എന്തു കൊ ണ്ടെന്നാല്‍ നമ്മുടെ പൂര്‍വ്വികര്‍ ഈ പുസ്തകത്തിലെ വചനങ്ങള്‍ അനുസരിച്ചില്ല. നമുക്കായെ ഴുതപ്പെ ട് ടതെല്ലാമൊന്നും അവര്‍ ചെയ്തില്ല!”
യോശീയാവും പ്രവാചകയായ ഹുല്‍ദായും
14 അതിനാല്‍, പുരോഹിതനായ ഹില്‍ക്കീയാവ്, അഹീ ക്കാം, അക്ബോര്‍, ശഫാന്‍, അസായാവ് എന്നിവര്‍ പ്രവാ ചകയായ ഹുല്‍ദായുടെയടുത്തേക്കു പോയി. അര്‍ഹസി ന്‍റെ പുത്രനായ തിക്വയുടെ പുത്രനായ ശല്ലൂമിന്‍റെ ഭാര്യയായിരുന്നു ഹുല്‍ദാ. ശല്ലൂമായിരുന്നു പുരോ ഹിതന്മാരുടെ വസ്ത്രങ്ങളുടെ സൂക്ഷിപ്പുകാരന്‍. യെരൂശലേമിന്‍റെരണ്ടാംപാദത്തിലായിരുന്നുഹുല്‍ദായുടെ താമസം. അവര്‍ ചെന്ന് ഹുല്‍ദായുമായി സംസാരിച്ചു.
15 അപ്പോള്‍ ഹുല്‍ദാ അവരോടു പറഞ്ഞു, “യിസ്രാ യേലിന്‍റെ ദൈവമാകുന്ന യഹോവ പറയുന്നു: നിങ്ങ ളെ ഇങ്ങോട്ടയച്ചയാളോടു പറയുക:
16 ‘യഹോവ ഇങ് ങനെ പറയുന്നു: ഈ നാടിനും ഇവിടെ വസിക്കു ന്നവ ര്‍ ക്കും മേല്‍ ഞാന്‍ യാതനകള്‍ അയയ്ക്കുവാന്‍ പോകുന്നു. യെഹൂദയിലെ രാജാവു വായിച്ച ന്യായപ്രമാ ണപു സ് തകത്തിലെഴുതി വച്ചിരിക്കുന്ന യാതനകള്‍ ഇവയൊ ക് കെയാണ്.
17 യെഹൂദയിലെ ജനത എന്നെ വിട്ടുപോ വുക യും മറ്റു ദൈവങ്ങള്‍ക്ക് ധൂപാര്‍പ്പണം നടത്തുകയും ചെയ്തു. അവരെന്നെ വളരെ കോപാകുലനാക്കി. അവര്‍ അനേകം വിഗ്രഹങ്ങളുണ്ടാക്കി. അതിനാലാണ് അവ രോട് ഞാന്‍ ഈ സ്ഥലത്ത് കോപം കാണിക്കുന്നത്. അ ണയ്ക്കാനാവാത്ത ഒരു അഗ്നിപോലെയായിരിക്കും എ ന്‍റെ കോപം!’
18-19 “യഹോവയുടെ ഉപദേശത്തിന് യെഹൂദയിലെ രാ ജാവായ യോശീയാവ് നിങ്ങളെ അയച്ചു. യോശീ യാവി നോട് ഇക്കാര്യങ്ങള്‍ പറയുക: ‘നീ കേട്ട വാക്കുകള്‍ യി സ്രായേലിന്‍റെ ദൈവമാകുന്ന യഹോവ പറഞ്ഞതാണ്. ഈ സ്ഥലത്തെയും ഇവിടെ ജീവിക്കുന്നവരെയും പറ്റി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നീ കേട്ടു. അക്കാര്യങ്ങള്‍ കേട്ടപ്പോള്‍നിന്‍റെമൃദുവായഹൃദയംവേദനിച്ചു.കൊടുംദുരിതങ്ങള്‍ ഈ സ്ഥലത്തു (യെരൂശലേം) സംഭവിക്കുമെ ന്ന് ഞാന്‍ പറഞ്ഞു. ദു:ഖം പ്രകടിപ്പിക്കാന്‍ നീ വസ്ത് രങ്ങള്‍ വലിച്ചു കീറുകയും കരയാനാരംഭിക്കുകയും ചെ യ്തു. അതിനാലാണ് ഞാന്‍ നിന്നെ ചെവിക്കൊണ്ടത്!’ യഹോവ ഇതു പറയുന്നു.
20 ‘നിന്നെ ഞാന്‍ നിന്‍റെ പൂ ര്‍വ്വികരോട് ചേര്‍ത്തു കൊള്ളും. നീ മരിക്കുകയും സ മാധാനത്തോടെ ശവക്കല്ലറയിലേക്കു പോവുകയും ചെയ്യും. ഈ സ്ഥലത്തിന് ഞാന്‍ വരുത്തുന്ന യാ തന ക ളൊന്നും നീ കാണാനിടയാവുകയില്ല!’”
അനന്തരം പുരോഹിതനായ ഹില്‍ക്കീയാവ്, അഹീ ക് കാം, അക്ബോര്‍, ശാഫാന്‍, അസായാവ് എന്നിവര്‍ രാജാ വിനോട് അതു പറഞ്ഞു.