സ്നേഹമാണ് ഏറ്റവും നല്ല ദാനം
13
1 ഇനി ഞാന്‍ നിങ്ങളെ എല്ലാറ്റിലും മികച്ച വഴി കാണിക്കാം. ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെ പോലും ഭാഷകളില്‍ സംസാരിച്ചേക്കാം. പക്ഷേ എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ വെറും മുഴങ്ങുന്ന മണിയോ ചിലന്പുന്ന ഇലത്താളമോ ആയിരിക്കും.
2 എനിക്കു പ്രവചനവരമുണ്ടായേക്കാം, എനിക്ക് ദൈവത്തിന്‍റെ എല്ലാ രഹസ്യ സംഗതികളും അറിയിക്കാനായേക്കാം, എല്ലാക്കാര്യങ്ങളും അറിയാനായേക്കും, മലകളെപ്പോലും മാറ്റാന്‍ കഴിയുന്നത്ര ഉറച്ച വിശ്വാസവും എനിക്കുണ്ടായേക്കാം. പക്ഷേ ഇതെല്ലാം ഉണ്ടെങ്കിലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.
3 പാവങ്ങളെ തീറ്റിപ്പോറ്റാന്‍ എനിക്കുള്ളതെല്ലാം ദാനം ചെയ്താലും, എന്‍റെ ശരീരം തന്നെ യാഗമായി കത്തിക്കാന്‍ കൊടുത്താലും എനിക്കു സ്നേഹമില്ലെങ്കില്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് എനിക്കൊന്നും കിട്ടില്ല.
4 സ്നേഹം ക്ഷമിക്കുന്നു, സ്നേഹം ദയ കാണിക്കുന്നു. അത് അസൂയയല്ല; അഹന്തയല്ല, ഗര്‍വ്വുമല്ല;
5 സ്നേഹം അയോഗ്യമല്ല, സ്വാര്‍ത്ഥമല്ല. സ്നേഹം കോപിയ്ക്കുന്നുമില്ല. സ്നേഹം അതിനെതിരെ ചെയ്ത തെറ്റുകള്‍ ഓര്‍ക്കാറില്ല.
6 അനീതിയില്‍ സ്നേഹം സന്തോഷിക്കുന്നുമില്ല. പക്ഷേ സ്നേഹം സത്യത്തില്‍ സന്തോഷിക്കുന്നു.
7 സ്നേഹം ക്ഷമാപൂര്‍വ്വം എല്ലാം സ്വീകരിക്കുന്നു. സ്നേഹം എല്ലായ്പ്പോഴും വിശ്വസിക്കുന്നു. എപ്പോഴും പ്രത്യാശിക്കുന്നു. എപ്പോഴും ശക്തമായിരിക്കുകയും ചെയ്യുന്നു.
8 സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനവരമുണ്ടെങ്കിലും അവ അവസാനിക്കും. പല തരത്തിലുള്ള ഭാഷ സംസാരിക്കാനുള്ള വരമുണ്ടെങ്കിലും അവ അവസാനിക്കും. അറിവിന്‍റെ വരമുണ്ടെങ്കിലും അവ അവസാനിക്കും.
9 അവയൊന്നും പൂര്‍ണ്ണമല്ലാത്തതിനാല്‍ ആണ് അവ അവസാനിക്കുന്നത്.
10 പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.
11 ഞാന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍, ഒരു കുട്ടിയെപ്പൊലെ സംസാരിച്ചു, കുട്ടിയെപ്പോലെ ചിന്തിച്ചു, കുട്ടിയെപ്പോലെ നിരൂപിച്ചു. ഞാനൊരു പുരുഷനായപ്പോള്‍, ഞാന്‍ ആ കുട്ടിത്തരങ്ങള്‍ അവസാനിപ്പിച്ചു.
12 നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെ തന്നെ. ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്പോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ. എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്പോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും.
13 അതിനാല്‍ ഇതു മൂന്നും തുടരും. വിശ്വാസം, പ്രത്യാശ, സ്നേഹം. ഇവയില്‍ ഏറ്റവും മഹനീയം സ്നേഹമാണ്.