പൌലൊസ് തന്‍റെ ശുശ്രൂഷയെ പ്രതിരോധിക്കുന്നു
10
1 ഞാന്‍, പൌലൊസ്, നിങ്ങളോട് അപേക്ഷിക്കുന്നു. ക്രിസ്തുവിന്‍റെ സൌമ്യതയുടെയും കാരുണ്യത്തിന്‍റെയും പേരില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളോടൊത്ത് ആയിരിക്കുന്പോള്‍ ഞാന്‍ വിനീതനും ദൂരെ ആയിരിക്കുന്പോള്‍ ഞാന്‍ ധൈര്യശാലിയും ആണെന്ന് ചിലര്‍ പറയുന്നു.
2 ഞങ്ങളുടേത് ഒരു ലൌകിക ജീവിതമാണെന്നാണ് ചിലര്‍ കരുതുന്നത്. ഞാന്‍ വരുന്പോള്‍ അവര്‍ക്കെതിരെ തന്‍റേടമായി പെരുമാറാനാണെന്‍റെ ഉദ്ദേശ്യം. അതു നിങ്ങളുടെ ഇടയില്‍ പ്രകടിപ്പിച്ചു തെളിയിക്കാന്‍ ഇടയാക്കരുതേ എന്നാണെന്‍റെ ആഗ്രഹം.
3 ഞങ്ങള്‍ ഈ ലോകത്തിലാണ് ജീവിക്കുന്നത്. എന്നാലും ഈ ലോകം പ്രകടിപ്പിക്കുന്ന യുദ്ധമല്ല ഞങ്ങള്‍ ചെയ്യുന്നത്.
4 ലൌകീകമായ ആയുധങ്ങളില്‍ നിന്നും വ്യത്യസ്തമായ ആയുധങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഞങ്ങളുടെ ആയുധങ്ങള്‍ക്ക് ദൈവത്തില്‍ നിന്നുള്ള ശക്തിയുണ്ട്. ശത്രുവിന്‍റെ ശക്തിസ്ഥലങ്ങളെ നശിപ്പിക്കാന്‍ ഈ ആയുധങ്ങള്‍ക്കാകും. ജനങ്ങളുടെ വാദങ്ങളെ ഞങ്ങള്‍ തകര്‍ക്കും.
5 ദൈവജ്ഞാനത്തിനെതിരായിരുന്ന എല്ലാ അഹന്തകളെയും ഞങ്ങള്‍ തകര്‍ക്കും. എല്ലാ വിചാരത്തെയും പിടിച്ച് ഞങ്ങള്‍ ക്രിസ്തുവിനു വിധേയമാക്കും.
6 അനുസരിക്കാത്ത ആരെയും ശിക്ഷിക്കാനും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ആദ്യം നിങ്ങളെ പൂര്‍ണ്ണമായും അനുസരിപ്പിക്കുകയാണു ഞങ്ങള്‍ക്കു വേണ്ടത്.
7 നിങ്ങള്‍ക്കു മുന്പിലുള്ള വസ്തുതകളെ നിങ്ങള്‍ കാണണം. ആര്‍ക്കെങ്കിലും താന്‍ ക്രിസ്തുവിന്‍റേതാണെന്ന് ഉറപ്പു തോന്നുന്നുണ്ടെങ്കില്‍ അയാളെപ്പോലെ തന്നെ ഞങ്ങളും ക്രിസ്തുവിന്‍റെ ആളുകളാണെന്ന് അയാള്‍ ഓര്‍മ്മിക്കണം.
8 കര്‍ത്താവ് ഞങ്ങള്‍ക്കു തന്ന അധികാരങ്ങളില്‍ ഞങ്ങള്‍ പൊങ്ങച്ചം കൊള്ളുന്നുണ്ടെന്നുള്ളതു സത്യമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഈ ശക്തി നല്‍കപ്പെട്ടത് നിങ്ങളെ ശക്തരാക്കാനാണ്. വേദനിപ്പിക്കാനല്ല. അതിനാല്‍ ആ അഭിമാനത്തില്‍ എനിക്കു ലജ്ജയില്ല.
