സഭാപ്രസംഗി
1
ഗുരുനാഥന്‍െറ വാക്കുകളാണിവ. ഈ ഗുരു നാഥന്‍ ദാവീദിന്‍െറ പുത്രനും യെരൂശലേ മിലെ രാജാവുമായിരുന്നു.
എല്ലാം അര്‍ത്ഥരഹിതമാകുന്നു. ഇതെല്ലാം ഒരുതരം സമയം പാഴാക്കലാണെന്ന് ഗുരു പറയു ന്നു! ഈ ജീവിതത്തില്‍ നടത്തുന്ന കഠിനാദ്ധ്വാ നങ്ങളില്‍ നിന്നെല്ലാം മനുഷ്യര്‍ യഥാര്‍ത്ഥ ത്തില്‍ എന്തെങ്കിലും നേടുന്നുണ്ടോ? ഇല്ല!
സംഗതികള്‍ ഒരിക്കലും മാറുന്നില്ല
മനുഷ്യര്‍ ജീവിക്കുന്നു; മനുഷ്യര്‍ മരിക്കുന്നു. പക്ഷേ ഭൂമി എന്നെന്നും നിലനില്‍ക്കുന്നു. സൂര്യന്‍ ഉദിക്കുന്നു; സൂര്യന്‍ അസ്തമിക്കുന്നു. അതേസ്ഥലത്തു വീണ്ടും ഉദിക്കാന്‍ സൂര്യന്‍ തിടുക്കപ്പെടുകയും ചെയ്യുന്നു.
കാറ്റ് തെക്കോട്ടടിക്കുന്നു; കാറ്റു വടക്കോട്ടും അടിക്കുന്നു. കാറ്റ് ചുറ്റോടു ചുറ്റും അടിക്കുന്നു. കാറ്റു തിരിഞ്ഞ് അതാരംഭിച്ചിടത്തു തന്നെ വീണ്ടും അടിക്കുന്നു.
എല്ലാ നദികളും അതേസ്ഥലത്തേക്കു വീണ്ടും വീണ്ടും ഒഴുകുന്നു. അവയെല്ലാം കടലിലേക്കൊ ഴുകുന്നു. പക്ഷേ കടല്‍ നിറയുന്നില്ല. എല്ലാം പൂര്‍ണ്ണമായി വിവരിക്കാന്‍ വാക്കുകള്‍ക്കാവില്ല. പക്ഷേ ആളുകള്‍ സംസാരിച്ചുകൊണ്ടേയിരി ക്കുന്നു. വാക്കുകള്‍ വീണ്ടും വീണ്ടും നമ്മുടെ ചെവികളിലേക്കെത്തുന്നു. പക്ഷേ നമ്മുടെ ചെ വികള്‍ നിറയുന്നില്ല. നമ്മുടെ കണ്ണുകള്‍ നാം കാണുന്ന കാഴ്ചകള്‍ കൊണ്ടും നിറയുന്നില്ല.
പുതുതായി ഒന്നുമില്ല
ആരംഭം മുതല്‍ എന്തായിരുന്നുവോ അതായി ത്തന്നെ തുടരുകയാണെല്ലാം. ചെയ്തിരുന്നതു പോലെതന്നെ അതേ കാര്യങ്ങള്‍ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ ജീവിതത്തില്‍ പുതു തായി ഒന്നുമില്ല.
10 “ഇതാ, ഇതു പുതുതാണ്”എന്നൊരുവന്‍ പറഞ്ഞേക്കാം. പക്ഷേ, അത് എപ്പോഴും ഇവി ടെയുണ്ടായിരുന്നു. നമ്മെക്കാളും മുന്പേ അതി വിടെയുണ്ടായിരുന്നു!
11 പണ്ടു സംഭവിച്ച കാര്യങ്ങള്‍ മനുഷ്യര്‍ ഓര്‍ മ്മിക്കുന്നില്ല. ഇന്നു സംഭവിക്കുന്ന കാര്യങ്ങള്‍ മനുഷ്യര്‍ ഭാവിയില്‍ ഓര്‍മ്മിക്കുകയുമില്ല. ഭാവി തലമുറക്കാര്‍ തങ്ങള്‍ക്കു മുന്പുണ്ടായിരുന്നവര്‍ ചെയ്ത കാര്യങ്ങളും ഓര്‍ക്കുകയില്ല.
ജ്ഞാനം സന്തോഷം കൊണ്ടുവരുന്നുവോ?
12 ഗുരുനാഥനായ ഞാന്‍ യെരൂശലേമില്‍ യി സ്രായേലിന്‍െറ രാജാവായിരുന്നു. 13 ഈ ജീവി തത്തില്‍ ചെയ്ത കാര്യങ്ങളെപ്പറ്റിയെല്ലാം പഠി ക്കുന്നതിന് എന്‍െറ ജ്ഞാനം ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് ദൈവം ഞങ്ങള്‍ക്കു ചെയ്യുവാന്‍ തന്ന ഏറ്റവും കഠിനമായൊരു കാര്യമാണെന്ന് ഞാന്‍ അറിഞ്ഞു. 14 ഭൂമിയില്‍ ചെയ്യപ്പെട്ട എല്ലാ കാര്യങ്ങളും ഞാന്‍ പരിശോ ധിക്കുകയും അതെല്ലാം വെറും സമയം പാഴാക്ക ലാണെന്നു കാണുകയും ചെയ്തു. കാറ്റിനെ പിടിക്കാന്‍ ശ്രമിക്കുന്പോലെയാണത്. 15 ഇക്കാര്യ ങ്ങള്‍ മാറ്റാന്‍ നിനക്കാവില്ല. വളഞ്ഞ കാര്യ ങ്ങളെ നേരായതെന്നു വിളിക്കുവാന്‍ നിനക്കാ വില്ല. എന്തെങ്കിലും നഷ്ടപ്പെട്ടതുണ്ടെങ്കില്‍ അതിവിടെത്തന്നെയുണ്ടെന്നും പറയാനാവില്ല.
16 ഞാന്‍ എന്നോടുതന്നെ പറഞ്ഞു, “ഞാന്‍ വളരെ ജ്ഞാനിയാണ്. എനിക്കുമുന്പ് യെരൂശ ലേം ഭരിച്ച എല്ലാ രാജാക്കന്മാരെക്കാളും ജ്ഞാ നിയാണു ഞാന്‍. ജ്ഞാനവും അറിവും സത്യ ത്തിലെന്താണെന്ന് എനിക്കറിയാം!”
17 ഭോഷത്തം ആലോചിക്കുന്നതിനെക്കാള്‍ ജ്ഞാനവും അറിവും എങ്ങനെ ശ്രേഷ്ഠമാണെ ന്നു പഠിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. പക്ഷേ, ജ്ഞാനിയാകാന്‍ ശ്രമിക്കുന്നത് കാറ്റിനെ പിടി ക്കുവാന്‍ ശ്രമിക്കുന്നതു പോലെയാണെന്ന് ഞാന്‍ പഠിച്ചു. 18 അധികം ജ്ഞാനത്തോടൊപ്പം നിരാശയും വരുന്നു. കൂടുതല്‍ ജ്ഞാനം നേടുന്നവന്‍ കൂടുതല്‍ വ്യസനവും നേടുന്നു