മരണം ന്യായമോ?
9
1 എല്ലാ കാര്യങ്ങളെപ്പറ്റിയും ഞാന്‍ വളരെ ശ്രദ്ധയോടെ ചിന്തിച്ചു. നല്ലവരും ജ്ഞാനി കളുമായവര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കും സംഭവിക്കുന്ന കാര്യങ്ങള്‍ ദൈവം നിയന്ത്രിക്കു ന്നതു ഞാന്‍ കണ്ടു. തങ്ങള്‍ സ്നേഹിക്കപ്പെ ടുമോ വെറുക്കപ്പെടുമോ എന്നു മനുഷ്യര്‍ക്കറി യില്ല. ഭാവിയില്‍ എന്തുണ്ടാകുമെന്നു മനുഷ്യര്‍ ക്കറിയില്ല.
2 പക്ഷേ, എല്ലാവര്‍ക്കും സംഭവിക്കുന്ന ഒന്നു ണ്ട്-നാമെല്ലാം മരിക്കും! നല്ലവര്‍ക്കും ദുഷ്ടന്മാ ര്‍ക്കും മരണമുണ്ടാകുന്നു. ശുദ്ധരായവര്‍ക്കും അശുദ്ധരായവര്‍ക്കും മരണം സംഭവിക്കുന്നു. പ്രത്യേക വാഗ്ദാനങ്ങള്‍ ചെയ്യുന്നവര്‍ക്കും ചെ യ്യാത്തവര്‍ക്കും മരണമുണ്ടാകുന്നു. നീതിമാന്‍ പാപിയെപ്പോലെതന്നെ മരിക്കും. ദൈവത്തിനു പ്രത്യേക വാഗ്ദാനങ്ങള്‍ ചെയ്യുന്നവന്‍ ആ വാഗ്ദാനങ്ങള്‍ ചെയ്യുവാന്‍ ഭയക്കുന്നവനെ പ്പോലെതന്നെ മരിക്കും.
3 ഈ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും മോശപ്പെട്ട സംഗതി എല്ലാ മനുഷ്യര്‍ക്കും ഒരേ അന്ത്യമുണ്ടാകുമെന്നതാണ്. എന്നാല്‍ മനുഷ്യര്‍ എപ്പോഴും തിന്മയും വിഡ്ഢിത്തവും ആലോ ചിക്കുന്നുവെന്നതും വളരെ കഷ്ടമാകുന്നു. ആ ചിന്തകള്‍ മരണത്തിലേക്കു നയിക്കുന്നു.
4 ഇപ്പോഴും ജീവിച്ചിരിക്കുന്ന ഏതൊരുവനും അവനാരായാലും പ്രത്യാശയുണ്ട്. എന്നാല്‍ ഈ ചൊല്ല് സത്യമാകുന്നു.
ജീവിക്കുന്ന ഒരു നായ, ചത്ത സിംഹത്തെ ക്കാള്‍ നല്ലതാണ്.
5 തങ്ങള്‍ മരിക്കുമെന്ന് ജീവിക്കുന്ന മനുഷ്യര്‍ അറിയുന്നു. എന്നാല്‍ മരിച്ച മനുഷ്യര്‍ യാതൊ ന്നുമറിയുന്നില്ല. മരിച്ചവര്‍ക്കിനിയും പ്രതിഫല മില്ല. ജനം അവരെ ഉടന്‍ മറക്കും.
6 ഒരുവന്‍ മരിച്ചാല്‍, അവന്‍െറ സ്നേഹവും വെറുപ്പും അസൂയയുമെല്ലാം പോകും. മരിച്ചവര്‍ ഭൂമി യില്‍ സംഭവിക്കുന്ന ഒരു കാര്യവും ഇനി പങ്കു വയ്ക്കുകയുമില്ല.
സാധ്യമാകുന്പോള്‍ ജീവിതം ആസ്വദിക്കുക
7 അതിനാല്‍ ചെന്ന് നിന്‍െറ ഭക്ഷണം ഇപ്പോള്‍ത്തന്നെ ആഹ്ലാദത്തോടെ ഭക്ഷിക്കുക. നിന്‍െറ വീഞ്ഞു കുടിച്ച് ആഹ്ലാദിക്കുക. നീ ഇങ്ങനെയൊക്കെ ചെയ്താല്‍ ദൈവസമക്ഷ ത്തില്‍ അതു ശരിയായിരിക്കും.
8 നല്ല വസ്ത്രങ്ങ ളണിഞ്ഞ് നന്നായി നടക്കുക.
9 നീ സ്നേഹി ക്കുന്ന ഭാര്യയോടൊപ്പം ജീവിതമാസ്വദിക്കുക. നിന്‍െറ ഹ്രസ്വജീവിതത്തിലെ എല്ലാ ദിവസ വും ആസ്വദിക്കുക. ഭൂമിയിലെ ഈ ചെറിയ ജീവിതം ദൈവം നിനക്കു തന്നതാണ്. നിനക്ക് ആകെയുള്ളതും അതാണ്. അതിനാല്‍, നിനക്ക് ഈ ജന്മത്തില്‍ ചെയ്യാനുള്ളതെല്ലാം ചെയ്ത് ആസ്വദിക്കുക.