9 എന്‍റെ കത്തുകളിലൂടെ ഞാന്‍ നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു നിങ്ങള്‍ കരുതരുതെന്നുണ്ടെനിക്ക്.
10 ചിലര്‍ പറയുന്നു, “പൌലൊസിന്‍റെ കത്തുകള്‍ ശക്തവും തീഷ്ണവുമാണ്. എന്നാല്‍ ഞങ്ങളോടൊത്തിരിക്കുന്പോള്‍ അവന്‍ ദുര്‍ബ്ബലനാണ്. അവന്‍റെ സംസാരം മനസ്സില്‍ ആഞ്ഞു തറയ്ക്കുന്നതല്ല.”
11 അവര്‍ ഇതറിയട്ടെ: ഞങ്ങളിപ്പോള്‍ നിങ്ങളോടൊത്ത് ഇല്ലാത്തതുകൊണ്ടാണ് കത്തെഴുതുന്നത്. പക്ഷേ ഞങ്ങള്‍ നിങ്ങളോടൊത്ത് ഉണ്ടാകുന്പോഴും കത്തുകളില്‍ കാണുന്ന അതേ ശക്തിയും കരുത്തും ഞങ്ങള്‍ക്കുണ്ടാകും.
12 സ്വയം പ്രമാണിമാരെന്നു കരുതുന്നവരോടൊത്തു ചേരാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. ഞങ്ങള്‍ ഞങ്ങളെ അവരോടു താരതമ്യം ചെയ്യുന്നുമില്ല. അവര്‍ സ്വയം മാനദണ്ഡമാക്കി അളക്കുകയും സ്വന്തം നിലവാരത്തിനൊത്തു വിധിയ്ക്കുകയും ചെയ്യുന്നു. അവരുടെ അജ്ഞതയാണതു കാണിക്കുന്നത്.
13 എന്നാല്‍ ഞങ്ങള്‍ക്കു തന്നിരിക്കുന്ന പ്രവൃത്തിയുടെ അതിരുകള്‍ വിട്ടു ഞങ്ങള്‍ ആത്മപ്രശംസ നടത്തുകയില്ല. ദൈവം തന്ന പ്രവൃത്തിയാണത്. നിങ്ങളുടെ പ്രവൃത്തികളും അതില്‍പ്പെടും.
14 ഞങ്ങള്‍ വളരെയൊന്നും ആത്മപ്രശംസ നടത്തുകയില്ല. ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ പൊങ്ങച്ചം പറയുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കു വന്നു. ക്രിസ്തുവിന്‍റെ സുവിശേഷവുമായി.
15 ഞങ്ങളുടേതായ അദ്ധ്വാനത്തിന്‍റെ പരിധിയില്‍ ഞങ്ങളുടെ അഭിമാനത്തെ നിര്‍ത്തുന്നു. മറ്റുള്ളവരുടെ അദ്ധ്വാനത്തില്‍ ഞങ്ങള്‍ അഭിമാനിക്കില്ല. നിങ്ങളുടെ വിശ്വാസം തുടര്‍ന്നും വളരുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങളുടെ പ്രവൃത്തി വളരുവാന്‍ നിങ്ങള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
16 അപ്പോള്‍ നിങ്ങളുടെ നഗരത്തിനുമപ്പുറം സുവിശേഷം പ്രസംഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ പ്രദേശത്തു നിര്‍വ്വഹിക്കപ്പെട്ട പ്രവൃത്തിയുടെ കാര്യത്തില്‍ അഹങ്കരിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല.
17 പക്ഷേ, “അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കുക.✡ ഉദ്ധരണി യിരെ. 9:24.
18 താന്‍ സ്വീകാര്യനാണെന്നു സ്വയം പറയുന്നവനല്ല, നല്ലവനെന്നു കര്‍ത്താവ് പറയുന്നവനാണ് അംഗീകരിക്കപ്പെടുക.