മരിക്കുന്നതോ ഭേദം?
4
1 നിരവധി ആളുകള്‍ ക്രൂരമായാണു കൈ കാര്യം ചെയ്യപ്പെടുന്നതെന്നു ഞാന്‍ വീണ്ടും കണ്ടു. അവരുടെ കണ്ണുനീര്‍ ഞാന്‍ കണ്ടു. ആ ദു:ഖിതരെ ആശ്വസിപ്പിക്കാന്‍ ഒരു ത്തനുമില്ലെന്നു ഞാന്‍ കണ്ടു. ക്രൂരന്മാര്‍ സര്‍വ ശക്തരായിരിക്കുന്നതു ഞാന്‍ കണ്ടു. അവര്‍ വേദനിപ്പിക്കുന്നവരെ ഒന്നാശ്വസിപ്പിക്കാന്‍ ആരുമില്ലെന്നതും ഞാന്‍ കണ്ടു.
2 ജീവിച്ചിരിക്കു ന്നവരെക്കാള്‍ മരണമടഞ്ഞവര്‍ക്കാണ് കൂടുതല്‍ സുഖമെന്നു ഞാന്‍ നിശ്ചയിച്ചു.
3 ജനിച്ചപ്പോ ഴേ മരിച്ചവരെ സംബന്ധിച്ചിടത്തോളം കാര്യ ങ്ങള്‍ കൂടുതല്‍ ശ്രേഷ്ഠം. എന്തെന്നാല്‍, ഈ ലോകത്തില്‍ ചെയ്യപ്പെടുന്ന തിന്മകള്‍ അവര്‍ ഒരിക്കലും കാണുന്നില്ല.
എന്തിനു കഠിനാദ്ധ്വാനം ചെയ്യണം?
4 അപ്പോള്‍ ഞാന്‍ ചിന്തിച്ചു, “മനുഷ്യരെന്തി നാണിത്ര കഠിനമായി അദ്ധ്വാനിക്കുന്നത്?”മനു ഷ്യര്‍ വിജയികളാകുവാനും മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാകുവാനും ശ്രമിക്കുന്നത് ഞാന്‍ കണ്ടു. എന്തുകൊണ്ടെന്നാല്‍, മനുഷ്യര്‍ അസൂയാലു ക്കളാകുന്നു. മറ്റുള്ളവര്‍ക്ക് തങ്ങളെക്കാള്‍ ഉണ്ടാകു ന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇത് അസൂയ എന്ന ദോഷമാണ്. കാറ്റിനെ പിടിക്കാന്‍ ശ്രമി ക്കുന്നതു പോലെയാണത്.
5 ചിലര്‍ പറയുന്നു, “ഒന്നും ചെയ്യാതെ കൈ യും കെട്ടിയിരിക്കുന്നത് ഭോഷത്തമാണ്. പണി യെടുത്തില്ലെങ്കില്‍ നിങ്ങള്‍ പട്ടിണി കിടന്നു മരിക്കും.”
6 ഇതു ശരിയായിരിക്കാം. എന്നാല്‍ ഞാന്‍ പറയുന്നു, കൂടുതല്‍ കിട്ടാന്‍ കഷ്ടപ്പെടു ന്നതിനെക്കാള്‍ ഭേദം ഉള്ളതുകൊണ്ടു തൃപ്തി പ്പെടുകയാണ്.
7 നിരര്‍ത്ഥകമായ മറ്റു ചിലതുകൂടി ഞാന്‍ കണ്ടു:
8 ഒരുവന് കുടുംബമില്ലായിരിക്കാം. അവ ന് ഒരു പുത്രനോ സഹോദരനോ ഉണ്ടായേക്ക ണമെന്നില്ല. പക്ഷേ അയാള്‍ കഠിനാദ്ധ്വാനം ചെയ്തുകൊണ്ടേയിരിക്കും. അയാളൊരിക്കലും ഉള്ളതുകൊണ്ടു തൃപ്തനാകുന്നില്ല. ഒരിക്കലും നിര്‍ത്താതെ കഠിനമായി അദ്ധ്വാനിച്ചുകൊ ണ്ടിരിക്കുന്പോഴും അയാള്‍ സ്വയം ചോദിക്കും, “ഞാനെന്തിനാണിത്ര കഷ്ടപ്പെടുന്നത്? ഞാ നെന്തു കൊണ്ട് എന്‍െറ ജീവിതം ആസ്വദിക്കു ന്നില്ല?”ഇതും വളരെ മോശവും വിവേകമില്ലാ യ്മയുമാണ്.
സുഹൃത്തുക്കളും കുടുംബവും കരുത്തു പകരുന്നു
9 രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്. രണ്ടു പേര്‍ ഒരുമിച്ചു പണിയെടുക്കുന്പോള്‍ ആ പണി യില്‍നിന്നും അവര്‍ക്കു കൂടുതല്‍ കിട്ടുന്നു.
10 ഒരാള്‍ വീണാല്‍ മറ്റവന് സഹായിക്കാനാ കും. എന്നാല്‍ ഒറ്റയാന്‍ വീഴുന്പോള്‍ അവനു ദുരിതം-അവനെ സഹായിക്കാന്‍ ഒരുത്തനുമില്ല.
11 രണ്ടുപേര്‍ ഒരുമിച്ചുറങ്ങിയാല്‍ ചൂടുണ്ടാകും. എന്നാല്‍ ഒറ്റയ്ക്കു കിടന്നുറങ്ങുന്നവന് ചൂടു ലഭിക്കുന്നില്ല.
12 ശത്രുവിന് ഒരാളെ തോല്പിക്കാനായേക്കാം. പക്ഷേ രണ്ടു പേരെ തോല്പിക്കാനാവില്ല. മൂന്നു പേരാകട്ടെ കുറെക്കൂടി ശക്തരാണ്. മൂന്നു കഷ ണങ്ങള്‍ ഒന്നിച്ചു പിരിച്ച കയറുപോലെയാ ണവര്‍- അതു പൊട്ടിക്കാന്‍ വളരെ വിഷമമാണ്.
ജനം, രാഷ്ട്രീയം, ജനപ്രീതി
13 ജ്ഞാനിയും ദരിദ്രനുമായ യുവനേതാവാ ണ് ഭോഷനും വൃദ്ധനുമായ രാജാവിനെക്കാള്‍ ഭേദം. ആ വൃദ്ധ രാജാവ് താക്കീതുകള്‍ വകവ യ്ക്കുന്നില്ല.
14 യുവഭരണാധികാരി ആ രാജ്യ ത്തെ ഒരു ദരിദ്രനു പിറന്നവനാകാം. തടവറ യില്‍ നിന്നാവാം അവന്‍ ഭരണാധികാരിയായി വന്നത്.
15 എന്നാല്‍ ഈ ജീവിതത്തിലെ മനു ഷ്യരെ ഞാന്‍ നിരീക്ഷിച്ചിരിക്കുന്നു. ഞാനിത റിയുകയും ചെയ്യുന്നു. മനുഷ്യര്‍ ആ യുവാവി നെ അനുഗമിക്കുന്നു. അവന്‍ രാജാവായി ത്തീരും.
16 അനേകനേകം ആള്‍ക്കാര്‍ ഈ ചെറു പ്പക്കാരനെ പിന്തുടരും. എന്നാല്‍, പിന്നീട് അതേ ആളുകള്‍ തന്നെ അവനെ വെറുക്കും. ഇതും വ്യര്‍ത്ഥമാകുന്നു. കാറ്റിനെ പിടികൂടാന്‍ ശ്രമിക്കുന്പോലെയാണത്.