10 ചെയ്യാന്‍ ജോലികള്‍ കണ്ടെ ത്തുന്പോള്‍ കഴിവിന്‍െറ പരമാവധി ഉപയോ ഗിച്ച് അതു ചെയ്യുക. ശവക്കുഴിയില്‍ ഒരു ജോ ലിയുമില്ല. അവിടെ ചിന്തയില്ല, അറിവില്ല, ജ്ഞാനവുമില്ല. നാമെല്ലാം ആ മരണക്കുഴിയി ലേക്കു എടുത്തു പോവുകയാണ്.
സൌഭാഗ്യം? ദൌര്‍ഭാഗ്യം? നമുക്കെന്തു ചെയ്യാന്‍ കഴിയും?
11 ഈ ജീവിതത്തിലെ ന്യായമല്ലാത്ത മറ്റു കാര്യങ്ങളും ഞാന്‍ കണ്ടു: ഏറ്റവും വേഗത്തി ലോടുന്നവന്‍ എപ്പോഴും മത്സരം ജയിക്കുന്നില്ല; ശക്തമായസേന എപ്പോഴും യുദ്ധം ജയിക്കു ന്നില്ല; ഏറ്റവും ജ്ഞാനിയായവന് താന്‍ സന്പാ ദിക്കുന്ന ഭക്ഷണം എപ്പോഴും ലഭിക്കുന്നില്ല; സമ ര്‍ത്ഥന് അയാളര്‍ഹിക്കുന്ന സന്പത്ത് എപ്പോഴും കിട്ടുന്നില്ല. വിദ്യാസന്പന്നന് അര്‍ഹിക്കുന്ന പുകഴ്ത്തല്‍ എപ്പോഴും കിട്ടുന്നില്ല. സമയമാകു ന്പോള്‍ എല്ലാവര്‍ക്കും ദോഷങ്ങളുണ്ടാകുന്നു!
12 തനിക്ക് ഇനി എന്തു സംഭവിക്കുമെന്ന് ഒരു വന്‍ ഒരിക്കലും അറിയുന്നില്ല. വലയില്‍ പിടി ക്കപ്പെട്ട മത്സ്യം പോലെയാണവന്‍-എന്താണു സംഭവിക്കുകയെന്ന് മത്സ്യം ഒരിക്കലും അറിയു ന്നില്ല. കെണിയില്‍പ്പെട്ട പക്ഷിയെപ്പോലെയാ ണവന്‍-എന്തു സംഭവിക്കുമെന്ന് പക്ഷി അറി യുന്നില്ല. അതേപോലെ, ആകസ്മികമായി സംഭവിക്കുന്ന ദോഷങ്ങളില്‍ ഒരുവന്‍ കുടു ങ്ങുന്നു.
ജ്ഞാനത്തിന്‍െറ ശക്തി
13 ഈ ജീവിതത്തില്‍ ഒരുവന്‍ വിവേകത്തോ ടെ ഒരുകാര്യം ചെയ്യുന്നതും ഞാന്‍ കണ്ടു. എന്നെ സംബന്ധിച്ചിടത്തോളം അതു പരമപ്ര ധാനമായി തോന്നി.
14 കുറച്ചു ജനങ്ങളുള്ള ഒരു കൊച്ചുപട്ടണമുണ്ടായിരുന്നു. ഒരു വലിയ രാജാ വ് ആ പട്ടണത്തെ ആക്രമിക്കുകയും അതിനു ചുറ്റും തന്‍െറ സൈന്യത്തെ വിനസിക്കുകയും ചെയ്തു.
15 എന്നാല്‍ ആ പട്ടണത്തില്‍ ജ്ഞാ നിയായ ഒരുവനുണ്ടായിരുന്നു. അയാള്‍ ദരിദ്ര നായിരുന്നു. പക്ഷേ തന്‍െറ പട്ടണത്തെ രക്ഷി ക്കാന്‍ അയാള്‍ തന്‍െറ ജ്ഞാനം ഉപയോഗിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ജനം അയാളെ മറന്നു.
16 പക്ഷേ, ഞാനിപ്പോഴും പറയുന്നു, ജ്ഞാനം ശക്തിയെക്കാള്‍ ശ്രേഷ്ഠമാണെന്ന്. ആ ദരിദ്ര ന്‍െറ ജ്ഞാനത്തെ ജനം മറക്കുകയും അയാളുടെ വാക്കുകള്‍ കേള്‍ക്കുന്നതു നിര്‍ത്തുകയും ചെ യ്തു. എന്നാല്‍, ജ്ഞാനമാണു ശ്രേഷ്ഠമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.
17 വിവേകമുള്ളവന്‍ ശാന്തമായി പറയുന്ന കുറച്ചു വാക്കുകള്‍
ഭോഷനായ ഭരണാധിപന്‍ ആക്രോശിക്കുന്ന വാക്കുകളെക്കാള്‍ ശ്രേഷ്ഠമാ കുന്നു.
18 യുദ്ധത്തിലെ വാളുകളെക്കാളും കുന്തങ്ങളെ ക്കാളും മെച്ചമാണു ജ്ഞാനം.
എന്നാല്‍ ഭോഷന് ഒരുപാടു നന്മകള്‍ നശിപ്പിക്കാന്‍ കഴിയും.